city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഖാദി ഓണം മേളയില്‍ താരമായി സമ്മര്‍കൂള്‍ഷര്‍ട്ടും മില്ലേനിയം ഷര്‍ട്ടും

കാസര്‍കോട്: (www.kasargodvartha.com 19/08/2015) കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ നേതൃത്വത്തില്‍ മാവുങ്കാല്‍ ആനന്ദാശ്രമം റോഡിലുള്ള ഖാദി ഗ്രാമസൗഭാഗ്യയില്‍ ഒരുക്കിയ ഖാദി ഓണം മേളയില്‍ സമ്മര്‍കൂള്‍ ഷര്‍ട്ടും മില്ലേനിയം ഷര്‍ട്ടും ആണ് താരങ്ങള്‍. ദിനം പ്രതി നിരവധിപേരാണ് സമ്മര്‍കൂള്‍ ഷര്‍ട്ടിനും മില്ലേനിയം ഷര്‍ട്ടിനുമായി മേളയില്‍ എത്തുന്നത്. 400 രൂപമുതല്‍ 650 രൂപവരെയാണിതിന്റെ വില.

പരുത്തി വസ്ത്രത്തിന്റെ അതേ ഗുണം പ്രദാനം ചെയ്യുന്നതാണീ ഷര്‍ട്ടുകള്‍. ഈ പ്രത്യേകതയാണ് ഇതിനെ ഉപഭോക്താക്കളുടെ പ്രിയങ്കരനാക്കി മാറ്റുന്നത്. ഷര്‍ട്ടിനു പുറമെ , ഷര്‍ട്ട്പീസ് ,മുണ്ട്,ദോത്തി, ബെഡ്ഷീറ്റ്, സില്‍ക്ക് സാരി, തുടങ്ങിയവയും മേളയില്‍ ലഭ്യമാണ് . ആകര്‍ഷകമായ റിബേറ്റോടു കൂടിയാണ്  വസ്ത്രങ്ങള്‍ മേളയില്‍ വിപണനം ചെയ്യുന്നത്.

ഗ്രാമ വ്യവസായ ഉത്പ്പന്നങ്ങളായ തേന്‍, സ്റ്റാര്‍ച്ച്, മണ്‍പാത്രം, സോളാര്‍ വിളക്ക് എന്നിവയും മേളയ്ക്ക് കമനീയത പകരുന്നു.    ഷര്‍ട്ട് പീസുകള്‍ റിബേറ്റ് കഴിച്ച് 90 രൂപ മുതല്‍ 270 രൂപ വരെയും , ബെഡ്ഷീറ്റ് 365 രൂപ മുതല്‍ 725 രൂപ വരെയും മുണ്ട് 185 രൂപ മുതല്‍ 478 രൂപ വരെയും വിലയില്‍ മേളയില്‍ ലഭ്യമാണ്. സ്ത്രീകളുടെ മനം കവരാന്‍ മൈലാട്ടിപട്ട്  സില്‍ക്ക് സാരിയും മേളയിലുണ്ട്. 1925 രൂപ നിരക്കില്‍  ഈ സാരി സ്ത്രീകള്‍ക്ക് സ്വന്തമാക്കാം.

മേളയില്‍ നിന്ന്  1000 രൂപയുടെ സാധനങ്ങള്‍ വാങ്ങിയാല്‍ സമ്മാന കൂപ്പണ്‍ ലഭിക്കും. ഈ സമ്മാനക്കൂപ്പണ്‍ വഴി നറുക്കെടുപ്പിലൂടെ ആഴ്ചതോറും സ്വര്‍ണ്ണനാണയം സ്വന്തമാക്കാം. കൂടാതെ മെഗാ നറുക്കെടുപ്പിലൂടെ ഒന്നാം സമ്മാനമായി 25 പവന്‍ സ്വര്‍ണ്ണവും രണ്ടാം സമ്മാനമായി രണ്ട് പേര്‍ക്ക് സ്‌കൂട്ടറും, മൂന്നാം സമ്മാനമായി 14 പേര്‍ക്ക് സ്മാര്‍ട്ട് ഫോണും നേടാം. സര്‍ക്കാര്‍ , അര്‍ദ്ധസര്‍ക്കാര്‍ ,ബാങ്ക് ജീവനക്കാര്‍ക്ക് 25000 രൂപയുടെ ക്രഡിറ്റ് പര്‍ച്ചേസ് സൗകര്യവും മേളയില്‍ ലഭ്യമാണ്. രാവിലെ 9.30 മുതല്‍ വൈകീട്ട് ഏഴ് മണിവരെയാണ് മേളയുടെ പ്രവൃത്തി സമയം. ഈ മാസം 27 ന് മേള സമാപിക്കും.

ഖാദി ഓണം മേളയില്‍ താരമായി സമ്മര്‍കൂള്‍ഷര്‍ട്ടും മില്ലേനിയം ഷര്‍ട്ടും

Keywords : Kasaragod, Kerala, Onam-celebration, Business, Mela. 

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia