city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഖത്തര്‍ ഇബ്രാഹിം ഹാജി കളനാടും, മാത്തുക്കുട്ടി വൈദ്യവും നെഹ്‌റു അവാര്‍ഡ് ഏറ്റുവാങ്ങി

തിരുവനന്തപുരം: (www.kasargodvartha.com 27.05.2014) ഖത്തര്‍ ഇബ്രാഹിം ഹാജി കളനാടും മാത്തുക്കുട്ടി വൈദ്യരും നെഹ്‌റു അവാര്‍ഡ് മന്ത്രി കെ.പി. മോഹനില്‍ നിന്നും ഏറ്റുവാങ്ങി. 10,001 രൂപ, പ്രശസ്തി പത്രം, ശില്‍പം എന്നിവ അടങ്ങിയ അവാര്‍ഡാണ് നല്‍കിയത്.

സാമൂഹിക - സാംസ്‌കാരിക രംഗങ്ങളില്‍ കഴിഞ്ഞ നിരവധി വര്‍ഷങ്ങളായുള്ള കാരുണ്യ പ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഇബ്രാഹിം ഹാജിയെ അവര്‍ഡിനായി തിരഞ്ഞെടുത്തത്. വൈദ്യ ലോകത്തെ മികച്ച പ്രവര്‍ത്തനം മുന്‍നിര്‍ത്തിയാണ് മാത്തുക്കുട്ടിയെ അവാര്‍ഡിന് അര്‍ഹനാക്കിയത്.

കഴിഞ്ഞ രണ്ട് ദശാബ്ദത്തിലേറെയായി മലബാര്‍ മേഖലയുടെ വ്യവസായികവും, സാമൂഹിക, സാമ്പത്തികവുമായ വളര്‍ച്ചയ്ക്ക് വേണ്ടി വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെ നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്ത ഇബ്രാഹിം ഹാജിയുടെ സാമൂഹിക പ്രതിബദ്ധത അനുകരണീയമാണെന്നും മാതൃകാപരവുമാണെന്ന് അവാര്‍ഡ് നിര്‍ണയ സമിതി വിലയിരുത്തി.

കെ. മുരളീധരന്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന നെഹ്‌റു അനുസ്മരണ സമ്മേളനത്തിലാണ് അവാര്‍ഡ് വിതരണം നടത്തിയത്. പി. ദിനകരന്‍, പ്രൊഫ. പത്മകുമാര്‍, ഡോ. ഇ.കെ സോമരാജന്‍, അഡ്വ. എസ്. വിജയകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഖത്തര്‍ ഇബ്രാഹിം ഹാജി കളനാടും, മാത്തുക്കുട്ടി വൈദ്യവും നെഹ്‌റു അവാര്‍ഡ് ഏറ്റുവാങ്ങി
ഖത്തര്‍ ഇബ്രാഹിം ഹാജി കളനാടും, മാത്തുക്കുട്ടി വൈദ്യവും നെഹ്‌റു അവാര്‍ഡ് ഏറ്റുവാങ്ങി

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
എസ്.ഡി.പി.ഐയും ബി.ജെ.പി മാതൃകയില്‍ വിജയ കര്‍മ പദ്ധതി തയ്യാറാക്കുന്നു

Keywords: Kasaragod, Kalanad, Thiruvananthapuram, Minister K.P Mohan, helping hands, Award, Business, Employees, Qater Ibrahim Haji recieves Nehru award.

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia