city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Electronic Toll | ടോള്‍ സമ്പ്രദായം അവസാനിപ്പിക്കുന്നു; ഇനി സാറ്റലൈറ്റുകള്‍ പണം പിരിക്കും

NHAI Invites Global Expression of Interest for Implementation of GNSS-Based Electronic Toll Collection in India, India, National, New Delhi, Auto, Technology

ലോകത്ത് ആദ്യമായാണ് ഇത്തരമൊരു സാങ്കേതികവിദ്യ അവതരിപ്പിക്കുന്നതെന്ന് നിതിന്‍ ഗഡ്കരി. 

ഫാസ് ടാഗ് ഇകോസിസ്റ്റത്തില്‍ ജിഎന്‍എസ്എസ് അധിഷ്ഠിത ഇടിസി സിസ്റ്റം സമന്വയിപ്പിക്കുന്നതാണ് പദ്ധതി. 

ജര്‍മനിയിലും റഷ്യയിലും മറ്റ് പല രാജ്യങ്ങളിലും ഈ സേവനം ലഭ്യം.

ന്യൂഡെല്‍ഹി: (KasargodVartha) ടോള്‍ പ്ലാസകളിലെടുക്കുന്ന സമയം കുറയ്ക്കുന്നതിനാണ് ഫാസ്ടാഗ് ആരംഭിച്ചത്. ഈ സംവിധാനം ഉടന്‍ ഒഴിവാക്കി ഉപഗ്രഹാധിഷ്ഠിതമായി പുതിയ സേവനം കൊണ്ടുവരുമെന്ന് അടുത്തിടെയാണ് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി വ്യക്തമാക്കിയത്. ഫാസ് ടാഗിനെക്കാളും വേഗതയുള്ളതായിരിക്കും ഈ സേവനം എന്നാണ് നിതിന്‍ ഗഡ്കരി അവകാശപ്പെടുന്നത്. ആളുകളുടെ ബാങ്ക് അകൗണ്ടില്‍ നിന്ന് പണം കുറയ്ക്കുമെന്നും അവര്‍ സഞ്ചരിക്കുന്ന ദൂരത്തിന് അനുസൃതമായി തുക ഈടാക്കുമെന്നും ഗഡ്കരി പറഞ്ഞതായി നേരത്തെ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപോര്‍ട് ചെയ്തിരുന്നു. 

ഇപ്പോഴിതാ, ഗ്ലോബല്‍ നാവിഗേഷന്‍ സാറ്റലൈറ്റ് സിസ്റ്റം (ജിഎന്‍എസ്എസ്) വികസിപ്പിക്കുന്നതിനും നടപ്പിലാക്കുന്നതിനും നൂതന കംപനികളില്‍ നിന്ന് ആഗോള താല്‍പ്പര്യപത്രം (ഇഒഐ) ക്ഷണിച്ചിരിക്കുകയാണ് ദേശീയപാതാഅതോറിറ്റി. ലോകത്ത് ആദ്യമായാണ് ഇത്തരമൊരു സാങ്കേതികവിദ്യ അവതരിപ്പിക്കുന്നതെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു.  

തുടക്കത്തില്‍, ഒരേസമയം പ്രവര്‍ത്തിക്കുന്ന ഒരു ഹൈബ്രിഡ് മോഡല്‍ ഉപയോഗിക്കും. ഫാസ് ടാഗിനൊപ്പം പുതിയ ജിഎന്‍എസ്എസ് സംവിധാനവും ടോള്‍ പ്ലാസകളില്‍ ലഭ്യമാകും. ഭാവിയില്‍ ടോള്‍ പ്ലാസകളിലെ എല്ലാ പാതകളും ജിഎന്‍എസ്എസ് പാതകളാക്കി മാറ്റും. നിലവിലുള്ള ഫാസ് ടാഗ് ഇകോസിസ്റ്റത്തില്‍ ജിഎന്‍എസ്എസ് അധിഷ്ഠിത ഇടിസി സിസ്റ്റം സമന്വയിപ്പിക്കുന്നതാണ് ദേശീയപാതാ അതോറിറ്റിയുടെ പദ്ധതി. 

ടോള്‍ സ്വയമേവ ശേഖരിക്കുന്ന ഫാസ്ടാഗുകളിലാണ് നിലവിലെ സിസ്റ്റം പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ജിഎന്‍എസ്എസ് അടിസ്ഥാനമാക്കിയുള്ള ടോളിംഗ് സിസ്റ്റത്തില്‍ വെര്‍ച്വല്‍ ടോളുകള്‍ ഉണ്ടായിരിക്കും. ഇതിനായി, വെര്‍ച്വല്‍ ഗാന്‍ട്രികള്‍ സ്ഥാപിക്കും. അത് ജിഎന്‍എസ്എസ് പ്രവര്‍ത്തനക്ഷമമാക്കിയ വാഹനങ്ങളുമായി ബന്ധിപ്പിക്കുകയും ടോള്‍ ടാക്‌സ് കുറയ്ക്കുകയും ചെയ്യും. 

ജിപിഎസ് അടിസ്ഥാനത്തിലുള്ള ടോള്‍ ശേഖരണ സംവിധാനം കാറുകളില്‍ ഉപഗ്രഹങ്ങളും ട്രാകിംഗ് സംവിധാനങ്ങളും ഉപയോഗിച്ച് സഞ്ചരിച്ച ദൂരം അളന്ന്, ദൂരത്തിന്റെ അടിസ്ഥാനത്തില്‍ ടോള്‍ ഈടാക്കുന്നു. ഇത് ടോള്‍ പ്ലാസകളുടെ ആവശ്യം ഒഴിവാക്കുകയും യാത്രക്കാര്‍ സമയം ലാഭിക്കാനും ഇടയാക്കുന്നു. ഈ വെര്‍ച്വല്‍ ടോളുകളിലൂടെ ഒരു കാര്‍ കടന്നുപോകുമ്പോള്‍, ഉപയോക്താവിന്റെ അകൗണ്ടില്‍ നിന്ന് പണം കുറയ്ക്കും. 

ഇന്‍ഡ്യയുടെ സ്വന്തം നാവിഗേഷന്‍ സംവിധാനങ്ങളായ ഗഗന്‍, നാവിക് എന്നിവയുടെ സഹായത്തോടെ, വാഹനങ്ങള്‍ ട്രാക് ചെയ്യുന്നത് എളുപ്പമാകും. കൂടാതെ, ഉപയോക്താക്കളുടെ ഡാറ്റയും സുരക്ഷിതമായി തുടരും. എന്നിരുന്നാലും, ഇതിന് ശേഷവും ചില വെല്ലുവിളികള്‍ ഉണ്ടാകുമെന്നാണ് അനുമാനം. ജര്‍മനിയിലും റഷ്യയിലും മറ്റ് പല രാജ്യങ്ങളിലും ഈ സേവനം ഇതിനകം ലഭ്യമാണ്.

നാഷണല്‍ ഹൈവേ ഉപയോക്താക്കള്‍ക്ക് തടസ്സങ്ങളില്ലാത്ത ടോളിംഗ് അനുഭവം നല്‍കുന്നതിനും ടോള്‍ പ്രവര്‍ത്തനങ്ങളുടെ കാര്യക്ഷമതയും സുതാര്യതയും വര്‍ധിപ്പിക്കുന്നതിനുമാണ് പുതിയ സംവിധാനം നടപ്പിലാക്കുന്നത്. ഇത് ഇന്‍ഡ്യന്‍ ഹൈവേകളിലെ ടോള്‍ പിരിവിന്റെ കാര്യക്ഷമതയും സൗകര്യവും വര്‍ധിപ്പിക്കും.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia