city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വിദ്യാര്‍ത്ഥിനികളെ അസമയത്ത് പെരുവഴിയില്‍ ഇറക്കിവിട്ടാല്‍ എന്താണ് സംഭവിക്കുക

ടി.കെ. പ്രഭാകരന്‍

പൊതുജനങ്ങള്‍ക്ക് നിത്യജീവിതത്തില്‍ ഒഴിച്ചുകൂടാന്‍ കഴിയാത്ത അത്യാവശ്യ കാര്യങ്ങളിലൊന്നാണ് ബസ് സര്‍വ്വീസ്. സമയത്തിനും സൗകര്യത്തിനും അനുസരിച്ച് യാത്രചെയ്യാന്‍ സാധിക്കുമെന്നത് കൊണ്ട് സാധാരണക്കാരായ യാത്രക്കാരെല്ലാം ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നത് കെ.എസ്.ആര്‍.ടി.സി. ബസുകളേക്കാള്‍ സ്വകാര്യബസ്സുകളെയാണ്. അതുകൊണ്ട് സ്വകാര്യബസ് മേഖലയോടും അത്തരം ബസ്സുകളിലെ തൊഴിലാളികളോടും ഏറെ ആദരവ് പുലര്‍ത്തികൊണ്ട് തന്നെ പറയട്ടെ സ്‌കൂള്‍ കുട്ടികളോട് ഇങ്ങനെയൊന്നും പെരുമാറരുത്.

ഒരു സ്വകാര്യ ബസിന്റെ ജീവനക്കാര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളായ പെണ്‍കുട്ടികളോട് കാണിച്ച ക്രൂരമായ പെരുമാറ്റവും അതുമൂലം ആ പെണ്‍കുട്ടികള്‍ക്കുണ്ടായ ദുരിതങ്ങളും അപമാന ഭാരവും സംബന്ധിച്ച വാര്‍ത്ത മനസിനെ വല്ലാതെ സ്പര്‍ശിച്ചതാണ് ഇങ്ങനെയൊരു ലേഖനമെഴുതാന്‍ കാരണം. ഒരിക്കലും ഒരു വിദ്യാര്‍ത്ഥിയോടും ഒരു ബസ് ജീവനക്കാരനും പെരുമാറിക്കൂടാത്ത മനുഷ്യത്വരഹിതമായ ആ സമീപനം ഇനിയൊരു കാലത്തും ആവര്‍ത്തിക്കപ്പെടില്ലെന്ന വിശ്വാസത്തോടെ ചില കാര്യങ്ങള്‍ കുറിക്കുകയാണ്.

കാസര്‍കോട് ജില്ലയുടെ സാംസ്‌ക്കാരിക തലസ്ഥാനം എന്നറിയപ്പെടുന്ന നീലേശ്വരത്ത് നിന്ന് പടന്നക്കാട്ടേക്ക് ബസ് കയറിയ മൂന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് യാത്രക്കിടയില്‍ നേരിടേണ്ടിവന്ന ദുരനുഭവം അത്ര നിസ്സാരമായി കാണാനാവില്ലെന്ന് മാത്രമല്ല ഏറെ ഗൗരവമര്‍ഹിക്കുന്നവതുമാണ്. നീലേശ്വരം രാജാസ് ഹൈസ്‌ക്കൂളില്‍ ഏഴിലും എട്ടിലും പഠിക്കുന്ന മൂന്ന് വിദ്യാര്‍ത്ഥിനികള്‍ക്ക് തങ്ങളുടെ നാടായ പടന്നക്കാട്ടേക്ക് വരാന്‍ നീലേശ്വരം ബസ്സ്റ്റാന്റില്‍ ഏറെ നേരം കാത്തിരുന്നിട്ടും ബസ്സുകളൊന്നും നിര്‍ത്തിയില്ല. ഒടുവില്‍ തങ്ങള്‍ക്ക് പോകേണ്ട ഭാഗത്തുകൂടി സര്‍വ്വീസ് നടത്തുന്ന ഒരു സ്വകാര്യബസില്‍ പെ ണ്‍കുട്ടികള്‍ കയറിപറ്റുകയായിരുന്നു. പടന്നക്കാട്ടുള്ള മൂന്ന് സ്റ്റോപ്പുകളിലൊന്നിലായിരുന്നു കുട്ടികള്‍ക്ക് ഇറങ്ങേണ്ടിയിരുന്നത്. കയറുന്നതിന് മുമ്പ് തങ്ങള്‍ ഉദ്ദേശിക്കുന്ന സ്റ്റോപ്പില്‍ ബസ് നിര്‍ത്തണമെന്ന് വിദ്യാര്‍ത്ഥിനികള്‍ ബസ്സ് ക്ലീനറില്‍ നിന്ന് ഉറപ്പ് വാങ്ങുകയും ചെയ്തിരുന്നു.

എന്നാല്‍ ബസ് കുട്ടികള്‍ക്ക് ഇറങ്ങേണ്ട സ്ഥലത്തെത്തിയപ്പോള്‍ നിര്‍ത്താതെ ഓടിച്ച് പോവുകയായിരുന്നു. നേരം സന്ധ്യയാകാറായതും ബസ് നിര്‍ത്താതെ ഓടിച്ച് പോവുന്നതും മൂലമുണ്ടായ ഭയവും പരിഭ്രമവും കാരണം പെണ്‍കുട്ടികള്‍ നിലവിളിച്ചു. രണ്ട് സ്റ്റോപ്പുകള്‍ പിന്നിട്ടശേഷമാണ് ബസ് നിര്‍ത്തി കുട്ടികളെ ഇറക്കിയത്.

അപമാനവും പേടിയും സങ്കടവുമെല്ലാം കൂടിക്കുഴഞ്ഞ് മാനസികമായി തകര്‍ന്ന വിദ്യാര്‍ത്ഥിനികള്‍ കരഞ്ഞുകൊണ്ടാണ് നീലേശ്വരം ഭാഗത്തേക്കുള്ള ബസില്‍ കയറി തങ്ങളുടെ സ്റ്റോപ്പിലിറങ്ങിയത്. അപ്പോഴേക്കും നേരവും ഏറെ വൈകിയിരുന്നു. ഒരു ബസ് ക്ലീനറുടെ ക്രൂരമായ പെരുമാറ്റവും വിദ്യാര്‍ത്ഥി വിരുദ്ധ മനോഭാവവുമാണ് കാര്യങ്ങള്‍ ഇത്രത്തോളമെത്തിച്ചത്.

വിദ്യാര്‍ത്ഥിനികളെ അസമയത്ത് പെരുവഴിയില്‍ ഇറക്കിവിട്ടാല്‍ എന്താണ് സംഭവിക്കുകസമയം സന്ധ്യയാകുന്ന സാഹചര്യവും യാത്രചെയ്യുന്നത് പെണ്‍കുട്ടികളാണെന്നുമുള്ള ബോധം പോലുമില്ലാതെ പെരുമാറിയ ബസ് ക്ലീനര്‍ തീര്‍ച്ചയായും സാമൂഹ്യവിരുദ്ധന്റെ മാനസികനിലവാരമുള്ള വ്യക്തിയാണ്. സന്ധ്യാനേരത്ത് പൊതുസ്ഥലത്ത് വലയേണ്ടിവരുന്ന പെണ്‍കുട്ടികള്‍ക്ക് നേരെ ഏത് തരത്തിലുള്ള അതിക്രമവും ഉണ്ടാകാം. ലൈംഗിക അതിക്രമങ്ങളടക്കം പെണ്‍കുട്ടികള്‍ക്ക് നേരെ പട്ടാപ്പകല്‍ പോലും സാമൂഹ്യവിരുദ്ധരുടെ അക്രമങ്ങളുണ്ടാകുന്ന കാലമാണിത്.

അത്തരത്തില്‍ ഏതെങ്കിലും ഒരു അനുഭവം ഈ പെണ്‍കുട്ടികള്‍ക്ക് അനുഭവിക്കേണ്ടിവന്നിരുന്നുവെങ്കില്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്വം അവരെ അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിട്ട ബസ് ക്ലീനര്‍ക്കാകുമായിരുന്നു. ആ ബസ് ക്ലീനര്‍ വിവാഹിതനാണോ പെണ്‍മക്കളുണ്ടോയെന്ന കാര്യമൊന്നും അറിയില്ല. പെണ്‍മക്കള്‍ ഉണ്ടെങ്കിലും, ഇല്ലെങ്കിലും ബസില്‍ യാത്രചെയ്യുന്നവരുടെ ഉത്തരവാദിത്വവും, സുരക്ഷിതത്വവും ക്ലീനര്‍ ഉള്‍പ്പടെയുള്ള ജീവനക്കാരില്‍ നിക്ഷിപ്തമാണ്. എല്ലാ ബസ് ജീവനക്കാര്‍ക്കും യാത്രക്കാരുടെ കാര്യത്തില്‍ ഒരുത്തരവാദിത്വമുണ്ട്.

എന്നാല്‍ ഇത് പലപ്പോഴും നിറവേറ്റപ്പെടുന്നില്ലെന്നു മാത്രമല്ല ജീവനക്കാരില്‍ ചിലര്‍ അങ്ങേയറ്റം നിരുത്തരവാദപരമായി പെരുമാറുകയും ചെയ്യുന്നു. വിദ്യാര്‍ത്ഥികള്‍ തന്നെയാണ് ഇത്തരം പെരുമാറ്റ വൈകല്യങ്ങള്‍ക്ക് കൂടുതലും ഇരകളായി തീരുന്നത്. ഇപ്പോള്‍ മഴക്കാലമായതിനാല്‍ അതിന്റേതായ യാത്രാക്ലേശങ്ങള്‍ വിദ്യാര്‍ത്ഥികള്‍ അടക്കമുള്ള യാത്രക്കാര്‍ അനുഭവിച്ച് വരുന്നുണ്ട്. ഇതിന് പുറമെ ചില സ്വകാര്യ ബസ് ജീവനക്കാരുടെ ഭാഗത്ത് നിന്നുണ്ടാകുന്ന മോശമായ സമീപനങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്കുണ്ടാക്കുന്ന ശാരീരിക- മാനസിക പ്രയാസങ്ങള്‍ കടുത്തതാണ്.

രാവിലെയും വൈകുന്നേരവും സ്‌ക്കൂള്‍ കുട്ടികള്‍ യഥാസമയം ബസ്സ് കിട്ടാതെ വലയുന്നത് എല്ലായിടങ്ങളിലും പതിവ് കാഴ്ചയായി മാറിയിരിക്കുന്നു. പല സ്വകാര്യ ബസ്സുകളിലും കുട്ടികളെ കയറ്റുന്നില്ല. പെരുമഴയത്ത് സ്‌ക്കൂള്‍ കുട്ടികളെ നിര്‍ത്തി മണിക്കൂറുകളോളം ദ്രോഹിക്കുന്ന പ്രവണതകള്‍ വ്യാപകമാണ്.

Part 2:
യാത്രാ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതാരെല്ലാം?

Keywords:  Students, Bus, Girl, Bus Worker, Conductor, Driver, Stop, Bus Stop, Clash, Private Bus, Passenger, Attack, T.K. Prabhakaran, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia