Trees Cutting | ആ മരങ്ങള്‍ ഇനി എപ്പോഴാണ് മുറിച്ച് മാറ്റുക?
Jul 23, 2023, 16:19 IST
-ബി എ ലത്വീഫ് ആദൂര്‍
(www.kasargodvartha.com) സ്‌കൂള്‍ കോമ്പൗണ്ടില്‍ മരം വീണ് കാസര്‍കോട് അംഗടിമുഗര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനി ആഇശത്ത് മിന്‍ഹ മരിച്ചതും, അപകടത്തില്‍ ഒരു കുട്ടിക്ക് പരിക്കേറ്റതുമായ സംഭവം മറവിയിലേക്കാണ്ട് പോകുന്നതായാണ് നാം കാണുന്നത്. സോഷ്യല്‍ മീഡിയകളില്‍ വൈറലായ പിതാവിന്റെ കൂടെ നില്‍ക്കുന്ന ആ പൊന്നുമോളുടെ മുഖം മനസ്സില്‍ നിന്നും മായുന്നേ ഇല്ല. ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ എല്ലാവര്‍ക്കും തിടുക്കമാണ്. അങ്ങനെയൊരു സംഭവം നടക്കാതിരിക്കുവാനുള്ള മുന്‍കരുതലുകള്‍ ഒരാളുടെ ഭാഗത്ത് നിന്നും ഉണ്ടാവുന്നില്ലല്ലോ എന്ന ഖേദകരമായ സത്യം തുറന്ന് കാട്ടാന്‍ വേണ്ടിയാണ് ഇങ്ങനെയൊരു എഴുത്തുമായി നിങ്ങളുടെ മുമ്പിലെത്തുന്നത്.
നമ്മുടെ സുരക്ഷക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ ഒരു പബ്ലിക് സേഫ്റ്റി ഡിപ്പാര്‍ട്‌മെന്റ് ഇല്ലാത്ത സാഹചര്യത്തില്‍ നമുക്ക് ഓരോ മേഖലകളിലും പ്രത്യേകം പ്രവര്‍ത്തനം നടത്താന്‍ നിരവധി സേഫ്റ്റി ഡിപ്പാര്‍ട്‌മെന്റുകളുണ്ട്. ഫുഡ് സേഫ്റ്റി ഡിപ്പാര്‍ട്‌മെന്റ്, റോഡ് സേഫ്റ്റി ഡിപ്പാര്‍ട്‌മെന്റ് തുടങ്ങി പൊതു ജനങ്ങളുടെ സുരക്ഷക്ക് വേണ്ടി വിവിധ ഡിപ്പാര്‍ട്‌മെന്റുകളുള്ള ഒരു നാടാണ് നമ്മുടേത്. മരങ്ങളുടെ കാര്യത്തില്‍ ജില്ലാ കളക്ടര്‍ കോര്‍ഡിനേറ്റ് ചെയ്ത് അപകടവസ്ഥയിലുള്ള മരങ്ങള്‍ മുറിക്കാന്‍ മുന്നോട്ട് വരണം, റവന്യു വകുപ്പ്, കെഎസ്ഇബി, പോലിസ്, ഫയര്‍ഫോഴ്സ്, പിഡബ്‌ള്യുഡി തുടങ്ങിയ ഡിപ്പാര്‍ട്‌മെന്റുകള്‍ക്ക് ഇക്കാര്യങ്ങളില്‍ സുരക്ഷ സംബന്ധമായി ഒരുപാട് കാര്യങ്ങള്‍ നിര്‍വഹിക്കുവാനുണ്ട് എന്ന് സൂചിപ്പിച്ചു കൊണ്ട് വിഷയത്തിലേക്ക് കടക്കാം.
ഒരു വ്യക്തിയുടെ ജീവിക്കാനുള്ള മൗലീകമായ അവകാശങ്ങളെ മുഴുവനും തച്ചുടക്കുന്ന സംഭവങ്ങളാണ് നമ്മുടെ നാടുകളില്‍ കണ്ട് കൊണ്ടിരിക്കുന്നത്, അത് റോഡായാലും, മരങ്ങളായാലും. വര്‍ഷങ്ങള്‍ക്ക് മുമ്പ് മുള്ളേരിയയില്‍ നാടിനെ നടുക്കിയ ഒരപകട വാര്‍ത്ത എത്ര ആളുകളുടെ ഓര്‍മയിലുണ്ടെന്നറിയില്ല. അന്ന് കാറിന് മുകളില്‍ മരം വീണ് കാറഡുക്ക ഗ്രാമപഞ്ചായത്തിലെ എട്ടാം വാര്‍ഡിലെ കുണ്ടാര്‍ സ്വദേശി സാജിദ് എന്ന ചെറുപ്പക്കാരന്‍ മരണപ്പെടുകയുണ്ടായി. കൂടെയുണ്ടായിരുന്ന അദ്ദേഹത്തിന്റെ സുഹൃത്ത് സംറൂദ് നേരാവണ്ണം എഴുന്നേറ്റ് നടക്കാന്‍ പോലും വയ്യാതെ വല്ലാത്തൊരവസ്ഥയില്‍ ഇന്നും ജീവിച്ചിരിപ്പുണ്ട് .
ഒരപകടം നടക്കുമ്പോള്‍ മാത്രം ഉണരുന്ന നമ്മുടെ ഭരണ സംവിധാനം മാറണം. അനുശോചന കുറിപ്പുകളില്‍ ഒതുക്കാതെ നമ്മുടെ ജനപ്രതിനിധികള്‍ കാര്യമായി ഇത്തരം പ്രശ്‌നങ്ങളില്‍ ഇടപെടല്‍ നടത്തണം. അതാത് ഡിപ്പാര്‍ട്ട്‌മെന്റുകള്‍ അവരവരുടെ ഉത്തരവാദിത്തങ്ങള്‍ കൃത്യമായി നിര്‍വഹിച്ചാല്‍ തന്നെ ഒരുപാട് പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണാനാകും. കാസര്‍കോട് നഗരത്തിലെ പ്രധാനപ്പെട്ട ഒരു വിദ്യാലയമാണ് നഗരസഭയോട് ചേര്‍ന്ന് നില്‍ക്കുന്ന കാസര്‍കോട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍. അവിടെ അപകടാവസ്ഥയിലുള്ള മരങ്ങളുണ്ട്. ഹൈസ്‌കൂള്‍ ഓഫീസിന് മുമ്പില്‍ ഒരു മരത്തിനു ചുറ്റും വള്ളി വലിച്ചു കെട്ടി 'നോ എന്‍ട്രി' എന്ന ബോര്‍ഡ് വെച്ച് കാണാനുള്ള ഒരവസരമുണ്ടായി. കണ്ടപാട് ആ മരത്തിന്റെ ചുറ്റുമൊന്ന് പരിശോധിച്ചു. അവിടെന്ന് അതിന്റെ വീഡിയോസ്, ഫോട്ടോസൊക്കെ എടുത്തു മടങ്ങി.
ഉടനെ മുറിച്ചു മാറ്റാന്‍ വേണ്ടിയായിരിക്കും അങ്ങനെ ചെയ്തു വെച്ചതെന്ന് കരുതി കഴിഞ്ഞ ഒരാഴ്ച കാത്തിരുന്നു. തീര്‍ത്തും അപകടാവസ്ഥയിലാണ് ആ മരമെന്ന് ഒറ്റ നോട്ടത്തില്‍ തന്നെ ബോധ്യപ്പെട്ട കാര്യമാണ്. സ്‌കൂളിന്റെ പിറക് വശത്തുള്ള മരങ്ങളൊക്കെ കാട് പിടിച്ച് പാമ്പും മറ്റും ക്ലാസ് മുറികളിലേക്ക് കയറി വരാന്‍ തക്കത്തിലുള്ള സാധ്യതകള്‍ കണ്ടാണ് അവിടെന്ന് മടങ്ങിയത്. ഒരാഴ്ച കഴിഞ്ഞിട്ടും അവകളൊക്കെ അതേ അവസ്ഥയില്‍ തന്നെ കിടക്കുന്നു. മഴയും, കാറ്റുമൊക്കെ അതിന്റെ സര്‍വ ശക്തിയും പുറത്തെടുത്തു താണ്ഡവമാടുന്ന സമയത്ത് ഇനിയും ഒരപകടം നടന്നാല്‍ മാത്രം അതിനൊക്കെയൊരു പരിഹാരം ഉണ്ടാവുകയുള്ളൂ എന്ന് വെച്ചാല്‍ എന്ത് ചെയ്യും.
ജനങ്ങളുടെ ജീവന് ഭീഷണി ഉയരുമ്പോള്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടവര്‍, റവന്യു വകുപ്പ്, നഗരസഭാ, സ്‌കൂള്‍ അധികൃതര്‍ തുടങ്ങിയവരുടെ ഈ അനാസ്ഥ വലിയൊരു അപകടം അവിടെ വിളിച്ചോതുന്നുണ്ട്. എത്രയും പെട്ടന്ന് കാര്യങ്ങള്‍ പൂര്‍ത്തീകരിച്ചില്ലെങ്കില്‍ വലിയ നഷ്ടങ്ങള്‍ സംഭവിക്കാനിടയുണ്ട്. വൃത്തിഹീനമായ മരച്ചില്ലകള്‍ കൊണ്ട് നിറഞ്ഞ അന്തരീക്ഷം വൃത്തിയാക്കിയില്ലെങ്കില്‍ വേണ്ടത്ര പ്രതിരോധ ശേഷിയില്ലാത്ത കുട്ടികള്‍ പല രോഗങ്ങളിലേക്കും, പകര്‍ച്ചവ്യാധിയിലേക്കും പോകും, ജാഗ്രതൈ!
ഇതൊന്നുമൊരു ഒറ്റപ്പെട്ട സംഭവമല്ല. ഇനിയും ഇതുപോലെയുള്ള സംഭവങ്ങള്‍ ഇല്ലാതിരിക്കാനുള്ള സജീവമായ ഇടപെടലുകള്‍ നമ്മുടെ ഭരണകൂടങ്ങളുടെ ഭാഗത്തു നിന്നുമുണ്ടാവണം. എല്ലാവരെയും ബാധിക്കുന്ന ഒരു പൊതുവിപത്താണിത്. ആരെങ്കിലും പരാതി നല്‍കിയാല്‍ അതൊന്നു അന്വേഷണം നടത്തി പരിഹാരം കാണുവാനുള്ള നടപടി ക്രമങ്ങള്‍ നമ്മുടെ ഉദ്യോഗസ്ഥ തലങ്ങളില്‍ നിന്നുമുണ്ടാവണം.
അപകടങ്ങളില്‍ ആരും എപ്പോഴും ഉള്‍പ്പെടാം, പക്ഷെ നമ്മുടെ വ്യവസ്ഥയില്‍ നമുക്ക് കിട്ടേണ്ട സേഫ്റ്റി പലരുടെയും അനാസ്ഥ മൂലം ഇല്ലാണ്ടായിക്കൂടാ.

Keywords: Tree, kasaragod, GHSS, Angadimogar, Kerala Govt, BA Abdul Adhur, When will those trees be cut down?.
< !- START disable copy paste -->