നാം നമ്മെ നയിക്കാനായി തെരഞ്ഞെടുക്കുന്നവർ നമുക്ക് തന്നെ പാരയാവുമ്പോൾ
Jun 17, 2021, 21:11 IST
മുഹമ്മദ് മൊഗ്രാൽ
(www.kasargodvartha.com 17.06.2021) നമ്മുടെ ദേശീയ പാതയിൽ സ്ഥിരമായി കണ്ടുവരുന്ന ഒരു പ്രതിഭാസമാണ് കോടികൾ ചിലവാക്കി നന്നാക്കിയാലും ഒരു നിശ്ചിത ഇടവേളകളിൽ ആവർത്തിച്ച് പ്രത്യക്ഷപ്പെടുന്ന മരണക്കിണറുകളോളം സമാനമായ ചെറുതും വലുതുമായ കുഴികൾ. 'ബർമുഡ ട്രയാങ്കിൾ' പോലെയുള്ള ഭൗമാത്ഭുതമോ അതല്ല മറ്റു വല്ല അദൃശ്യ കരങ്ങളോ ഇതിന് പിന്നിൽ പ്രവർത്തിക്കുന്നുണ്ടോ എന്നത് ഒരു ഗവേഷണ വിഷയം തന്നെയെന്ന് തോന്നുന്നു.
ചില രാഷ്ട്രീയക്കാരും ഔദ്യോഗിക രംഗത്തുള്ളവരും ബിസിനസ് ലോബികളും ചേർന്നുള്ള അവിശുദ്ധ കൂട്ട് കെട്ടാണ് ഇതിന് പിന്നിൽ പ്രവർത്തിക്കുന്നത് എന്നാണ് സാധാരണ പറഞ്ഞ് കേൾക്കാറുള്ളത്. ശാശ്വതമായി ഒരു പ്രശ്നത്തിന് പരിഹാരമുണ്ടായാൽ മാഫിയകളായ ചിലർക്ക് സാധാരണക്കാരായ നമ്മുടെ ചിലവിൽ ആർമാദിക്കാൻ കഴിയില്ല എന്നതാണത്രെ കാരണം. ധാർമികതക്ക് വില കൽപിക്കാത്ത, ഏതു രീതിയിലായാലും തന്റെ കീശയിൽ കാശ് വന്നാൽ മതി എന്ന് മാത്രം ചിന്തിക്കുന്ന ചിലരുടെ സ്വാർത്ഥ താൽപര്യങ്ങൾക്ക് സമൂഹം നൽകേണ്ടി വരുന്ന വില വളരെ വലുതാണ്.

ഇന്നാട്ടിലെ രാഷ്ട്രീയ സാമൂഹിക സാമ്പത്തിക സാങ്കേതിക വിഷയങ്ങളിൽ പഠനം നടത്തുകയും ഇടപഴകുകയും ചെയ്യുന്ന ഏതൊരാളെയും പോലെ സാധാരണക്കാർക്ക് പോലും മനസിലാക്കാനോ ചിന്തിക്കാനോ വിഷയമാകേണ്ട മറ്റൊരു കാര്യം, എല്ലാ പ്രവർത്തികളിലും ഒന്നാം സ്ഥാനത്തേക്ക് മത്സരിക്കുന്ന നാം തന്നെയല്ലേ ഒരു വേള ഇതിനുത്തരവാദി എന്നതാണ്.
ജനങ്ങളുടെ നികുതിപ്പണം കൊണ്ട് കോടികളുടെ അമ്മാനമാടി അതും തികയാതെ വരുമ്പോൾ വീണ്ടും നമ്മെ കടക്കെണിയിലും അടിമത്തത്തിലുമാക്കി ഒരു കൂട്ടർ കാണിക്കുന്ന എല്ലാ തോന്നിവാസങ്ങൾക്കും കൂട്ട് നിൽക്കുന്നത് കൊണ്ടും യഥാസമയം പ്രതികരിക്കാത്തത് കൊണ്ടുമല്ലേ ഇതൊക്കെ ഇവിടെ നിർബാധം തുടർന്ന് കൊണ്ടിരിക്കുന്നത് ?. ഏതായാലും, നാം നമ്മെ നയിക്കാനായി തെരഞ്ഞെടുക്കുന്നവർ നമുക്ക് തന്നെ പാരയാവുന്ന വിരോധാഭാസമാണ് എങ്ങും കാണാൻ കഴിയുന്നത്.
Keywords: Kerala, News, Kasaragod, Article, Road, Potholes, Rain, Muhammed Mogral, Representatives, When those who we choose become a hurdle to ourselves.
< !- START disable copy paste -->