കോവിഡ് കാലത്തെ രണ്ടാം റമദാൻ സമാഗതമാവുമ്പോൾ...
Mar 31, 2021, 18:21 IST
മുഹമ്മദലി നെല്ലിക്കുന്ന്
(www.kasargodvartha.com 31.03.2021) കഴിഞ്ഞ റമദാൻ മാസം ലോക്ഡൗണിലൂടെ കടന്നു പോയത് ഓരോ വിശ്വാസികളുടെയും മനസ്സുകളിൽ വളരേയേറെ വേദനകളോടെയാണ്. അഞ്ച് നേരത്തെ നിസ്കാരങ്ങളും, തറാവീഹ് നിസ്കാരമില്ലാതേയും പള്ളികളിൽ മറ്റ് പുണ്യകർമ്മങ്ങൾ ചെയ്യുവാൻ പറ്റാതെയും കഴിഞ്ഞു പോയി. പള്ളികളെല്ലാം അടച്ചിട്ട് അനുവാദം നിഷേധിക്കപ്പെട്ടു. കൊറോണ എന്ന മഹാമാരി താണ്ഡവമാടിയപ്പോൾ പുറത്തിറങ്ങാൻ സാധിക്കാതെ എല്ലാ കർമ്മങ്ങളും വീടുകളിൽ ഒതുക്കേണ്ടി വന്നിരുന്നു.
ജനങ്ങൾക്ക് സന്മാർഗ്ഗ ദർശനമായും നേർവഴിയായും, സത്യവും അസത്യവുമായി വേർതിരിച്ചു കാണിച്ചതുമായ ഖുർആൻ അവതരിക്കപ്പെട്ട മാസമാണ് റമദാൻ. അതു കൊണ്ട് ആ മാസത്തിൽ സന്നിഹിതരാണോ അവർ ആ മാസം നോമ്പ് അനുഷ്ടിക്കൽ നിർബന്ധമാണ്. ആരോഗ്യമുള്ളവർ വ്രതം അനുഷ്ടിക്കേണ്ടിയിരിക്കുന്നു. രോഗികളും യാത്രക്കാരും, കുട്ടികൾക്ക് മുലപ്പാൽ കൊടുക്കുന്നവരും അതു പിന്നീട് നോറ്റ് വീടേണ്ടതുമാണ്.

പുണ്യമാക്കപ്പെട്ടതും മഹത്വവൽക്കരിക്കപ്പെട്ടതുമായ റമദാൻ മാസം കൊറോണ കാലത്തിലൂടെ കടന്നു പോകുമ്പോൾ ഓരോ വിശ്വാസികളുടെ ഹൃദയങ്ങളിൽ നൊമ്പരങ്ങളുടേയും,വിഷമതകളുടേയും അലയടി ഉയരുകയാണ്. കൊറോണയ്ക്ക് ഒരു വയസ് കഴിഞ്ഞെങ്കിലും അതിന്റെ തീവ്രത ഇന്നും പല രാജ്യങ്ങളിലും തുടരുകയാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ റമദാൻ മാസം വിശ്വാസികൾ അനുഭവിച്ച വേദകളും, വേവലാതികളും ഈ റമദാൻ മാസം ഉണ്ടാവരുതേയെന്ന പ്രാർത്ഥകൾ മാത്രമാണുള്ളത്.
വേനൽ ചൂടിന്റെ കാഠിന്യവും, കൊറോണയുടെ ഏറ്റക്കുറച്ചിലും ജനങ്ങളെ ആശങ്കയിലാക്കിയിരിക്കുകയാണ്. അതിനിടയിലാണ് റമദാൻ മാസത്തിന്റെ വരവും. കഴിഞ്ഞ വർഷത്തെയപേക്ഷിച്ച് ഈ വർഷം റമദാനിൽ കൊറോണയുടെ കാഠിന്യം കുറച്ച് കുറഞ്ഞതായാണ് തോന്നുന്നത്. തറാവീഹും മറ്റു നിസ്കാരങ്ങളൊന്നുമില്ലാതെ കഴിഞ്ഞ നോമ്പ് കടന്നു പോയപ്പോൾ വിശ്വാസികളുടെ മനസ്സിൽ വല്ലാത്തൊരു വേദകളായിരുന്നു സമ്മാനിച്ചത്.
ദാഹവും, വിശപ്പും വെടിഞ്ഞ് പ്രഭാതം മുതൽ വൈകുന്നേരം വരെ ഏക ദൈവത്തിന് മുന്നിൽ മനസ്സും ശരീരവും അർപ്പിച്ച് പുണ്യകർമ്മങ്ങളിൽ ലയിച്ച് ചെയ്തു പോയ തെറ്റുകളിൽ മനംനൊന്ത് പ്രാർത്ഥന നിർഭരരാവുകയാണ് റമദാനിൽ. നോമ്പ് തുറക്കുന്ന സമയത്തുള്ള പ്രാർത്ഥനയ്ക്ക് വേഗത്തിൽ ഉത്തരം കിട്ടുന്നുവെന്ന് മുഹമ്മദ് നബി(സ) അരുൾ ചെയ്തിരിക്കുന്നു.അത്രയ്ക്കും പുണ്യമാക്കപ്പെട്ട മാസമാണ് റമദാൻ.
ഖുർആൻ അവതരിക്കപ്പെട്ട മാസമാണ്, ലൈലത്തുൽ ഖദ്റിന്റെ മാസമാണ്, പുണ്യങ്ങളുടെ പൂക്കാലമായ മാസമാണ് നമുക്ക് മുന്നിലേക്ക് കടന്ന് വരുന്നത്.
കഴിഞ്ഞ തവണത്തേക്കാൾ സർക്കാറിന്റെ നിയമങ്ങളനുസരിച്ചും പൂര്‍ണമായും സാമൂഹിക അകലം പാലിച്ചും ഈ വർഷത്തെ റമദാനിലെ പുണ്യകർമ്മങ്ങൾ പള്ളികളിൽ ചെയ്യുവാനുള്ള അവസരം ലഭിക്കുമ്പോൾ വിശ്വാസികൾക്ക് സന്തോഷിക്കുവാനുള്ള വകയാവുകയാണ്. സാധാരണ ചെയ്യുന്ന എല്ലാ നന്മകളും, പുണ്യകർമ്മങ്ങളും നോമ്പ് കാലത്തും അധികരിപ്പിക്കേണ്ടിയിരിക്കുന്നു. നിസ്കാരങ്ങളും, ദിക്റുകളും മറ്റു നന്മകൾ കൊണ്ടും ഹൃദയങ്ങളെ ശുദ്ധീകരിക്കുകയും , ചെയ്തു പോയ തെറ്റുകളിൽ നിന്നും പാപ മോചനം തേടുകയും ചെയ്യാനുള്ള അവസരമാണ് റമദാൻ മാസം. നോമ്പു പിടിക്കുന്നവൻ കണ്ണുകളേയും, കാതുകളേയും, നാവിനേയും മറ്റു അവയവങ്ങളേയും തൊട്ട് സൂക്ഷിച്ചിരിക്കേണ്ടതാണ്. അല്ലാത്ത പക്ഷം നാം ചെയ്യുന്ന നന്മളും, പുണ്യകർമ്മങ്ങളും, നോമ്പുകളുമെല്ലാം അതിലൂടെ നഷ്ടങ്ങൾ സംഭവിച്ചേക്കാം.
മനസ്സും, കണ്ണുകളും, കാതുകളുമെല്ലാം അല്ലാഹുവിലർപ്പിച്ച് അവന്റെ പ്രീതി കരസ്ഥമാക്കാനുള്ളതാണ് റമദാൻ. പുണ്യങ്ങളുടെ പൂക്കാലമായി വിശേഷിപ്പിക്കുന്നതും അതു കൊണ്ടാണ്. അവസാന പത്തിൽ ഒരു രാത്രിയാണ് ‘ലൈലത്തുൽ ഖദ്ർ’. അത് ആയിരം മാസങ്ങളെക്കാൾ പുണ്യമാക്കപ്പെട്ട രാത്രിയായിട്ടാണ് ഖുർആൻ വിശേഷിപ്പിക്കുന്നത്.ആ രാത്രിയിൽ ഏതൊരു വിശ്വാസിയും പ്രാർത്ഥിക്കുകയാണെങ്കിൽ അതിന് പെട്ടെന്ന് ഉത്തരം ലഭിക്കുമെന്നാണ് ഖുർആൻ വ്യാഖ്യാനിക്കുന്നത്.
സകാത്തിന്റെ മാസമാണ് റമദാൻ. ഇസ്ലാമിക നിയമമനുസരിച്ച് പാവപ്പെട്ടവന്റെ അവകാശമായ വിഹിതം അവരുടെ വീടുകളിൽ എത്തിച്ചു കൊടുക്കലാണ്. ധനമുള്ളവരായ ഓരോരുത്തരും അതിന്റെ രണ്ടര ശതമാനം സകാത്താണ് കൊടുക്കാനാണ് ഇസ്ലാം അനുശാസിക്കുന്നത്. തൊപ്പിയും, തലപ്പാവും കെട്ടി വരുന്നവർക്ക് നാം കൊടുക്കുന്ന നാണയ തുട്ടുകളല്ല. പാവപ്പെട്ടവന്റെ അവകാശമാണ് സകാത്ത്. അത് ഔദാര്യമായി കാണുകയോ, കണക്കാക്കുകയോ ചെയ്യാൻ പാടുള്ളതല്ല. അത് നിറഞ്ഞ മനസ്സോടെ നൽകിയാലേ ധനങ്ങൾ ശുദ്ധിയാകുകയുള്ളൂ. ഇസ്ലാമിക ഉത്തരവനുസരിച്ച് നന്മകൾ ചെയ്തു അള്ളാഹുവിനെ സന്തോഷിപ്പിച്ചാൽ പരലോക വിജയം ഉറപ്പാണ്.
Keywords: Kerala, Article, COVID-19, Corona, Religion, Islam, When the second Ramadan of the COVID era arrives...
< !- START disable copy paste -->