city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വ്യാജവാര്‍ത്തകളുണ്ടാക്കി സോഷ്യല്‍ മീഡിയ നിറം പിടിപ്പിച്ച കഥകള്‍ മെനയുമ്പോള്‍

പ്രതിഭാരാജന്‍

(www.kasargodvartha.com 31.01.2017) വ്യാജ വാര്‍ത്തകള്‍ക്ക് കയ്യും കണക്കുമില്ല. സിനിമാനടി സനുഷ മരിച്ചുവെന്നാണ് കഴിഞ്ഞദിവസം പരന്ന വ്യാജവാര്‍ത്ത. മൂകാംബിക ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങുംവഴി നടി സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ടുമരിച്ചുവെന്ന ക്യാപ്ഷനോടെ മുമ്പ് എപ്പഴോ അപകടത്തില്‍ പെട്ട ഒരു കാറിന്റെ ഫോട്ടോയും സോഷ്യല്‍ മീഡിയയില്‍ ഷയര്‍ ചെയ്യപ്പെട്ടു. പിന്നീട് സനുഷ തന്നെ ഫെയ്‌സ്ബുക്ക് ലൈവില്‍ വന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് മരിച്ചിട്ടില്ലെന്ന് സ്ഥിരീകരിച്ചത്.

ഒരാഴ്ച മുമ്പ്‌ കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചുവെന്ന വാര്‍ത്ത നിരമിഷാര്‍ദ്ധം കൊണ്ടാണ് നാട്ടില്‍ പരന്നത്. രാത്രിയോടെ വീണ്ടും വ്യാജ വാര്‍ത്ത പരന്നു. പിണറായി ഇടപെട്ടു, ബസ് സമരം പിന്‍വലിച്ചു എന്നായിരുന്നു അത്.  മലപ്പുറത്തു വെട്ടേറ്റു, ഹര്‍ത്താലെന്ന വാര്‍ത്ത പരന്നതും ഇതിനിടെയാണ്.

വ്യാജവാര്‍ത്തകളുണ്ടാക്കി സോഷ്യല്‍ മീഡിയ നിറം പിടിപ്പിച്ച കഥകള്‍ മെനയുമ്പോള്‍


വ്യാജവാര്‍ത്ത പ്രചരിക്കുന്നത് പോലീസിനേക്കുടി വെട്ടിലാക്കുന്നുണ്ട്. ജില്ലയില്‍ ഏറ്റവും കുടുതല്‍ പ്രചാരത്തിലായിരുന്ന വ്യാജവാര്‍ത്ത കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നുവെന്നതിലായിരുന്നു. റിപ്പര്‍ ചന്ദ്രന്റെ കാലത്തേതു പോലെ ജനം ഇരുട്ടിനേപ്പോലും ഭയപ്പെടാന്‍ ഈ വാര്‍ത്ത പ്രേരിപ്പിച്ചു. അന്നത്തെ പോലീസ് മേധാവി ഏറെ വിയര്‍പ്പൊഴുക്കിയാണ് ഒടുവില്‍ ഇതിനകത്തെ വ്യാജ പ്രചാരകരെ ഒതുക്കിയത്.

പൊയ്‌നാച്ചിയിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥിനി ഐ.എ.എസില്‍ ചേര്‍ന്നു എന്ന വാര്‍ത്തയെ പെരുപ്പിച്ചു കാണിക്കുന്നതിനു തടയിടാന്‍ ടി കെ ഹംസയെ കൊണ്ടു വന്ന് സിപിഎമ്മിന് പാലക്കുന്നിലും, ചട്ടഞ്ചാലിലും സമ്മേളനം ചേരേണ്ട സ്ഥിതി വരെ വന്നുചേര്‍ന്നു. നബിനിദനാളില്‍ പട്ടാളവേഷമണിഞ്ഞു, അഭിലാഷ് വധത്തില്‍ പ്രതിയെ പടികുടി, തുടങ്ങി നമുക്ക് ജാതിയില്ലാ പ്രചരണത്തിലും ബി.ജെ.പിയേ പ്രതികൂട്ടിലാക്കാന്‍ ദലിത് പീഢനവുമെല്ലാം കത്തിച്ചു വഴി തിരിച്ചു വിട്ടത് വ്യാജ പ്രചരണക്കാരാണ്.

ചില്ലക്കാരല്ല അവര്‍. അത്തരക്കാരുടെ പ്രചരണ ഹോബിക്ക് നല്ല ആസ്വാദകരുമുണ്ടെന്നുള്ളതാണ് കാര്യം. പരക്കുന്ന വ്യാജവാര്‍ത്ത ശരിയായിരിക്കാനാണ് ജനത്തിനിഷ്ടം. അതു കൊണ്ടു തന്നെ കാറ്റിന് വേഗത കൂടുന്നു.

മരിക്കാത്തവരെ അവര്‍ കൊല്ലുന്നു. ആദരാജ്ഞലികളുമായി സോഷ്യല്‍ മീഡിയ എത്തുന്നു. എന്തിനേറെ ഭുകമ്പമുണ്ടാകുമെന്ന് പോലും വ്യാജ പ്രചരണങ്ങളുണ്ടാകുന്നു. ഏന്തു കേട്ടാലും കണ്ണും പൂട്ടി വിശ്വസിക്കുന്നു, ജനം. മാനം ഒന്നു ഇരുണ്ടാല്‍ മതി കലക്ടര്‍ അവധി പ്രഖ്യാപിച്ചുവെന്ന് വ്യാജ വാര്‍ത്തയുണ്ടാവാന്‍.

വാര്‍ത്താ മാധ്യമങ്ങളെ ഏഡിറ്റു ചെയ്തും അതുപോലെ വേറെയുണ്ടാക്കിയും ഇങ്ങനെ പ്രചരിപ്പിക്കപ്പെടുന്നു. കഴിഞ്ഞ യുവജനോത്സവത്തോടനുബന്ധിച്ച് മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമന് ഒരു പത്രത്തിനു നേരെ കേസു ഫയല്‍ ചെയ്യേണ്ടി വരുന്നതിന്റെ അരികിലോളമെത്തി കാര്യം. ചവിട്ടു നാടകത്തിന് മുന്‍ എം.എല്‍.എ ഇടപെട്ട് വ്യാജ രേഖയുണ്ടാക്കി എന്നായിരുന്നു പ്രചരണം. യുവാവിനെ പുലിപിടിച്ചു നാട്ടില്‍ പുലിയിറങ്ങി എന്നു വരെ വ്യാജ വാര്‍ത്ത വരുന്നു.

പോലീസിന് വ്യാജവാര്‍ത്താ നിര്‍മ്മാതാവിനെ പിന്തുടര്‍ന്നു പിടിക്കാന്‍ സാധിക്കും, പിടിച്ചിട്ടുണ്ട്. വിദ്യാനഗറില്‍ വെച്ച് ഇതിനിടെ ഒരു വ്യാജ വാര്‍ത്ത വന്നു. ഒരു പാര്‍ട്ടിയില്‍ പെട്ട നേതാവിന് വെട്ടേറ്റു എന്നായിരുന്നു അത്. പോലീസ് നിരീക്ഷിച്ചു. ആളെ പിടിച്ചു കേസായി.

ശരീരത്തില്‍ സ്വയം മുറിവേല്‍പ്പിച്ച് ഡിസംബര്‍ ആറാം തീയ്യതി നാടു കത്തിക്കാന്‍ ശ്രമിച്ച ചെറുപ്പക്കാരനേയും പോലീസ് പിടികൂടിയിട്ടുണ്ട്. നിത്യ ജീവിതത്തില്‍ വ്യാജവാര്‍ത്താ പ്രചരണം ഒരു ഹോബിയായിരിക്കുകയാണ്. ചെമ്പിരിക്ക ഖാസിയുടെ മരണം സി.ബി.ഐയെ പോലും വെള്ളം കുടിപ്പിച്ചത് അതിരുവിട്ട വ്യാജ പ്രചരണങ്ങളാണ്.

ഇതു തടയാന്‍ നിയമമുണ്ട്. അത് പ്രയോഗിക്കണം. വാട്‌സ്ആപ്പ് അഡിമിനെ പിടികൂടി ശാസിക്കുന്നതിനും, കേസെടുക്കുന്നതിനും പുറമെ രജിസ്റ്റര്‍ ചെയ്ത മധ്യമ മേഖലകളില്‍ വരെ നീതിപാലകര്‍ക്ക് ഇടപെടാം. കലക്ടര്‍ ചെയര്‍മാനായും, ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കണ്‍വീനറായും പോലിസടക്കമുള്ള നീരീക്ഷണ ബോര്‍ഡുകളുണ്ട്.

ശ്രദ്ധയില്‍ പെട്ടാല്‍ ഉപകരണങ്ങള്‍ പിടിച്ചെടുക്കാനും അറസ്റ്റു ചെയ്യാനും നിയമം അനുവദിക്കുന്നുണ്ട്. ഇതിനു പുറമെ സൈബര്‍ നിയമങ്ങള്‍ വേണ്ടുവോളമുണ്ട്. പക്ഷെ ഒന്നും പ്രവര്‍ത്തിപ്പിക്കാറില്ലെന്നു മാത്രം. ദേശീയ തലത്തിലും മാധ്യമ നിയന്ത്രണ കമ്മറ്റിയുണ്ട്. ദില്ലിയില്‍ ലോധി റോഡിലാണ് ഇതിന്റെ ആസ്ഥാനം.

Keywords:  Article, Social-Media, Social networks, fake, news, Police, Prathibharajan, Act, Whats app, Facebook, posting fake news in social media creates unwanted stories

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia