city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കരീം മുസ്ലിയാര്‍ ചെയ്ത തെറ്റെന്ത്...? ഹര്‍ത്താല്‍ ദിനത്തില്‍ ആ മനുഷ്യന്‍ ആക്രമിക്കപ്പെട്ടതിന് എന്ത് കാരണം നിരത്താന്‍ കഴിയും?

ഖലീല്‍ കളനാട്

(www.kasargodvartha.com 28.01.2019) ബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് നടത്തിയ ഹര്‍ത്താലിനിടെ സംഘ്പരിപരിവാര്‍ പ്രവര്‍ത്തകര്‍ അതിഭീകരമായി കൊലപ്പെടുത്താന്‍ ശ്രമിച്ച ഒരു പാവം മദ്രസാ അധ്യാപകന്‍ ജീവിതത്തിന്റെയും മരണത്തിന്റെയും നൂല്‍പാലത്തില്‍ നിന്നും തിരിച്ചു വരികയാണ്, അപ്പോഴും ഉത്തരം കിട്ടാത്ത ഒരുപാടു ചോദ്യങ്ങള്‍ ബാക്കിയാണ്...
കരീം മുസ്ലിയാര്‍ ചെയ്ത തെറ്റെന്ത്...? ഹര്‍ത്താല്‍ ദിനത്തില്‍ ആ മനുഷ്യന്‍ ആക്രമിക്കപ്പെട്ടതിന് എന്ത് കാരണം നിരത്താന്‍ കഴിയും?

എന്തായിരുന്നു കരീം മുസ്ലിയാര്‍ ചെയ്ത തെറ്റ്...? ഹര്‍ത്താല്‍ ദിനത്തില്‍ ആ മനുഷ്യന്‍ ആക്രമിക്കപ്പെട്ടതിന് എന്ത് കാരണം നിരത്താന്‍ കഴിയും? സംഘ്പരിവാരുകാരെ ഇതിന് പ്രേരിപ്പിച്ച ഘടകം എന്താണ്? കേരളത്തിന്റെ ഇങ്ങേ അറ്റത്തുള്ള ഈ മനുഷ്യന്‍ ആയിരുന്നോ ശബരിമല സ്ത്രീ പ്രവേശനത്തിന് വേണ്ടി കോടതിയില്‍ പോയത്...? അതോ മല കയറിയ കനകദുര്‍ഗ്ഗക്കും ബിന്ദുവിനും സുരക്ഷ ഒരുക്കിയതിന്റെ തലവനോ അതില്‍ അംഗമോ ആയിരുന്നോ ഈ പാവം മുസ്‌ലിയാര്‍? അതുമല്ല മലകയറിയ ഈ രണ്ടു സ്ത്രീകളെ അങ്ങോട്ട് അയച്ചത് ഈ മനുഷ്യന്‍ ആയിരുന്നോ...? അല്ലെങ്കില്‍ ഈ സ്ത്രീകള്‍ അവിടെ കയറിയതിനെ അനുകൂലിച്ചു ഒരു ചെറുവാക്കെങ്കിലും ആ നാവില്‍ നിന്നും കേട്ടിരുന്നോ...?

നാല്പതു ദിവസം കഠിന വ്രതമെടുത് മനസ്സും ശരീരവും ശുദ്ധിവരുത്തി 'ഹരിഹരസുതനയ്യനയ്യപ്പ സ്വാമിയേ... ശരണമയ്യപ്പ... ശരണമയ്യപ്പ' എന്ന ശരണം വിളികളോടെ അയ്യപ്പ സന്നിധിയില്‍ എത്തുന്ന യഥാര്‍ത്ഥ ഭക്തരല്ല ഈ ആക്രമണകാരികള്‍. കലിയുഗ വരദനായ ശബരിമല ശാസ്താവിന്റെ ആചാര അനുഷ്ട്ടാനങ്ങളില്‍ ഭംഗം വന്നുവെന്നത് ഇവര്‍ക്ക് ഒരു പിടിവള്ളി മാത്രമായിരുന്നു.. ഈ നാടിനെ കുരുതിക്കളമാക്കാനുള്ള പിടിവള്ളി... ഭിന്നിപ്പിച്ചു നേട്ടം കൊയ്യാനുള്ള ഒരു കാരണം. അതില്‍ കൂടുതല്‍ എന്ത് ലക്ഷ്യമാണ് പരിവാറുകാരെ ഈ  ആക്രമണ പരമ്പരക്ക് ഉണ്ടായിരുന്നത്?

കരീം മുസ്ലിയാരുടെ താടിയും തലപ്പാവുമായിരുന്നില്ലേ സംഘ്പരിവാറിനെ ഇതിനു പ്രേരിപ്പിച്ചത്... ആ മനുഷ്യന്‍ ഒരു മദ്രസയിലെ അധ്യാപകനായതിനാല്‍ അല്ലെ മുതലെടുപ്പിനുള്ള വലിയ സാധ്യത ഈ ക്രൂരതയില്‍ അവര്‍ കണ്ടത്... സര്‍വോപരി ആ മനുഷ്യനൊരു മതപുരോഹിതന്‍ ആണെന്നത് തന്നെയായിരുന്നു ഭിന്നിപ്പിച്ചു കലാപം സൃഷ്ടിക്കുക എന്ന പരിവാര്‍ ലക്ഷ്യത്തിലേക്കുള്ള ചവിട്ടുപടിയായി ആ മനുഷ്യനെ തിരഞ്ഞെടുക്കാന്‍ കാരണം.

തന്റെ ആത്മസുഹൃത്തായിരുന്ന വാവരെ കണ്ടു വണങ്ങി മാത്രമേ തന്റെ അടുക്കല്‍ വരാന്‍ പാടുള്ളൂ എന്ന് പറഞ്ഞു മതസൗഹാര്‍ദത്തിന്റെ മഹത്തായ പാദ പഠിപ്പിച്ചു തന്നെ സ്വാമി അയ്യപ്പന്റെ ഭക്തന്മാര്‍ക്ക് ഒരിക്കലും ഇതര മതസ്ഥനെ ആക്രമിക്കുവാന്‍ സാധിക്കില്ല, ശബരിമലയില്‍ പതിനെട്ടാം പടി ചവിട്ടി കയറിയവര്‍ക്ക് അവിടെ എഴുതി വെച്ചിരിക്കുന്ന തത്വമസി എന്ന മഹത് വാക്ക് കാണാം.. തത്വമസി എന്നതിന്റെ അര്‍ത്ഥം 'നിന്റെ സഹജീവികളെയും നിന്നെ പോലെ തന്നെ കാണണം. അങ്ങനെ വരുമ്പോള്‍ മറ്റൊരാളുടെ ദുഃഖം നിന്റെയും ദുഃഖം ആയി കണക്കാക്കണം എന്നാണ്', കുറഞ്ഞ പക്ഷം സ്വാമി അയ്യപ്പന്റെ പേരില്‍ ആക്രമണം അഴിച്ചുവിടുന്നവര്‍ തത്വമസി എന്ന വാക്കിന്റെ അര്‍ത്ഥമെങ്കിലും മനസ്സിലാക്കി വെക്കുക, 

'യേനാ ശ്രുതം ശ്രുതം ഭവത്യമതം മതം അവിജ്ഞാതം വിജ്ഞാതം' (യാതൊന്നു കൊണ്ടു അശ്രുതമായിരിക്കുന്നത് ശ്രുതമായിരിക്കുന്നത്, അമതമായിരിക്കുന്നത് മതമായി തീരുന്നത്, അവിജ്ഞാതമായിരിക്കുനത് വിജ്ഞാതമായി തീരുന്നത്)

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Article, Harthal, Murder-attempt, Attack, Injured, Kareem Musliyar, Khaleel Kalanad, What is the reason for Kareem Musliyar being attacked on the day of the hartal?

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia