മത വിവാദങ്ങളുടെ യഥാര്‍ത്ഥ പൊരുളെന്ത്?
Jul 29, 2017, 15:25 IST
(www.kasargodvartha.com 29.07.2017) എന്തിനാണ് നമ്മള്‍ വെറുതെ മതവിവാദങ്ങള്‍ ഉന്നയിക്കുന്നത് ? ഭരണഘടനയുടെ മൂന്നാം ഭാഗത്തിലെ 12 മുതല്‍ 35 വരെയുളള അനുബന്ധങ്ങള്‍ പരിശോധിക്കാം. ഓരോ പൗരനേയും സംരക്ഷിക്കപ്പെടുന്ന സുപ്രധാന മൗലികാവകാശങ്ങളെ ഏഴു പട്ടികകളായി ഇവിടെ തരം തിരിച്ചു വെച്ചിരിക്കുന്നു. അതില്‍ നാലാമത്തേതാണ് മതസ്വാതന്ത്ര്യത്തിനായുള്ള അവകാശം. ആണായാലും പെണ്ണായാലും ശരി ജനിക്കുമ്പോഴല്ല, വയസു 18 തികയുമ്പോഴാണ് ഏതു മതത്തില്‍ വേണം വിശ്വസിക്കാനെന്ന് സ്വയം നിശ്ചയിക്കാനുള്ള അവകാശം. വിശ്വസിക്കുന്ന മത രീതികള്‍ക്കനുസരിച്ചു ജീവിക്കാനുള്ള സംരക്ഷണവും സ്വാതന്ത്ര്യവും ഭരണഘടന ഉറപ്പാക്കുന്നുണ്ട്.
മൗലികാവകാശങ്ങള്‍ക്കു ഭംഗം വരുത്തുവാന്‍ മുന്നിട്ടിറങ്ങുന്ന ശക്തി എത്ര വലുതായാല്‍ പോലും അവയെ തളയ്ക്കാന്‍ രാജ്യത്ത് പോലീസും പട്ടാളവും, അതിനു പുറമേ കോടതിയും ജയിലും, നിയമ-നീതിപാലകരേയും നമ്മുടെ രാഷ്ട്രം നിര്‍മ്മിച്ചു വെച്ചിട്ടുണ്ട്. ഇഷ്ടമുള്ള വിശ്വാസം തെരഞ്ഞെടുക്കുന്നതിനു എതിരു നില്‍ക്കാന്‍ ആര്‍ക്കും അധികാരമില്ല. കാരണം ഇന്ത്യ സമ്പൂര്‍ണ ജനാധിപത്യ-മതേതര രാഷ്ട്രമാണ്.
ഇങ്ങനെയൊക്കെയാണ് സംഗതികളെങ്കിലും കേവലം ഒരു പെണ്‍കുട്ടിക്കു മാത്രമല്ല, ഭാരതത്തിന്റെ രാഷ്ട്രപതിയുടെ ഭൗതിക ശരീരാംശങ്ങള്‍ വരെ കടുത്ത മത പീഢകളില്‍ പെട്ടിരിക്കുകയാണ് ഭാരതത്തില്‍. പിന്നെ സാധാരണക്കാരുടെ കാര്യം പറയണോ? രാജ്യത്തിന്റെ രാഷ്ട്രപതിയും മലയാളിയുമായിരുന്ന കെ ആര്‍ നാരായണന്‍ തികഞ്ഞ മതേതരവാദിയായിരുന്നു. ബര്‍മ്മയില്‍(ഇന്നത്തെ മ്യാന്‍മര്‍) നിന്നുമുള്ള ക്രിസ്തന്‍ മതവിശ്വാസിയായിരുന്നു ഭാര്യ. ടിന്റ് എന്ന പേര് മാറ്റി അവര്‍ ഉഷാനാരായണനായി. മസ്തിഷ്‌ക രോഗം പിടിപെട്ടു ഓര്‍മ്മ നശിച്ചായിരുന്നു മരണം. മക്കള്‍ ചിത്ര, അമൃത. രണ്ടു പേരും അമ്പലത്തിലോ പള്ളിയിലോ പോകാറില്ല. തികഞ്ഞ മതനിരപേക്ഷ ജീവിതം. താന്‍ മരിച്ചാല്‍ അച്ചനും അമ്മയും അന്ത്യവിശ്രമം കൊള്ളുന്ന തറവാട്ടു വളപ്പായ ഉഴവൂരില്‍ സംസ്‌കരിക്കണം എന്നായിരുന്നു ആഗ്രഹമെന്ന് മുന്‍ രാഷ്ട്രപതിയുടെ സഹോദരി സീതാലക്ഷ്മി ടീച്ചര്‍ പറയുന്നു. പക്ഷെ ദഹിപ്പിച്ചത് യമുനാ തീരത്ത്. അവിടുന്ന് ചിതാഭസ്മം കൊണ്ടു വന്ന് ഉഴവൂരില്‍ സ്മാരകം പണിയുകയായിരുന്നു.
ഇപ്പോള്‍ വര്‍ഷങ്ങള്‍ പലതു കഴിഞ്ഞപ്പോള്‍ കാണാം ദില്ലിയിലെ പൃഥിരാജ് ക്രിസ്ത്യന്‍ പള്ളിയില്‍ കെ ആര്‍ നാരായണന്റെ ശവക്കല്ലറ. ജീവിച്ചിരിക്കുമ്പോള്‍ ക്രിസ്ത്രീയ മതവിശ്വാസിയായിരുന്നു അദ്ദേഹമെന്ന വിശദീകരണമാണ് സഭ നല്‍കിയത്. രാഷ്ട്രപതിയില്‍ മാത്രമല്ല, മൃതശരീരം വെച്ച് മതവും ജാതിയും കളിക്കുന്നവര്‍ ഇങ്ങനെ നിരനിരയായുണ്ട്. ഏറ്റവും അടുത്ത മറ്റൊരു ഉദാഹരണമാണ് വേണു എന്ന നടന്റേത്. ഏഷ്യാനെറ്റില്‍ മുന്‍ഷിയായി വേഷമിട്ടിരുന്ന വേണു മരിച്ചപ്പോള്‍ ബോഡി കൊണ്ടു പോയത് സെമിത്തേരിയിലേക്കാണ്.
ഇന്ന് ആതിരയും ഇതിനു മുമ്പ് മറ്റു പലരും നാട്ടു നടപ്പിനു വിരുദ്ധമായി ജീവിക്കുകയും, വിവാഹം കഴിക്കുകയും, കുഞ്ഞുങ്ങള്‍ പിറക്കുന്നതിലും മറ്റും പൊതുസമൂഹം കണക്കിലധികം ഉത്ക്കണ്്ഠ വെച്ചു പുലര്‍ത്തുന്നത് വൃഥാവിലും അസ്ഥാനത്തുമാണ്. കമലാദാസ് എന്ന മാധവിക്കുട്ടി ഒരിക്കലും മറക്കാന്‍ കഴിയുന്ന എഴുത്തുകാരിയല്ല. മതം മാറി കമലാസുരയ്യയായി. ഒരു സാഹിത്യ സദസില്‍ വെച്ച് അവര്‍ ആകസ്മികമായാണ് മതം മാറുന്ന വിവരം അറിയിച്ചത്. നാലപ്പാട്ടുകാര്‍ക്ക് എതിര്‍പ്പുണ്ടായിരുന്നുവെങ്കിലും കവിയെ അവര്‍ മുസ്ലീമായി തന്നെ സ്വീകരിച്ചു. അവരുടെ ഡ്രസ് കോഡ് മാറ്റത്തെ സ്വാഗതം ചെയ്തു. തടയാന്‍ ശ്രമിക്കുന്നത് ഭരണഘടനാ നിഷേധമെന്ന അറിവായിരിക്കണമല്ലോ അതിനുള്ള കാരണം. മക്കളോടും കുടുംബക്കാരോടും പള്ളിയില്‍ അടക്കം ചെയ്യണമെന്ന ആഗ്രഹം കാലേക്കൂട്ടി അറിയിച്ചതിനാല്‍ ബന്ധുക്കള്‍ അങ്ങനെ ചെയ്തു.
എഴുത്തുകാരന്‍ പുനത്തില്‍ കുഞ്ഞബ്ദുല്ലയെ അറിയാത്തവരില്ല. ഒരിക്കല്‍ പത്രക്കാര്‍ അദ്ദേഹത്തോടു ചോദിച്ചു. ഹിന്ദുവാകാന്‍ പോകുന്നുവെന്നു കേട്ടു. എന്തെ സംഗതി? മുസ്ലീമായി ജീവിക്കണമെങ്കില്‍ പെരുത്ത് പാടുണ്ട്. നിസ്‌ക്കാരം, പ്രാര്‍ത്ഥന, പഥ്യം, വ്രതം ഇങ്ങനെ പലതും. ഹിന്ദുവാകുമ്പോള്‍ കൂടുതല്‍ സ്വാതന്ത്യമുണ്ട്. അതാണ് കാര്യം.
പുനത്തില്‍ മാതൃഭൂമി വാരാന്ത്യപ്പതിപ്പിലൂടെ മറ്റൊരിക്കല്‍ പറഞ്ഞത് മരണപ്പെട്ടാല്‍ ശവം പട്ടടയില്‍ വെച്ച് ദഹിപ്പിക്കണമെന്നാണ്. ബി.ജെ.പി സര്‍ക്കാരിനെ വാഴ്ത്തി പറഞ്ഞ നടനാണ് മാമൂക്കോയ. മതമേതായാലെന്താ, അവര്‍ ചെയ്ത പ്രവൃത്തി നോക്കിയാല്‍ പോരെയെന്ന് ആ നടന്‍ ചോദിച്ചിട്ടുണ്ട്. അമിത മതവാദത്തിന്റെ പേരില്‍ ചിലര്‍ കാണിച്ചു കൂട്ടുന്നതും പറഞ്ഞു നടക്കുന്നതുമെല്ലാം വെറും ഭ്രാന്തു മാത്രമാണെന്നതാണ് അദ്ദേഹത്തിന്റെ മതം. ശരിയായ രീതിയില്‍ ദൈവത്തെ അറിഞ്ഞവരാരും ഇന്നു കാണുന്ന കോപ്രായങ്ങള്‍ക്ക് കൂട്ടു നില്‍ക്കില്ലെന്നും മാമ്മുക്കോയ പറഞ്ഞിട്ടുണ്ട്. ഭഗവത്ഗീതയും കുറെ മുലകളുമെന്ന തലക്കെട്ടിട്ട് പുസ്തകമെഴുതിയ ബഷീറിന്റെ നാടാണ് കേരളം.
ഇങ്ങനെ എഴുതിയാലും പറഞ്ഞാലും തീരാത്തത്ര വിഷയങ്ങള്‍ തിങ്ങി പാര്‍ക്കുന്ന സമൂഹത്തിനിടയില്‍ മതത്തിനുമപ്പുറത്തുള്ള മാനവികതക്കു വേണ്ടി മനുഷ്യരായി നമുക്കൊന്നാകാം.
പ്രതിഭാരാജന്‍
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Article, Prathibha-Rajan, Religion, Police, Court, Temple, Masjid, Constitution, Freedom, Safety, What is the reality of religious disputes?