city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഒരു വനിതാ മുഖ്യമന്ത്രിയെ കേരളത്തിന് ലഭിക്കാൻ സമൂഹത്തിൽ എന്ത് മാറ്റം സംഭവിക്കണം? കാസർകോട്ടെ വനിതാ അധ്യക്ഷന്മാർ പ്രതികരിക്കുന്നു

കൂക്കാനം റഹ്‌മാൻ

(www.kasargodvartha.com 30.03.2021) 1957 ലാണ് കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രിയായി ഇ എം എസ് നമ്പൂതിരിപ്പാട് അധികാരമേറ്റത്. ഇതുവരെ 12 പേർ കേരളത്തിന്റെ മുഖ്യമന്ത്രി കസേരയിലിരുന്നു. എന്നാൽ ദാരുണമെന്ന് പറയട്ടെ, സ്ത്രീ ശാക്തീകരണത്തെ കുറിച്ച് വാതോരാതെ സംസാരിക്കുന്ന കേരളത്തിൽ നാളിതുവരെയായി മുഖ്യമന്ത്രി കസേരയിൽ ഒരു വനിതാ എത്തിയിട്ടില്ല. തമിഴ്‌നാടിലും ഗുജറാത്തിലും രാജസ്ഥാനിലും പശ്ചിമ ബംഗാളിലും ഒഡീഷയിലും ഗോവയിലും അസമിലും പഞ്ചാബിലും മധ്യപ്രദേശിലും ഡല്‍ഹിയിലും വനിതാമുഖ്യമന്ത്രിമാർ അധികാരം കയ്യാളിയപ്പോഴാണ് പ്രബുദ്ധരെന്ന് സ്വയം വിശേഷിപ്പിക്കുന്ന കേരളത്തിൽ മാറ്റത്തിന്റെ കാറ്റ് വീശാത്തത്.

ഏതാണ്ട് എല്ലാ മേഖലകളിലും സ്ത്രീകൾ സ്വയം പര്യാപ്തത നേടിയിരിക്കുന്ന ഘട്ടത്തിൽ തന്നെയാണ് രാഷ്ട്രീയ രംഗത്ത് അടിച്ചമർത്തപ്പെടുന്നത്. രാഷ്ട്രീയം പുരുഷ കേന്ദ്രീകൃതമായാണ് പ്രവർത്തിക്കുന്നത്. മുഖ്യമന്ത്രി പോയിട്ട് മന്ത്രിക്കസേരയിൽ ഇരുന്ന വനിതകൾ പോലും കേരളത്തിൽ തുലോം കുറവാണ്. 50 ശതമാനം സംവരണം ഇല്ലായിരുന്നുവെങ്കിൽ തദ്ദേശ സ്ഥാപനങ്ങളിൽ എത്ര വനിതകൾക്ക് പ്രാതിനിധ്യം ലഭിക്കുമായിരുന്നു ?. ആസന്നമായ നിയമസഭാ തെരെഞ്ഞെടുപ്പിൽ പോലും രാഷ്ട്രീയ പാർടികൾ വനിതകൾക്കായി നീക്കിവെച്ച സീറ്റുകൾ 10 ശതമാനത്തിൽ താഴെ മാത്രമാണ്.

ഒരു വനിതാ മുഖ്യമന്ത്രിയെ കേരളത്തിന് ലഭിക്കാൻ സമൂഹത്തിൽ എന്ത് മാറ്റം സംഭവിക്കണം? കാസർകോട്ടെ വനിതാ അധ്യക്ഷന്മാർ പ്രതികരിക്കുന്നു

പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകളുള്ള നാടാണ് കേരളം. ആ വലിയൊരു വിഭാഗം ഭരണത്തിൽ നിന്ന് അടിച്ചമർത്തപ്പെടുന്നത് അവരുടെ പ്രശ്നങ്ങളും ആധികളും മനസ്സിലാക്കാനോ പരിഹരിക്കപ്പെടാനോ കഴിഞ്ഞെന്നു വരില്ല. ഇത്തരമൊരു അവസ്ഥ മാറേണ്ടതുണ്ട്. സ്ത്രീ ദുർബലയാണ് എന്ന തോന്നലാണ് ആദ്യം മാറേണ്ടത്. സമൂഹത്തിന്റെ ചിന്താഗതികളിൽ മാറ്റം ഉണ്ടാവണം. കഴിവുള്ളവർ നേതൃതലങ്ങളിലേക്ക് വരാൻ രാഷ്ട്രീയ പാർടികൾ അവസരമുണ്ടാക്കണം. തദ്ദേശ സ്ഥാപനങ്ങളിലെ പോലെ സംവരണം വേണമെങ്കിൽ അതും ആവാം.

മുഖ്യമന്ത്രി ആയി ഒരു വനിതാ എത്തണമെന്ന് ആഗ്രഹിക്കുന്നുണ്ട് കേരളത്തിലെ സ്ത്രീകൾ. നാടിന്റെ സാമൂഹ്യ വ്യവസ്ഥിതിയിൽ പൊളിച്ചെഴുത്ത് നടത്തി ഭരണസാരഥ്യമേറിയ കാസർകോട്ടെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ വനിതാ അധ്യക്ഷന്മാരോട് ഒരു ചോദ്യവുമായി കടന്നു ചെന്നു. 'ഒരു വനിതാ മുഖ്യമന്ത്രിയെ കേരളത്തിന് ലഭിക്കാൻ ലഭിക്കാൻ സമൂഹത്തിൽ എന്ത് മാറ്റം സംഭവിക്കണം ?'. എന്നതായിരുന്നു ചോദ്യം. അതിനോടുള്ള അവരുടെ പ്രതികരണങ്ങളാണ് ചുവടെ.

പുരുഷന്‍മാരുടെ കുത്തകയല്ല ഇതെന്ന് സമൂഹത്തിന് ബോധ്യമാവണം - ബി ബേബി (കാസർകോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്)

സംവരണം ഉണ്ടായാലേ വനിതാ മുഖ്യമന്ത്രി പദവി സ്ത്രീക്ക് സാധ്യമാവൂ. സ്ത്രീകളുടെ മനോഭാവത്തില്‍ മാറ്റം ഉണ്ടാവണം. പുരുഷന്‍മാരുടെ കുത്തകയല്ല ഇതെന്ന് സമൂഹത്തിന് ബോധ്യമാവണം.

ഒരു വനിതാ മുഖ്യമന്ത്രിയെ കേരളത്തിന് ലഭിക്കാൻ സമൂഹത്തിൽ എന്ത് മാറ്റം സംഭവിക്കണം? കാസർകോട്ടെ വനിതാ അധ്യക്ഷന്മാർ പ്രതികരിക്കുന്നു

പുരുഷ കേന്ദ്രീകൃത സാമൂഹ്യ വ്യവസ്ഥ മാറണം - ശോഭ ടി (അജാനൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്)

വനിതകളെ മുഖ്യമന്ത്രി സ്ഥാനാർഥിയായി നിര്‍ത്തണം. പുരുഷ കേന്ദ്രീകൃത സാമൂഹ്യ വ്യവസ്ഥ മാറണം. സമൂഹത്തിന്റെ മനോഭാവം സ്ത്രീകള്‍ക്ക് നേതൃപദവിയിലെത്താനുളള കഴിവുണ്ട് എന്ന് ബോധ്യപ്പെടണം.

ഒരു വനിതാ മുഖ്യമന്ത്രിയെ കേരളത്തിന് ലഭിക്കാൻ സമൂഹത്തിൽ എന്ത് മാറ്റം സംഭവിക്കണം? കാസർകോട്ടെ വനിതാ അധ്യക്ഷന്മാർ പ്രതികരിക്കുന്നു

ഇടവിട്ട് റിസര്‍വേഷന്‍ വേണം - ഗിരിജ മോഹൻ (വെസ്റ്റ് എളേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്)

സ്ത്രീകള്‍ക്ക് ഇന്ന് ഏത് മേഖലയിലും എത്തപ്പെടണമെങ്കില്‍ റിസര്‍വേഷന്‍ ഉണ്ടാവണം. അതേ പോലെ ഇടവിട്ട് ഇടവിട്ട് അഞ്ച് വര്‍ഷത്തിലൊരിക്കല്‍ സ്ത്രീയായിരിക്കണം മുഖ്യമന്ത്രിയെന്ന് തീരുമാനം ഉണ്ടാവണം. അങ്ങിനെ റിസര്‍വേഷന്‍ തന്നതുകൊണ്ടു മാത്രമല്ലേ ഞാന്‍ പ്രസിഡണ്ടായത്. അതേ പോലെ വനിതാ മുഖ്യമന്ത്രി സ്ഥാനത്തേക്ക് റിസര്‍വേഷന്‍ വേണം.

ഒരു വനിതാ മുഖ്യമന്ത്രിയെ കേരളത്തിന് ലഭിക്കാൻ സമൂഹത്തിൽ എന്ത് മാറ്റം സംഭവിക്കണം? കാസർകോട്ടെ വനിതാ അധ്യക്ഷന്മാർ പ്രതികരിക്കുന്നു

സമൂഹത്തിന്റെ കാഴ്ചപ്പാട് തന്നെ മാറണം - എസ് പ്രീത (മടിക്കൈ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്)

സ്ത്രീകള്‍ക്ക് മുഖ്യമന്ത്രി സ്ഥാനം കൊടുക്കണമെന്ന ചിന്ത മൊത്തത്തില്‍ സമൂഹത്തില്‍ ഉണ്ടാവണം. ഇപ്പോള്‍ തന്നെ മുഖ്യമന്ത്രിമാരായി വനിതകളില്ലേ ?. സ്ത്രീകള്‍ക്ക് കഴിവില്ലാത്തതുകൊണ്ടല്ല മുഖ്യമന്ത്രി സ്ഥാനം കിട്ടാത്തത്. മറിച്ച് അവസരം കൊടുക്കാത്തതു കൊണ്ടാണ്. ഒരു പരീക്ഷണം എന്ന നിലയിലെങ്കിലും സ്ത്രീകള്‍ക്ക് അവസരം കൊടുത്തു നോക്കണമായിരുന്നു. ജനങ്ങളുടെ മനസ്സിലിരുപ്പ് സ്ത്രീകള്‍ക്ക് ആവുമോ എന്നാണ് . ഇതിന് സമൂഹത്തിന്റെ കാഴ്ചപ്പാട് തന്നെ മാറണം.

ഒരു വനിതാ മുഖ്യമന്ത്രിയെ കേരളത്തിന് ലഭിക്കാൻ സമൂഹത്തിൽ എന്ത് മാറ്റം സംഭവിക്കണം? കാസർകോട്ടെ വനിതാ അധ്യക്ഷന്മാർ പ്രതികരിക്കുന്നു

സ്ത്രീകളെന്നു വെച്ചാല്‍ ദുര്‍ബലരാണെന്ന മനോഭാവമുണ്ട് - പി ശ്രീജ (കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്)

നിലവില്‍ സ്ത്രീകളെന്നു വെച്ചാല്‍ ദുര്‍ബലരാണെന്ന മനോഭാവമുണ്ട്. മറ്റൊരാളുടെ പിന്‍ബലം ഉണ്ടായാലേ കാര്യങ്ങള്‍ ചെയ്യാന്‍ പറ്റൂ എന്ന ധാരണയും ഉണ്ട്. സത്രീകള്‍ക്ക് കഴിവുണ്ട്, ചിന്താശേഷിയുണ്ട്, നിലപാടെടുക്കാനുളള തന്റേടമുണ്ട്. എങ്കിലും ഇതേ വരെ കേരളത്തില്‍ ഒരു വനിതാ മുഖ്യമന്ത്രി ഉണ്ടായിട്ടില്ല. ചിലപ്പോള്‍ പുരുഷന്‍മാര്‍ക്കാണ് കായികബലം എന്ന ധാരണയും. എല്ലാ മത ഗ്രന്ഥങ്ങളും പുരുഷനാണ് പ്രാധാന്യം കൊടുക്കുന്നത് എന്നത് ഇതിനു കാരണമാവാം. ഈ ചിന്തയ്ക്കും പ്രവര്‍ത്തന ശൈലിക്കും മാറ്റം വന്നാലേ നമുക്കൊരു വനിതാ മുഖ്യമന്ത്രിയെ പ്രതീക്ഷിക്കാവൂ.

ഒരു വനിതാ മുഖ്യമന്ത്രിയെ കേരളത്തിന് ലഭിക്കാൻ സമൂഹത്തിൽ എന്ത് മാറ്റം സംഭവിക്കണം? കാസർകോട്ടെ വനിതാ അധ്യക്ഷന്മാർ പ്രതികരിക്കുന്നു

സ്ത്രീ സുരക്ഷ ഒന്നു കൂടി മെച്ചപ്പെടുത്തണം - സുഫൈജാ അബൂബക്കര്‍ (ചെമ്മനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്)

സ്ത്രീ സുരക്ഷ ഒന്നു കൂടി മെച്ചപ്പെടുത്തണം. വനിതാ മുഖ്യമന്ത്രി സ്ഥാനത്തേക്കും സംവരണം വേണം. പുരുഷന്‍മാരുടെ മനോഭാവം മാറണം. നിലവിലുളള നിയമങ്ങള്‍ മാറണം. ഉദാഹരണത്തിന് ഒരു കമിറ്റി രൂപീകരിക്കുമ്പോള്‍ അതില്‍ രണ്ട് വനിതകള്‍ വേണം എന്ന നിര്‍ദേശം വെക്കുകയും, അതു പോലെ മാത്രം ചെയ്യുകയും ചെയ്യുന്നു. എന്തിനാണിങ്ങിനെ നമ്പറ് കൊടുക്കുന്നത്. കഴിവുളള സ്ത്രീകളെയൊക്കെ കമിറ്റിയിലെടുക്കാന്‍ പാടില്ലേ. കഴിവില്ലായ്മയാണ് കാരണം എന്ന് പറയുന്നത് ശരിയല്ല. മറിച്ച് കാഴ്ചപ്പാടിലാണ് മാറ്റം ഉണ്ടാവേണ്ടത്.

ഒരു വനിതാ മുഖ്യമന്ത്രിയെ കേരളത്തിന് ലഭിക്കാൻ സമൂഹത്തിൽ എന്ത് മാറ്റം സംഭവിക്കണം? കാസർകോട്ടെ വനിതാ അധ്യക്ഷന്മാർ പ്രതികരിക്കുന്നു

പുരുഷ മേധാവിത്വമാണ് കാരണം - പ്രസന്ന പ്രസാദ് (പനത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്)

ഒരിക്കലും പുരുഷന്‍മാരുടെ ചിന്ത ഒരു വനിതാ മുഖ്യമന്ത്രി ഉണ്ടാവണം എന്ന അവസ്ഥയില്‍ എത്തുന്നില്ല. പുരുഷന്‍മാര്‍ പിടിച്ചടക്കപ്പെടുകയാണ്. പുരുഷ മേധാവിത്വമാണ് ഇതിന് കാരണം. സ്ത്രീകളായ ഞങ്ങള്‍ക്കൊക്കെ ആഗ്രഹമുണ്ട് ഒരു വനിതാ മുഖ്യമന്ത്രി ഉണ്ടാവണമെന്ന്. പക്ഷേ അത് നടപ്പിലാവുന്നില്ലെന്നു മാത്രം. ഒരു വനിതയാണു മുഖ്യമന്ത്രിയെങ്കില്‍ സ്ത്രീകള്‍ക്ക് ഇന്നുളളതിനെക്കാള്‍ സുരക്ഷിതത്വ അവസ്ഥ ഉണ്ടാക്കിയെടുക്കാനും സമൂഹചിന്ത സ്ത്രീ അനുകൂലമാക്കാനും സാധിക്കുമായിരുന്നു.

ഒരു വനിതാ മുഖ്യമന്ത്രിയെ കേരളത്തിന് ലഭിക്കാൻ സമൂഹത്തിൽ എന്ത് മാറ്റം സംഭവിക്കണം? കാസർകോട്ടെ വനിതാ അധ്യക്ഷന്മാർ പ്രതികരിക്കുന്നു

വനിതകള്‍ മൊത്തം ആവശ്യപ്പെടണം - അഡ്വ. ശമീറ ഫൈസൽ (മൊഗ്രാല്‍ പുത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്)

വനിതകള്‍ മൊത്തം ആവശ്യപ്പെടണം. ഇവിടെ ഭൂരിപക്ഷം സ്ത്രീകളല്ലേ. അതുകൊണ്ട് തന്നെ വനിതാ മുഖ്യമന്ത്രി ഉണ്ടാവണം എന്ന്. ഇങ്ങിനെ ആവശ്യപ്പെട്ടാല്‍ നടക്കുക തന്നെ ചെയ്യും. ലോകം കണ്ട ഏറ്റവും വലിയ പ്രധാനമന്ത്രി ആയിരുില്ലേ ഇന്ദിരാഗാന്ധി. അവര്‍ പ്രധാനമന്ത്രി ആയതു കഴിവും, പ്രാപ്തിയും ഉണ്ടായതു കൊണ്ടല്ലേ. അതേ പോലെ ആര്‍ജവം ഉളള സ്ത്രീകളുണ്ടായാല്‍ അവര്‍ക്കും മുഖ്യമന്ത്രി സ്ഥാനം കൊടുക്കേണ്ടി വരും. അവിടേയും ഒരു വനിതാ മുഖ്യമന്ത്രി എന്നതിലുപരി കഴിവുളള ഒരു വ്യക്തിയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തിപ്പെട്ടതെന്ന് സമൂഹത്തിന് ബോധ്യമാവും. സ്ത്രീയെന്നോ പുരുഷനെന്നോ ഉളള വിത്യസമല്ല അവിടെ പ്രധാനം. കഴിവുളള വ്യക്തി എന്ന് മാത്രമാണ് കരുതേണ്ടത്.

ഒരു വനിതാ മുഖ്യമന്ത്രിയെ കേരളത്തിന് ലഭിക്കാൻ സമൂഹത്തിൽ എന്ത് മാറ്റം സംഭവിക്കണം? കാസർകോട്ടെ വനിതാ അധ്യക്ഷന്മാർ പ്രതികരിക്കുന്നു

സ്ത്രീകള്‍ക്ക് മുന്‍തൂക്കം കൊടുക്കുന്ന ഒരു സമൂഹ ചിന്ത ഉരുത്തിരിഞ്ഞു വരണം - പ്രമീള സി വി (ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്)

പല കമിറ്റികളിലും സംഘടനകളിലും സ്ത്രി സാനിധ്യം ഉണ്ടാക്കിയെടുക്കുന്നത് ഇത്ര ഇത്ര പേര് മതി എന്ന നിലയിലാണ്. ഇതു കൊണ്ടൊന്നും സ്ത്രീ ശാക്തീകരണം നടക്കില്ല. ഇപ്പോള്‍ തന്നെ റിസര്‍വേഷന്‍ ഇത്ര പേര്‍ക്കാണ് എന്ന കണക്കിലാണ് ഓരോ പദവിയും സ്ത്രീകള്‍ക്ക് നല്‍കുന്നത്. സ്ത്രീകള്‍ക്ക് മുന്‍തൂക്കം കൊടുക്കുന്ന ഒരു സമൂഹ ചിന്ത ഉരുത്തിരിഞ്ഞു വരണം. ഏത് പദവിയിലും സ്ത്രീകള്‍ക്ക് ശക്തി പൂര്‍വ്വം പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന ധാരണ ഉണ്ടാവണം. അങ്ങിനെ ആണെങ്കില്‍ കേരളത്തില്‍ ഒരു വനിതാ മുഖ്യമന്ത്രിയെ നമുക്ക് പ്രതീക്ഷിക്കാനാവും. സ്ത്രീകള്‍ക്ക് കഴിവും തന്റേടവും ഇല്ലാത്തതു കൊണ്ടല്ല മറിച്ച് അവസരം ലഭ്യമാവാത്തതാണ് പ്രധാന കാരണം. കേരളത്തില്‍ ഇപ്പോള്‍ തന്നെ ഈ സ്ഥാനമൊഴിച്ച് ബാക്കി എല്ലാ മേഖലകളിലും സ്ത്രീകള്‍ക്ക് സ്ഥാനവും, അംഗീകാരവും ലഭിക്കുന്നുണ്ട്.

ഒരു വനിതാ മുഖ്യമന്ത്രിയെ കേരളത്തിന് ലഭിക്കാൻ സമൂഹത്തിൽ എന്ത് മാറ്റം സംഭവിക്കണം? കാസർകോട്ടെ വനിതാ അധ്യക്ഷന്മാർ പ്രതികരിക്കുന്നു

മുഖ്യമന്ത്രി സ്ഥാനത്തേക്കും സംവരണം ഉണ്ടായാല്‍ നല്ലത് - പി ലക്ഷ്മി (ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്)

ഒരു വനിതാ മുഖ്യമന്ത്രി ഉണ്ടായിരുന്നെങ്കില്‍ സ്ത്രീകളുടെ മനസ്സറിഞ്ഞ് അവരനുഭവിക്കുന്ന പ്രയാസങ്ങളറിഞ്ഞ് കരുതലുണ്ടാവാന്‍ അവര്‍ക്കാവുമായിരുന്നു. കഴിവുളള സ്ത്രീകള്‍ ഉണ്ടെങ്കിലും അതില്‍ മികച്ച എം എല്‍ എമാരുണ്ടെങ്കിലും, ഏത് രാഷ്ട്രീയ പാര്‍ടികളും മുഖ്യമന്ത്രി സ്ഥാനം അലങ്കരിക്കാനുളള അവസരം ലഭ്യമാക്കി കൊടുക്കുന്നില്ല. പുരുഷ മേധാവിത്വം എന്ന് ഞാന്‍ പറയുന്നില്ല. പക്ഷേ മുഖ്യമന്ത്രി സ്ഥാനത്തേക്കും സംവരണം ഉണ്ടായാല്‍ നല്ലതാണെു തോന്നുന്നു. ഇടവിട്ട ഇടവിട്ട കാലയളവിലെങ്കിലും മുഖ്യമന്ത്രി കസേര സ്ത്രീകള്‍ക്ക് അനുവദിച്ചു കൊടുക്കാന്‍ സമൂഹം തയ്യാറാവേണ്ടിയിരിക്കുന്നു.

ഒരു വനിതാ മുഖ്യമന്ത്രിയെ കേരളത്തിന് ലഭിക്കാൻ സമൂഹത്തിൽ എന്ത് മാറ്റം സംഭവിക്കണം? കാസർകോട്ടെ വനിതാ അധ്യക്ഷന്മാർ പ്രതികരിക്കുന്നു

സമൂഹം മൊത്തം ചിന്തിച്ചാലേ ഇതിനൊരു പരിഹാരമാവൂ - പി വി മിനി (മുളിയാര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്)

ഇന്നും സമൂഹത്തിന്റെ ചിന്ത സ്ത്രീകള്‍ക്ക് കഴിയുമോ മുഖ് മന്ത്രി സ്ഥാനത്തിരിക്കുവാന്‍ എന്നതാണ്. മറ്റ് സംസ്ഥാനങ്ങളില്‍ വനിതാ മുഖ്യമന്ത്രിമാരുണ്ടെങ്കിലും കേരളം ആ പരുവത്തിലേക്ക് മാറിയിട്ടില്ല ഇന്ന് ഇതുവരെ. കുടുംബശ്രീ എന്ന് പറയുന്ന സ്ത്രീ സംഘ പ്രവര്‍ത്തനം ലോകത്തിനു തന്നെ മാതൃകയാണ്. സ്ത്രീ ശാക്തീകരണം അതി ബൃഹത്തായ രീതിയില്‍ നടക്കുന്ന സംസ്ഥാനമാണ് കേരളം. ഞങ്ങള്‍ക്ക് വേണം ഒരു വനിതാ മുഖ്യമന്ത്രിയെന്ന് വനിതകള്‍ ശക്തമായി പ്രതികരിച്ചാല്‍ ആ ലക്ഷ്യം സാക്ഷാത്കരിക്കാനാവും. ഈ വരുന്ന ഇലക്ഷനില്‍ തന്നെ സ്ഥാനാർഥികളായി സ്ത്രീകളെ മല്‍സരിപ്പിക്കാന്‍ കൂടി വിമുഖത കാട്ടുന്ന രാഷ്ട്രീയ കക്ഷികളെ കാണുന്നില്ലേ ?. അങ്ങിനെയുളള രാഷ്ട്രീയ കക്ഷികള്‍ക്ക് സങ്കല്‍പിക്കാന്‍ കൂടി ആവുമോ ഒരു വനിതാ മുഖ്യമന്ത്രിയെ ?. സമൂഹം മൊത്തം ചിന്തിച്ചാലേ ഇതിനൊരു പരിഹാരമാവൂ.

ഒരു വനിതാ മുഖ്യമന്ത്രിയെ കേരളത്തിന് ലഭിക്കാൻ സമൂഹത്തിൽ എന്ത് മാറ്റം സംഭവിക്കണം? കാസർകോട്ടെ വനിതാ അധ്യക്ഷന്മാർ പ്രതികരിക്കുന്നു

സ്ത്രീ ശാക്തികരണ പ്രവര്‍ത്തനം ശക്തമായി നടക്കാന്‍ വനിതാ മുഖ്യമന്ത്രിക്ക് സാധിക്കും - ജയന്തി (പൈവളിഗെ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്)

സ്ത്രീകള്‍ക്ക് എല്ലാ രീതിയിലും അവസരം നല്‍കുന്നതുപോലെ മുഖ്യമന്ത്രി സ്ഥാനത്തേക്കും അവസരം നല്‍കണം. ആ സ്ഥാനത്തേക്ക് എത്താന്‍ എല്ലാ കാര്യങ്ങളിലും അറിവും പ്രായോഗികജ്ഞാനവും സ്ത്രീ വ്യക്തിത്വങ്ങളില്‍ ഉണ്ടായാല്‍ തീര്‍ച്ചയായും സമൂഹം അത്തരമൊരാളെ മുഖ്യമന്ത്രി ആക്കാന്‍ പിന്തുണ നല്‍കണം. സ്ത്രീ ശാക്തികരണ പ്രവര്‍ത്തനം ശക്തമായി നടക്കാന്‍ വനിതാ മുഖ്യമന്ത്രി ആണെങ്കില്‍ സാധ്യമാവും.

ഒരു വനിതാ മുഖ്യമന്ത്രിയെ കേരളത്തിന് ലഭിക്കാൻ സമൂഹത്തിൽ എന്ത് മാറ്റം സംഭവിക്കണം? കാസർകോട്ടെ വനിതാ അധ്യക്ഷന്മാർ പ്രതികരിക്കുന്നു

രാഷ്ട്രീയ പാര്‍ടികള്‍ക്ക് ധാരണ ഉണ്ടാവണം - അഡ്വ. ഉഷ എ പി (ദേലംപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്)

രാഷ്ട്രീയ പാര്‍ടികള്‍ക്ക് ധാരണ ഉണ്ടായാലേ ഒരു വനിതാ മുഖ്യമന്ത്രിയെ നമുക്ക് പ്രതീക്ഷിക്കാന്‍ പറ്റൂ. അങ്ങിനെ അറിവും കഴിവുമുളള സ്ത്രീയെ കണ്ടെത്തി ജയിപ്പിക്കാനുളള ബാധ്യത സമൂഹം നിറവേറ്റുകയും വേണം.

ഒരു വനിതാ മുഖ്യമന്ത്രിയെ കേരളത്തിന് ലഭിക്കാൻ സമൂഹത്തിൽ എന്ത് മാറ്റം സംഭവിക്കണം? കാസർകോട്ടെ വനിതാ അധ്യക്ഷന്മാർ പ്രതികരിക്കുന്നു

Keywords:  Kerala, Kasaragod, Article, Kookanam-Rahman, Election, Niyamasabha-Election-2021, Woman, Minister, What change is needed in the society for Kerala to get a woman Chief Minister? Kasargod women presidents respond.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia