city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ലീഗിനോട് എന്തു സമീപനം വേണം? ബ്രാഞ്ചുകള്‍ തൊട്ട് സിപിഎമ്മില്‍ ചര്‍ച്ചകള്‍ ഉയരും

നേര്‍ക്കാഴ്ച്ചകള്‍/ പ്രതിഭാരാജന്‍

(www.kasargodvartha.com 18.09.2017) ബ്രാഞ്ചു സമ്മേളനം ചര്‍ച്ചക്കെടുക്കാന്‍ സാധ്യതയുള്ള വിഷയങ്ങളില്‍ ലീഗിനോടുള്ള സമീപനവും സിപിഎം പരിശോധിക്കും. രക്തരഹിത വിപ്ലവത്തില്‍ നിന്നും ജനകീയ ജനാധിപത്യ വര്‍ഗാധിപത്യത്തിലേക്കുള്ള ചുവടുമാറ്റം എത്രത്തോളം വിജയകരമാകുമെന്ന് ഈ സമ്മേളനത്തിലൂടെ അറിയാം. സമ്മേളനങ്ങള്‍ കുടുംബ കൂട്ടായ്മയായി വേണം നടത്താനെന്ന നിര്‍ദേശത്തിന്റെ തുടര്‍ച്ചയാണ് ഒടുവിലത്തെ ചര്‍ച്ച. ന്യൂനപക്ഷങ്ങളിലുള്ള സ്ത്രീകളെയും കുട്ടികളെയും അടക്കം പങ്കെടുപ്പിക്കാന്‍ നിര്‍ദേശമുണ്ട്. പാര്‍ട്ടി അംഗസംഖ്യ വര്‍ദ്ധിക്കുമ്പോഴും ന്യൂനപക്ഷ, വനിതാ പ്രാതിനിധ്യം കൂടുന്നില്ലെന്ന സ്ഥിതി പാര്‍ട്ടി വിലയിരുത്തുന്നു. ഒരു ബ്രാഞ്ചില്‍ കുറഞ്ഞത് രണ്ടു വനിതാ അംഗങ്ങള്‍ വേണമെന്നും, പിന്നോക്ക പ്രാതിനിധ്യവും നിര്‍ബന്ധമെന്ന നിബന്ധന കാസര്‍കോട് ജില്ലയില്‍ പൂര്‍ണമായും നടപ്പായിട്ടില്ല.

നിശ്ചയിക്കപ്പെട്ടവര്‍ക്ക് രാഷ്ട്രീയ വിദ്യാഭ്യാസം നല്‍കാനും സാധ്യമായിട്ടില്ല. പൂര്‍ണ സമയ പ്രവര്‍ത്തകരാണെങ്കില്‍ പോലും പദവി അലങ്കാരമായി കാണുന്നവരെ നേതൃനിരയില്‍ ആവശ്യമില്ലെന്നും മാര്‍ഗരേഖ ഓര്‍മ്മിപ്പിക്കുന്നു. സി.പി.എം പ്രവര്‍ത്തകന്‍ മാങ്ങാട്ടെ ബാലകൃഷ്ണന്‍ വധക്കേസില്‍ പ്രതിയുടെ വീട്ടില്‍ വിവാഹ സദ്യയുണ്ണാന്‍ മന്ത്രി ഇ ചന്ദ്രശേഖരന്‍ എത്തിയ വിഷയം പാര്‍ട്ടി സമ്മേളനത്തെ ചൂടുപിടിപ്പിക്കും. ബേഡകം ഉദുമ ഏരിയകളിലെ ബ്രാഞ്ചു സമ്മേളനങ്ങളില്‍ ഇവ കത്തിപ്പടരുന്നതോടൊപ്പം നടപടിയെടുക്കാതെ കാത്തു സംരക്ഷിക്കുന്ന ബേഡകത്തെ സി. ബാലനെതിരെയുള്ള പടനീക്കവും മറനീക്കി പുറത്തു വരും.

Also Read:
പാര്‍ട്ടി ലക്ഷ്യത്തിലേക്കെത്താന്‍ ഇനിയെത്ര കാതം? ബ്രാഞ്ചു സമ്മേളനങ്ങള്‍ക്കു തുടക്കമായി, ചര്‍ച്ചകള്‍ കൊഴുക്കും
കഴിഞ്ഞ സമ്മേളന കാലത്ത് കൂടെയുണ്ടായിരുന്ന ഗോപാലന്‍ മാസ്റ്റരുടെ അഭാവത്തിനും, കുറ്റിക്കോല്‍, ഉദുമ ഗ്രാമ പഞ്ചായത്തു ഭരണം നഷ്ടപ്പെട്ടതിനും പാര്‍ട്ടി മറുപടി പറയേണ്ടി വരും. ബേഡകം ഏരിയയിലെ കുറ്റിക്കോല്‍ പഞ്ചായത്തില്‍ രണ്ട് ബ്രാഞ്ച് കമ്മിറ്റികള്‍ മാത്രമാണ് സി.പി.ഐക്ക് ഉണ്ടായിരുന്നത്. ഗോപാലന്‍ മാസ്റ്ററുടെ പാര്‍ട്ടി പ്രവേശത്തിന് ശേഷം 15 ഓളം ബ്രാഞ്ച് കമ്മിറ്റികള്‍ രൂപീകരിച്ചു കഴിഞ്ഞിരിക്കുന്നു.  പറഞ്ഞാല്‍ തീരില്ല നീലേശ്വരം സ്റ്റാന്‍ഡിലെ പാര്‍ട്ടി വിശേഷങ്ങള്‍.

ബ്രാഞ്ച് മുതലുളള സമ്മേളനങ്ങളില്‍ പാര്‍ട്ടി ഉപരിഘടകം നിശ്ചയിക്കുന്ന പാനലിനെതിരെ മറ്റൊരു പാനല്‍ മത്സര രംഗത്തുണ്ടാകരുതെന്ന്  മാര്‍ഗരേഖയില്‍ നിര്‍ദേശമുണ്ട്. സമ്മേളന പ്രതിനിധികള്‍ക്ക് വേണമെങ്കില്‍ വ്യക്തിപരമായി മത്സരിക്കാം. പാനല്‍ പാടില്ല. ദേശീയതലത്തില്‍ കോണ്‍ഗ്രസുമായുളള ബന്ധം മുതല്‍ സംസ്ഥാന സര്‍ക്കാറിന്റെ വിലയിരുത്തല്‍ വരെയുളള വിഷയങ്ങളേക്കാള്‍ സമ്മേളനങ്ങളില്‍ ചര്‍ച്ചയാവുക പ്രാദേശിക വിഷയങ്ങളായിരിക്കും. തെയ്യം കെട്ടു മഹോത്സവങ്ങള്‍ മുതല്‍ ഗുളികന്റെയും ചെഗുവേരയുടെയും ഫോട്ടോ അടുത്തടുത്തു വെച്ച ഫ്‌ളക്‌സ് വരെ ചര്‍ച്ചയില്‍ ഉയര്‍ന്നു നില്‍ക്കും. ഗണപതി ഹോമത്തെ എതിര്‍ക്കുന്നവരും, അനുകൂലിക്കുന്നവരും പടയൊരുക്കും. തെയ്യം കലാകാരന്‍ മുതല്‍ വെളിച്ചപ്പാടിനു വരെ പാര്‍ട്ടി അംഗത്വമുള്ള ഈ ഭൗതിക വാദ പ്രസ്ഥാനത്തിന്റെ പ്രത്യയശാസ്ത്ര നിര്‍മ്മിതി ഉടച്ചു വാര്‍ക്കാന്‍ 22-ാം പാര്‍ട്ടി കോണ്‍ഗ്രസ് വഴിമരുന്നിട്ടേക്കും. കണ്ണൂര്‍ അമ്പാടിമുക്കിലെ ശൈലിയില്‍ മോസ്‌കോ എന്ന് വിശേഷിപ്പിച്ചിരുന്ന മടിക്കൈ അടക്കമുള്ള പാര്‍ട്ടി ഗ്രാമങ്ങളിലേക്കു വരെ പറിച്ചു നടാന്‍ സമ്മേളനം ശ്രമിക്കും.

കോണ്‍ഗ്രസിനോട് മൃതു സമീപനം എന്നതില്‍ കവിഞ്ഞ് രണ്ടു മുഖ്യ ശത്രുക്കളേയും ഓരേ പടനിലത്തിട്ട് അങ്കം വെട്ടാന്‍ സമ്മേളനം ശ്രമിക്കില്ല. ആര്‍.എസ്.എസ് തന്നെയാണ് മുഖ്യശത്രു. മുന്നണി ക്ഷയിച്ചാല്‍ പരാശ്രമയില്ലാതെ വരുന്ന ലീഗ് നേതൃത്വങ്ങളോട് കേരളത്തിലെ പാര്‍ട്ടി എങ്ങനെ പെരുമാറണം എന്ന വിഷയത്തെ അധികരിച്ചായിരിക്കും മിക്ക ലോക്കലിനു കീഴിലുമുള്ള ബ്രാഞ്ച് സമ്മേളനങ്ങള്‍ ചര്‍ച്ചക്കു ശ്രമിക്കുക. ഹൈന്ദവരായ സിപി.എമ്മുകാരെ പ്രീതിപ്പെടുത്താന്‍ താല്‍പ്പര്യമുണ്ടാകാമെങ്കിലും ആര്‍.എസ്.എസ് കൂട്ടിനുള്ള കാലത്തോളം ബി.ജെ.പി തന്നെയായിരിക്കും മുഖ്യ ശത്രു. അപ്പോള്‍ ലീഗോ?

1967 ല്‍ കോണ്‍ഗ്രസിനെ നേരിടാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ലീഗുമായി ബന്ധം ഉണ്ടാക്കിയത് ഇന്ന് ചരിത്രമാണ്. ഭരണം കിട്ടാനുള്ള അടവു നയമായിരുന്നു അതെന്ന വിലയിരുത്തല്‍ പിന്നീടു ചേര്‍ന്ന പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ചില്ല. മുസ്ലീം ലീഗുമായുള്ള ബന്ധം വര്‍ഗ്ഗസമരത്തിന്റെ ഭാഗമായിരുന്നു എന്ന് കേരളം ന്യായീകരിച്ചുവെങ്കിലും കേന്ദ്ര നേതൃത്വം വഴങ്ങിയില്ല. ഗത്യന്തരമില്ലാതെ ബന്ധം ഉപേക്ഷിക്കേണ്ടി വന്നു. ജാതിമത കക്ഷികളെ അകറ്റി നിര്‍ത്തിയതാണ് ശരിയെന്ന് ചരിത്രം പിന്നീട് തെളിയിച്ചു. ലീഗ് ഇല്ലാതെ തന്നെ പല തവണ കേരളം സി.പി.എം ഭരിച്ചു. 1967 ലെ ലീഗുമായുള്ള ബന്ധവും, പിന്നീട് എം.വി. രാഘവന്റെ നേതൃത്വത്തിലവതരിപ്പിക്കപ്പെട്ട മുസ്ലീം ലീഗുമായി കൂട്ടുകൂടാനുള്ള ബദല്‍ രേഖ തള്ളിക്കളഞ്ഞതും പാര്‍ട്ടിയുടെ റൂട്ടായിരുന്നു ശരിയെന്ന് ജനത്തിനു വിലയിരുത്താനുള്ള അവസരമായിരുന്നു.

മാറി മാറി വന്ന നായനാര്‍ മന്ത്രിസഭകള്‍ അതിനുള്ള ഉദാഹരണങ്ങളാണ്. ഇത്തവണ ഐക്യ ജനാധിപത്യ മുന്നണി ഏതാണ്ട് നിഷ്പ്രഭമാകുന്ന സാഹചര്യം വന്നാല്‍ മുസ്ലീം ലീഗിനെ കൂടെ നിര്‍ത്തണമെന്ന വാദം മിക്ക ബ്രാഞ്ചുകളില്‍ നിന്നും ഉയര്‍ന്നു വരും. സംസ്ഥാന കോണ്‍ഗ്രസില്‍ ഗൗരവകരമായ ചര്‍ച്ചക്കു ഇതു വഴിവെച്ചേക്കും. കാസര്‍കോട്, മഞ്ചേശ്വരം മണ്ഡലങ്ങല്‍ പിടിച്ചെടുക്കാനും, ഉദുമ നിലനിര്‍ത്താനും വേറെ കുറുക്കു വഴികളില്ലെന്നതു പോലെ വിവിധ മണ്ഡലങ്ങളിലും സമാനതകളാര്‍ന്ന പ്രശ്നങ്ങള്‍ നിലനില്‍ക്കുകയാണ്. ക്രിസ്ത്യാനികളുടെ പാര്‍ട്ടി എന്ന വിശേഷം ശിരസാ വഹിക്കുന്ന മാണിയെ മുഖ്യനാക്കാന്‍ വരെ യത്നിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ ഈ പാര്‍ട്ടിയെന്ന് മന്ത്രി ജി. സുധാകരന്‍ തന്നെ തുറന്നു പറഞ്ഞതും, വെള്ളാപ്പള്ളിയുമായുള്ള ബാന്ധവത്തെക്കുറിച്ച് ആലോചിക്കാന്‍ സമ്മേളനം കഴിയാന്‍ കാത്തു നില്‍ക്കുന്നതും ലീഗ് ബാന്ധവ ചിന്തയോടൊപ്പം കൂട്ടിവായിക്കേണ്ടതാണ്.

ലീഗിനോട് എന്തു സമീപനം വേണം? ബ്രാഞ്ചുകള്‍ തൊട്ട് സിപിഎമ്മില്‍ ചര്‍ച്ചകള്‍ ഉയരും

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kerala, Top-Headlines, Prathibha-Rajan, Article, CPM, What Approach to League? Discussion in CPM Branch conferences

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia