city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വീടുകളിൽ കണ്ണീർ വീഴരുത്; വിവാഹാഭാസങ്ങൾ ഇനിയെങ്കിലും അരുത്

കെ എസ് സാലി കീഴൂർ

(www.kasargodvartha.com 01.03.2022) സന്തോഷത്തിൻ്റെ പൂത്തിരി കത്തേണ്ട വിവാഹ വീടുകൾ ഇന്ന് വിവാഹാഭാസത്തിൻ്റെ പേരിൽ കണ്ണീരിൽ കുതിരുന്ന അവസ്ഥയിലേക്ക് വഴിമാറുന്നത് സമൂഹം ഗൗരവത്തോടെ കാണേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. വിവാഹാഘോഷ ദിനത്തിൽ മണിയറയ്ക്കു പുറത്ത് നടക്കുന്ന ക്രൂരവിനോദങ്ങൾക്ക് വധൂവരൻമാരും വീട്ടുകാരും ഇരയാകുന്നത് പരിഷ്കൃത സമൂഹത്തിന് ചേർന്നതല്ല. വധുവരൻമാരെ ഒരുതരം റാഗിംഗിന് വിധേയമാക്കുന്നത് പലർക്കും ഹരമായി മാറിയിട്ടുണ്ട്. പലർക്കും ഇത് വലിയ മനോവദനയുണ്ടാക്കുന്നു എന്നത് തിരിച്ചറിയപ്പെടാതെ പോകരുത്.
                                     
വീടുകളിൽ കണ്ണീർ വീഴരുത്; വിവാഹാഭാസങ്ങൾ ഇനിയെങ്കിലും അരുത്

യുവാക്കളുടെ കല്യാണാഭാങ്ങൾ നമ്മുടെ നാട്ടിലും വലിയ രീതിയിൽ തന്നെ തലപൊക്കുകയാണ്.

ഇതൊക്കെ തമാശയായി കണ്ട് ആരും ഇതിനെതിരെ പ്രതികരിക്കുന്നില്ല എന്നതാണ് വാസ്തവം.

തമാശയെന്ന പേരിൽ ജില്ലയിലെ പല ഭാഗങ്ങളിൽ നടക്കുന്ന ഇത്തരം കല്യാണാഭാസങ്ങളിൽ ഒട്ടേറെപ്പേർക്ക് മാനഹാനിയും പരിക്കും മനോനില തകരാറിലാവുന്ന അവസ്ഥയുംവരെ ഉണ്ടായിട്ടുണ്ട്. വധു വരന്മാരെ ഉന്തുവണ്ടിയിൽ കയറ്റി ആനയിക്കുക, മറ്റ് വേഷം കെട്ടിക്കുക തുടങ്ങിയ കാര്യങ്ങൾ തെറ്റായ പ്രവണതയാണെന്ന് യുവാക്കളെ ആരും ബോധ്യപ്പെടുത്തുന്നില്ല.

കല്യാണദിവസം 25,000 രൂപ മുതൽ ലക്ഷങ്ങളുടെ പടക്കങ്ങൾ വാങ്ങിച്ച് പൊട്ടിച്ച് അയൽവാസികൾക്കും പൊതുജനങ്ങൾക്കും ശല്യമുണ്ടാക്കുന്നതും അപകടങ്ങൾക്ക് കാരണമാകുകയും ചെയ്യുന്ന തരത്തിലേക്ക് വരെ ആഘോഷങ്ങൾ എന്ന ആഭാസങ്ങൾ എത്തിയിരിക്കുന്നു. വിവാഹ ധൂർത്ത് നടത്തുന്ന പലരും ലോകത്തിലെ പലയിടത്തും ജനം മുഴുപ്പട്ടിണിയാണെന്ന കാര്യം നാം മറന്നു പോകുന്നു. ഓർത്താൽ തന്നെ അതൊന്നും നമ്മെ ബാധിക്കുന്ന കാര്യമല്ലെന്ന് പറഞ്ഞ് മുഖം തിരിക്കുന്നു.

മണിക്കൂറോളം മിന്നിമറിയുന്ന പടക്കങ്ങൾ പൊട്ടിച്ചും ലക്ഷങ്ങൾ ചിലവഴിച്ച് ഗാനമേളയും ഒപ്പനയും നടത്തിയുമുള്ള ആർഭാടമായ കല്യാണം നമ്മുടെ നാടുകളിൽ പതിവായിട്ടുണ്ട്. ഇത്തരം രീതി തുടർന്നാൽ കാര്യങ്ങൾ ഭാവിയിൽ കൈവിട്ടു പോകുന്ന സ്ഥിതിയിലേക്കെത്തിക്കും.

വിവാഹം എന്നത് വളരെ പവിത്രമായ കാര്യമാണെന്ന ബോധം പലർക്കും ഉണ്ടാകുന്നില്ല. ഭാവി ജീവിതം സന്തോഷ പ്രദമാകാൻ വിവാഹ ചടങ്ങുകളിൽ മിതത്വവും അച്ചടക്കവും ഉണ്ടാക്കേണ്ടത് വീട്ടുകാരുടെയും അതിലുപരി സമൂഹത്തിൻ്റെയും കടമയാണെന്ന ഓർമ്മപ്പെടുത്തൽ ഉണ്ടാകണം. ദാമ്പത്യ ബന്ധത്തിൻ്റെ പവിത്രത കാത്തു സൂക്ഷിക്കണമെങ്കിൽ വിവാഹ സുദിനത്തിലെ എല്ലാ കാര്യങ്ങളും ചിട്ടയായി തന്നെ നടത്തപ്പെടണം. രണ്ട് മനസ്സുകളെ തമ്മിൽ ഒരുമ്മിപ്പിക്കുകയെന്ന മഹാദൗത്യമാണ് വിവാഹത്തിലൂടെ സാക്ഷാത്കരിക്കപ്പെടുന്നത്.

വിവാഹത്തിന്റെ പേരിൽ നടക്കുന്ന പേക്കുത്തുകൾ നമ്മുടെ നാട്ടിൽ സർവ്വസാധാരണമാക്കി മാറ്റാൻ ബോധപൂർവ്വമായ ശ്രമങ്ങൾ നടക്കുന്നുവെന്ന് പറയുന്നവരെ കുറ്റം പറയാൻ കഴിയില്ല. ഗതാഗതം തടസ്സപ്പെടുത്തിയും ഉച്ചത്തിലുള്ള ഹോൺ അടിച്ചും ബൈക്ക് റൈസ് നടത്തിയും കളർ പടക്കം പൊട്ടിച്ചും വധുവിന്റെ വീട്ടിലേക്ക് നൂറു കണക്കിനാളുകൾ പോകുന്നതും വരന്റെ കൂടെ വധുവിന്റെ വീട്ടിലേക്ക് അർദ്ധരാത്രി നിരവധി സുഹൃത്തുക്കളെ കൊണ്ടുപോയി പലയിടത്തും ചുറ്റി കറങ്ങി വിലപ്പെട്ട സമയം പാഴാക്കി വിലപേശുന്നതും വധുവിന്റെ കുടുംബങ്ങളെ സമ്മർദ്ദത്തിലാക്കുന്നതുമായ വൈകൃതങ്ങളും നീളുന്നു.

ഇതുമായി ബന്ധപ്പെട്ട് വീട്ടുകാരുമായി നടക്കുന്ന സംഘർഷങ്ങളും കുറവല്ല. പാതിരാ കഴിഞ്ഞും ഗാനമേളയും ഡി ജെ ഡാൻസ് എന്ന പേരിൽ സമീപവാസികളെ ഉറങ്ങാൻ പോലും സമ്മതിക്കാതെ പുലരുവോളം നടക്കുന്ന ശബ്ദ ശല്യത്തിനു നേരെ പലപ്പോഴും നിയമം പോലും കണ്ണടക്കുന്നു. ഇത്തരം സംഭവങ്ങൾ ലഘുകരിച്ച് കാണാനാവില്ല. ജമാഅത്ത് കമ്മിറ്റിയും വിവിധ സാസ്കാരിക സംഘടനകളും കൈകോർത്ത് ഇത്തരം പേക്കുത്തുകളെ തടയാൻ കർശന നടപടി സ്വീകരിക്കണം.

ഗതാഗതം തടസ്സപ്പെടുത്തിയും ഉച്ചത്തിലുള്ള ഹോൺ അടിച്ചും ബൈക്ക് റൈസ് നടത്തിയും കളർ പടക്കം പൊട്ടിച്ചും വധുവിന്റെ വീട്ടിലേക്ക് നിരവധി പേർ പോകുന്നതും വരന്റെ കൂടെ വധുവിന്റെ വീട്ടിലേക്ക് അർദ്ധരാത്രി അമ്പതോളം സുഹൃത്തുക്കളെ കൊണ്ടുപോയി പലയിടത്തും ചുറ്റി കറങ്ങി വിലപ്പെട്ട സമയം പാഴാക്കി വിലപേശുന്നതും വധുവിന്റെ കുടുംബങ്ങളെ സമ്മർദ്ദത്തിലാക്കുന്നതുമായ വൈകൃതങ്ങളും നീളുന്നു. ഇത് സംബന്ധിച്ച് വീട്ടുകാരുമായി നടക്കുന്ന സംഘർഷങ്ങളും കുറവല്ല. പാതിരാ കഴിഞ്ഞും ഗാനമേളയും ഡി ജെ ഡാൻസ് എന്ന പേരിൽ നൃത്തംചവിട്ടി സമീപവാസികളെ ഉറങ്ങാൻ പോലും സമ്മതിക്കാതെ പുലരുവോളം നടക്കുന്ന ശബ്ദ ശല്യത്തിനും നേരെ പലപ്പോഴും നിയമം പോലും കണ്ണടക്കുന്നു.

രാത്രി മണിയറ പുൽകേണ്ട വധൂവരൻമാരെ കറക്കാൻ കൊണ്ടുപോയി സുഹൃത്തുക്കൾ അടക്കം പൊലീസ് സ്റ്റേഷനിൽ എത്തിയ സംഭവങ്ങൾ വരെ നടന്നിട്ടുണ്ട്. ഇത്തരം സംഭവങ്ങൾ ലഘുകരിച്ച് കാണാനാവില്ല. ജമാഅത്ത് കമ്മിറ്റിയും വിവിധ സാസ്കാരിക സംഘടനകളും കൈകോർത്ത് ഇത്തരം പേക്കുത്തുകളെ തടയാൻ കർശന നടപടി സ്വീകരിക്കണം. ഇല്ലെങ്കിൽ പവിത്രമായ വിവാഹ സങ്കൽപ്പങ്ങൾ തന്നെ ഇല്ലാതാകും.

Keywords: News, Kerala, Article, Wedding, House, Groom, Bride, Top-Headlines, District, Kasaragod, Celebration, Committee, Jamaath-committe, Vices of marriage must prevented.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia