city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

റൂട്ട് ബസുകള്‍ക്ക് ഒരേ നിറം, റൂട്ട് നമ്പര്‍ നല്‍കുന്നത്...

എ.എസ് മുഹമ്മദ്കുഞ്ഞി

(www.kasargodvartha.com 16.10.2014) കാസര്‍കോടിന്റെ പ്രത്യേക സാഹചര്യം പരിഗണിച്ച് 2011ല്‍ റീജ്യണല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (RTA) കൈകൊണ്ട ഇവിടുത്തെ സ്വകാര്യ ബസുകള്‍ ഒരേ നിറത്തിലാവുക എന്ന നിര്‍ദേശം ഇനി നടപ്പിലാക്കാവുമെന്ന് തോന്നുന്നു. അന്ന് സ്വകാര്യ ബസ് മുതലാളിമാര്‍ നിര്‍ദേശം തള്ളണമെന്നാവശ്യപ്പെട്ടു കോടതിയെ സമീപിച്ചു. എന്തിനും നമുക്കൊരു കോടതിയുണ്ടെന്നത് ആശ്വാസകരം. ഒന്നുമില്ലെങ്കില്‍ തല്‍ക്കാലത്തേയ്ക്ക് അത് തടയാം.

ചിലപ്പോള്‍, കോടതിയില്‍ വാദം ജയിക്കുകയാണെങ്കില്‍ അത് എന്നെന്നേക്കുമായി ഒഴിവായി കിട്ടുകയും ചെയ്യും. അതിലാദ്യം പറഞ്ഞത് സംഭവിച്ചു. 2011ലെ ആ നിര്‍ദേശം ഇതുവരെ നീട്ടിക്കൊണ്ടു പോവാനായി. ഹൈക്കോടതി കഴിഞ്ഞ ദിവസം ആര്‍.ടി.എ. മുന്നോട്ട് വെച്ച നിര്‍ദേശം ശരിവെയ്ക്കുകയും അതിലിടപെടാനാവില്ലെന്നും പറഞ്ഞു കേസ് തള്ളുകയും ചെയ്തു.

ഇനിയും ബസ് മുതലാളിമാര്‍ക്ക് അത് നീട്ടിക്കിട്ടാന്‍ സുപ്രീം കോടതിയെ സമീപിക്കാം. കോടതിയില്‍ പരാതി സമര്‍പ്പിക്കാന്‍ ന്യായാന്യായങ്ങള്‍ നോക്കേണ്ടതില്ലല്ലോ? പ്രത്യക്ഷത്തില്‍ ശരിയെന്ന് തേന്നുന്നതും ശരിയല്ലെന്ന് പറഞ്ഞ് കോടതിയില്‍ പരാതി സമര്‍പ്പിക്കാവുന്നതാണ് നേരത്തെ പറഞ്ഞ ആശ്വാസകരമെന്നത്. ഇക്കാര്യത്തിലും അതങ്ങനെയാണുണ്ടായത്. പലപ്പോഴും വര്‍ഗീയാസ്വാസ്ഥ്യങ്ങള്‍ ഉടലെടുക്കുന്ന കാസര്‍കോട്ടും പരിസരത്തും ബസുകള്‍ക്ക് 'ഗണേശ്' എന്നും 'ജീലാനി' എന്നും പേരിട്ടോടിക്കുന്നത് പ്രശ്‌നങ്ങള്‍ സങ്കീര്‍ണ്ണമാക്കുന്നു.

ഗണേഷ് ബസിന് ഒരു വിഭാഗക്കാരും ജീലാനി ബസിന് മറുവിഭാഗക്കാരും കല്ലെറിഞ്ഞ് തകര്‍ക്കാന്‍ കാത്തിരിക്കുന്ന സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. യഥാര്‍ത്ഥത്തില്‍ ഒരു മുതലാളി കാശ് കൊടുത്ത് റൂട്ട് വാങ്ങി ഓടിക്കുന്ന ബസുകള്‍ക്ക് അവരിഷ്ടപ്പെടുന്ന പേരുകള്‍ നല്‍കുന്നത് വലിയ ആനക്കാര്യമോ എന്ന് ചോദിച്ചാല്‍ അല്ല എന്നാണുത്തരം. പക്ഷെ കാസര്‍കോട്ടെയും പരിസരപ്രദേശങ്ങളിലേയും ഒരു ചെറിയ ശതമാനം യുവാക്കള്‍ക്ക് മതം തലയ്ക്ക് പിടിച്ചിരിക്കുന്ന സ്ഥലത്ത് അത് ഒഴിവാക്കുന്നത് തന്നെയാണുചിതം.

അല്ലെങ്കിലും, ബസിന് ഒരു പേരിടല്‍, അല്ലെങ്കില്‍ ഒരു നിറം ചാര്‍ത്തല്‍ എന്നതിലും വലിയ കാര്യമില്ല. അത് മുതലാളിമാരില്‍ ചിലര്‍ക്ക് ഇത് 'എന്റെ ബസാ'ണെന്ന് നാലാള്‍ അറിയണമെന്നതില്‍ നിന്നുയരുന്ന 'ഇഗോ' ഉത്പന്നമാണ്. നമ്മുടെ ഒരു പ്രദേശത്തെ റോഡിലൂടെയോടുന്ന ബസുകള്‍ക്ക് ഒരേ നിറം ചാര്‍ത്തുന്നത് കാണാനും ഭംഗി നല്‍കുന്നത് തന്നെയായിരിക്കും. യൂണിഫോമണിഞ്ഞ ഒരു സ്‌കൂളിലെ വിദ്യാര്‍ത്ഥികളെ നോക്കൂ. അതോ അവര്‍ പലതരം വസ്ത്രങ്ങള്‍ അണിഞ്ഞു വരുന്നതാണോ കാഴ്ചയ്ക്ക് ചേതോഹാരിത നല്‍കുന്നത്?.

താഴ്ഭാഗം ആകാശനീലയും മുകളില്‍ വെളുപ്പുമാണ് നിര്‍ദ്ദേശിച്ചിരിക്കുന്നതെന്ന് മാധ്യമങ്ങളിലൂടെ അറിയാന്‍ കഴിഞ്ഞു. (നല്ല സജഷന്‍. എനിക്കോര്‍മ വരുന്നത് അറുപതുകള്‍ തൊട്ട് എമ്പതുകള്‍ വരെ ഓടിക്കൊണ്ടിരുന്ന 'ഭാരത് ബസ് ട്രാന്‍സ്‌പോര്‍ട്ട്' കമ്പനിക്കാരുടെ ബസിന്റെ നിറമാണതെന്നാണ്. മുകളില്‍ അവിടെ വെളുപ്പ് നിറം (Nos.) നല്‍കിയാല്‍ മതി. ഉദാഹരണത്തിന് 1എ മധൂര്‍, 1ബി തളങ്കര എന്നിങ്ങനെ ആവാം. ഇതിലെന്താണ് ബസ് മുതലാളിമാരെ ഇത്രയും പ്രകോപിക്കുന്നത്?

ഇപ്പോള്‍ ഹൈക്കോര്‍ട്ടിലെത്താനും ഇനി ഭാവിയില്‍ ഒരു പക്ഷെ സുപ്രീം കോര്‍ട്ടിലും പോകാന്‍ മാത്രം എന്താണിതിലുള്ളതെന്നാണ് മനസിലാകാത്തത്. ഒരു പക്ഷെ 'ജീലാനി'യുടെ പേര് നല്‍കണമെന്ന് ആരെങ്കിലും, ഏതെങ്കിലും സിദ്ധന്‍ നിര്‍ദേശിച്ചിരിക്കും. അല്ലെങ്കില്‍ ബസ് വ്യവസായം പൊട്ടിപ്പൊളിഞ്ഞ് പാളീസായിപ്പോകുമെന്നും ഭയപ്പെടുത്തിയിരിക്കും. അലോചിച്ചു നോക്കൂ. അത് അന്ധ വിശ്വാസത്തിന്റെ ഭാഗമല്ലെ? അതിനാല്‍ എത്രയും പെട്ടെന്ന് ആ നിറം മാറ്റം കാസര്‍കോട്ടെ എല്ലാ സ്വകാര്യ ബസുകള്‍ക്കും നല്‍കല്‍ നടപടി ത്വരിതപ്പെടുത്തണമെന്നാണ് ഇയാള്‍ക്ക് അധികൃതരോടാവശ്യപ്പെടാനുള്ളത്.

അല്ല അതിനിനി, മറ്റൊരാള്‍ക്ക്/ഒരു യാത്രക്കാരന്, ഹൈക്കോടതി ശരി വെച്ച നിര്‍ദേശം നിലവില്‍ കൊണ്ടു വരണമെന്നാവശ്യപ്പെട്ട് കൊണ്ട് കോടതിയെ സമീപിക്കേണ്ടി വരുമോ ആവോ... അതോടൊപ്പം, ഇത്തരുണത്തില്‍ ചൊവ്വാഴ്ച  സീതാംഗോളിയില്‍ സംഭവിച്ച ദുരന്തം ആവര്‍ത്തിക്കാതിരിക്കാന്‍ പാട്ട ബസുകള്‍ക്ക് നല്‍കുന്ന പെര്‍മിറ്റുകള്‍ യോഗ്യതാ നിലവാരം നോക്കി നല്‍കാനും അധികൃതര്‍ തയ്യാറാവണം. വന്‍ ദുരന്തം  ഒഴിവായെന്നാണ് പറയപ്പെടുന്നത്. എന്നാലും ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബത്തിന്റെ അവസ്ഥ നാം വല്ലപ്പോഴും മനസില്‍ കൊണ്ടു വരണം. ആ സംഭവിച്ചത് നമുക്കായിരുന്നെങ്കിലോ എന്ന്.

റൂട്ട് ബസുകള്‍ക്ക് ഒരേ നിറം, റൂട്ട് നമ്പര്‍ നല്‍കുന്നത്...

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Kasaragod, Bus, A.S Mohammed Kunhi, Article, High-Court, Clash, Kerala. 

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia