city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

തൃക്കണ്ണാട് ഉത്സവ ലഹരിയില്‍; അപകടഭീഷണിയുയര്‍ത്തി കമ്പക്കെട്ടുകള്‍; ആശങ്കയോടെ സുരക്ഷാവിഭാഗം

നേര്‍ക്കാഴ്ച്ചകള്‍ / പ്രതിഭാരാജന്‍

(www.kasargodvartha.com 20.02.2017) നാടിന്റെ മഹോത്സവം, തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രത്തില്‍ ആറാട്ടുമഹോത്സവം നടക്കുകയാണ്. ആഘോഷം ഭംഗിയാക്കാന്‍ പതിവില്‍ കവിഞ്ഞ ഉത്സാഹവുമായി ആഘോഷക്കമ്മിറ്റി ഓടി നടക്കുന്നു. കടപ്പുറത്തെ ഓരോ മണല്‍ തരികളും ഉല്‍സവലഹരിയില്‍. അഷ്ടമി വിളക്കിനു വെടിക്കെട്ടുണ്ടായിരുന്നു. കടപ്പുറത്ത് നിരനിരയായി കരിമരുന്ന് കെട്ടിവെച്ചിരിക്കുന്നു. കമ്പക്കെട്ടുകള്‍ക്ക് ഒരു പാറാവു പോലുമില്ല. അപകട ഭീഷണിയുയര്‍ത്തി എല്ലാം തുറന്നിട്ട നിലയില്‍. തൊട്ടരികില്‍ തന്നെ ഗാനമേള. കടപ്പുറം നിറയെ ജനക്കൂട്ടം. ഒരു ബീഡിക്കുറ്റി മതി പുറ്റിങ്ങല്‍ ആവര്‍ത്തിക്കാനെന്ന് പോലീസ് ഓര്‍ക്കാതെ പോയി. വന്നു പിഴച്ചിട്ടു പിന്നെ പറഞ്ഞിട്ടെന്തു കാര്യം? ഇതിനേക്കാള്‍ പതിന്മടങ്ങ് പ്രഹരശേഷിയുള്ള വെടിയുത്സവം നടക്കാനിരിക്കുന്നു. പോലീസിന് ജാഗ്രതക്കുറവുണ്ട്.

തൃക്കണ്ണാട് ഉത്സവ ലഹരിയില്‍; അപകടഭീഷണിയുയര്‍ത്തി കമ്പക്കെട്ടുകള്‍; ആശങ്കയോടെ സുരക്ഷാവിഭാഗം


അഗ്നിശമനസേന ജില്ലയില്‍ പൂര്‍ണസജ്ജരാണെന്ന് ഭരണകൂടത്തിനു പോലും അഭിപ്രായമില്ല. കാഞ്ഞങ്ങാടും കാസര്‍കോടും പരാധീനതകളുടെ നടുവില്‍. നാട്ടുകാര്‍ വന്ന് തീ കെടുത്തിയതിനു ശേഷമാണ് ഇവര്‍ ഓടിയെത്താറ്. ഇതിനിടെയാണ് തൃക്കണ്ണാട് ക്ഷേത്രത്തിനരികില്‍ വെച്ചു തന്നെ തീപിടുത്തമുണ്ടായത്. വീട് അടക്കം പറമ്പാകെ കത്തി നശിച്ചു. ആളപായമുണ്ടാകാതിരുന്നത് ഭാഗ്യം കൊണ്ടു മാത്രം. അതേ സമയത്തു തന്നെയാണ് പുതിയകോട്ട പട്ടണത്തില്‍ ബിവറേജ് കേന്ദ്രത്തിനു സമീപവും തീപടര്‍ന്നത്. ഇവിടെ രണ്ടിടത്തും തീപടര്‍ന്നു കേറുമ്പോഴുണ്ട് പൂച്ചക്കാട് വയലോരവും കത്തുന്നു. ഒരേ സമയത്ത് മൂന്നിടത്ത് തീപിടുത്തം. പൊതുവേ ദുര്‍ബ്ബലരായ അഗ്നിശമന വിഭാഗം ഗര്‍ഭിണി കൂടിയായാലോ? നാട്ടുകാരുടെ തീവ്രശ്രമം ഒന്നു കൊണ്ടു മാത്രമാണ് നാടു കത്തി ചാമ്പലാകാതിരുന്നത്. ഇവിടെ തൃക്കണ്ണാട്ടെ, തുറന്ന കടപ്പുറത്ത് ഒരു പാറാവുമില്ലാതെ കമ്പക്കെട്ട് നിരത്തി വെച്ചത് ചിലപ്പോള്‍ പോലീസും ഉത്സവലഹരിക്കുള്ളിലകപ്പെട്ടു പോയതു കൊണ്ടാകാം.

കഴിഞ്ഞു പോയ ഉത്സവങ്ങള്‍ ചിലവ നമ്മേ ഓര്‍മ്മിപ്പിക്കുന്നുണ്ട്. ഇക്കഴിഞ്ഞ ഡിസംബര്‍ 26ന്റെ ക്രിസ്തുമസ് രാവിലായിരുന്നു തൃക്കണ്ണാട് കുറുംബാ ഭഗവതി ക്ഷേത്രത്തിലെ ധനുപ്പത്ത്. അന്നാണ് തൃക്കണ്ണാടിനു തൊട്ടടുത്ത് ബൈക്ക് മറിഞ്ഞ് രണ്ടുപേര്‍ മരിച്ചത്. ഷണ്‍മുഖവും ശിവകുമാറും. 2016ലെ ആറാട്ടു കഴിഞ്ഞു വീട്ടില്‍ പോയി കിടന്നിടത്തു നിന്നുമാണല്ലോ മാങ്ങാട്ടെ ചന്ദ്രനെ ആരോ ചവിട്ടിക്കൊന്നത്. കേസ് ഇപ്പോഴും ഇരുട്ടില്‍. ബേക്കല്‍ പോലീസിന്റെ അന്വേഷണത്തില്‍ കരിനിഴല്‍ വീണ സംഭവം. പോലീസിനെതിരെ നാട്ടുകാര്‍ നടത്തിയ പ്രക്ഷോഭം ഇനിയും അവസാനിച്ചിട്ടില്ല. ഇത്തവണ ദേവകിയുടെ കേസും പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ചിലെത്തി നില്‍ക്കുന്നു. പ്രതി നാട്ടില്‍ വിലസുന്നു. നാട്ടുകാര്‍ ഭീതിയില്‍. പോലീസ് നിഷ്‌ക്രീയമാണെന്ന് നേതാക്കള്‍ പ്രസംഗിച്ചു നടക്കുന്നു.
തൃക്കണ്ണാട് ഉത്സവ ലഹരിയില്‍; അപകടഭീഷണിയുയര്‍ത്തി കമ്പക്കെട്ടുകള്‍; ആശങ്കയോടെ സുരക്ഷാവിഭാഗം

2015ലെ ആറാട്ടിനാണ് ഉത്സവം കഴിഞ്ഞു തിരിച്ചു പോകവെ ഇരുമ്പു വടിയേറ്റ് തലപൊട്ടി രണ്ടു പേര്‍ അത്യാസന്ന നിലയിലായതും ഇവിടെ ഓര്‍ക്കാം. വേണ്ടെത്ര പോലീസില്ലാതെ ഉത്സവം നിയന്ത്രിക്കാന്‍ കഴിഞ്ഞേക്കില്ലെന്ന് ജനാഭിപ്രായം അന്നു തൊട്ടേ ഉയര്‍ന്നതാണ്. എന്നാല്‍ കപ്പണക്കാല്‍ തറവാട്ടിലെ തെയ്യം കെട്ടു മഹോല്‍ത്സവത്തിനിടയിലും അക്രമമുണ്ടായി. നിയന്ത്രിക്കാന്‍ പോലീസിനായില്ല. സംഭവിച്ചതിനു ശേഷം കേസെടുത്തു പീഡിപ്പിക്കുന്നതല്ലാതെ മുന്‍തകരുതലുകള്‍ക്ക് പ്രാധാന്യമുണ്ടാകുന്നില്ല. പോലീസാകെ മാറിയിട്ടും മാറാതെ ബേക്കല്‍ സ്റ്റേഷന്‍.

കെ.എസ്.ടി.പിയുടെ റോഡുപണി ഇനിയും പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ എന്തു ബാരിക്കാട് തീര്‍ത്താലും അടിക്കടി അപകടമുണ്ടാകുന്നു. കെ.എസ്.ആര്‍.ടി.സി പോലും വേഗത കുറക്കുന്നില്ല. സ്പീഡ് ഗവേര്‍ണര്‍ വേണമെന്ന് നിയമമുണ്ട്. അതഴിച്ചു വെച്ച് വേഗത കൂട്ടുന്നു. ആര്‍.ടി.ഒ അധികൃതരും ഇടപെടുന്നില്ല. ബേക്കല്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടരുടെ മേല്‍നോട്ടത്തില്‍ ഇന്റര്‍സെപ്റ്റര്‍ സംവിധാനം സദാ ജാഗ്രത പുലര്‍ത്തുന്നത് മാത്രം ഏക ആശ്വാസം.

കഴിഞ്ഞ ഭരണി മഹോത്സവ നാളുകളില്‍ കളനാടിനും ബേക്കലിനും ഇടയില്‍ രാത്രി 7 മുതല്‍ രാവിലെ 4 മണി വരെ വാഹനഗതാഗതം നിയന്ത്രിച്ച് ഉത്സവം ഭംഗിയാക്കാന്‍ പോലീസിനു സാധിച്ചിരുന്നു. പള്ളം മുതല്‍ കോട്ടിക്കുളം പോലീസ് സ്‌റ്റേഷന്‍ വരെ ഇരുചക്രങ്ങള്‍ക്ക് പോലും പാര്‍ക്കിങ്ങ് അനുവദിച്ചിരുന്നില്ല. പൊതുജനങ്ങളുടെ സഹകരണം തേടാന്‍ പോലീസിനായി. കഴിഞ്ഞ ആറാട്ടിനു എഴുന്നള്ളത്ത് പോകുമ്പോള്‍ ബൈക്കേപ്പള്ളി നിവാസികള്‍ മധുരപാനീയം നല്‍കി ജനാവലിയെ സ്വീകരിച്ചതും ഇവിടെ ഓര്‍ത്തെടുക്കാം.

ഉത്സവ ലഹരിയിലാണ്ടു നില്‍ക്കുന്ന ജനങ്ങളെ നിയന്ത്രിക്കാന്‍ പോലീസിനുള്ള പരിമിതി തിരിച്ചറിഞ്ഞ് നമുക്കോരോരുത്തര്‍ക്കും സ്വയം നിയന്ത്രിച്ച് ഇത്തവണത്തെ ആറാട്ടും, ഭരണിയും, പൂരമഹോത്സവങ്ങളും ഭംഗിയാക്കിത്തീര്‍ക്കാം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Trikkanad, Police, Temple, Kasaragod, Fire, Case, Police-station, KSRTC, RTO, KSTP Road, Investigation,  Article, Prathibha-Rajan.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia