city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സഹനങ്ങളുടെ പാതയിലൂടെ ഒരു യാത്ര

സുബൈദ നീലേശ്വരം

രോ മനുഷ്യനും രണ്ട് തരം ജീവിതമുണ്ട്. ഒന്ന് അകത്തും മറ്റൊന്ന് പുറത്തും. സാമൂഹ്യശാസ്ത്രവും മനശാസ്ത്രവും കൊണ്ട് മാത്രം അകത്തുള്ള മനുഷ്യനെ പൂര്‍ണമായി വായിച്ചെടുക്കാനാകില്ല. ഈ അര്‍ഥത്തില്‍ സാമൂഹ്യശാസ്ത്ര മേഖലയ്ക്ക് വിലപ്പെട്ട സംഭാവനകളാണ് കൂക്കാനം റഹ്മാന്‍ എന്ന മനുഷ്യന്‍ നല്‍കുന്നത്.

ഒരു നിയോഗം പോലെ അധ്യാപക ജീവിതം ആരംഭിച്ചെങ്കിലും അവസാനം ചെന്നെത്തിയത് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട മനുഷ്യരെ കണ്ടെത്താനുള്ള വഴി തേടിയാണ്. പ്രത്യേകിച്ച് സ്ത്രീകളുടെ പ്രശ്‌നങ്ങള്‍. സമൂഹം അകറ്റിനിര്‍ത്തിയ സ്ത്രീകളുടെ മനസ്‌ വായിക്കാനാണ് കൂക്കാനം റഹ്മാന്‍ ശ്രമിക്കുന്നത്. ജീവിത സമരത്തില്‍ തോറ്റുപോകുന്നവര്‍ക്ക് ശക്തിയും ആത്മവിശ്വാസവും പകര്‍ന്നുകൊടുത്താല്‍ അവര്‍ സമൂഹത്തിന് വിലപ്പെട്ട നിധികളായി മാറുമെന്ന് മാഷ് സ്വഅനുഭവങ്ങളിലൂടെ വരച്ചുകാണിക്കുന്നതാണ് അദ്ദേഹത്തിന്റേതായി പുറത്തിറങ്ങിയ സ്ത്രീരോധനത്തിന്റെ കാണാപ്പുറങ്ങള്‍ എന്ന പുസ്തകം.

സഹനങ്ങളുടെ പാതയിലൂടെ ഒരു യാത്രസെക്‌സ് സമൂഹം സംസ്‌ക്കാരം, പൊയ്മുഖങ്ങളുടെ ഉള്ളടക്കം, പി.എന്‍.പണിക്കരുടെ ബോധവല്‍ക്കരണ വചനങ്ങള്‍ എന്നിവയാണ് കൂക്കാനം റഹ്മാന്റേതായി നേരത്തെ പുറത്തുവന്ന പുസ്തകങ്ങള്‍. സമൂഹത്തിന്റെ താഴേത്തട്ടില്‍ നിന്നും സമരം ചെയ്ത് ഇങ്ങനെയും അസ്തിത്വം തെളിയിക്കാമെന്ന് കാണിച്ചുതരികയാണ് യുവതികള്‍ ഈ കൃതികളില്‍. ഡോക്ടര്‍ ഖദീജാ മുംതാസ്, ഫാസില എന്നീ എഴുത്തുകാരികളുടെ രചനകളിലൂടെയും മാഷ് ഓട്ടപ്രദക്ഷിണം നടത്തുന്നുണ്ട്. പ്രണയത്തിന്റെ പ്രലോഭന വലയില്‍ കുടുങ്ങി വഴിമുട്ടിപ്പോയവരെ കുറിച്ചായിരുന്നു ആദ്യസമാഹാരത്തില്‍ പരാമര്‍ശിച്ചതെങ്കില്‍ അനുഭവങ്ങള്‍ കരുത്ത് നല്‍കിയവരെ കുറിച്ചാണ് ഈ കൃതിയിലൂടെ പരിചയപ്പെടുത്തുന്നത്.

കാര്‍ണാടകയിലെ ഹാസന്‍കാരിയായ ഹസീന ഇതിന് ഉദാഹരമാണ്. ജനകീയ സമരങ്ങള്‍ക്ക് പുതിയ മുന്നേററം തീര്‍ത്തുകൊണ്ടിരിക്കുന്ന ഹസീന സി.പി.ഐ. യുടെ പാല്യക്കര ടോള്‍ പിരിവ് സമരത്തിലൂടെയാണ് ശ്രദ്ധേയയായത്. അസമത്വത്തിനെതിരെ, അനീതിക്കെതിരെ സമരം ചെയ്യുന്ന ഹസീനയുടെ ഇന്നലെകള്‍ ഭീകരമായിരുന്നു. ആദിവാസി, ദളിത് തുടങ്ങിയ ഓമനപ്പേരിട്ട് അകറ്റിനിര്‍ത്തിയ ജനസമൂഹത്തിന്റെ ചൂഷണക്കഥകളും കൂക്കാനം നമുക്ക് പറഞ്ഞു തരുന്നുണ്ട്. ആവശ്യം തീര്‍ത്ത് മൂലയില്‍ അഴുക്ക് തുണികള്‍ പോലെ വലിച്ചെറിയപ്പെട്ട സന്ധ്യയും കല്യാണിയും മുഷ്ടി ചുരുട്ടി പ്രതിരോധിക്കാന്‍ കരുത്തുള്ളവരാണിന്ന്.

സഹനങ്ങളുടെ പാതയിലൂടെ ഒരു യാത്ര
Subaida Nileshwaram
(Writer)
കൗമാരക്കാരികളായ പെണ്‍കുട്ടികള്‍ ധൈര്യശാലികളാണെന്നും പ്രാപ്തരാണെന്നും പ്രതിരോധിക്കാന്‍ ശക്തരാണെന്നും മാഷ് നിരീക്ഷിക്കുന്നുണ്ട്. അവര്‍ ചെയ്തുപോയ തെറ്റുകള്‍ തിരുത്താന്‍ തയ്യാറാകുന്നുമുണ്ട്. സഹനങ്ങളുടെ കനല്‍പാതകളിലൂടെ നടന്ന് ജീവിതം തിരിച്ചറിഞ്ഞ യുവതികളുടെ രോദനങ്ങള്‍ മനോഹരമായ ഭാഷയിലാണ് മാഷ് ഈ കൃതിയില്‍ അവതരിപ്പിച്ചിട്ടുള്ളത്.

Keywords: Sthree Rodanathinte Kanapurangal, Kookanam Rahman, Book review, Subaida Nileshwaram, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia