Controversy | ലൈംഗിക വിഷയ ദാരിദ്ര്യം; വെളുത്തോളിയുടെ സ്വപ്നങ്ങള്‍ക്ക് മേല്‍ ട്രെയിന്‍ കയറി
Feb 7, 2023, 21:10 IST
നേര്‍കാഴ്ചകള്‍
-പ്രതിഭാരാജന്‍
(www.kasargodvartha.com) ഞാന്‍ ഏക പത്‌നീവൃതനാണ്. ഞാന്‍ മാത്രമല്ല, ഞങ്ങളുടെ പാര്‍ട്ടിയില്‍ വിശ്വസിക്കുന്നവരില്‍ ഭൂരിഭാഗവും ഏകപത്നി വൃതം അനുഷ്ടിക്കുന്നവരാണ്. അത് ഞങ്ങളുടെ സംഘടനാ തത്വം. അക്കാര്യത്തില്‍ ഞങ്ങള്‍ക്ക് ഏക മനസ്. നിലവില്‍ കേരളത്തില്‍ നിലനില്‍ക്കുന്ന ഏതു രാഷ്ട്രീയ പ്രസ്ഥാനവുമായിക്കൊള്ളട്ടെ, (മുസ്ലീം ലീഗിനെ വേണേല്‍ വെറുതെ വിടാം) അവരില്‍ മിക്കവര്‍ക്കും മേലെ എഴുതി വച്ച സത്യപ്രതിജ്ഞ വേണേല്‍ ചൊല്ലാം, പക്ഷെ നെഞ്ചത്ത് കൈവെച്ചു ചൊല്ലാന്‍ കഴിയില്ല.
കാമുകിയെ സുഖിപ്പിക്കാനായിരുന്നില്ല വാട്‌സ്ആപ് സന്ദേശം. 'ഭാര്യക്കു വിരഹ വേദന', അതു സഹിക്കാന്‍ വയ്യാതെ വന്നപ്പോള്‍ ഒന്നു ആശ്വസിപ്പിച്ചതാണ്. മൂന്നു മാസത്തേക്കെങ്കിലും പാര്‍ട്ടി ഇത് വിശ്വസിക്കണം. അപ്പോഴേക്കും എല്ലാം ശരിയാകും. ഞാനല്ല, കുറ്റക്കാരന്‍. മാറി വന്ന പോസ്റ്റ് പൊട്ടിച്ചു വായിച്ചവരാണ്. അവരെ പുറത്താക്കണം, മരണം വരെ.
കൊച്ചിയിലേക്ക് കേസിന് പോവുകയായിരുന്നു രാഘവന്‍ വെളുത്തോളി. ചാര്‍ത്തപ്പെട്ട കുറ്റം ഗൂഡാലോചന.
തീവണ്ടി ഇടക്കൊന്നു കുലുങ്ങി. കൈവിറച്ചു. കാമുകിക്കു പോകേണ്ടിയിരുന്ന പോസ്റ്റ് പാര്‍ട്ടി ഗ്രൂപ്പിലായിപ്പോയി. പുറത്താക്കേണ്ടത് മന്ത്രിയെയാണ്. വണ്ടിയുടെ (ഭാര്യയുടെതല്ല) പഴക്കം കാരണമാണ് കുലുങ്ങിയത്. കുലുക്കമാണ് എല്ലാറ്റിനും കാരണം. റെയില്‍വേ മന്ത്രി രാജിവെക്കണം. എന്റെ വിശദീകരണത്തില്‍ തൃപ്തിപ്പെട്ട് വീണ്ടും ഒരു ലൈംഗിക കേസു വരുന്നതു വരെയെങ്കിലും എന്നെ തിരിച്ചെടുക്കണം. അതാണ് ആവശ്യം. നിരപരാധിയായ എന്റെ ആവലാതികള്‍ പാര്‍ട്ടി കണക്കിലെടുക്കണം. എടുത്തേ തീരു.
കൃപേഷിനേയും ശരത്ലാലിനേയും അടിച്ചു കൊന്നതിലെന്ന പോലെ ഇതിലും ഉണ്ട് ഗൂഡാലോചന. അതാണ് ആദ്യം അന്വേഷിക്കേണ്ടത്. സിബിഐക്കു വിടണം. വെളുത്തോളിയുടെ കത്ത് ചിലപ്പോള്‍ പാര്‍ട്ടി പരിഗണിച്ചേക്കും. ഗൂഡാലോചന, അതും അന്വേഷിക്കും. കുറ്റവാളികളെ പുറത്തു കൊണ്ടുവരും. നേതാവിന്റെ ശിക്ഷ റദ്ദു ചെയ്യുന്നതിനകം തന്നെ പോസ്റ്റ് പൊട്ടിച്ചു വായിച്ച അണികള്‍ ആരായാലും ശരി, നേതാക്കള്‍ ഒഴികെ എല്ലാവരും പുറത്താകും. സത്യം കണ്ടെത്തിയതിന്റെ പേരില്‍ രാഘവനെ തിരിച്ചെടുത്തേക്കും. ഉന്നത സ്ഥാനം നല്‍കും. പക്ഷെ കലങ്ങിത്തെളിഞ്ഞു വരാന്‍ ഒരു മൂന്നു മാസമെങ്കിലും സമയമെടുക്കുമെന്നു മാത്രം.
വെളുത്തോളിയുടെ നിര്‍ണായക സമയത്തായിരുന്നു 'ഇടിത്തീ' പോലെ വണ്ടി ചക്രം കുലുങ്ങിയത്. വ്യാപാരികളുടെ സമ്മേളനം നാടാകെ നടക്കുകയാണ്. കാസര്‍കോട് ജില്ലയുടെ സെക്രട്ടറിയാണ് രാഘവന്‍. സംസ്ഥാന സെക്രട്ടറിയുടെ കുപ്പായം തയ്ച്ചു വച്ചിരിക്കുകയായിരുന്നു. അതിനിടയിലാണ് 'പാര ' തീവണ്ടിയുടെ രൂപത്തില്‍ കുലുക്കമായി പ്രത്യക്ഷപ്പെട്ടത്. രാഘവന്റെ ഒലിപ്പീരു രാഷ്ട്രീയത്തിനു ഏറെ പഴക്കമുണ്ട്. സ്വന്തം ഗ്രാമത്തില്‍ ഒരിക്കല്‍ - ഒരിക്കല്‍ മാത്രം - ഒരു തെറ്റു ചെയ്തു. നാട്ടിലെ സഖാക്കള്‍ കൈയ്യോടെ പിടികൂടി പോലീസില്‍, അയ്യോ അല്ല, പാര്‍ട്ടിയെ ഏല്‍പ്പിച്ചു. ശിക്ഷ വിധിച്ചു, 'ഇത്തരക്കാര്‍ പാര്‍ട്ടിക്കു പുറത്ത്'.
പിന്നീട് കണ്ടത്, രാഘവന്‍ വെളുത്തോളി സിപിഎം നേതൃത്വം നല്‍കുന്ന വ്യാപാര സമിതിയുടെ ജില്ലാ സെക്രട്ടറിയും, സംസ്ഥാന കമ്മറ്റി അംഗവുമാവുന്നതാണ്. കുറ്റം ചെയ്തതിനു കോംപ്ലിമെന്റായി പാക്കത്തെ പാര്‍ട്ടി ലോക്കല്‍ സെക്രട്ടറി സ്ഥാനവും നല്‍കി ആദരിച്ചു. പീടികക്കാരെ മാത്രമല്ല, ഇതിനിടയില്‍ തൊഴിലാളി വര്‍ഗത്തേയും സേവിക്കുന്നു. കുലുക്കത്തില്‍ വിരല്‍ ഒന്നു കുലുങ്ങിപ്പോയത് അത്ര വലിയ തെറ്റാണോ.
കൈപ്പിഴ ആര്‍ക്കും വരാറില്ലെ. പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാന്‍ മാത്രം എന്താണ് ഇവിടെ സംഭവിച്ചത്. പാപം ചെയ്യാത്തവര്‍ ഉണ്ടോ ഈ നാട്ടില്‍? ഉണ്ടെങ്കില്‍ (ഉണ്ടെങ്കില്‍ മാത്രം) അവര്‍ കല്ലെറിയട്ടെ.
മുമ്പൊരിക്കല്‍ പാര്‍ട്ടി ഗ്രാമത്തില്‍ വെച്ച് പറ്റിപ്പോയത് അമളിയാണ് എന്ന് പാര്‍ട്ടി സമ്മതിച്ച സ്ഥിതിക്കു ഇപ്പോഴത്തെ അമളി എന്തുകൊണ്ട് സമ്മതിച്ചു കൂട. കുറ്റം ചെയ്തത് ഞാനല്ല. റെയില്‍വേയാണ്. അതിനെന്തിനു എന്നെ ശിക്ഷിക്കണം? പറ്റിയതു പറ്റി, മാപ്പാക്കണം.
പൂര്‍വാധികം ശക്തിയോടെ മെസേജ് അയക്കാനും, സോഷ്യല്‍ മീഡിയയില്‍ പൊരുതുന്നവര്‍ക്കായി കുളിരു കോരുന്ന മെസേജുകള്‍ അയക്കുന്നതെങ്ങനെയെന്ന് പരിശീലിപ്പിക്കാനുള്ള ചാര്‍ജ്ജ് നല്‍കണം. സോഷ്യല്‍ മീഡിയ പടയാളികളെ സജ്ജരാക്കാന്‍ അതിന്റെ സംസ്ഥാന സെക്രട്ടറിയായി ഉപരോധിച്ചാല്‍ അതും കൃത്യ നിഷ്ടയോടെ നിര്‍വ്വഹിച്ചു കൊള്ളാം. ജില്ലയിലെ ചെറുകിട വ്യാപാരികളുടെ പ്രശ്നങ്ങള്‍ ഒക്കെ പരിഹരിച്ച സ്ഥിതിക്ക് സിഐടിയുവിന്റെ സെക്രട്ടറിയാക്കിയാല്‍ അതും നന്ന്.
മൂന്നാമതും ഒരിക്കല്‍ കൂടി തെറ്റ് തിരുത്താനുളള അവസരത്തിനു പ്രോത്സാഹനം നല്‍കിക്കൊണ്ട് പുറത്താക്കിയ നേതാവിനെ തൊഴിലാളി പ്രസ്ഥാനത്തിലേക്ക് അല്ലെങ്കില്‍ ഏറ്റവും താല്‍പ്പര്യമുള്ള മഹിളാ - സൈബര്‍ സംഘടനയെ ക്രോഡീകരിക്കാന്‍ ഭാവിയില്‍ നിയമിച്ചേക്കും. പുറത്താക്കിയ നേതാവിനെ തിരിച്ചെടുത്ത പ്രമേയം അതിന്റെ 'അന്തര്‍ധാര' മനസിലാക്കി ബ്രാഞ്ചു തലം മുതല്‍ മേലോട്ട് അംഗീകരിച്ചേക്കും. ഇതിനൊന്നും ഇനി ഏറെ താമസം വേണ്ടിവരില്ല.
'ഒരു വികാരത്തിനും ശാശ്വത സ്വഭാവമില്ല' എന്ന് അറിയാത്ത പാര്‍ട്ടിയല്ല, നമ്മുടെ പാര്‍ട്ടി.
മെമ്പര്‍ഷിപ്പു പോകും, വരും. ജനം ഭ്രഷ്ട് കല്പിക്കും, പിന്‍വലിക്കും. അത് നയമാണ്. പരസ്ത്രീയെ പ്രാപിച്ചാല്‍ നിയമം വെറുതെ വിടാത്തതു കൊണ്ടാണ് എല്ലാം പാര്‍ട്ടിക്കുള്ളില്‍ തന്നെ പറഞ്ഞു തീര്‍ക്കുന്നത്. ജനങ്ങള്‍ ഭ്രഷ്ട് കല്‍പ്പിച്ചാല്‍ കഞ്ഞികുടി മുട്ടില്ലെ. ഭാര്യ അടുത്തില്ലാത്ത വേളകളില്‍ അല്‍പ്പം ആത്മസംതൃപ്തിക്കു വേണ്ടി വാട്‌സ് ആപ്പിലൂടെ ഇച്ചിരി അസഭ്യം നിറഞ്ഞ മെസേജ് കൈമാറിയത് അത്ര വലിയ തെറ്റെല്ലെന്ന് പാര്‍ട്ടി യോഗം ചേര്‍ന്ന് പ്രഖ്യാപിച്ചേക്കും. അണികള്‍ അതു തലകുലുക്കി സമ്മതിച്ചേക്കും.
പ്രകൃതി കനിഞ്ഞു തന്ന ദുര്‍ബലതയായതു കൊണ്ട് നില്‍ക്കക്കള്ളിയില്ലാതെ വന്നപ്പോള്‍ ചെയ്തു പോയതാണ്.
പൂര്‍ണ അധികാരത്തോടെ വീണ്ടും നേതാവായി അവരോധിക്കും വരെ മാപ്പു തരണം. അനുവദിച്ചാല്‍ ട്രേഡ് യൂണിയന്‍ പ്രസ്ഥാനം നോക്കി നടത്തിക്കൊള്ളാം. 'ട്രേഡ് യൂണിയനുകള്‍' അതത്ര ചെറിയ മീന്‍ അല്ലല്ലോ. അതിന്റെ നേതാവായവര്‍ പലരും പിന്നെ പാര്‍ട്ടിയും , നാടും ഭരിച്ചിട്ടുണ്ട്. അല്ലെങ്കിലും മാപ്പര്‍ഹിക്കാത്ത കുറ്റമുണ്ടോ?, മനുഷ്യനാണല്ലോ. തെറ്റു സ്വഭാവികമാണല്ലോ. മാപ്പും പുത്തരിയല്ലല്ലോ. ഇതു വരെ പാര്‍ട്ടിയെ സേവിച്ചു. ഒന്നും നേടാനുമായില്ല. ജില്ലാ പഞ്ചായത്തിലേക്കു പോലും മല്‍സരിച്ചില്ല.
ഇനി അങ്ങനെ പോര. വീണ്ടും നേതാവാകണം. പണം വാരണം. ഏറാന്‍ മൂളികളെ വളര്‍ത്തണം. സമ്പന്നനാകണം. കാറ്, ഇരുനിലക്കെട്ടിടം, ഐ ഫോണ്‍, ആന്‍ഡ്രോയ്ഡ് ടെലിവിഷന്‍, സൂം ക്യാമറ ഒക്കെ സ്വന്തമാക്കണം. വണ്ടിയുടെ കുലുക്കം മൂലം നിലംപതിച്ചത് രാഘവന്റെ ഒരു കെട്ടു സ്വപ്നങ്ങളായിരുന്നു.

Keywords: Article, Controversy, Politics, CPM, Whatsapp, Social-Media, Allegation, Train ran over dreams.
< !- START disable copy paste -->