കോടമഞ്ഞും കുളിര്‍ക്കാറ്റും ആസ്വദിക്കാന്‍ മറ്റെങ്ങും പോകേണ്ട, പൊസഡിഗുംപെയും കോട്ടഞ്ചേരി മലയും യുവാക്കളുടെ ഹരമായി മാറുന്നു; അറിയാം ചരിത്രമുറങ്ങുന്ന കാസര്‍കോട്ടെ ടൂറിസ്റ്റ് സ്‌പോട്ടുകളെക്കുറിച്ച്
Sep 15, 2017, 23:05 IST
നിഷ്ത്തര്‍ മുഹമ്മദ്
(www.kasargodvartha.com 15/09/2017) കിഴക്ക് സഹ്യപര്‍വതങ്ങളും പടിഞ്ഞാര്‍ അറബിക്കടലും അതിരിടുന്ന, പച്ചപ്പട്ടു പുതച്ചുകിടക്കുന്ന കേരകേദാര ഭൂമികയാണ് നമ്മുടെ കേരളം. കാലത്തിന്റെ കുത്തൊഴുക്കില്‍ വികസനഭ്രമം പ്രകൃതിക്ക് പോറലേല്‍പ്പിച്ചുവെങ്കിലും ദൈവത്തിന്റെ സ്വന്തം നാട് വിനോദസഞ്ചാരികളുടെ പറുദീസ തന്നെ. പ്രകൃതി ലാവണ്യം കൊണ്ട് അനുഗ്രഹീതമായ ഹരിതകേരളത്തിന്റെ വടക്കേയറ്റത്ത് സ്ഥിതി ചെയ്യുന്ന ജില്ലയാണ് കാസര്‍കോട്. തെളിനീരൊഴുകുന്ന 12 നദികളും കോടമഞ്ഞുവീഴുന്ന മലകളും പോര്‍ക്കളങ്ങളിലെ പോരാളിവാഹകരായ അശ്വവീരന്മാരുടെ കുളമ്പടി മുഴങ്ങുന്ന കോട്ടത്തളങ്ങളും ഒട്ടനവധി ചരിത്രസ്മാരകങ്ങളുമുള്ള ഉത്തരദേശം. അവഗണനയുടെ അങ്ങേയറ്റം കണ്ട കാസര്‍കോട് ടൂറിസം മേഖലയിലും തഴയപ്പെടുന്നു.
ഹെര്‍ക്വീല എന്ന നാമത്തിലാണ് ഈ ദേശം അറബികള്‍ക്കിടയില്‍ അറിയപ്പെട്ടിരുന്നത്. ഒമ്പതാം നൂറ്റാണ്ടിനും പതിനാലാം നൂറ്റാണ്ടിനുമിടയില്‍ കേരളം സന്ദര്‍ശിച്ച അറബികള്‍ അക്കാലത്തെ പ്രധാനപ്പെട്ട വ്യാപാരകേന്ദ്രമായ കാസര്‍കോട് സന്ദര്‍ശിച്ചിരുന്നു. 1514ല്‍ കുമ്പള സന്ദര്‍ശിച്ച 'ഡ്വാര്‍ട്ടെ ബോര്‍ബോസ' എന്ന പോര്‍ച്ചുഗീസ് സഞ്ചാരി ഇവിടെ നിന്നും മാലിദ്വീപിലേക്ക് കയറിനുപകരമായി അരി കയറ്റുമതി ചെയ്തിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്.
കുമ്പള സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന കാസര്‍കോട്ട് അന്ന് 64 തുളു, മലയാളം ഗ്രാമങ്ങളുണ്ടായിരുന്നു. വിജയനഗര സാമ്രാജ്യം കാസര്‍കോടിനെ ആക്രമിച്ചപ്പോള്‍ നീലേശ്വരം തലസ്ഥാനമായി ഭരിച്ചിരുന്ന കോലത്തിരി രാജാവിന്റെ കീഴിലായിരുന്നു പ്രദേശം. വിജയനഗര സാമ്രാജ്യത്തിന്റെ പതനത്തോടുകൂടി ഈ പ്രദേശത്തിന്റെ ഭരണം ഇക്കേരി നായ്ക്കന്മാരുടെ കക്ഷത്തിലായി. വിജയനഗര സാമ്രാജ്യത്തിന്റെ തകര്‍ച്ചയില്‍ വെങ്കപ്പ നായ്ക്ക് സ്വതന്ത്രമാക്കിയ കുമ്പള, ചന്ദ്രഗിരി, ബേക്കല്‍ എന്നീ കോട്ടകള്‍ ശിവപ്പ നായ്ക്ക് പണിതീര്‍ത്തതോ പുനര്‍നിര്‍മിച്ചതോ ആയ കോട്ടകളാണ്.
ആര്‍തര്‍ വെല്ലസ്ലിയുടെ കുടുംബ ഡോക്ടറായ ഫ്രാന്‍സിസ് ബുക്കാനന്‍ 1800ല്‍ കാസര്‍കോട് സന്ദര്‍ശിക്കുകയുണ്ടായി. അദ്ദേഹത്തിന്റെ യാത്രകളില്‍ അദ്ദേഹം അതിരമ്പരം, കവ്വായി, നീലേശ്വരം, ബേക്കല്‍, ചന്ദ്രഗിരി, മഞ്ചേശ്വരം തുടങ്ങിയ സ്ഥലങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ രേഖപ്പെടുത്തി. 1763 ല്‍ ഹൈദരാലി ഇക്കേരി നായ്ക്കിന്റെ തലസ്ഥാനമായ ബേഡാനൂര്‍ (ബിഡ്‌നൂര്‍) കീഴടക്കി. ഹൈദരാലിയുടെ കാലശേഷം അദ്ദേഹത്തിന്റെ മകന്‍ ടിപ്പുസുല്‍ത്താന്‍ മലബാറിലെ ഭൂരിഭാഗം പ്രദേശങ്ങളും പിടിച്ചെടുത്തു. ബ്രിട്ടീഷുകാര്‍ക്കെതിരെ ശക്തമായി പോരാടിയ ടിപ്പു സുല്‍ത്താന് നാട്ടുരാജാക്കന്മാരുടെയും മറ്റും ചതിപ്രയോഗത്തില്‍ തോല്‍വി പിണഞ്ഞതോടെ ശ്രീരംഗപട്ടണം സന്ധി പ്രകാരം മലബാര്‍ ബ്രിട്ടീഷ് ഭരണത്തിനു കീഴിലായി. ടിപ്പു സുല്‍ത്താന്റെ മരണശേഷം ബ്രിട്ടീഷുകാര്‍ക്ക് കനറ മാത്രമേ ലഭിച്ചുള്ളൂ.
കേരളത്തിന്റെ രൂപീകരണത്തിനു മുമ്പ് മദ്രാസ് പ്രസിഡന്‍സിയിലെ തെക്കന്‍ കനറ ജില്ലയുടെ ഭാഗമായിരുന്നു കാസര്‍കോട്. കേരള സംസ്ഥാനം രൂപവല്‍ക്കരിച്ചതിനെത്തുടര്‍ന്ന് 1956 നവംബര്‍ ഒന്നിന് കണ്ണൂര്‍ ജില്ലയുടെ ഭാഗമായി മാറിയ കാസര്‍കോട് 1984 മെയ് 24 ന് പ്രത്യേക ജില്ലയായി പ്രഖ്യാപിക്കപ്പെട്ടു.
ധാരാളം യുദ്ധങ്ങള്‍ക്കും പോരാട്ടങ്ങള്‍ക്കും സാക്ഷ്യം വഹിച്ച കാസര്‍കോട് ഇക്കാരണത്താല്‍ തന്നെ നിരവധി കോട്ടകളുള്ള ജില്ലയാണ്. ഹൊസ്ദുര്‍ഗ് കോട്ട, പൊവ്വല്‍ കോട്ട, ചന്ദ്രിഗിരി കോട്ട, ആരിക്കാടി കോട്ട എന്നിവ ജില്ലയുടെ ചരിത്ര സ്മാരകങ്ങളാണ്.
ബേക്കല്‍ കോട്ട
1650ലാണ് ശിവപ്പനായ്ക്ക് ബേക്കല്‍ കോട്ട സ്ഥാപിച്ചത്. 40 ഏക്കറുകളിലേറെയായി അറബിക്കടലിനെ മുത്തമിട്ട് പരന്നുകിടക്കുന്ന ബേക്കല്‍ കോട്ടയിലേക്ക് ഇന്ന് കേരളത്തിലെത്തുന്ന ടൂറിസ്റ്റുകള്‍ തിരിഞ്ഞുനോക്കുന്നേയില്ല. വിദേശവിനോദസഞ്ചാരികളെ ആകര്‍ഷിക്കാനുള്ള പദ്ധതികളാവിഷ്‌കരിച്ചാല്‍ കേരളത്തിലെ ഏറ്റവും വലിയ കോട്ടയായ ബേക്കല്‍ കോട്ടയും ബേക്കല്‍ ബീച്ചും കേരളത്തിലെ ടൂറിസ്റ്റ് ഹോട്ട്‌സ്‌പോട്ടുകളില്‍ മുന്‍നിരയില്‍ സ്ഥാനം പിടിക്കുമെന്നുറപ്പാണ്. എന്നാല്‍ പ്രഖ്യാപിക്കപ്പെട്ട പദ്ധതികള്‍തന്നെ എവിടെയുമെത്താത്ത ഈ സാഹചര്യത്തില്‍ അധികൃതരുടെ അവഗണനയും അനാസ്ഥയും കൊണ്ട് ഊര്‍ധശ്വാസം വലിക്കുകയാണ് ബേക്കല്‍ കോട്ട.
ചെങ്കല്ലുകൊണ്ട് നിര്‍മിച്ചിരിക്കുന്ന കോട്ട ഭൂരിഭാഗവും സമുദ്രത്താല്‍ ചുറ്റപ്പെട്ട് കിടക്കുന്നു. സമുദ്രതീരത്ത് വന്‍ കോട്ടമതിലുണ്ട്. കോട്ടയ്ക്കകത്ത് നിരവധി കൊത്തളങ്ങള്‍ ഉള്ളത് സഞ്ചാരികള്‍ക്ക് ഏറെ ആകര്‍ഷണമാണ്. ഇവയ്ക്കു പുറമേ നിരീക്ഷണഗോപുരങ്ങള്‍, ഭൂമിക്കടിയിലെ തുരങ്കങ്ങള്‍ എന്നിവയും കോട്ടയുടെ പ്രത്യേകതയാണ്.
ഇവിടെനിന്നും നോക്കിയാല്‍ കര്‍ണാടകത്തിലെ പ്രശസ്ത ഹില്‍സ്‌റ്റേഷനായ കുദ്രെമുഖും മംഗളൂരുവിനടുത്ത അറബിക്കടലും കാണാം. കര്‍ണാടകയോട് ചേര്‍ന്നുകിടക്കുന്ന ഈ കുന്നിന്‍പുറം പൈവളിഗെ പഞ്ചായത്തിലെ ധര്‍മത്തട്ക്കയിലാണ്. കാസര്‍കോട് നിന്നും 30 കിലോ മീറ്റര്‍ സഞ്ചരിച്ചാല്‍ ഇവിടെയെത്താം.
പൊസഡിഗുംപെയ്ക്കടുത്ത് സ്ഥിതി ചെയ്യുന്ന കമ്പം വെള്ളച്ചാട്ടവും ഇപ്പോള്‍ ആഭ്യന്തര വിനോദ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായി മാറിക്കൊണ്ടിരിക്കുകയാണ്. ഷൂട്ടിംഗ് ലൊക്കേഷനുകള്‍ക്കും അനുയോജ്യമാണ് ഇവിടുത്തെ പ്രകൃതി സൗന്ദര്യം.
കോട്ടഞ്ചേരി മലനിരകള്‍
കിഴക്കുനിന്ന് കുടക് മലനിരകളെ തഴുകിയെത്തുന്ന കുളിര്‍കാറ്റ്. പടിഞ്ഞാറ് അറബിക്കടലിന്റെ നീലിമ... കോട്ടഞ്ചേരിയുടെ നെറുകയില്‍നിന്നുള്ള കാഴ്ചകള്‍ സഞ്ചാരികളുടെ മനം കുളിര്‍പ്പിക്കും. സാഹസിക ടൂറിസത്തിന് അനന്ത സാധ്യതകളുള്ള ഈ മലനിരകള്‍ ദൃശ്യ വിസ്മയവുമൊരുക്കുകയാണ്.
കാഞ്ഞങ്ങാടിന് വടക്കുകിഴക്ക് 30 കിലോമീറ്റര്‍ അകലെ സ്ഥിതിചെയ്യുന്ന കോട്ടഞ്ചേരി മലനിരകള്‍ പശ്ചിമഘട്ടത്തിന്റെ ഭാഗമാണ്. റാണിപുരം വിനോദസഞ്ചാര കേന്ദ്രത്തിന്റെ ശാഖ കൂടിയായ ഇവിടെ കാട്ടുനായ്ക്കളും കാട്ടാനകളും കാട്ടുപൂച്ചകളും കാഴ്ചവിരുന്നൊരുക്കുന്നു. ട്രക്കിങ്ങിന് അനുയോജ്യമായ സ്ഥലമാണ് കോടഞ്ചേരി കുന്നുകള്‍.
ജില്ലയുടെ ഏറ്റവും ഉയരംകൂടിയ ഭാഗമാണ് ഹൊസ്ദുര്‍ഗ് താലൂക്കിന്റെ കിഴക്കേ അറ്റത്ത് കര്‍ണാടക അതിര്‍ത്തി തൊട്ടുകിടക്കുന്ന കോട്ടഞ്ചേരി. അതിര്‍ത്തി ഗ്രാമമായ കൊന്നക്കാട്ടുനിന്ന് എട്ട് കിലോമീറ്റര്‍ ദൂരം മല കയറണം ഇവിടെയെത്താന്‍. പച്ചപ്പരവതാനി വിരിഞ്ഞുകിടക്കുന്ന പന്നിയാര്‍ മാനിയും കാന്തന്‍പാറയും കൂമ്പന്‍ മലയും ഇവിടത്തെ സവിശേഷ കാഴ്ചകള്‍. കൂമ്പന്‍മലയില്‍നിന്ന് കിഴക്കോട്ട് കണ്ണെത്താ ദൂരത്തോളം കുടക് മലനിരകളുടെ വശ്യ സൗന്ദര്യവും ആസ്വദിക്കാം.
പടിഞ്ഞാറ് ആകാശക്കാഴ്ചയായി അറബിക്കടല്‍. കോട്ടഞ്ചേരിയില്‍നിന്ന് 10 കിലോമീറ്റര്‍ ദൂരം വനയാത്ര ചെയ്ത് സാഹസികരായ സഞ്ചാരികള്‍ കര്‍ണാടകത്തിലെ തലക്കാവേരിയിലെത്താറുണ്ട്. ഇവിടെയാണ് ഐതിഹ്യപ്പെരുമയുള്ള കാവേരി നദിയുടെ ഉത്ഭവവും ക്ഷേത്രവുമുള്ളത്. തീര്‍ത്ഥാടന കേന്ദ്രമായ തലക്കാവേരിയും ടൂറിസ്റ്റുകേന്ദ്രമായ കോട്ടഞ്ചേരിയും ബന്ധിപ്പിച്ചുള്ള വികസനം ഏറെ വര്‍ഷങ്ങളായി അധികൃതരുടെ മുന്നിലുണ്ട്. ലോകത്തിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളെപ്പറ്റി ആധികാരിക വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ച് ഓസ്‌ട്രേലിയയില്‍നിന്ന് പ്രസിദ്ധീകരിച്ച 'ലോണ്‍ലി പ്ലാനറ്റ് ടൂറിസം ഗൈഡി'ല്‍ ഒന്നാം നിര ടൂറിസ്റ്റ് കേന്ദ്രമായാണ് കോട്ടഞ്ചേരിയെ ഉള്‍പെടുത്തിയത്. ലോണ്‍ലി പ്ലാനറ്റിന്റെ പ്രതിനിധികള്‍ കോട്ടഞ്ചേരി സന്ദര്‍ശിച്ചിരുന്നു.
മഞ്ഞംപൊതിക്കുന്ന്
മാവുങ്കാല്‍ ആനന്ദാശ്രമത്തിനടുത്ത് സ്ഥിതി ചെയ്യുന്ന മഞ്ഞംപൊതിക്കുന്ന് വിനോദ സഞ്ചാരികളെ മാടിവിളിക്കുകയാണ്. ചരിത്രമുറങ്ങുന്ന ഇവിടെ മിത്തുകളുടെ കേദാരമെന്ന നിലയിലാണ് പ്രസിദ്ധിയാര്‍ജിച്ചത്.
സദാ സമയം മഞ്ഞുപൊതിഞ്ഞ് നില്‍ക്കുന്ന കുന്നിനെ നാട്ടുകാര്‍ മഞ്ഞംപൊതി എന്ന് വിളിച്ചുതുടങ്ങി. ഔഷധസസ്യങ്ങളും ഈ കുന്നിന്‍ മുകളിലുണ്ട്. സൂര്യോദയവും അസ്തമയവുമെല്ലാം കുന്നിന്‍പുറത്തുനിന്ന് ഭംഗിയോടെ കാണാം. സ്വാമി രാംദാസും മാതാജി കൃഷ്ണ ഭായിയും മഞ്ഞംപൊതിയുടെ താഴ്‌വരയില്‍ 1931ല്‍ സ്ഥാപിച്ചതാണ് ആനന്ദാശ്രമം.
ആശ്രമത്തിലെത്തുന്ന വിനോദ സഞ്ചാരികള്‍ മഞ്ഞംപൊതിക്കുന്നിലെ കുളിര്‍ക്കാറ്റ് ആസ്വദിക്കാതെ തിരിച്ചുപോകാറില്ല. മാവുങ്കാലില്‍ നിന്നും ഏതാനും കിലോ മീറ്റര്‍ ദൂരം മാത്രമാണ് ഇവിടേക്കുള്ളത്.
വലിയ പറമ്പ്
തൃക്കരിപ്പൂരില്‍ നിന്നും അഞ്ച് കിലോ മീറ്റര്‍ ദൂരം മാത്രമാണ് കടലും പുഴയും കെട്ടിപ്പുണര്‍ന്ന് കിടക്കുന്ന മനോഹര പ്രദേശമാണ് വലിയ പറമ്പ് വിനോദ സഞ്ചാര കേന്ദ്രം. ഉത്തര കേരളത്തില്‍ ഇത്രത്തോളം പ്രകൃതി സൗന്ദര്യമുള്ള മറ്റൊരു കായലുണ്ടാവില്ല.
കല്ലുമ്മക്കായ കൃഷിക്ക് പേരുകേട്ട സ്ഥലം കൂടിയാണ് വലിയപറമ്പ് - പടന്ന പഞ്ചായത്തുകള്‍ സ്ഥിതി ചെയ്യുന്ന കായലോരം.
പശ്ചിമഘട്ടത്തിലെ കുന്നിന്‍ പ്രദേശമായ മല്ലം സഞ്ചാരികളുടെ മനം നിറക്കുന്ന വിനോദസഞ്ചാരകേന്ദ്രമാണ്. ഫോട്ടോഗ്രാഫിക്ക് അനുയോജ്യമായ സ്ഥലം കൂടിയാണ് ചെര്‍ക്കള - ബോവിക്കാനം റൂട്ടില്‍ സ്ഥിതി ചെയ്യുന്ന മല്ലം. മധൂര്‍ ക്ഷേത്രം, കാസര്‍കോട് മല്ലികാര്‍ജുന ക്ഷേത്രം, തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രം, മല്ല ക്ഷേത്രം, ബേള ദേവാലയം തുടങ്ങിയവയും കാസര്‍കോട്ടെ പ്രധാന തീര്‍ത്ഥാടന കേന്ദ്രങ്ങളാണ്. നീലേശ്വരം കോട്ടപ്പുറത്തെ ഹൗസ് ബോട്ട് സഞ്ചാരത്തിനും ഇപ്പോള്‍ പ്രിയമേറുകയാണ്. നിരവധി ഹൗസ് ബോട്ടുകളാണ് സന്ദര്‍ശകരെ കാത്ത് ഇവിടെയുള്ളത്.
ടൂറിസം ലക്ഷ്യംവെച്ച് പ്രകൃതിക്ക് കോട്ടം തട്ടാത്ത രീതിയില്‍ വികസനപ്രവര്‍ത്തനങ്ങള്‍ നടത്തിയാല്‍ കേരളത്തിലെത്തുന്ന വിനോദസഞ്ചാരികളുടെ ടൂറിസ്റ്റ് ഡെസ്റ്റിനേഷനായി കാസര്‍കോട് ജില്ല മാറുമെന്ന കാര്യം തീര്‍ച്ചയാണ്. അവഗണനയുടെ പടുകുഴിയില്‍ വീണ് കിതയ്ക്കുന്ന ജില്ലയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പിനും ഇതുപകരിക്കും.
വയനാടും ഇടുക്കിയും തേടി ടൂറുപോവുന്ന കാസര്‍കോട്ടെ യുവതലമുറ മുറ്റത്തെ മുല്ലയിലേക്ക് തിരിഞ്ഞുനോക്കാന്‍ മറക്കുന്നു. കാസര്‍കോട്ടെ യുവാക്കള്‍ ഇവിടുത്തെ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് സോഷ്യല്‍ മീഡിയകളിലൂടെ ഇത്തരം സ്ഥലങ്ങളുടെ ചിത്രങ്ങളും അനുഭവക്കുറിപ്പുകളും പ്രചരിപ്പിച്ചാല്‍തന്നെ കാസര്‍കോട്ടേക്ക് വിനോദസഞ്ചാരികള്‍ ഒഴുകിയെത്തും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Article, Travel & Tourism, Kerala, kasaragod, Bekal Fort, Ranipuram Hills, Posadi Gumpe, Malik Deenar Masjid, Ananthapuram Temple, Tourist Destinations, Natural Beauty, Dew, Mountains, Forts, Temples, Nature, Tourist destinations of Kasaragod .
< !- START disable copy paste -->
(www.kasargodvartha.com 15/09/2017) കിഴക്ക് സഹ്യപര്‍വതങ്ങളും പടിഞ്ഞാര്‍ അറബിക്കടലും അതിരിടുന്ന, പച്ചപ്പട്ടു പുതച്ചുകിടക്കുന്ന കേരകേദാര ഭൂമികയാണ് നമ്മുടെ കേരളം. കാലത്തിന്റെ കുത്തൊഴുക്കില്‍ വികസനഭ്രമം പ്രകൃതിക്ക് പോറലേല്‍പ്പിച്ചുവെങ്കിലും ദൈവത്തിന്റെ സ്വന്തം നാട് വിനോദസഞ്ചാരികളുടെ പറുദീസ തന്നെ. പ്രകൃതി ലാവണ്യം കൊണ്ട് അനുഗ്രഹീതമായ ഹരിതകേരളത്തിന്റെ വടക്കേയറ്റത്ത് സ്ഥിതി ചെയ്യുന്ന ജില്ലയാണ് കാസര്‍കോട്. തെളിനീരൊഴുകുന്ന 12 നദികളും കോടമഞ്ഞുവീഴുന്ന മലകളും പോര്‍ക്കളങ്ങളിലെ പോരാളിവാഹകരായ അശ്വവീരന്മാരുടെ കുളമ്പടി മുഴങ്ങുന്ന കോട്ടത്തളങ്ങളും ഒട്ടനവധി ചരിത്രസ്മാരകങ്ങളുമുള്ള ഉത്തരദേശം. അവഗണനയുടെ അങ്ങേയറ്റം കണ്ട കാസര്‍കോട് ടൂറിസം മേഖലയിലും തഴയപ്പെടുന്നു.
ഹെര്‍ക്വീല എന്ന നാമത്തിലാണ് ഈ ദേശം അറബികള്‍ക്കിടയില്‍ അറിയപ്പെട്ടിരുന്നത്. ഒമ്പതാം നൂറ്റാണ്ടിനും പതിനാലാം നൂറ്റാണ്ടിനുമിടയില്‍ കേരളം സന്ദര്‍ശിച്ച അറബികള്‍ അക്കാലത്തെ പ്രധാനപ്പെട്ട വ്യാപാരകേന്ദ്രമായ കാസര്‍കോട് സന്ദര്‍ശിച്ചിരുന്നു. 1514ല്‍ കുമ്പള സന്ദര്‍ശിച്ച 'ഡ്വാര്‍ട്ടെ ബോര്‍ബോസ' എന്ന പോര്‍ച്ചുഗീസ് സഞ്ചാരി ഇവിടെ നിന്നും മാലിദ്വീപിലേക്ക് കയറിനുപകരമായി അരി കയറ്റുമതി ചെയ്തിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്.
കുമ്പള സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന കാസര്‍കോട്ട് അന്ന് 64 തുളു, മലയാളം ഗ്രാമങ്ങളുണ്ടായിരുന്നു. വിജയനഗര സാമ്രാജ്യം കാസര്‍കോടിനെ ആക്രമിച്ചപ്പോള്‍ നീലേശ്വരം തലസ്ഥാനമായി ഭരിച്ചിരുന്ന കോലത്തിരി രാജാവിന്റെ കീഴിലായിരുന്നു പ്രദേശം. വിജയനഗര സാമ്രാജ്യത്തിന്റെ പതനത്തോടുകൂടി ഈ പ്രദേശത്തിന്റെ ഭരണം ഇക്കേരി നായ്ക്കന്മാരുടെ കക്ഷത്തിലായി. വിജയനഗര സാമ്രാജ്യത്തിന്റെ തകര്‍ച്ചയില്‍ വെങ്കപ്പ നായ്ക്ക് സ്വതന്ത്രമാക്കിയ കുമ്പള, ചന്ദ്രഗിരി, ബേക്കല്‍ എന്നീ കോട്ടകള്‍ ശിവപ്പ നായ്ക്ക് പണിതീര്‍ത്തതോ പുനര്‍നിര്‍മിച്ചതോ ആയ കോട്ടകളാണ്.
ആര്‍തര്‍ വെല്ലസ്ലിയുടെ കുടുംബ ഡോക്ടറായ ഫ്രാന്‍സിസ് ബുക്കാനന്‍ 1800ല്‍ കാസര്‍കോട് സന്ദര്‍ശിക്കുകയുണ്ടായി. അദ്ദേഹത്തിന്റെ യാത്രകളില്‍ അദ്ദേഹം അതിരമ്പരം, കവ്വായി, നീലേശ്വരം, ബേക്കല്‍, ചന്ദ്രഗിരി, മഞ്ചേശ്വരം തുടങ്ങിയ സ്ഥലങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ രേഖപ്പെടുത്തി. 1763 ല്‍ ഹൈദരാലി ഇക്കേരി നായ്ക്കിന്റെ തലസ്ഥാനമായ ബേഡാനൂര്‍ (ബിഡ്‌നൂര്‍) കീഴടക്കി. ഹൈദരാലിയുടെ കാലശേഷം അദ്ദേഹത്തിന്റെ മകന്‍ ടിപ്പുസുല്‍ത്താന്‍ മലബാറിലെ ഭൂരിഭാഗം പ്രദേശങ്ങളും പിടിച്ചെടുത്തു. ബ്രിട്ടീഷുകാര്‍ക്കെതിരെ ശക്തമായി പോരാടിയ ടിപ്പു സുല്‍ത്താന് നാട്ടുരാജാക്കന്മാരുടെയും മറ്റും ചതിപ്രയോഗത്തില്‍ തോല്‍വി പിണഞ്ഞതോടെ ശ്രീരംഗപട്ടണം സന്ധി പ്രകാരം മലബാര്‍ ബ്രിട്ടീഷ് ഭരണത്തിനു കീഴിലായി. ടിപ്പു സുല്‍ത്താന്റെ മരണശേഷം ബ്രിട്ടീഷുകാര്‍ക്ക് കനറ മാത്രമേ ലഭിച്ചുള്ളൂ.
കേരളത്തിന്റെ രൂപീകരണത്തിനു മുമ്പ് മദ്രാസ് പ്രസിഡന്‍സിയിലെ തെക്കന്‍ കനറ ജില്ലയുടെ ഭാഗമായിരുന്നു കാസര്‍കോട്. കേരള സംസ്ഥാനം രൂപവല്‍ക്കരിച്ചതിനെത്തുടര്‍ന്ന് 1956 നവംബര്‍ ഒന്നിന് കണ്ണൂര്‍ ജില്ലയുടെ ഭാഗമായി മാറിയ കാസര്‍കോട് 1984 മെയ് 24 ന് പ്രത്യേക ജില്ലയായി പ്രഖ്യാപിക്കപ്പെട്ടു.
ധാരാളം യുദ്ധങ്ങള്‍ക്കും പോരാട്ടങ്ങള്‍ക്കും സാക്ഷ്യം വഹിച്ച കാസര്‍കോട് ഇക്കാരണത്താല്‍ തന്നെ നിരവധി കോട്ടകളുള്ള ജില്ലയാണ്. ഹൊസ്ദുര്‍ഗ് കോട്ട, പൊവ്വല്‍ കോട്ട, ചന്ദ്രിഗിരി കോട്ട, ആരിക്കാടി കോട്ട എന്നിവ ജില്ലയുടെ ചരിത്ര സ്മാരകങ്ങളാണ്.
ബേക്കല്‍ കോട്ട
1650ലാണ് ശിവപ്പനായ്ക്ക് ബേക്കല്‍ കോട്ട സ്ഥാപിച്ചത്. 40 ഏക്കറുകളിലേറെയായി അറബിക്കടലിനെ മുത്തമിട്ട് പരന്നുകിടക്കുന്ന ബേക്കല്‍ കോട്ടയിലേക്ക് ഇന്ന് കേരളത്തിലെത്തുന്ന ടൂറിസ്റ്റുകള്‍ തിരിഞ്ഞുനോക്കുന്നേയില്ല. വിദേശവിനോദസഞ്ചാരികളെ ആകര്‍ഷിക്കാനുള്ള പദ്ധതികളാവിഷ്‌കരിച്ചാല്‍ കേരളത്തിലെ ഏറ്റവും വലിയ കോട്ടയായ ബേക്കല്‍ കോട്ടയും ബേക്കല്‍ ബീച്ചും കേരളത്തിലെ ടൂറിസ്റ്റ് ഹോട്ട്‌സ്‌പോട്ടുകളില്‍ മുന്‍നിരയില്‍ സ്ഥാനം പിടിക്കുമെന്നുറപ്പാണ്. എന്നാല്‍ പ്രഖ്യാപിക്കപ്പെട്ട പദ്ധതികള്‍തന്നെ എവിടെയുമെത്താത്ത ഈ സാഹചര്യത്തില്‍ അധികൃതരുടെ അവഗണനയും അനാസ്ഥയും കൊണ്ട് ഊര്‍ധശ്വാസം വലിക്കുകയാണ് ബേക്കല്‍ കോട്ട.
Photo Credit: Prathap Shetty
കാഞ്ഞങ്ങാട് നിന്നും 10 കിലോ മീറ്ററും, ജില്ലാ ആസ്ഥാനമായ കാസര്‍കോട്ട് നിന്നും 15 കിലോ മീറ്ററും ദൂരം മാത്രമാണ് ബേക്കല്‍ കോട്ടയിലേക്കുള്ളത്. ബേക്കല്‍ ഫോര്‍ട്ട്, കോട്ടിക്കുളം റെയില്‍വെ സ്‌റ്റേഷനുകള്‍ ഏറ്റവും അടുത്ത സ്‌റ്റേഷനുകളാണ്. എന്നാല്‍ ദീര്‍ഘദൂര ട്രെയിനുകള്‍ക്കൊന്നും ഇൗ രണ്ട് സ്റ്റേഷനുകളില്‍ സ്റ്റോപ്പില്ലാത്തത് സഞ്ചാരികള്‍ക്ക് പ്രയാസം സൃഷ്ടിക്കുന്നു.
ചെങ്കല്ലുകൊണ്ട് നിര്‍മിച്ചിരിക്കുന്ന കോട്ട ഭൂരിഭാഗവും സമുദ്രത്താല്‍ ചുറ്റപ്പെട്ട് കിടക്കുന്നു. സമുദ്രതീരത്ത് വന്‍ കോട്ടമതിലുണ്ട്. കോട്ടയ്ക്കകത്ത് നിരവധി കൊത്തളങ്ങള്‍ ഉള്ളത് സഞ്ചാരികള്‍ക്ക് ഏറെ ആകര്‍ഷണമാണ്. ഇവയ്ക്കു പുറമേ നിരീക്ഷണഗോപുരങ്ങള്‍, ഭൂമിക്കടിയിലെ തുരങ്കങ്ങള്‍ എന്നിവയും കോട്ടയുടെ പ്രത്യേകതയാണ്.
കോട്ടയുടെ മധ്യത്തിലുള്ള ചെരിഞ്ഞ പ്രവേശനമാര്‍ഗമുള്ള നിരീക്ഷണഗോപുരം കോട്ടയുടെ മധ്യഭാഗത്തുള്ള നിരീക്ഷണഗോപുരം എന്നിവ നിര്‍മാണ വൈദഗ്ധ്യം വിളിച്ചോതുന്നതാണ്. 24 മീറ്റര്‍ ചുറ്റളവും ഒമ്പത് മീറ്ററിലധികം ഉയരവുമുള്ള ഇതിലേക്കുള്ള പ്രവേശനമാര്‍ഗം, യുദ്ധോപകരണങ്ങള്‍ മുകളിലേക്കെത്തിക്കുന്നതിനായി ചെരിവുതലമായി രൂപപ്പെടുത്തിയിരിക്കുന്നു.
അന്താരാഷ്ട്ര ടൂറിസ്റ്റ് കേന്ദ്രമായി ഉയര്‍ത്തിയ ബേക്കലിനോടനുബന്ധിച്ച് നിരവധി സ്റ്റാര്‍ ഹോട്ടലുകളുമുണ്ട്. കോട്ടയോട് ചേര്‍ന്നുള്ള ബീച്ച് പാര്‍ക്കിലേക്കും നിരവധി പേരെത്തുന്നു. ആഘോഷ ദിവസങ്ങളില്‍ കോട്ടയും ബീച്ചും ജനനിബിഢമാകുന്നു. സായാഹ്നം ആസ്വദിക്കാന്‍ ഇതിലും നല്ലൊരു ടൂറിസ്റ്റ് സ്‌പോട്ട് വേറെയുണ്ടാവില്ല.
ആര്‍ത്തിരമ്പുന്ന തിരമാലകള്‍ പാറക്കല്ലില്‍ തട്ടി ശാന്തരായി മടങ്ങുന്ന മനോഹര കാഴ്ചയും കോട്ടയ്ക്കകത്ത് നിന്നു തന്നെ ആസ്വദിക്കാം. ഒട്ടേറെ സിനിമകളുടെ പശ്ചാത്തലവും ബേക്കല്‍ കോട്ടയെ പ്രശസ്തമാക്കുന്നു.
അനന്തപുരം തടാക ക്ഷേത്രം
കേരളത്തിലെ ഏക തടാകക്ഷേത്രമായ അനന്തപുരം ക്ഷേത്രം അനന്തപത്മനാഭ സ്വാമിയുടെ മൂലസ്ഥാനമായി വിശ്വസിക്കപ്പെടുന്നു. കാസര്‍കോട് കുമ്പളയില്‍നിന്നും ആറു കിലോമീറ്റര്‍ മാറിയാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്.
മനോഹരമായ ഒരു തടാകത്തിന്റെ മധ്യത്തിലാണ് സവിശേഷമായ വാസ്തു വിദ്യയില്‍ നിര്‍മിച്ച അനന്തപുരം ക്ഷേത്രം. 'കടുശര്‍ക്കരയോഗ'മെന്ന പുരാതന വിഗ്രഹശൈലിയിലാണ് ഇവിടുത്തെ വിഗ്രഹം നിര്‍മിച്ചിരിക്കുന്നത്. ബബിയ എന്ന നിരുപദ്രവകാരിയും ജനപ്രിയനുമായ പ്രായം ചെന്ന ഒരു മുതലയും ഈ തടാകത്തിന്റെ ആകര്‍ഷണമാണ്.
ഈ അടുത്ത കാലത്ത് ക്ഷേത്രം നവീകരിച്ച് കൂടുതല്‍ ഭംഗി വരുത്തിയിട്ടുണ്ട്. കാസര്‍കോട് സീതാംഗോളി വഴി ഇവിടെ എളുപ്പത്തില്‍ എത്തിച്ചേരം. അനന്തപുരം ക്ഷേത്രത്തില്‍ നിന്നും തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ഗുഹയുണ്ടെന്നും നാട്ടുമൊഴിയുണ്ട്.
മധൂര്‍ ക്ഷേത്രം
കാസര്‍കോട്ട് നിന്നും എട്ട് കിലോ മീറ്റര്‍ ദൂരം സഞ്ചരിച്ചാല്‍ മധൂര്‍ ക്ഷേത്രത്തിലെത്താം. കൊത്തളങ്ങളും മിനാരങ്ങളും ചെമ്പ് പാളികള്‍ ഉള്ള മേല്‍ക്കൂരയും ഉള്ള ഈ ക്ഷേത്രത്തിന്റെ വാസ്തുവിദ്യ മികച്ചതാണ്. നെല്‍വയലുകളുടെ നടുക്കുള്ള ഈ ക്ഷേത്രത്തിനു മുന്‍പിലൂടെ മധുവാഹിനി പുഴ ഒഴുകുന്നു.
ഇവിടത്തെ പ്രധാന ഉത്സവം മൂടപ്പ സേവ ആണ്. ഗണപതിയുടെ വലിയ വിഗ്രഹത്തിനെ നെയ്യും അരിയും കൊണ്ട് ഉണ്ടാക്കിയ അപ്പങ്ങള്‍ കൊണ്ട് മൂടുന്നതാണ് ഈ ഉത്സവത്തിലെ പ്രധാന ചടങ്ങ്. എങ്കിലും ഇതിനുള്ള വമ്പിച്ച ചെലവ് കാരണം ഈ ഉത്സവം വളരെ വര്‍ഷങ്ങളില്‍ ഒരിക്കലേ നടത്താറുള്ളൂ. 160 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം 1962 ഏപ്രിലില്‍ ഈ ഉത്സവം നടന്നു. പിന്നീട് 1992 ഏപ്രിലിലും ഈ ഉത്സവം ക്ഷേത്രത്തില്‍ ആചാരപൂര്‍വം നടന്നിരുന്നു.
തീര്‍ത്ഥാടകരുടെ പ്രധാന ക്ഷേത്രമാണ് മധൂര്‍.
മാലിക് ദീനാര്‍
കാസര്‍കോട് ജില്ലയിലെ ചരിത്രപ്രധാനമായ പള്ളിയാണ് മാലിക് ദീനാര്‍ ജുമാ മസ്ജിദ്. കാസര്‍കോട് റെയില്‍വേ സ്‌റ്റേഷനില്‍നിന്നും ഏകദേശം ഒരു കിലോമീറ്റര്‍ അകലെയാണ് മസ്ജിദ് സ്ഥിതി ചെയ്യുന്നത്.
എഡി 665ലാണ് മാലികിബ്‌നു ദീനാറും സംഘവും തളങ്കരയില്‍ ജുമാ മസ്ജിദ് സ്ഥാപിച്ചതെന്ന് കരുതപ്പെടുന്നു. പാരമ്പര്യ തനിമ നിലനിര്‍ത്തിത്തന്നെ പള്ളിയുടെ പുനരുദ്ധാരണ ജോലികള്‍ ഏകദേശം പൂര്‍ത്തിയായി കഴിഞ്ഞു. വിദൂര സ്ഥലങ്ങളില്‍ നിന്നും ആളുകള്‍ തീര്‍ത്ഥാടനത്തിനായി ഇവിടേക്ക് എത്താറുണ്ട്.
മൂന്ന് വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ഉറൂസിന് പതിനായിരങ്ങളാണ് ഇവിടെ എത്തിച്ചേരുന്നത്. ഇത്തവണ നവംബറിലാണ് ഉറൂസ് കൊണ്ടാടുന്നത്.
പച്ചപുതച്ച് കിടക്കുന്ന റാണിപുരം
കേരളത്തിന്റെ ഊട്ടി എന്നറിയപ്പെടുന്ന റാണിപുരം അതിന്റെ കാലാവസ്ഥയും പ്രകൃതി മനോഹാരിതയും കൊണ്ട് പേരെടുത്ത പര്‍വതമാണ്. ട്രെക്കിങ്ങ് പാതകളും വ്യത്യസ്തമായ സസ്യങ്ങളും നിത്യഹരിത വനങ്ങളും മഴക്കാടുകളും വനങ്ങളും പുല്‍പ്രദേശങ്ങളും നിറഞ്ഞ റാണിപുരം സമുദ്രനിരപ്പില്‍ നിന്ന് 750 മീറ്റര്‍ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്.
മുമ്പ് മദനമല എന്നാണ് റാണിപുരം അറിയപ്പെട്ടിരുന്നത്. മലമുകളില്‍ അലഞ്ഞു നടക്കുന്ന കാട്ടാനകള്‍ റാണിപുരത്തിന്റെ പ്രത്യേത ആകര്‍ഷണീയതയാണ്. പനത്തടിയില്‍ നിന്നും റാണിപുരത്തേക്ക് ജീപ്പ് സര്‍വീസ് ലഭ്യമാണ്. കാഞ്ഞങ്ങാട്ടേക്ക് നിരന്തരം ബസ് സര്‍വീസുകളുള്ള ഇവിടെ ഡി ടി പി സി കോട്ടേജുകളിലാണ് പ്രധാന താമസസൗകര്യം.
സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ഇവിടെ ട്രക്കിംങ് ഉള്‍പെടെയുള്ള വിനോദ പരിപാടികള്‍ നടത്തിവരാറുണ്ട്.
പൊസഡിഗുംപെ
കുമ്പളയ്ക്കടുത്ത് സ്ഥിതി ചെയ്യുന്ന പൊസഡിഗുംപെ എന്ന കുന്ന് സമുദ്രനിരപ്പില്‍ നിന്ന് 700 മീറ്ററോളം ഉയരത്തിലുള്ളതാണ്. യുവതലമുറയുടെയും ആഭ്യന്തര സഞ്ചാരികളുടെയും ഹരമായി മാറുകയാണ് ഈ കുന്ന്. ഈയടുത്ത കാലത്താണ് ആഭ്യന്തര സഞ്ചാരികളുടെ കുത്തൊഴുക്കിലൂടെ പൊസഡിഗുംപെ പ്രശസ്തമായി മാറിയത്.

Photo Credit: yatramantra
ഇവിടെനിന്നും നോക്കിയാല്‍ കര്‍ണാടകത്തിലെ പ്രശസ്ത ഹില്‍സ്‌റ്റേഷനായ കുദ്രെമുഖും മംഗളൂരുവിനടുത്ത അറബിക്കടലും കാണാം. കര്‍ണാടകയോട് ചേര്‍ന്നുകിടക്കുന്ന ഈ കുന്നിന്‍പുറം പൈവളിഗെ പഞ്ചായത്തിലെ ധര്‍മത്തട്ക്കയിലാണ്. കാസര്‍കോട് നിന്നും 30 കിലോ മീറ്റര്‍ സഞ്ചരിച്ചാല്‍ ഇവിടെയെത്താം.
പൊസഡിഗുംപെയ്ക്കടുത്ത് സ്ഥിതി ചെയ്യുന്ന കമ്പം വെള്ളച്ചാട്ടവും ഇപ്പോള്‍ ആഭ്യന്തര വിനോദ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായി മാറിക്കൊണ്ടിരിക്കുകയാണ്. ഷൂട്ടിംഗ് ലൊക്കേഷനുകള്‍ക്കും അനുയോജ്യമാണ് ഇവിടുത്തെ പ്രകൃതി സൗന്ദര്യം.
കോട്ടഞ്ചേരി മലനിരകള്‍
കിഴക്കുനിന്ന് കുടക് മലനിരകളെ തഴുകിയെത്തുന്ന കുളിര്‍കാറ്റ്. പടിഞ്ഞാറ് അറബിക്കടലിന്റെ നീലിമ... കോട്ടഞ്ചേരിയുടെ നെറുകയില്‍നിന്നുള്ള കാഴ്ചകള്‍ സഞ്ചാരികളുടെ മനം കുളിര്‍പ്പിക്കും. സാഹസിക ടൂറിസത്തിന് അനന്ത സാധ്യതകളുള്ള ഈ മലനിരകള്‍ ദൃശ്യ വിസ്മയവുമൊരുക്കുകയാണ്.
Photo Credit: Mathrubhumi
കാഞ്ഞങ്ങാടിന് വടക്കുകിഴക്ക് 30 കിലോമീറ്റര്‍ അകലെ സ്ഥിതിചെയ്യുന്ന കോട്ടഞ്ചേരി മലനിരകള്‍ പശ്ചിമഘട്ടത്തിന്റെ ഭാഗമാണ്. റാണിപുരം വിനോദസഞ്ചാര കേന്ദ്രത്തിന്റെ ശാഖ കൂടിയായ ഇവിടെ കാട്ടുനായ്ക്കളും കാട്ടാനകളും കാട്ടുപൂച്ചകളും കാഴ്ചവിരുന്നൊരുക്കുന്നു. ട്രക്കിങ്ങിന് അനുയോജ്യമായ സ്ഥലമാണ് കോടഞ്ചേരി കുന്നുകള്‍.
ജില്ലയുടെ ഏറ്റവും ഉയരംകൂടിയ ഭാഗമാണ് ഹൊസ്ദുര്‍ഗ് താലൂക്കിന്റെ കിഴക്കേ അറ്റത്ത് കര്‍ണാടക അതിര്‍ത്തി തൊട്ടുകിടക്കുന്ന കോട്ടഞ്ചേരി. അതിര്‍ത്തി ഗ്രാമമായ കൊന്നക്കാട്ടുനിന്ന് എട്ട് കിലോമീറ്റര്‍ ദൂരം മല കയറണം ഇവിടെയെത്താന്‍. പച്ചപ്പരവതാനി വിരിഞ്ഞുകിടക്കുന്ന പന്നിയാര്‍ മാനിയും കാന്തന്‍പാറയും കൂമ്പന്‍ മലയും ഇവിടത്തെ സവിശേഷ കാഴ്ചകള്‍. കൂമ്പന്‍മലയില്‍നിന്ന് കിഴക്കോട്ട് കണ്ണെത്താ ദൂരത്തോളം കുടക് മലനിരകളുടെ വശ്യ സൗന്ദര്യവും ആസ്വദിക്കാം.
പടിഞ്ഞാറ് ആകാശക്കാഴ്ചയായി അറബിക്കടല്‍. കോട്ടഞ്ചേരിയില്‍നിന്ന് 10 കിലോമീറ്റര്‍ ദൂരം വനയാത്ര ചെയ്ത് സാഹസികരായ സഞ്ചാരികള്‍ കര്‍ണാടകത്തിലെ തലക്കാവേരിയിലെത്താറുണ്ട്. ഇവിടെയാണ് ഐതിഹ്യപ്പെരുമയുള്ള കാവേരി നദിയുടെ ഉത്ഭവവും ക്ഷേത്രവുമുള്ളത്. തീര്‍ത്ഥാടന കേന്ദ്രമായ തലക്കാവേരിയും ടൂറിസ്റ്റുകേന്ദ്രമായ കോട്ടഞ്ചേരിയും ബന്ധിപ്പിച്ചുള്ള വികസനം ഏറെ വര്‍ഷങ്ങളായി അധികൃതരുടെ മുന്നിലുണ്ട്. ലോകത്തിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളെപ്പറ്റി ആധികാരിക വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ച് ഓസ്‌ട്രേലിയയില്‍നിന്ന് പ്രസിദ്ധീകരിച്ച 'ലോണ്‍ലി പ്ലാനറ്റ് ടൂറിസം ഗൈഡി'ല്‍ ഒന്നാം നിര ടൂറിസ്റ്റ് കേന്ദ്രമായാണ് കോട്ടഞ്ചേരിയെ ഉള്‍പെടുത്തിയത്. ലോണ്‍ലി പ്ലാനറ്റിന്റെ പ്രതിനിധികള്‍ കോട്ടഞ്ചേരി സന്ദര്‍ശിച്ചിരുന്നു.
മഞ്ഞംപൊതിക്കുന്ന്
മാവുങ്കാല്‍ ആനന്ദാശ്രമത്തിനടുത്ത് സ്ഥിതി ചെയ്യുന്ന മഞ്ഞംപൊതിക്കുന്ന് വിനോദ സഞ്ചാരികളെ മാടിവിളിക്കുകയാണ്. ചരിത്രമുറങ്ങുന്ന ഇവിടെ മിത്തുകളുടെ കേദാരമെന്ന നിലയിലാണ് പ്രസിദ്ധിയാര്‍ജിച്ചത്.
Photo Credit: Mathrubhumi
ആശ്രമത്തിലെത്തുന്ന വിനോദ സഞ്ചാരികള്‍ മഞ്ഞംപൊതിക്കുന്നിലെ കുളിര്‍ക്കാറ്റ് ആസ്വദിക്കാതെ തിരിച്ചുപോകാറില്ല. മാവുങ്കാലില്‍ നിന്നും ഏതാനും കിലോ മീറ്റര്‍ ദൂരം മാത്രമാണ് ഇവിടേക്കുള്ളത്.
വലിയ പറമ്പ്
തൃക്കരിപ്പൂരില്‍ നിന്നും അഞ്ച് കിലോ മീറ്റര്‍ ദൂരം മാത്രമാണ് കടലും പുഴയും കെട്ടിപ്പുണര്‍ന്ന് കിടക്കുന്ന മനോഹര പ്രദേശമാണ് വലിയ പറമ്പ് വിനോദ സഞ്ചാര കേന്ദ്രം. ഉത്തര കേരളത്തില്‍ ഇത്രത്തോളം പ്രകൃതി സൗന്ദര്യമുള്ള മറ്റൊരു കായലുണ്ടാവില്ല.
Photo Credit: yatramantra
ഇതിലേക്കെത്തുന്ന നാലു നദികളും അവിടവിടെയായി നിരവധി ചെറു ദ്വീപുകളും ബോട്ടുസവാരിക്കുള്ള സൗകര്യങ്ങളും ചേര്‍ന്ന് വലിയപറമ്പ് കായലിനെ പ്രിയപ്പെട്ട ടൂറിസം കേന്ദ്രമാക്കി മാറ്റുന്നു. വലിയപറമ്പിലെ ഏറ്റവും ആകര്‍ഷണമായ തൂക്കുപാലം ഏതാനും വര്‍ഷം മുമ്പാണ് തകര്‍ന്നുവീണത്. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ തൂക്കുപാലമായിരുന്നു ഇത്.