city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

റിസള്‍ട്ട് വന്നു; ഇവരുടെ ലോകം ആരറിയാന്‍!

രതീഷ് പിലിക്കോട്

(www.kasargodvartha.com 06.05.2019) ഇനി പരീക്ഷയിലെ മികവ് നേടിയ കുട്ടികളെ അനുമോദിക്കുന്ന കാലം. സ്‌കൂളിലും, നാട്ടിലും, കവലകളിലും പുഞ്ചിരിച്ച് നില്‍ക്കുന്ന കുട്ടികളുടെ ഫ്ലക്സ് ബോര്‍ഡുകള്‍. അനുമോദന പ്രവാഹം. വലിയ ഹോട്ടലുകളിലെ പാര്‍ടി. അങ്ങനെ പൊടിപൊടിച്ചുള്ള ആഘോഷം. പരീക്ഷയില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിക്കാന്‍ കൂടിയ ഒരു ചടങ്ങില്‍, പ്രൊഫസര്‍ എം എന്‍ വിജയന്‍ മാഷ് നടത്തിയ ഒരു പ്രസംഗത്തില്‍ നിന്നും... ' ഈ മീറ്റിങ്ങില്‍ വന്നിരിക്കുന്ന കുട്ടികള്‍ വിജയികളായി സമ്മാനം വാങ്ങാന്‍ വന്നിരിക്കുന്നവരാണ്, നല്ല കാര്യം.

പക്ഷെ, സമ്മാനം വാങ്ങാന്‍ കഴിയാത്ത കുട്ടികള്‍ എവിടെയൊക്കെയോ ഉണ്ട്. ഇവിടെ വരാത്ത കുട്ടികളുണ്ട്, പത്രങ്ങളാല്‍ വേട്ടയാടപ്പെടാത്ത കുട്ടികളുണ്ട്, കളര്‍ ചിത്രങ്ങളായി തീരാന്‍ സാധിക്കാതെ പോകുന്ന കുട്ടികളുണ്ട്. ഇത് നമ്മുടെ വെളിച്ചത്തിന്റെ ഒരു മറുപുറമാണ്. ഇവിടെ എന്തുണ്ട് എന്നതു മാത്രമല്ല, എന്തില്ല എന്നതുകൂടി ചിന്താവിഷയമായി തീരേണ്ടതുണ്ട്.

ജയിച്ചവരെ കാണുമ്പോള്‍, തോറ്റവരെവിടെ എന്ന അന്വേഷണം നമ്മുടെ സമൂഹത്തില്‍ പ്രസക്തമായി തീരേണ്ടതുണ്ട്. ഞാന്‍ ജോലി ചെയ്തിരുന്ന തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ ജോലിക്കപേക്ഷിക്കുകയും, വേണ്ടത്ര വിവരമില്ല എന്ന പേരില്‍ ജോലി ലഭിക്കാതെ പോവുകയും ചെയ്ത ഒരു ''മണ്ടനാണ് ' ചങ്ങമ്പുഴ. പക്ഷെ, അദ്ദേഹത്തിന്റെ മരണ ശേഷം അതേ കോളേജില്‍ ജോലി ചെയ്ത പലരും ഇതേ ചങ്ങമ്പുഴയെ പറ്റി തീസിസ് എഴുതി ഡോക്ടറേറ്റ് വാങ്ങി എന്നതാണ് കാലത്തിന്റെ പ്രതികാരം!


ഗാന്ധിജി എല്ലാ ക്ലാസുകളിലും ഒന്നാമനായിരുന്നില്ല. ഐന്‍സ്റ്റീനും എല്ലാ ക്ലാസ്സുകളിലും ഒന്നാമനായിരുന്നില്ല. SSLC മുതല്‍ എഴുതിയ എല്ലാ പരീക്ഷകളിലും തോറ്റ വ്യക്തിയാണ് ഇടപ്പള്ളി രാഘവന്‍പിള്ള. ഇത് പരാജയപ്പെടുന്നവരുടെ കൂടി ലോകമാണ്. നമ്മുടെ ഇടയില്‍ എന്തു കൊണ്ടോ 'പുറത്താക്കപ്പെട്ടവരാണ്' 'അമിടുക്കര്‍' എന്ന പേരു വിളിക്കാവുന്ന കുട്ടികള്‍. അവസാനത്തെ ബെഞ്ച് മൊത്തം തല്ലിപ്പൊളി പിള്ളേര്‍. തൊട്ടു മുന്നിലെ അടുത്തിരിക്കുന്ന രണ്ടെണ്ണം മഹാഅബദ്ധം. തുടങ്ങി തങ്ങള്‍ക്കിഷ്ടമല്ലാത്ത (പഠന പിന്നോക്കാവസ്ഥ എന്ന ഓമന പേര്) കുട്ടികളെ വല്ലാതെ പരിഗണിക്കാത്ത അവസ്ഥ സജീവമായിക്കൊണ്ടിരിക്കുന്നു.

എല്ലാ വിഷയത്തിലും എ പ്ലസ്, ഫുള്‍ മാര്‍ക്ക്, ഇവയൊക്കെ മാനദണ്ഡമാക്കുന്ന വിദ്യാഭ്യാസ പ്രവര്‍ത്തനം മാറേണ്ടതല്ലേ. നൂറ് ശതമാനം ലഭിച്ച് ഞങ്ങളുടേത് മികച്ച സ്‌കൂളാണെന്ന് പറയിപ്പിക്കാന്‍, തോല്‍ക്കാന്‍ സാധ്യതയുള്ള കുട്ടികളെ മാറ്റി നിര്‍ത്തുന്ന പ്രവണതയും കൂടി വരുന്നു.

Keywords:  This world is failures world too, Article, Kerala, Education, Result, Examination, Students.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia