ഈ നിസ്സംഗത നമ്മെ രോഗിയാക്കും: വലിയ രോഗി
Mar 18, 2020, 20:37 IST
എരിയാൽ ഷെരീഫ്
(www.kasargodvartha.com 18.03.2020) കേരളത്തില്‍ എന്നല്ല ലോകത്ത് തന്നെ ഏറ്റവും കുറവ് ഹെല്‍മറ്റും, പുതിയ സാഹചര്യത്തില്‍ മാസ്കും ധരിക്കാത്തവർക്ക് ഗിന്നസിൽ ഇടമുണ്ടെങ്കിൽ അത് തീർച്ചയായും കാസര്‍കോടിനാണ്. കാരണം ഞങ്ങള്‍ സേഫാണ്. ഇതൊന്നും ഞങ്ങളെ ബാധിക്കില്ലെന്ന തോന്നലാണ്. കേരളം പ്രളയവും, നിപയും കണ്ട് മടങ്ങിയപ്പോള്‍ കെ എല്‍ 14 എന്ന കാസര്‍കോട് ജില്ല ദൈവാനുഗ്രഹം കൊണ്ട് എന്തോ ഒഴിവാക്കപ്പെട്ടുവെന്നത് സത്യം. കോവിഡ്-19 ന്റെ വരവ് മുറ്റത്തെത്തിയിട്ടും മുഖത്ത് ടവല്‍ വെച്ച് തുമ്മാന്‍ പോലും മടിക്കുന്ന മടിയന്മാരായി മാറിയോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
മഴക്കാലത്ത് കുട കരുതാത്തവര്‍, മരം കോച്ചുന്ന തണുപ്പില്‍ ജാക്കറ്റ് ധരിക്കാത്തവര്‍, കത്തിയമരുന്ന വെയിലിനെ പ്രതിരോധിക്കാന്‍ സണ്‍ഗ്ലാസ് ധരിക്കാത്തവര്‍, തല പോയാലും ഹെല്‍മറ്റ് ധരിക്കാത്തവര്‍, ഏത് നിയമ വ്യവസ്ഥിതിക്കും എതിരെ സ്വന്തമായി നിയമമുണ്ടാക്കി ഇതൊന്നും തങ്ങളെ ബാധിക്കില്ലെന്ന ചെറിയ ഒരു അഹന്തയുമായി വെല്ലുവിളിക്കുന്നു. ഇനിയെങ്കിലും നമ്മള് തിരിച്ചറിയണം കൊറോണയുടെ വരവ് ലോകത്തെ പലതും പഠിപ്പിച്ചിട്ടും മാസ്കും കൈ കഴുകലും പുച്ഛത്തോടെ നോക്കിക്കാണുന്ന കാസര്‍കോടന്‍ മനസിന് മാറ്റമുണ്ടാവണം.
കോവിഡ്-19 വാതില്‍പടിയിലെത്തി, കളി തമാശകള്‍ കാര്യമാവുന്ന സമയം വന്നെത്തി. തടയാന്‍ ആശങ്കയല്ല വേണ്ടത്, കരുതലാണ്. മലയാളികള്‍ പൊതുവെ മടിയന്മാരാണ്. പ്രത്യേകിച്ച് കാസര്‍കോട്ടുകാര്‍. ഇതാണ് പൊതുവെയുള്ള പറച്ചില്. മടിയന്മാരാണെങ്കിലും മല മറിക്കുന്ന പണിയായാലും പണിയാനും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ മറ്റാരേക്കാളും മുമ്പിലും കാസര്‍കോടിന്റെ ഇടപെടല്‍ കേരളം കണ്ടതാണ്. അവനവന്റെ ജീവന് രക്ഷയ്ക്കായി ഒന്നു കൈ കഴുകി ആ കൈ കൊണ്ട് മാസ്ക് ധരിച്ച്, തലയില്‍ ഹെല്‍മറ്റിട്ട് യാത്ര തുടര്‍ന്നാല്‍ നന്ന്. കളിസ്ഥലം, കല്യാണം അതുപോലെ മറ്റു ആഘോഷങ്ങള്‍ക്ക് കലക്ടര്‍ ആള്‍ക്കൂട്ടം 50 ല്‍ ഒതുക്കിയിട്ടും സമൂഹത്തില്‍ ചടങ്ങുകള്‍ പൊടിപൊടിക്കുന്നു. ഗള്‍ഫില്‍ പള്ളികളടച്ച് പ്രാര്‍ത്ഥനാ സദസുകള്‍ക്ക് മുടക്കം വന്നിട്ടും നമ്മുടെ ഒരു ചടങ്ങിനും മാറ്റമില്ലാതെ പതിവ് കാഴ്ചകള്‍ തുടരുന്നു.
ചെറിയൊരു അനുഭവം പങ്കിടാം: രണ്ടു ദിവസം മുമ്പ് മംഗളൂരുവിലേക്കുള്ള യാത്ര കെ എസ് ആര് ടി സിയിലായിരുന്നു. ആളൊഴിഞ്ഞ ബസില്‍ രണ്ടാളിരിക്കുന്ന സീറ്റിൽ ഒറ്റയ്ക്ക് നിവര്‍ന്നിരുന്നാണ് യാത്ര. ഉപ്പളയില്‍ നിന്നും ഒരു പെണ്‍കുട്ടി കയറി എന്റെ തൊട്ടുമുമ്പിലെ സീറ്റിലായിരുന്നു ഇരുന്നത്. കുറച്ചു കഴിഞ്ഞപ്പോള്‍ ബാഗില്‍ നിന്ന് ഒരു ഹിജാബും മുഖമക്കനയുമെടുത്ത് മുസ്ലിം സ്ത്രീകള്‍ ധരിക്കുന്ന രീതിയില്‍ ധരിച്ചു. യാത്ര മംഗളൂരുവില്‍ അവസാനിച്ചപ്പോള്‍ കുട്ടി ഹിജാബും മുഖമക്കനയും ബാഗിലേക്ക് തിരിച്ചുവെച്ചു. കയറി വന്നത് പോലെ ഇറങ്ങി നടന്നു. പിന്നീടാണ് അറിഞ്ഞത് അതൊരു മുസ്ലിം പെണ്കുട്ടിയായിരുന്നില്ലെന്ന്. ആ കുട്ടിയുടെ ഇങ്ങനെയൊരു വേഷപ്പകർച്ചക്ക് കാരണമെന്തെന്ന് ആലോചിച്ചപ്പോള്‍ ഉത്തരം കിട്ടി. കോവിഡ്- 19.
(സമൂഹമാധ്യമങ്ങളിലെ വൈറൽ പ്രചാരണങ്ങളും സ്വന്തം അനുഭവവും ചേർത്ത് തയ്യാറാക്കിയത്).
Keywords: Kasaragod, Kerala, Article, Top-Headlines, Trending, health, Health-Department, Social-Media, Eriyal Shareef, These disinterestedness makes us sick
< !- START disable copy paste -->