കാഡ് സെന്ററിന്റെ ലോകം: എസ്.കെ. കരൈഡി ശെല്വന് പറയാനുള്ളത്
Sep 13, 2014, 10:08 IST
-ഷാഫി തെരുവത്ത്
(www.kasargodvartha.com 13.09.2014) കാഡ് സെന്റര്‍ ലോകമെമ്പാടും പടര്‍ന്ന് പന്തലിച്ചതിന് പിന്നില്‍ വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടേയും കഠിന പ്രയത്നവും പിന്തുണയും സഹായവുമാണെന്ന് കാഡ് സെന്റര്‍ ഗ്രൂപ്പ് എം.ഡി. എസ്.കെ. കരൈഡി ശെല്വന്. കാസര്‍കോട് വാര്‍ത്തയുമായി നടത്തിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
കാസര്‍കോട് കാഡ് സെന്ററിന്റെ ദശ വാര്‍ഷിക ആഘോഷ പരിപാടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു കരൈഡി ശെല്വന്. 1991ല്‍ ചെന്നൈയില്‍ അശോക് ലൈലാന്‍ഡില്‍ ജോലി ചെയ്യുന്നതിനിടയിലാണ് ഇങ്ങനൊരു സംരംഭം തുടങ്ങാനുള്ള ആശയമുദിച്ചത്. 1992ലാണ് ചെന്നൈയിലെ കാഡ് സെന്ററിന്റെ പ്രവര്‍ത്തനം ആരംഭിച്ചത്. 1988ല്‍ തന്നെ കമ്പനിയായി സ്ഥാപനം മാറി.
ഇപ്പോള്‍ 520 അധികം ശാഖകളുള്ള സ്ഥാപനമായി കാഡ്സെന്റര് വളര്‍ന്നുകഴിഞ്ഞു. ഇന്ത്യയ്ക്കുപറമെ ബംഗ്ലാദേശ്, ബഹ്റൈന്‍, ഭൂട്ടാന്, കെനിയ, മലേഷ്യ, ബോട്സ്വാന, ടാന്‍സാനിയ, ഗാന, ജോര്‍ദാന്‍, കുവൈത്ത്, സൗദി, യു.എ.ഇ, നൈജീരിയ, ഒമാന്‍, സാമ്പിയ, ശ്രീലങ്ക, ഉഗാണ്ട, ദക്ഷിണാഫ്രിക്ക തുടങ്ങിയ 20 രാജ്യങ്ങളില്‍ കാഡ് സെന്ററിന്റെ ശാഖകള്‍ പ്രവര്‍ത്തിച്ചുവരികയാണ്. കാഡ് സെന്ററില്‍ പഠനം നടത്തുന്ന സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇപ്പോള്‍ സ്കോളര്‍ഷിപ്പും നല്‍കിവരുന്നുണ്ട്.
സെന്ററില്‍ നിന്നും പരിശീലനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച പ്ലേസ്മെന്റ് റെക്കാഡാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. കാസര്‍കോട് ജില്ലയിലടക്കം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി സഹകരിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് കോഴ്സുകളും ശില്പശാലകളും നടത്തിവരുന്നു.
2020 ആകുമ്പോഴേക്കും ഇന്ത്യയില്‍ മൊത്തം 1,000ല്‍ അധികം ശാഖകള്‍ തുറക്കുമെന്നും 100 മില്ല്യണ്‍ യു.എസ്. ഡോളര്‍ പ്രതിശീര്‍ഷവരുമാനം പ്രതീക്ഷിക്കുന്നതായും കരൈഡി ശെല്വന് പറഞ്ഞു. ഇതുവരെ സ്ഥാപനത്തില്‍ നിന്ന് ഒമ്പത് ലക്ഷം വിദ്യാര്‍ത്ഥികള്‍ പഠനം നടത്തി പുറത്തിറങ്ങിയതായി അദ്ദേഹം അവകാശപ്പെട്ടു. ഇവരെല്ലാം ഇപ്പോള്‍ ഇന്ത്യയിലും വിദേശത്തും വിവിധ പ്രമുഖ കമ്പനികളില്‍ മികച്ച വേതനത്തില്‍ ജോലിചെയ്യുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കാഡിയാന്, ത്രീഡി മാക്സ്, പ്രോയി എന്നീ സോഫ്റ്റ് വേറുകളാണ് തുടക്കത്തില്‍ നല്കിവന്നിരുന്നത്. ഇപ്പോള്‍ 50ല്‍ അധികം സോഫ്റ്റ് വേറുകളിലാണ് പരിശീലനം നല്‍കിവരുന്നത്. ഇന്ത്യയിലെ എല്ലാ സ്ഥാപനങ്ങളിലും സോഫ്റ്റ് വെയര്‍ പരിശീലനം വര്‍ധിച്ചതായി അദ്ദേഹം പറഞ്ഞു.
കാഡ് സെന്റര്‍ റിജീണല്‍ മാനേജര്‍ എം. വിജേഷ്, കാസര്‍കോട് ശാഖാ മേധാവി സി.ഐ. അബ്ദുല്‍ സലാം എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
Keywords : Interview, Cadd Centre, Institute, Computer, Cad, Training, Press Conference, Kasaragod, Kerala.
Advertisement: