city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

നിങ്ങള്‍ക്കുമറിയേണ്ടേ... കാസര്‍കോടിന്റെ തിരഞ്ഞെടുപ്പ് ചരിത്രം

(Article Kasargodvartha.com 18.03.2014) ലോകസഭാതെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ശ്രദ്ധേയമായ സ്ഥാനമുള്ളതാണ് കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലം. കാസര്‍കോടിന്റെ ശബ്ദം പാര്‍ലമെന്റില്‍ മുഴക്കാന്‍ വീണ്ടും ഒരു തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്നു. 1957 ലെ ലോകസഭാ തെരഞ്ഞെടുപ്പില്‍ കാസര്‍കോട് നിന്ന് വിജയിച്ചത് സി.പി.ഐ സ്ഥാനാര്‍ത്ഥിയായിരുന്ന എ.കെ ഗോപാലനായിരുന്നു.

കാസര്‍കോട് ലോകസഭാമണ്ഡലത്തില്‍ നടന്ന പ്രഥമ തെരെഞ്ഞെടുപ്പ് കൂടിയായിരുന്നു ഇത്. ആകെ വോട്ടുകളുടെ എണ്ണം 449300.സാധുവായ  വോട്ട് 252533.എ.കെ.ഗോപാലന് ലഭിച്ചത് 128839 വോട്ടുകള്‍. സ്വതന്ത്ര സ്ഥാനാര്‍ത്ഥി ബി.എ.ഷേണായിക്ക് ലഭിച്ചത് 123694 വോട്ടുകള്‍.എ.കെ.ജി. 5145 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്  വിജയിച്ചത്.

നിങ്ങള്‍ക്കുമറിയേണ്ടേ... കാസര്‍കോടിന്റെ തിരഞ്ഞെടുപ്പ് ചരിത്രം1962 ലെ തെരഞ്ഞെടുപ്പിലും 1967 ലെ തെരഞ്ഞെടുപ്പിലും കാസര്‍കോട് മണ്ഡലം വീണ്ടും അനുഗ്രഹിച്ചത് എ.കെ.ഗോപാലനെയായിരുന്നു.1962 ലെ തെരഞ്ഞെടുപ്പില്‍ പി.എസ്.പി സ്ഥാനാര്‍ത്ഥി കെ.ആര്‍.കാരന്ത് ആയിരുന്നു എതിര്‍സ്ഥാനാര്‍ത്ഥി.ആകെ വോട്ടുകളുടെ എണ്ണം 460358.സാധുവായ വോട്ടുകള്‍ 303027.എ.കെ.ജി 188384 വോട്ടുകള്‍.കെ.ആര്‍.കാരന്ത് 105021 വോട്ടുകള്‍. ഭാരതീയ ജനസംഘ് സ്ഥാനാര്‍ത്ഥി ജി.എം .ഇല്ലത്ത് 6816 വോട്ടുകള്‍.എ.കെ.ജിയുടെ ഭൂരിപക്ഷം 83363 വോട്ട്.

1967 ലെ തെരഞ്ഞെടുപ്പില്‍ 118510 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എ.കെ.ജി ഇന്‍ഡ്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥി റ്റി.വി.സി നായറിനെ പരാജയപ്പെടുത്തിയത്.കാസര്‍കോട് മണ്ഡലത്തില്‍ നിന്നുള്ള എ.കെ.ജിയുടെ തുടര്‍ച്ചയായ മൂന്നാമത്തെ വിജയമായിരുന്നു ഇത്.ആകെ വോട്ടുകളുടെ എണ്ണം 467371.സാധുവായ വോട്ട് 335921.എ.കെ.ജി.206480 വോട്ടുകള്‍.റ്റി.വി.സി.നായര്‍ 87970 വോട്ടുകള്‍.ബി.ജെ.എസ്സ് 41471 വോട്ടുകള്‍.

1971 ല്‍  ഐ.എന്‍.സി സ്ഥാനാര്‍ത്ഥി രാമചന്ദ്രന്‍ കടന്നപ്പള്ളി എതിര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന സി.പി.എമ്മിലെ ഇ.കെ നായന്നാരെ 28404 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി.ആകെ വോട്ടുകള്‍ 579127.സാധുവായ 412062.രാമചന്ദ്രന്‍ കടന്നപ്പള്ളി 189486.ഇ.കെ നായന്നാര്‍ 161082.ബി.ജെ.എസ്സിലെ യു.ഈശ്വര ഭട്ട് 43564.1977 ല്‍ വീണ്ടും രാമചന്ദ്രന്‍  കടന്നപ്പള്ളി 5042 വോട്ടിന്റെ ഭൂരിപക്ഷത്തോടെ എം.പി.തെരഞ്ഞെടുക്കപ്പെട്ടു.ആകെ വോട്ടുകള്‍ 578474.സാധുവായ വോട്ട് 449568.രാമചന്ദ്രന്‍ കടന്നപ്പള്ളി 227305.എം.രാമണ്ണ റൈ(സി.പി.എം) 222263 വോട്ടുകള്‍.

1980 ല്‍ എം.രാമണ്ണ റൈ 73587 വോട്ടിന്റെ ഭൂരിപക്ഷത്തോടെ വിജയിച്ചു. ആകെ വോട്ട് 678476.സാധുവായ വോട്ട് 463026.എം.രാമണ്ണ റൈ 263673.ജെ.എന്‍.പി.യിലെ ഒ .രാജഗോപാല്‍ 190086.1984 ല്‍ ഐ.രാമറൈ(ഐ.എന്‍.സി)11369 വോട്ടിന്റെ ഭൂരിപക്ഷത്തോടെ പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.ആകെ വോട്ട് 745222.സാധുവായ വോട്ട് 577331.ഐ.രാമറൈ 262904.സി.പി.എമ്മിലെ ഇ.ബാലാനന്ദന്‍ 251535.കെ.ജി മാരാര്‍-ബി.ജെ.പി 59021.

1989 ല്‍ സി.പി.എമ്മിലെ എം.രാമണ്ണ റായി 1546 വോട്ടിന്റെ ഭൂരിപക്ഷത്തോടെ തെരഞ്ഞെടുക്കപ്പെട്ടു.ആകെ വോട്ടുകള്‍ 1010280.സാധുവായ വോട്ടുകള്‍ 797296.എ.രാമണ്ണ റായി 358723.ഐ.രാമറായി 357177.സി.കെ പത്മനാഭന്‍ -ബി.ജെ.പി. 69419.1991 ല്‍ എം.രാമണ്ണ റായി വീണ്ടും 9423 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ തെരഞ്ഞെടുക്കപ്പെട്ടു.ആകെ വോട്ട് 1036913.സാധുവായ വോട്ട് 768757.എം.രാമണ്ണ റായി 344536.കെ.സി വേണുഗോപാല്‍- ഐ.എന്‍.സി-335113.സി.കെ പത്മനാഭന്‍-ബി.ജെപി.-76067.

1996 ല്‍ സിപിഎമ്മിലെ റ്റി.ഗോവിന്ദന്‍ തെരഞ്ഞെടുക്കപ്പെട്ടു.ഭൂരിപക്ഷം  74730 വോട്ടുകള്‍.ആകെ വോട്ടുകള്‍ 1119794.സാധുവായ വോട്ടുകള്‍ 797844.റ്റി ഗോവിന്ദന്‍ 371997.ഐ.രാമറായി 297267.പി.കെ കൃഷ്ണദാസ-് ബി.ജെപി.-97577.1998 ല്‍ റ്റി ഗോവിന്ദന്‍ 48240 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വീണ്ടും തെരഞ്ഞടുക്കപ്പെട്ടു.ആകെ വോട്ട് 1141067.സാധുവായ വോട്ട് 866525 വോട്ട്.റ്റി ഗോവിന്ദന്‍ 395910.ഖാദര്‍ മാങ്ങാട്-ഐ.എന്‍.സി-347670.പി.കെ കൃഷ്ണദാസ-് ബി.ജെപി.-103093.എന്‍.എ.നെല്ലിക്കുന്ന് -ഐ.എന്‍.എല്‍-17736.1999 ല്‍ റ്റി ഗോവിന്ദന്‍ മൂന്നാംതവണയും  31578 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചു.ആകെ വോട്ട് 1199964.സാധുവായ വോട്ട്-925384.റ്റി ഗോവിന്ദന്‍ 423564.ഖാദര്‍ മാങ്ങാട്-ഐ.എന്‍.സി-391986.പി.കെ.കൃഷ്ണദാസ്-ബി.ജെ.പി-11934.

2004 ല്‍ സി.പി.എമ്മിലെ പി.കരുണാകരന്‍ 108256 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചു.പി.കരുണാകരന് ലഭിച്ച വോട്ടുകള്‍ -437284.എന്‍.എ.മുഹമ്മദ്ദ്-ഐ.എന്‍.സി-329028.അഡ്വ.വി.ബാലകൃഷ്ണ ഷെട്ടി-ബി.ജെ.പി-110328.

2009 ല്‍ 64427 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ പി.കരുണാകരന്‍ വീണ്ടും വിജയിച്ചു.പി.കരുണാകരന് ലഭിച്ച വോട്ടുകള്‍ -385522.ഷാഹിദാ കമാല്‍ -ഐ.എന്‍.സി-321095.കെ.സുരേന്ദ്രന്‍-ബി.ജെ.പി-125482.

പി.ആര്‍.ഡി

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Kasaragod, Election, Election-2014, Article, The history of Kasargod's election. 

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia