city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

തെരെഞ്ഞെടുപ്പ് ചരിത്രത്തിലൂടെ....

പ്രതിഭാരാജന്‍

നേരത്തെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു കൊണ്ട് ഇടതു പ്രചരണം തുടങ്ങിക്കഴിഞ്ഞു. കാസര്‍കോട് വീണ്ടും പി. കരുണാകരന്‍. ഇത് മൂന്നാം ഉഴമാണ്. ഭാര്യാപിതാവ്, പാവപ്പെട്ടവന്റെ പടത്തലവന്‍ എ.കെ.ജി.യെപ്പോലെ കാസര്‍കോടിന്റെ കണ്ണ്.

ജില്ല രൂപം കൊള്ളുന്നതിനു മുമ്പും, പിന്നെ പാര്‍ട്ടി ജില്ലാ സെക്രട്ടറിയില്‍ തുടങ്ങിയ സേവനം ഇന്നും, എന്നും അദ്ദേഹം ജനങ്ങളോടൊപ്പം. എ.കെ.ജി മരിക്കും വരെ ഹൃദയത്തോടൊപ്പം ചേര്‍ത്തു വെച്ചിരുന്ന കാസര്‍കോട് പാര്‍ലിമെന്റ് മണ്ഡലവും, പാര്‍ട്ടിയുടെ കേന്ദ്ര കമ്മിറ്റിയോളം വളര്‍ന്ന, ഒരു വേള മുഖ്യമന്ത്രി കസേരക്കടുത്തു വരെ എത്തി നിന്ന പ്രിയ പത്‌നി സുശീലയും പറക്കമുറ്റാത്ത മകള്‍ ലൈലയും. മകളെ കരുണാകരനെ ഏല്‍പ്പിച്ചു. തുടര്‍ന്ന് കാസര്‍കോട് മണ്ഡലവും. ഇത് മൂന്നാം ഊഴം. വിവാഹ, സന്തുഷ്ട ജീവിതത്തെക്കുറിച്ച് സഖാവിനോട് ചോദിക്കാന്‍ വരട്ടെ. അതും ഒരു രാഷ്ട്രീയ പ്രവര്‍ത്തനമായിരുന്നുവെന്ന് മറുപടി വരും. രാഷ്ട്രീയമായിരുന്നു അദ്ദേഹത്തിനു ജീവിതം പോലും.

തെരെഞ്ഞെടുപ്പ് ചരിത്രത്തിലൂടെ....ഒരു കുഞ്ഞുകാലിനെ തരാനാവില്ലെന്ന് ബോധ്യമുള്ള ലൈലയുടേയും, കരുണാകരന്റെയും സ്വകാര്യ ജീവിതത്തില്‍ നിറം പകര്‍ത്തിയത് മകള്‍ ദിയയായിരുന്നു. ഇതിനിടെ കരുണാകരനും, ഭാര്യ ലൈലയും ആലപ്പുഴയിലെ മുഹമ്മ സന്ദര്‍ശിച്ചിരുന്നത് അമ്മ സുശീല ഗോപാലന്റെ തറവാട്ടിലേക്കും, കൂട്ടത്തില്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ കഥ ബാല്യകാല സഖിയുടേ ഷൂട്ടിങ്ങ് കാണാനും.

ലോകസഭാ സീറ്റു പിറവി കൊണ്ട കാലം. 1952ലെ പ്രഥമ പ്രതിപക്ഷ നേതാവിനെ സംഭാവന ചെയ്ത മണ്ഡലമായിരുന്നു കാസര്‍കോട്. അന്ന് നെഹ്‌റു പാര്‍ലിമെന്റില്‍ നടത്തിയ വീരവാദം ഇന്നു ചരിത്രം. 'ഇന്ത്യക്കകത്തെ ഏതു മണ്ഡലത്തിലും മത്സരിച്ചു ജയിക്കാന്‍ സന്നദ്ധമായ നിലയില്‍ സ്വാധീനമുള്ള ആള്‍ ഈ ഞാന്‍. ' പ്രതിപക്ഷ നേതാവ് എ.കെ.ജി സഭയില്‍ എഴുന്നേറ്റ് നിന്നു പറഞ്ഞു. 'ഞാന്‍ വെല്ലുവിളിക്കുന്നു, കാസര്‍കോടിലേക്ക്. തോല്‍പ്പിച്ചു കൈയ്യില്‍ തരാം. 'ആ മുഴക്കം ഇന്നും രാഷ്ട്രീയത്തില്‍ വീശി അടിക്കുന്നു, കൊടുങ്കാറ്റു പോലെ. അതായിരുന്നു ഒരിക്കല്‍ കാസര്‍കോട് മണ്ഡലം. കര്‍ഷകനും, തൊഴിലാളിയും കണ്ണീരിലും വിയര്‍പ്പിലും കുഴച്ചുണ്ടാക്കിയ തൊഴിലാളി വര്‍ഗത്തിന്റെ കരുത്ത്. ഓജസ്സ്.

അടിയന്തിരാവസ്ഥ അറബിക്കടലിലെന്ന മുദ്രാവാക്യം എ.കെ.ജിയുടേതായിരുന്നു. ഈ അടുത്ത കാലം വരെ കരിവെള്ളൂരിലെ ബീഡികമ്പനിയുടെ ചുമരില്‍ ചരിത്രശേഷിപ്പു പോലെ ഈ ചുമരെഴുത്തുണ്ടായിരുന്നു. ഇപ്പോള്‍ നോട്ടുകള്‍ ചവച്ചിറക്കുന്ന വികസനം അതു മായിച്ചു കളഞ്ഞു. രാജ്യം മുഴുവന്‍ ആഞ്ഞു വീശിയടിച്ച മുദ്രാവാക്യം. അതില്‍ തകര്‍ന്നത് അടിയന്തിരാവസ്ഥ മാത്രമല്ല, ശ്രീമതി ഇന്ദിരാഗാന്ധിയെപ്പോലും തോല്‍പ്പിച്ചൊതുക്കാന്‍ 1932 വരെ കെ.പി.സി.സി അധ്യക്ഷനായിരുന്ന, എഴാം ക്ലാസുകാരനായിരുന്ന, അധ്യാപകനായിരുന്ന എ.കെ.ജിക്ക് കഴിഞ്ഞു.

എ.കെ.ജി മൂന്ന് തവണ ജയിച്ചു. പ്രതിപക്ഷ നേതാവായി. ഇന്ത്യയിലെ തൊഴിലാളി വര്‍ഗത്തിനോടൊപ്പം സഞ്ചരിച്ചു. പക്ഷെ കുറെയധികം കാലം ഇവിടെ തങ്ങാന്‍ അദ്ദേഹത്തിനായില്ല, രാജ്യം മുഴുവന്‍ പാറി നടന്ന് തൊഴിലാളി വര്‍ഗത്തെ പാടി ഉണര്‍ത്തിയ കിളി 1977 മാര്‍ച്ച് 22ന് കൂടണഞ്ഞു. മരുമകന്‍ പി. കരുണാകരന്‍, ജീവിതം പോലും പാര്‍ട്ടിക്കു സമര്‍പ്പിച്ച പാര്‍ട്ടിയുടെ ഹൃദയം, സഖാവിനും ഇവിടെ ഇത് മൂന്നാം അങ്കം.

തെരെഞ്ഞെടുപ്പ് ചരിത്രത്തിലൂടെ....
എ.കെ.ജി പടുത്തുയര്‍ത്തിയ ആ രക്തപതാക, അതിന്റെ കീര്‍ത്തി, നിലനിര്‍ത്താന്‍ തുടര്‍ന്നു വന്ന നേതൃത്വത്തിനു കഴിഞ്ഞോ? ഇന്ന് ഇടതു പക്ഷത്തോടൊപ്പം നില്‍ക്കുന്ന കടന്നപ്പള്ളി രാമചന്ദ്രന്‍ വരെ ഈ മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ കൊടി ഉയര്‍ത്തിക്കെട്ടിയില്ലെ, പല തവണ? കയ്യൂരിന്റെ സമരസേനാനി, മറ്റൊരു കല്യാശേരിക്കാരനായ ഇ.കെ നായനാര്‍ അടക്കം തോറ്റു തിരിച്ചോടിയ മണ്ഡലമാണ്  കാസര്‍കോട്..

ഇനി നമുക്ക് പരിശോധിക്കാം, തോല്‍വിയുടെ, വിജയപരാജയ ചരിത്രം


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Election, Election-2014, P. Karunakaran MP, CPM, Prathibha-Rajan, Article, AKG, EMS. 

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia