city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Environment | സുഗതകുമാരി നട്ട ആ മരവും കവി പി എസ് ഹമീദിന്റെ ഉദ്‌ബോധനവും

-അസീസ് പട്‌ല

(www.kasargodvartha.com) കാസര്‍കോട് ദേശീയപാത വികസനത്തിനായി മരങ്ങള്‍ വെട്ടിമാറ്റേണ്ട കൂട്ടത്തില്‍, 2006ല്‍ പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് വിഖ്യാത കവയിത്രിയും പരിസ്ഥിതി പ്രവര്‍ത്തകയുമായ സുഗതകുമാരി ടീച്ചര്‍ നട്ടു നനച്ച് 'പയസ്വിനി' എന്ന് പേര് വിളിച്ച മാവിന്‍ തൈയും ഉള്‍പെട്ടിരുന്നു. നാട്ടുകാര്‍ ഉയര്‍ത്തിയ സംരക്ഷണാവശ്യപ്രകാരം കരാറുകാരായ ഊരാളുങ്കല്‍ സൊസൈറ്റി കഴിഞ്ഞ ജൂണ്‍ 15 നായിരുന്നു മരത്തെ ചുവടോടെ പിഴുതെടുത്തു അടുക്കത്ത് ബയല്‍ ഗവ. യു പി സ്‌കൂള്‍ പരിസരത്തേക്ക് മാറ്റി നട്ടത്.
        
Environment | സുഗതകുമാരി നട്ട ആ മരവും കവി പി എസ് ഹമീദിന്റെ ഉദ്‌ബോധനവും

മാവിന്റെ രണ്ടാം ജന്മത്തിലെ ഒന്നാം പിറന്നാളിന് ഇക്കഴിഞ്ഞ ജൂണ്‍ 15ന് സംഘടിപ്പിച്ച ചടങ്ങില്‍ പ്രശസ്ത കവി പി എസ് ഹമീദ് എഴുതി ചൊല്ലിയ കവിത പ്രകൃതിയെ സ്‌നേഹിക്കുന്ന ഏതൊരാളുടെയും ഹൃദയം കവരുന്നതാണ്. എന്തും വെട്ടിപ്പിടിക്കാനുള്ള ആര്‍ത്തി പൂണ്ട മനുഷ്യന്റെ ചിന്താശേഷിക്ക് കുഷ്ഠവും മനസിന് മന്ത് രോഗവും ബാധിച്ചാല്‍ മരങ്ങളും നദികളും വൃഥാവിലാണെന്നവര്‍ സ്വയം വരിക്കുകയും, പ്രകൃതി കനിയുന്ന ചക്കയും മാങ്ങയും കനികളുടേയും രുചിഭേദങ്ങള്‍ നുകരാന്‍ ആര്‍ത്തിപൂണ്ട് കാത്തിരിക്കുന്നതും കവി പുച്ഛത്തോടെ അപലപിക്കുന്നു. നട്ടു നനക്കുന്നതു പോട്ടെ, മുറ്റത്തൊരു പുല്‍നാമ്പ് തളിര്‍ത്താല്‍ പിഴുതെറിയുന്ന ഇക്കൂട്ടരുടെ നിഷ്ഠൂര സ്വഭാവം ഭയത്തോടെയാണ് വരച്ചു കാണിക്കുന്നത്.
           
Environment | സുഗതകുമാരി നട്ട ആ മരവും കവി പി എസ് ഹമീദിന്റെ ഉദ്‌ബോധനവും

പുഴയുടെയും ജലാശയങ്ങളുടെയും മാറു കീറി പാഴ്ക്കുഴികളാക്കുമ്പോള്‍ നഷ്ടപ്പെടുന്നത് കുടിവെള്ള സ്രോതസും, പച്ചപ്പും പ്രകൃതിരമണീയതയും, ആവാസവ്യവസ്ഥയുടെ സന്തുലിതാവസ്ഥയുമാണെന്ന സത്യം ഒരു ഞെട്ടലോടെ മുന്നില്‍കാണുന്ന കവി, മഴയ്ക്ക് പകരം പൊടിക്കാറ്റ് വീശി പക്ഷി-ലതാദികളുടെ ഉന്മൂലനവും ആശങ്കയോടെ നോക്കിക്കാണുന്നു., ഈ പ്രകൃതി വിപത്തിനെതിരെ നാം സംഘടിച്ചില്ലെങ്കില്‍ വൈകാതെ മനുഷ്യനും ഒരിറ്റ് വെള്ളത്തിനായ് പിച്ചതെണ്ടുമെന്ന യാഥാര്‍ഥ്യവും പ്രവചിക്കുന്നു.

അണ്ണാറക്കണ്ണനും തന്നാലായത് എന്ന മാത്രയില്‍ കഴിവതും നാമോരോരുത്തരും, പരിസ്ഥിതി സംരക്ഷകയുടെ തളിര്‍നാമ്പായ സുഗതകുമാരിയമ്മയുടെ പോരാട്ടം തുടരാനും അവരുടെ ചെയ്തികള്‍ കരണീയമാക്കാനും കവി മാനവരെ ഉല്‍ബോധിക്കുന്നു. മനുഷ്യകത്തെ മായാവസന്ത മനതാരില്‍ പിറവിയെടുത്തൊരമ്മയുടെ ഈ മരം തലമുറകള്‍ക്കായ് പച്ച പരത്തുന്നതും, സുഗതകാവ്യത്തില്‍ സുഗന്ധം പരത്തും സുവര്‍ണ ചില്ലകളില്‍ മുത്തംനട്ടു കൈ കൂപ്പി മഞ്ഞും മഴയും വെയിലും കാറ്റുമായ പ്രകൃതിയുടെ കാവ്യ മീമാംസയെന്ന കാലം തന്നെ കാവല്‍ നില്‍ക്കട്ടെയെന്ന് മനമുരുകി കേഴുന്നതും നമ്മള്‍ കാണുന്നു.

Keywords: Environment, Kasaragod, Sugathakumari, Poet, PS Hameed, Kerala News, Kasaragod News, That tree planted by Sugathakumari and exhortation of poet PS Hameed.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia