city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Stray dogs | തെരുവുനായ്ക്കളുടെ കടിയും അധികാരികളുടെ മൗനവും

-മുഹമ്മദലി നെല്ലിക്കുന്ന്

(www.kasargodvartha.com) തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമായിരുന്നിട്ട് പോലും വേണ്ടപ്പെട്ടവര്‍ മിണ്ടാട്ടമില്ലാത്ത അവസ്ഥയിലാണ്. സ്‌കൂളിലും മദ്രസയിലും പോകുന്ന കുട്ടികളെ ഓടിച്ചിട്ട് കടിക്കുവാന്‍ ശ്രമിക്കുകയാണ് തെരുവുനായ്ക്കള്‍. നടന്നു ജോലിക്കു പോകുന്നവര്‍ക്കു പോലും ഭയമാണ്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വീടിന് പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയിലാണ്. മുഴിപ്പിലങ്ങാട് നിഹാല്‍ എന്ന പതിനൊന്ന് വയസുകാരനെ തെരുവുനായ്ക്കള്‍ കടിച്ചു കൊന്നിട്ടു പോലും അധികാരികള്‍ക്ക് ഒരു അനക്കമോ, കുലുക്കമോ ഇല്ല. ശരീരമാസകലം കടിച്ചു കീറിയും തിന്നും ആ ബാലനെ ദാരുണമായി കൊന്ന നായ്ക്കളെ പിടിക്കുകയോ അതിനു വേണ്ട നടപടി സ്വീകരിക്കുകയോ ചെയ്യാതെ സര്‍ക്കാര്‍ അധികാരികള്‍ മൗനവ്രതത്തിലാണ്.
                                      
Stray dogs | തെരുവുനായ്ക്കളുടെ കടിയും അധികാരികളുടെ മൗനവും

നെല്ലിക്കുന്ന് കടപ്പുറം പാലം തൊട്ട് ലൈറ്റ് ഹൗസ് പരിസരത്ത് വരെ തെരുവുനായ്ക്കളുടെ കേന്ദ്രമാണ്. ഇരുചക്ര വാഹനങ്ങളില്‍ പോകുന്നവരേയും നടന്നു പോകുന്നവരേയും കടിക്കുവാന്‍ വേണ്ടി ഓടിക്കുന്നു. മനുഷ്യജീവനുകള്‍ക്ക് പോലും വില കല്‍പ്പിക്കാതെ ഇത്തരം മൃഗങ്ങളെ സ്‌നേഹിക്കുന്നവര്‍ക്ക് ഇത്തരം ദുരനുഭവമുണ്ടായാലെ അവര്‍ ശബ്ദിക്കുകയുള്ളു. അതുവരെ മിണ്ടാതെ അനങ്ങാതെ ഇരിക്കും. നഗരസഭ പരിധിയിലും മറ്റുള്ള സ്ഥലങ്ങളിലും കാണുന്ന തെരുവു നായ്ക്കളെ പിടികൂടാന്‍ വേണ്ട നടപടി സ്വീകരിച്ചില്ലെങ്കില്‍ ഒരുപാട് കുടുംബങ്ങള്‍ കണ്ണീര് കുടിക്കേണ്ടി വരും.

കാസര്‍കോട് നഗരത്തില്‍ ഒരു തമിഴ് നാട് സ്വദേശിയെ നായ കടിച്ചതും വാര്‍ത്തയായി വന്നിട്ടു പോലും അധികാരികളുടെ ഭാഗത്ത് നിന്നും ഒരു പ്രതികരണവും പോലുമുണ്ടായിട്ടില്ല. ആലപ്പുഴയില്‍ വീടിനുള്ളില്‍ ഉറങ്ങിക്കിടന്നിരുന്ന പത്ത് വയസുള്ള സായി കൃഷ്ണക്ക് നേരേയും തെരുവു നായയുടെ ആക്രമണമുണ്ടായി. വീടിനുള്ളിലും വെളിയിലും കവലകളില്‍ പോലും സുരക്ഷിതമല്ലാത്തൊരു അവസ്ഥയാണിപ്പോള്‍. സ്‌കൂള്‍ പരിസരത്ത് പോലും തെരുവുനായ്ക്കള്‍ മേഞ്ഞു നടക്കുന്നു. തക്കം കിട്ടിയാല്‍ കടിച്ചു കീറാനുള്ള സാധ്യത കൂടുതലാണ്. നിഹാലെന്ന പൊന്നുമോന്റെ ദാരുണ മരണത്തില്‍ വിറങ്ങലിച്ചു നില്‍ക്കുകയാണ് നാടും അതു പോലെ മറ്റുള്ള നാട്ടുകാരും കുടുംബങ്ങളും.
        
Stray dogs | തെരുവുനായ്ക്കളുടെ കടിയും അധികാരികളുടെ മൗനവും

കാസര്‍കോട് താലൂക്ക് ആശുപത്രി വളപ്പില്‍ പോലും തെരുവുനായ്ക്കളുടെ വിഹാര കേന്ദ്രമാണ്. നിത്യവും ആയിരക്കണക്കിന് രോഗികളും അവരുടെ കൂടെ വരുന്നവരും ആശുപത്രി കോമ്പൗണ്ടിനകത്ത് കയറുന്നത് പേടിയോടെയാണ്. ചികിത്സ തേടിയെത്തുന്നവര്‍ക്ക് വിശ്രമിക്കുവാന്‍ വെച്ചിരിക്കുന്ന കസേരകളുടെ അടിയിലും ആശുപത്രി പരിസരത്തുമുള്ള നായ്ക്കളെ കാണുമ്പോള്‍ തന്നെ പലരും പേടി കൊണ്ട് ഒഴിഞ്ഞു പോകുന്നുവെന്നതാണ് സത്യം. ഏതു നിമിഷവും അവിടെ വരുന്നവരെ ആക്രമിക്കുവാന്‍ സാധ്യതയുള്ളതിനാല്‍ മിക്കവരും താലൂക്ക് ആശുപത്രിയിലേക്ക് വരുവാന്‍ മടിക്കുന്നു. നഗരസഭയുടെ മൂക്കിനു തുമ്പത്തുള്ള ഈ ആശുപത്രി പരിസരത്തുള്ള തെരുവു നായ്ക്കളെ അവിടെ നിന്നും ഒഴിവാന്‍ സാധിക്കുന്നില്ലെങ്കില്‍ നാട്ടില്‍ അലഞ്ഞു നടക്കുന്ന നായ്ക്കളെ എങ്ങനെയാണ് ഒഴിവാക്കുക?

വീടിനുള്ളില്‍ പോലും സ്വസ്ഥമായി കിടന്നുറങ്ങാന്‍ പോലും പറ്റാത്ത അവസ്ഥയിലാണ് നാട്. വഴിയോരങ്ങളിലും,വീടുകളുടെ പരിസരത്തും കൂട്ടത്തോടെ അലഞ്ഞു നടക്കുന്ന ഇവറ്റകളെ കണ്ടാല്‍ കുട്ടികള്‍ പേടിച്ചോടുന്നു. ഇതിനെതിരെ ശബ്ദിക്കുവാനോ, സോഷ്യല്‍ മീഡിയയിലോ ചാനലുകളിലോ ചര്‍ച്ച ചെയ്ത് പരിഹാരം കാണുന്നതിന് ആരുമില്ല. മനുഷ്യരെക്കാള്‍ മുന്‍തൂക്കം തെരുവു നായ്ക്കള്‍ക്കാണല്ലോ. അതാണല്ലോ നമ്മള്‍ കാണുന്നത്. ഇതിനെതിരെ നടപടിയുണ്ടായില്ലെങ്കില്‍ ഒരുപാട് പിഞ്ഞുമക്കളും, മുതിര്‍ന്നവരും തെരുവു നായ്ക്കളുടെ അക്രമങ്ങള്‍ക്ക് ഇരയാകേണ്ടി വരും.

Keywords: Stray Dogs, Stray dog menace, Govt. of Kerala, Govt. Hospital, Muhammad Ali Nellikunnu, Stray dog menace.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia