Train | ഒരു ട്രെയിന്‍ യാത്രയുടെ കഥ
Jul 8, 2023, 20:52 IST
-മുഹമ്മദലി നെല്ലിക്കുന്ന്
(www.kasargodvartha.com) ഒരു ഞായറാഴ്ച അവധിയുള്ള ദിവസം, അതിരാവിലെ എഴുന്നേറ്റു. പ്രാഥമിക കാര്യങ്ങളെല്ലാം നിര്‍വഹിച്ച് റെയില്‍വേ സ്റ്റേഷനിലേക്കുള്ള തയ്യാറെടുപ്പൊക്കെ കഴിഞ്ഞ് വീട്ടില്‍ നിന്നും കുടുംബ സമേതം യാത്ര തുടങ്ങി. റെയിവേ സ്റ്റേഷനിലെത്തി ടിക്കറ്റ് എടുത്ത് ട്രെയിന്‍ വരുന്നത് വരെ കാത്തിരുന്നു. അങ്ങനെ ട്രെയിന്‍ ഇഴഞ്ഞിഴഞ്ഞ് വന്നു സ്റ്റേഷനില്‍ നിന്നു. ബോഗികളെല്ലാം നിറഞ്ഞിരിക്കുന്നു. ആളുകള്‍ കുറവുള്ള ബോഗിയില്‍ ഞങ്ങള്‍ കയറിരുന്നു. ഞങ്ങള്‍ ടിക്കറ്റ് എടുത്തത് കോഴിക്കോട്ടേക്കാണ്. മലപ്പുറം വണ്ടൂരില്‍ കല്യാണത്തിനുള്ള യാത്രയായിരുന്നു. കാസര്‍കോടില്‍ നിന്നും വിട്ട വണ്ടി ഓരോ സ്റ്റേഷനില്‍ എത്തി നില്‍ക്കുമ്പോള്‍ മനസിനുള്ളില്‍ നേരിയൊരു വേവലാതിയായിരുന്നു.
ടിടിഇ-യോ മറ്റോ കയറിയാല്‍ പിഴയടക്കേണ്ടി വരുമോന്ന പേടി. അങ്ങനെ ട്രെയിന്‍ കോഴിക്കോട് എത്തിയപ്പോള്‍ സമാധാനമായി. മലപ്പുറം വണ്ടൂര് പോകാനുള്ള ബസ് ഞങ്ങളേയും കാത്തിരിക്കുകയായിരുന്നു. റെയില്‍വേ സ്റ്റേഷനില്‍ നിന്നും വണ്ടൂര് എത്തണമെങ്കില്‍ രണ്ട് മണിക്കൂര്‍ വേണം. നൂറില്‍ കൂടുതല്‍ ആള്‍ക്കാരുണ്ട്, കല്യാണ ക്ഷണം സ്വീകരിച്ച് പോകുന്നവര്‍. ബസിലും ഞങ്ങള്‍ക്കുള്ള സീറ്റുകള്‍ ഒപ്പിച്ചു. കല്യാണം ഹാളിലായതു കൊണ്ട് ബസ് നേരേ അങ്ങോട്ട് വിട്ടു. അവിടെ എത്തിയപ്പോള്‍ എല്ലാരും ക്ഷീണിച്ച് ഒരുവിധമായി. അവിടെ എത്തിയപ്പോള്‍ നല്ല സ്വീകരണമായിരുന്നു.
പിന്നെ ഭക്ഷണ ഹാളിലേക്ക് എല്ലാവരേയും ക്ഷണിച്ചിരുത്തി. സപ്ലയര്‍ മുന്നിലെത്തി ഓരോ ഭക്ഷണത്തിന്റെ പേരുകള്‍ പറഞ്ഞു. ഞാന്‍ ബീഫ് ബിരിയാണി പറഞ്ഞു. മറ്റുള്ളവര്‍ അവര്‍ക്ക് ആവശ്യമുള്ളതും ഓര്‍ഡര്‍ ചെയ്തു. ബീഫ് ബിരിയാണി, മട്ടന്‍ ബിരിയാണി, ചിക്കന്‍ ബിരിയാണി, പൊറോട്ട, നെയ്പത്തിരി, ചിക്കന്‍ ഫ്രൈ, ചിക്കന്‍ കെഎഫ്‌സി, ബീഫ് ഫ്രൈ, ബീഫ് മസാല, പലതരത്തിലും കളറിലുമുള്ള ചായകളും, ഐസ്‌ക്രീം തുടങ്ങിയ വിഭവങ്ങളുടെ കലവറ തന്നെയായിരുന്നു.
ഭക്ഷണങ്ങളൊക്കെ കഴിഞ്ഞ് മറ്റൊരു ചടങ്ങിലേക്ക് ഞങ്ങളെല്ലാവരും തിരിഞ്ഞു. വധുവിന്റേയും, വരന്റേയും കൂടെ നിന്ന് ഫോട്ടോ, സെല്‍ഫി എടുക്കല്‍ ചടങ്ങായിരുന്നു. അതില്ലെങ്കില്‍ കല്യാണം അതിന്റെ പൂര്‍ണതയിലേക്ക് എത്തുകയില്ലല്ലോ. പലവേഷത്തിലും പല മോഡലിലും ഫോട്ടോയും സെല്‍ഫിയുമൊക്കെ എടുത്ത് വാട്‌സ് ആപ്പ് സ്റ്റാറ്റസ് ഇട്ടില്ലെങ്കില്‍ ആ ദിവസം ആര്‍ക്കും ഉറക്കവും വരില്ല. അതാണ് അതിന്റെയൊരു ഇത്. ആരേയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല. കാലം മാറുംതോറും അതിന്റേതായ ചിട്ടകളനുസരിക്കണമല്ലോ. എല്ലാ പരിപാടികളും പെട്ടെന്ന് തീര്‍ത്തു നാട്ടിലേക്ക് തിരിച്ചു വരാനുള്ള തയ്യാറെടുപ്പിലായി. അങ്ങനെ ബസിലേക്ക് മലവെള്ളം ഒഴുകി വരുന്നതു പോലെ ആണുങ്ങളും പെണ്ണുങ്ങളും കുട്ടികളും വന്നു നിറഞ്ഞു.
റെയിവേ സ്റ്റേഷന്‍ ലക്ഷ്യമാക്കി ബസ് നീങ്ങി തുടങ്ങി. വരുന്ന വഴിയിലൂടെ പല കാഴ്ചകളും കണ്ണുകള്‍ക്ക് കുളിരേകി. അതിനിടയില്‍ പല പാര്‍ട്ടിക്കാരുടെ ജാഥയും സമ്മേളനവും കാണാന്‍ കഴിഞ്ഞു. ചൂടിന്റെ അതികഠീനതയില്‍ തൊണ്ട വറ്റി വരണ്ടുണങ്ങാന്‍ തുടങ്ങി. ഇടക്കിടയ്ക്ക് വെള്ളം കുടിച്ച് തൊണ്ട നനച്ചു കൊണ്ടേയിരുന്നു. വരുന്ന വഴികളില്‍ ചില തടസ്സങ്ങളൊക്കെ ഉണ്ടായിരുന്നുവെങ്കിലും തക്ക സമയത്ത് തന്നെ റെയില്‍വേ സ്റ്റേഷനിലെത്തിപ്പെടാന്‍ പറ്റി. കാസര്‍കോടിലേക്കുള്ള ടിക്കറ്റ് എടുത്ത് വണ്ടി വരുന്നതും കാത്തിരിക്കുമ്പോള്‍ ഇഴഞ്ഞിഴഞ്ഞ് വരുന്നു. ഞങ്ങള്‍ കയറാന്‍ തയ്യാറായി നില്‍ക്കുമ്പോഴാണ് ആകെ വിഷമത്തിലായത്. കോഴിക്കോട്ടേക്ക് പോകുമ്പോള്‍ അത്രയ്ക്കും തിരക്കൊന്നും ഉണ്ടായിരുന്നില്ലെങ്കിലും, തിരിച്ചു വരുമ്പോഴാണ് പെട്ടുപോയത്. ഒരു സൂചി കുത്താന്‍ പോലും ഇടമില്ലാത്തത്ര യാത്രക്കാര്‍ തിങ്ങി നിറഞ്ഞിരിക്കുന്നു.
എങ്ങനെ കയറും ഏതില്‍ കയറുമെന്ന് ചിന്തിക്കാനുള്ള സമയമില്ലാത്ത വണ്ടിയായതു കൊണ്ട് ഞങ്ങള്‍ എസി ബോഗിയില്‍ കയറി. ടിടിഇ-യുടെ നിര്‍ദേശ പ്രകാരമായിരുന്നു അതില്‍ കയറിയത്. എന്നിട്ട് അതില്‍ നിന്നും നടന്നു സ്ലീപ്പര്‍ കോച്ചിലെത്തി. അവിടെ നിന്നും തിക്കി തിരക്കി ജനറല്‍ കമ്പാര്‍ട്ട്‌മെന്റില്‍ എത്തിപ്പെട്ടു. രണ്ട് ജനറല്‍ ബോഗി മാത്രമുള്ളത് കൊണ്ട് യാത്രക്കാരൊക്കെ വലഞ്ഞു. എല്ലാം നിറഞ്ഞിരിക്കുന്നു. ശുചിമുറിയുടെ അടുത്ത് മൂക്കും പൊത്തി ക്ഷമിച്ചു നിന്നു. ജനറല്‍ കംപാര്‍ട്ട്‌മെന്റിന്റ പരിമിതിയാണ് യാത്രക്കാരെ വലയ്ക്കുന്നത് തന്നെ. ഒരുപാട് ട്രെയിന്‍ യാത്ര ചെയ്തിട്ടുണ്ടെങ്കിലും, ഇത്തരത്തിലൊരു യാത്ര ചെയ്തത് ആദ്യമായിട്ടാണ്. അതിനിടയില്‍ കച്ചവടക്കാരുടെ ബുദ്ധിമുട്ടായിരുന്നു സഹിക്കാന്‍ പറ്റാത്തത്. അവരുടെ സാധനങ്ങളും തൂക്കിപ്പിടിച്ച് യാത്രക്കാരുടെ ഇടയിലേക്ക് ഇരച്ചു കയറുകയായിരുന്നു.
എല്ലാം സഹിച്ചു കാസര്‍കോട് സ്റ്റേഷനില്‍ ട്രെയിന്‍ എത്തിയപ്പോള്‍ ആശ്വാസമായി. വണ്ടിയിറങ്ങി കൈകാലുകളൊക്കെയൊന്ന് നിവര്‍ത്തി ഒരഞ്ച് മിനിറ്റ് വിശ്രമിച്ചതിന് ശേഷം വീട്ടിലേക്കുള്ള യാത്ര തുടര്‍ന്നു. ഓരോ യാത്രയുടേയും കൈപ്പും, മധുരവും രുചിച്ചറിയണമെങ്കില്‍ ട്രെയിനിലും, ബസുകളിലും യാത്ര ചെയ്യണം. എന്നാലേ അതിന്റെ അനുഭവങ്ങളെ മനസിലാക്കുവാന്‍ സാധിക്കുകയുള്ളൂ.

Keywords: Train, Railway, Kozhikode, Wedding, Whatsapp Status, Mohammad Ali Nellikunnu, Story of a train journey.
< !- START disable copy paste -->