city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഭര്‍തൃപീഡനം മാത്രമാണോ ഇവിടെ നടക്കുന്നത്? ഭാര്യാപീഡനം മൂലം മിണ്ടാജീവിതം നയിക്കുന്ന ഭര്‍ത്താക്കന്മാര്‍

(നടന്നു വന്നവഴി ഭാഗം-108) / കൂക്കാനം റഹ് മാന്‍

(www.kasargodvartha.com 09.09.2019)  
അന്നൊരു ഞായറാഴ്ചയായിരുന്നു. ഇതേവരെ തമ്മില്‍ കാണാത്ത ഒരു വ്യക്തി ചിരിയുമായി കടന്നുവരുന്നുണ്ട്. ഒഴിവു ദിവസത്തിന്റെ ആലസ്യത്തിലായിരുന്നു ഞാന്‍. വ്യക്തികളെ സ്വീകരിച്ചിരുത്തുവാന്‍ ഇക്കാലത്ത് ഭയമുണ്ട്, എങ്കിലും വേഷവും ഭാവവും കണ്ടപ്പോള്‍ മാന്യനാണെന്ന് കരുതി.

'വരു ഇരിക്കൂ.' സ്‌നേഹപൂര്‍വം അദ്ദേഹത്തെ ക്ഷണിച്ചു. ആമുഖം അധികമൊന്നുമില്ലാതെ ഞാന്‍ ചോദിച്ചു.

'വന്ന കാര്യം'?

സാറിനെ കാണണമെന്ന് ആഗ്രഹമുണ്ടായിരുന്നു. ഞായറാഴ്ചയല്ലേ വീട്ടിലുണ്ടാവുമെന്ന് കരുതി.

എന്തോ കുഴപ്പമുള്ള കാര്യമാണോ എന്ന് ഞാന്‍ സംശയിച്ചു. അതിന് ഇടകൊടുക്കാതെ അദ്ദേഹം തുടര്‍ന്നു.
'സാര്‍ എപ്പോഴും സ്ത്രീകളുടെ പക്ഷത്തുനിന്നു മാത്രം സംസാരിക്കുകയും അവരെ മാത്രം പിന്തുണക്കുകയും ചെയ്യുന്ന നിലപാടുള്ള വ്യക്തിയാണെന്നറിയാം. പക്ഷേ അതിനൊരു മറുവശമുണ്ടെന്ന് സാറിന് അറിയാത്തതു കൊണ്ടാണോ അതോ വിട്ടുകളയുന്നതാണോ? ഭര്‍തൃപീഡനം, കാമുകപീഡനം തുടങ്ങി സ്ത്രീ പക്ഷത്തു നിന്ന് കാണുകയും കേള്‍ക്കുകയും ചെയ്യുന്ന ദുരിതങ്ങളെ പോലെ തന്നെ ഭാര്യമാരുടെ പക്ഷത്തുനിന്നുള്ള പീഡനങ്ങളും കാമുകിമാരുടെ പക്ഷത്തുനിന്നുള്ള പീഡനങ്ങളും സാര്‍ തമസ്‌ക്കരിക്കുകയാണ്.

അദ്ദേഹം പറയുന്നതെല്ലാം ഒരു ചെറുചിരിയോടെ ഞാന്‍ കേട്ടിരുന്നു.

'സാര്‍ എനിക്കൊരു പത്തുപതിനഞ്ച് മിനിട്ട് അനുവദിക്കുകയാണെങ്കില്‍ ഞങ്ങളുടെ കുടുംബത്തിലെ ഭാര്യമാരുടെ പീഡനങ്ങള്‍ പങ്കുവെക്കാം സാര്‍. അക്കാര്യം എഴുതുകയോ, അംഗീകരിക്കുകയോ ചെയ്യുന്നത് സാറിന്റെ ഇഷ്ടം.'

'നിങ്ങളുടെ അനുഭവ കഥ പറയൂ കേള്‍ക്കട്ടെ' ഞാന്‍ ആവശ്യപ്പട്ടു.

'ദീര്‍ഘമായൊരു കഥയാണ് സാര്‍. എങ്കിലും ഞാന്‍ ചുരുക്കി പറയാം. ഞങ്ങള്‍ മൂന്ന് ആണ്‍ മക്കളാണ് അമ്മയ്ക്കുണ്ടായിരുന്നത്. അച്ഛന്‍ ഞങ്ങളെ കാര്യമായി ശ്രദ്ധിക്കാറില്ല. 'അമ്മ വളര്‍ത്തിയ മക്കളും വാതുക്കല്‍ വളര്‍ത്തിയ കോഴിയും' എന്നൊരു പഴഞ്ചൊല്ല് സാര്‍ കേട്ടിരിക്കുമല്ലോ? അച്ചടക്കമില്ലാതെ അതിലേയും ഇതിലേയും വഴിമാറി പോകുമെന്നാണ് അതുകൊണ്ട് ഉദ്ദേശിക്കുന്നത്.

ഞാനാണ് മൂത്ത മകന്‍. ഇരുപത് വയസില്‍ സര്‍ക്കാര്‍ ജോലിയില്‍ കയറി. 24 വയസിലെത്തിയപ്പോള്‍ അമ്മ വിവാഹത്തിനായി നിര്‍ബന്ധിക്കാന്‍ തുടങ്ങി. എന്നെ സംബന്ധിച്ചിടത്തോളം അമ്മയാണെല്ലാം. അമ്മയുടെ ആഗ്രഹം നിറവേറ്റിക്കൊടുക്കാന്‍ ഞാന്‍ തയ്യാറായി. ഒരു പെണ്ണിനെ കണ്ടെത്തി. വിദ്യാഭ്യാസമുള്ള കുടുംബം. കണ്ടെത്തിയ പെണ്‍കുട്ടിക്ക് ഇളയവരായി അഞ്ചു പേരുണ്ട്. ബാക്കിയെല്ലാം ഗുണകരമാണ്.

വിവാഹം നടന്നു. ആദ്യഘട്ടത്തില്‍ ഭാര്യവീട്ടുകാര്‍ സ്‌നേഹവും ആദരവും കോരിവാരിത്തന്നു. ഭാര്യയും എളിമയോടെയും സഹകരണത്തോടെയും ഇടപെട്ടു. അഞ്ച് പത്ത് വര്‍ഷത്തിനകം രണ്ട് മക്കളുടെ അച്ഛനായി ഞാന്‍. അവളുടെ ഷെയറില്‍ ഒരു മോശമല്ലാത്ത വീടുവെച്ചു.

\
ഭര്‍തൃപീഡനം മാത്രമാണോ ഇവിടെ നടക്കുന്നത്? ഭാര്യാപീഡനം മൂലം മിണ്ടാജീവിതം നയിക്കുന്ന ഭര്‍ത്താക്കന്മാര്‍
മാറിത്താമസമാക്കിയതു മുതല്‍ അവളുടെ പെരുമാറ്റത്തില്‍ മാറ്റം വന്നു തുടങ്ങി. അവളുടെ സഹോദരങ്ങളോടുള്ള അടുപ്പം എന്നേക്കാളേറെയായി. എല്ലാം എന്നോട് അന്വേഷിക്കാതെ തന്നിഷ്ട പ്രകാരം ചെയ്യാന്‍ തുടങ്ങി. ആദ്യമാദ്യം ഞാന്‍ എതിര്‍പ്പു പ്രകടിപ്പിച്ചു. ക്രമേണ അതില്‍ കാര്യമില്ലെന്ന് തോന്നി. പറമ്പിലെ വരുമാനമെടുക്കുന്ന കാര്യമോ, അവിടെ പണിക്ക് ആളെ നിശ്ചയിക്കുന്ന കാര്യമോ ഒന്നും എന്നോടന്വേഷിക്കാതെയായി. ആയിടക്ക് എന്റെ അനുജന്‍ മരിച്ചു. ഞാന്‍ തനിച്ചായി. എനിക്ക് ആകെയുള്ളൊരു താങ്ങ് എന്റെ അമ്മയായിരുന്നു. അതും കൂടെ പോയപ്പോള്‍ അവള്‍ ഒന്നുകൂടി എന്നോടുള്ള ഇഷ്ടക്കുറവ് വ്യക്തമാക്കാന്‍ തുടങ്ങി.

അവസരം കിട്ടുമ്പോള്‍ അനുഭവങ്ങള്‍ പങ്കിടാന്‍ താല്‍പര്യമാണെനിക്ക്. തുടങ്ങുമ്പോള്‍ തന്നെ അവള്‍ എണീറ്റു പോകും. അവളെക്കുറിച്ച് അഭിനന്ദന വാക്കുകള്‍ പറയുന്നതുപോലും ഇഷ്ടമല്ല. നല്ല ഡ്രസിട്ടാല്‍ വളരെ നന്നായിട്ടുണ്ട് എന്നൊരു കമന്റ് പറഞ്ഞാല്‍ അത് കേള്‍ക്കാന്‍ പോലും മനസില്ലാത്തവളാണ്. അവളുടെ ബന്ധുജനങ്ങളുടെ വിവാഹത്തിനൊക്കെ എന്നോട് അന്വേഷിക്കാതെ പോകല്‍. വീട്ടുപകരണമായാലും, ഭക്ഷണ സാധനങ്ങളായാലും അവളുടെ ബന്ധുജനങ്ങള്‍ക്ക് നല്‍കല്‍, എന്തെങ്കിലും എന്റെ ഭാഗത്ത് നിന്ന് പ്രതിഷേധം കാണിച്ചാല്‍ കയര്‍ത്തുപറയല്‍, ദിവസങ്ങളോളം ഒന്നും മിണ്ടാതിരിക്കല്‍ ഇതൊക്കെ ഇന്നും തുടരുന്നു.

ശരിക്കും ഇതൊരു ഭാര്യപീഡനമല്ലേ? ഇക്കാര്യം പുറത്ത് ആരോടും പറയാന്‍ എന്റെ മാന്യത അനുവദിക്കുന്നില്ല. എല്ലാം മനസിലിട്ട് നീറികഴിയുകയാണു ഞാന്‍. ഒരു മിണ്ടാജീവിതം നയിക്കുന്ന വ്യക്തി.

എന്റെ തൊട്ടനിയന്‍ ഭാര്യപീഡനം മൂലം ജീവിതം അവസാനിപ്പിക്കേണ്ടി വന്നവനാണ് സാര്‍. അവന്‍ ഒരു കട നടത്തുകയായിരുന്നു. അവിടെ സാധനം വാങ്ങാന്‍ വരുന്ന ഒരു പെണ്‍കുട്ടിയെ അവന്‍ ഇഷ്ടപ്പെട്ടു. അവന്‍ വിവാഹതനാവുമ്പോള്‍ 23 വയസുകാരനായിരുന്നു. ആദ്യകാല ജീവിതം അടിപൊളിയായിരുന്നു. മൂന്ന് കുഞ്ഞുങ്ങളുണ്ടായി. അതൊക്കെ പെട്ടെന്ന് കഴിഞ്ഞു. അവനും സ്വന്തമായി വീടുവെച്ച് ജീവിതമാരംഭിച്ചു.
ഭാര്യയുടെ ഭാഗത്തുനിന്നുള്ള സ്‌നേഹമില്ലായ്മ കൂടികൂടി വന്നു. അവന്‍ പുറത്ത് പോയി ജോളിയടിച്ച് ജീവിക്കാന്‍ തുടങ്ങി. സ്വത്ത് വിറ്റ് കാറും ബൈക്കും വാങ്ങി കറങ്ങാന്‍ തുടങ്ങി. അവനെ പറഞ്ഞ് പിന്തിരിക്കുന്നതിന് പകരം അവള്‍ പ്രതിഷേധിക്കാന്‍ തുടങ്ങി.

വീട്ടില്‍ എത്തിയാല്‍ ഭക്ഷണം നല്‍കാതെ പീഡിപ്പിക്കും. അവന്‍ ഹോട്ടലുകളെ ആശ്രയിക്കാന്‍ തുടങ്ങി. പൊറാട്ടയിലും ഇറച്ചിക്കറികളും ജീവിതം തുലച്ചു. ക്രമേണ അവന്‍ രോഗത്തിനടിമയായി. കേവലം 40-ാം വയസില്‍ ലോകത്തോട് വിടപറയേണ്ടി വന്നു അവന്. അവനും ഭാര്യയുടെ പീഡനം പുറംലോകത്തെയോ, ബന്ധുജനങ്ങളെയോ അറിയിക്കാന്‍ മിനക്കെട്ടില്ല. താന്‍ ചെന്നുപെട്ട കുഴിയില്‍ താന്‍ തന്നെ ജീവിതം അവസാനിപ്പിച്ചോളാം എന്ന മനോഭാവമായിരുന്നു അവന്.

ഭക്ഷണം വഴിതന്നെയാണ് അവന് കുടല്‍ സംബന്ധമായ രോഗമുണ്ടായത്. മാസങ്ങളോളം വേദന കടിച്ചമര്‍ത്തിയാണ് ആശൂപത്രിയില്‍ കഴിച്ചു കുട്ടിയത്. കുടല്‍ ക്യാന്‍സറായാണ് അവന്‍ പോയത്. അപ്പോഴും ആളുകളെ ബോധിപ്പിക്കാന്‍ മാത്രമാണ് സ്വന്തം ഭാര്യ ആശുപത്രി സന്ദര്‍ശിച്ചത്. ഇതും ഭാര്യാപീഡനമല്ലേ സാര്‍?

എന്റെ രണ്ടാമത്തെ അനജനും പ്രണയവലയില്‍ കുടുങ്ങി വിവാഹിതനായവനാണ്. അതും അവളുടെ നിത്യ സന്ദര്‍ശനം വഴിയും, പഞ്ചാരമെഴികളിലൂടെയും അവനെ വശത്താക്കിയതാണ്. കാലം കടന്നു പോയപ്പോള്‍ അവന് അവളില്‍ സംശയത്തിന്റെ നാമ്പു മുളക്കാന്‍ തുടങ്ങി. പലരുടെ കൂടെയുള്ള യാത്രയും സമയം തെറ്റി വീട്ടിലെത്തലും ചോദ്യം ചെയ്തപ്പോള്‍ എനിക്ക് എന്റെ ബിസിനസ് സ്ഥാപനം ശ്രദ്ധിക്കണം. അതിന് പലരുടെയും സഹായം വേണ്ടിവരും, കൃത്യസമയത്തു തന്നെ വീട്ടില്‍ തിരിച്ചെത്താന്‍ കഴിയാതെ വരും, അതില്‍ സഹകരിച്ചേ മതിയാവൂ. അവളുടെ ധിക്കാരപരമായ പറച്ചില്‍ അവനില്‍ പ്രയാസമുണ്ടാക്കി. കഴിയാവുന്നത്ര ക്ഷമിച്ചു നോക്കി. ക്രമേണ അവന്റെ കാര്യങ്ങളില്‍ അവള്‍ ശ്രദ്ധിക്കാതെയായി.

ഇപ്പോള്‍ ആരുടെയൊക്കെയോ കൂട്ടുപിടിച്ച് അവള്‍ ഗള്‍ഫിലേക്ക് കടന്നിരിക്കുന്നു. അവിടെ കമ്പനിയില്‍ നല്ലൊരു ജോലി തരപ്പെട്ടു എന്നാണറിയാന്‍ കഴിഞ്ഞത്. അവന്‍ തനിച്ച് ജീവിച്ച് വരുന്നു. ചെറുപ്പക്കാരനാണ്. സര്‍ക്കാര്‍ സര്‍വിസില്‍ ജോലിയുണ്ട്. തനിച്ച് ഭക്ഷണം പാകം ചെയ്ത് ഒറ്റയ്ക്ക് കിടന്ന് ജീവിതം തള്ളി വിടുന്നു. അവള്‍ അക്കാര്യമൊന്നും ശ്രദ്ധിക്കുന്നേയില്ല. സ്വന്തം ഭര്‍ത്താവിനെ ഇങ്ങിനെ പ്രയാസപ്പെടുത്തരുത് എന്ന ചിന്തയൊന്നും അവള്‍ക്കില്ല. സര്‍ക്കാര്‍ ജോലിക്കാരനായതിനാല്‍ അവളെ വിവാഹമോചനം നടത്താനും സാധിക്കില്ലെന്നവള്‍ക്കറിയാം. ഇതൊരു കനത്ത ഭാര്യാപീഡനമല്ലേ സാര്‍.

'ഇത് എന്റെയും അനുജന്മാരുടെയും മാത്രം കഥ. എത്രയോ പുരുഷ ജന്മങ്ങള്‍, വിവാഹിതരായതു കൊണ്ടു മാത്രം ഭാര്യമാരുടെ പീഡനം സഹിച്ച് നരക ജിവിതം നയിക്കുന്നു. അവര്‍ വിങ്ങുന്ന മനസുമായി മിണ്ടാ ജീവിതം നയിക്കുന്നു. ഇത്തരം കാര്യങ്ങളും സാര്‍ ശ്രദ്ധിക്കണം. അല്ലാതെ എന്നും സ്ത്രീകളുടെ പക്ഷം ചേര്‍ന്നു മാത്രം നിന്നാല്‍ പോരാ. ഭര്‍തൃപീഡനങ്ങളെ പോലെ ഭാര്യാപീഡനങ്ങളും ഇവിടെ നടക്കുന്നു.' നമുക്കു വീണ്ടും കാണാം'. അദ്ദേഹം കൂടുതലൊന്നും പറയാതെ ഇറങ്ങി നടന്നു...



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords:  Kookanam-Rahman, Article, Assault, wife, husband, Kookanam-Rahman, Article, Assault, wife, husband,     < !- START disable copy paste -->   

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia