city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Sports | കാസര്‍കോട്ടുകാരേ, നമ്മള്‍ ബിഗ് സ്‌ക്രീനില്‍ മാത്രം ഒതുങ്ങിയാല്‍ മതിയോ?

-അര്‍ശാദ് പൊവ്വല്‍

(www.kasargodvartha.com)
ഫുട്‌ബോള്‍ ലോകകപ്പ് വന്നപ്പോള്‍ മറ്റു രാജ്യങ്ങളുടെ കളി കണ്ട് ആസ്വദിക്കാന്‍ വേണ്ടി കാസര്‍കോട് സന്ധ്യാരാഗം ഓഡിറ്റോറിയത്തില്‍, ഒരുപറ്റം യുവാക്കളുടെയും മാര്‍ച്ചന്റ്‌സ് അസോസിയേഷന്റെയും ഒരുപാട് വ്യാപാര സ്ഥാപനങ്ങളുടെയും കാസര്‍കോട് നഗരസഭയുടെയും സഹായത്താല്‍ ഒരുക്കിയ ബിഗ് സ്‌ക്രീനില്‍ ഫുട്‌ബോള്‍ കളി കാണുന്നതിനായി വലിയ തോതിലാണ് കായിക പ്രേമികള്‍ ദിനേന എത്തുന്നത്.
             
Sports | കാസര്‍കോട്ടുകാരേ, നമ്മള്‍ ബിഗ് സ്‌ക്രീനില്‍ മാത്രം ഒതുങ്ങിയാല്‍ മതിയോ?

ആവേശം വര്‍ധിച്ചപ്പോള്‍ സ്‌ക്രീന്‍ വലിപ്പം ആദ്യം ഉണ്ടായിരുന്ന 432 സ്‌ക്വയര്‍ ഫീറ്റില്‍ നിന്ന് 600 ആയി ഉയര്‍ത്തി കൂടുതല്‍ ദൃശ്യ മികവൊരുക്കി. 3 എച്ച് ഡി വാളില്‍ 35,000 വാട്ട്‌സിന്റെ ശബ്ദ സംവിധാനത്തോടെ പ്രദര്‍ശിപ്പിക്കുന്ന മത്സരങ്ങള്‍ വലിയ ആവേശത്തോടെയാണ് കാസര്‍കോടന്‍ ജനത ഏറ്റെടുത്തത്. സംഘാടകരുടെ പ്രതീക്ഷയ്ക്കും അപ്പുറമായിരുന്നു ഒഴുകിയെത്തിയവരുടെ കണക്കുകള്‍. പല സ്ഥലങ്ങളില്‍ നിന്നും ആളുകള്‍ കളി കാണാനെത്തുന്നു.

ഉറങ്ങിക്കിടക്കുന്ന കാസര്‍കോടിന് വലിയ ഉണര്‍വാണ് ഇത് നല്‍കിയത്. വളരെ സന്തോഷം, നമുക്ക് അഭിമാനിക്കാം. എങ്കിലും പറയട്ടെ ഈ ബിഗ് സ്‌ക്രീനില്‍ ഒതുങ്ങിയാല്‍ മതിയോ നമ്മള്‍. ഈ ആവേശവും ഇതേ ഊര്‍ജ്ജവും നമ്മുടെ കായിക രംഗത്തെ വികസനത്തിനും ഉണ്ടാവട്ടെ. നമ്മുടെ നാട്ടില്‍ ഫുട്‌ബോള്‍ കളിക്കാനുള്ള നല്ലൊരു മൈതാനമുണ്ടോ. ഉള്ള ഒരു ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ കാര്യം കട്ടപ്പൊകയാണ്.
              
Sports | കാസര്‍കോട്ടുകാരേ, നമ്മള്‍ ബിഗ് സ്‌ക്രീനില്‍ മാത്രം ഒതുങ്ങിയാല്‍ മതിയോ?

നായന്മാര്‍മൂലയിലുള്ള ടെനീസ് കോര്‍ട്ട് ചുക്കിനും ചുണ്ണാമ്പിനും ഗുണമില്ലാത്ത രീതിയിലായി. ജില്ലയില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഏക ടെന്നീസ് കോര്‍ട്ട് ആണെങ്കിലും പ്രതിഷേധങ്ങള്‍ ഉയരുമ്പോള്‍ മാത്രം പേരിന് കാടുകള്‍ വെട്ടിത്തെളിച്ച് തടിതപ്പുന്ന നയമാണ് അധികൃതര്‍ സ്വീകരിക്കുന്നത്. അടയാളങ്ങളെല്ലാം മാഞ്ഞ നിലയിലാണ്. നാലുഭാഗത്തും കമ്പിവേലി സ്ഥാപിച്ചിട്ടുള്ളത് പേരിന് മാത്രമാണ്. ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും കയറിച്ചെല്ലാനാവും. നെറ്റ് കെട്ടാനുള്ള പോസ്റ്റുകള്‍ മാത്രമാണ് ടെന്നീസ് കോര്‍ട്ട് ആണെന്ന് തോന്നിപ്പിക്കാന്‍ ഇവിടെ ആകെയുള്ളത്.

ഇങ്ങനെ മതിയോ കാസര്‍കോടിന്റെ കായിക മേഖലയിലുള്ള മുന്നേറ്റം. ഒരുപാട് പ്രതിഭകളുണ്ട് ഇവിടെ. പക്ഷെ, ഉയരങ്ങളില്‍ എത്തുന്ന എത്ര പേരുണ്ട്. പിന്തുണയും പ്രോത്സാഹനവും അടിസ്ഥാന സൗകര്യങ്ങളും ഇല്ലാത്തതാണ് പ്രതിഭകളെ പിന്നോട്ടെടുപ്പിക്കുന്നത്. വേണം നമുക്ക് ഫുട്‌ബോളും, ക്രിക്കറ്റും, വോളിബോളും, ടെന്നീസും, ബാസ്‌ക്കറ്റ് ബോളും, ഷട്ടിലും. എന്ന് വേണ്ട സ്‌പോര്‍ട്‌സ് ഏത് ആയാലും ഗെയിംസും, മറ്റും കലകള്‍ക്കും വേണ്ടിയിട്ടുള്ള സൗകര്യങ്ങള്‍ക്ക് വേണ്ടി ആവേശവും ഊര്‍ജ്ജവും. അതിന് വേണ്ടി എല്ലാവരും ശബ്ദിക്കണം. മാറ്റങ്ങള്‍ സ്‌കൂള്‍ തലത്തില്‍ ഉണ്ടാവട്ടെ കളിച്ചു വളരട്ടെ നമ്മുടെ മക്കള്‍. അകലട്ടെ മയക്കുമരുന്നുകള്‍. കാസര്‍കോടിന്റെ പ്രതിഭകള്‍ ആഗോള തലത്തില്‍ അഭിമാനമാവട്ടെ.

Keywords:  Article, Sports, Football, Football Tournament, Cricket, Kerala, Kasaragod, FIFA-World-Cup-2022, Status of sports sector in Kasaragod.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia