ഇങ്ങനെയും ജീവിതം ഉണ്ടായിരുന്നു
Jul 10, 2013, 10:39 IST
കൂക്കാനം റഹ്മാന്
ബാല്യകാല ഓര്‍മ്മകളും, അനുഭവങ്ങളും മനസ്സില്‍ പലപ്പോഴും അസ്വസ്ഥതകളുണ്ടാക്കുന്നു. പുതുതലമുറയ്ക്ക് അക്കാര്യങ്ങളൊന്നും അത്ര ദഹിക്കുന്നില്ല. ഇങ്ങിനെയൊക്കെ ജനങ്ങളുണ്ടായിരുന്നോ? ജീവിത രീതി ഉണ്ടായിരുന്നോ എന്നവര്‍ ആശ്ചര്യപ്പെടുന്നു. അതു കൊണ്ട് തന്നെ അക്കഥകള്‍ / അനുഭവങ്ങള്‍ കുറിക്കാന്‍ മനസ്സ് വെമ്പുന്നു.
പഴയ ഗ്രാമീണതയുടെ സൗന്ദര്യം, അന്ന് ജീവിച്ചിരുന്നവരുടെ സൗഹൃദം, നിര്‍മ്മല മനസ്സിന്റെ ഉടമകളായിരുന്നു അവര്‍. പുതുമ തേടി നടന്നു നീങ്ങുന്ന പുതുതലമുറ വന്ന വഴികളെക്കുറിച്ചറിയണം. എങ്കിലെ അവരുടെ ജീവിതം അര്ത്ഥപൂര്ണമാവുകയുളളൂ. പിതാമഹന്മാരുടെ ജീവിതചര്യകളും, വിശ്വാസ രീതികളും കേട്ടറിയുമ്പോള്‍ നെറ്റി ചുളിക്കുകയും ചിലപ്പോള്‍ കപട നാട്യം നടിക്കുകയും ചെയ്യുന്ന യുവതയെയും നമുക്കുചുറ്റും കാണാം.
എന്റെ ഗ്രാമത്തിലെ അറുപത് വര്‍ഷങ്ങള്‍ക്കപ്പുറത്തെ ഗ്രാമ്യ ജീവിതത്തിന്റെ ഓരോ ഏടുകള്‍ മറിച്ചു നോക്കാന്‍ ശ്രമിക്കുകയാണ് ഞാന്‍. മതില്‍ക്കെട്ടുകളില്ലാത്ത പറമ്പുകള്‍. അവിടെ കൊച്ചു കൊച്ചു ഓലപ്പുരകളും, ഓടുമേഞ്ഞ കുറച്ചു വീടുകളും. കളങ്കമില്ലാത്ത മനുഷ്യരുടെ ആവാസ, കേന്ദ്രമായിരുന്നു ആ ഗ്രാമം. അവിടെ ഞാന്‍ കളിച്ചു നടന്ന ഒരു വലിയ വളപ്പുണ്ട്. ഉച്ചന്‍ വളപ്പ്. (വളപ്പ് = പറമ്പ്) ഇവിടുത്തെ വളപ്പുകള്‍ക്ക് പല പേരുണ്ട്. കൊല്ലന് വളപ്പ്, വാണിയന്‍ വളപ്പ്, എന്നിവ. ഉച്ചന്‍ എന്ന് പേരായ ഒരു ചെരുപ്പുകുത്തി താമസിച്ചതിനാലാണ് പോലും ആ വളപ്പ് ഉച്ചന്‍ വളപ്പ് എന്നറിയപ്പെടുന്നത്.
ആന്ധ്രയില്‍ നിന്ന് വന്ന നാല് ചെരുപ്പുകുത്തി സഹോദരന്മാര് ആ പറമ്പില്‍ താമസിച്ചിരുന്നു. പെറ്റു പെരുകി അവിടെ നിന്ന് അടുത്തുളള കുന്നിന് പ്രദേശങ്ങളിലേക്ക് അവര്ചേക്കേറി. ആട്ടി ഓടിച്ചതോ, സ്വയം പോയതോ എന്നറിയില്ല. അവര്‍ കൂളിക്കുന്നിലേക്കും, പാലക്കുന്നിലേക്കും, ഓലാട്ടു കുന്നിലേക്കും കുടിയേറിപ്പാര്‍ത്തു എന്ന് കേട്ടു കേള്‍വി.
അതില്‍ കൂളിക്കുന്നില്‍ താമസിച്ചു വന്നിരുന്ന ചെരുക്കുത്തി കുടുംബങ്ങളെക്കുറിച്ചുളള ഓര്‍മ്മകളാണ് എന്റെ ഓര്‍മ്മയില്‍ കൂടുതല്‍ തങ്ങി നില്‍ക്കുന്നത്.
അവരുടെ സംസാരഭാഷ ഗ്രാമ്യ കന്നടയാണ്. അന്നവര്‍ സംസാരിച്ചിരുന്ന ഗുഡ്ക, ഗുഡ്കി ഏനുമാറായ എന്നീ പദങ്ങള്‍ കുഞ്ഞുനാളിലേ ഞങ്ങള്‍ കുട്ടികള്‍ പറയാന്‍ പഠിച്ചിരുന്നു. അവരുടെ പേരുകളും ഓര്‍മ്മയില്‍ നില്ക്കുന്നവയാണ്. ഒറ്റക്കണ്ണന്‍ കുഞ്ഞന്‍, ഉണ്ടത്തിമ്മന്‍, തമ്മണ്ണന്‍, തിമ്മക്ക, എങ്കിട്ടന് തുടങ്ങിയവരുടെ രൂപവും വസ്ത്രാധാരണവും എല്ലാം മനസ്സില്‍ തങ്ങി നില്ക്കുന്നു.
ഇന്നത്തെ പരിഷ്ക്കാരികളെ പോലെ കുളിയും, അലക്കും, ക്രോപ്പും ഒന്നും കൃത്യമായി അവര്‍ ചെയ്യാറില്ലായിരുന്നു. ചപ്രത്തല മുടിയും അഴുക്കു പുരണ്ട വസ്ത്രങ്ങളും ഒക്കെയായി അങ്ങ് ജീവിക്കും.
ചെരുപ്പു കുത്തി എന്ന പേരിലാണറിയപ്പെടുന്നതെങ്കിലും അക്കാലത്ത് തന്നെ ഈ തൊഴില്‍ ചെയ്യുന്നവര്‍ വളരെ അപൂര്‍വ്വമായിരുന്നു. അവരുടെ പ്രധാന തൊഴില്‍ കുമ്മായ നിര്‍മ്മാണമായിരുന്നു. അവരുടെ കുടിലിനുമുന്നില് മണ്ണ് കൊണ്ട് കെട്ടിപ്പൊക്കിയ കുമ്മായ ചൂളകാണാം. വീടുകളില്‍ ചെന്ന് കക്കത്തോട് ശേഖരിച്ചാണ് കുമ്മായം ഉണ്ടാക്കിയിരുന്നത്.
കാട്ടില്‍ ചെന്ന് പഴയ മരക്കുറ്റികള്‍ കിളച്ച് കത്തിച്ച് കരിയാക്കി മാറ്റുന്ന പണിയും അവര്‍ ചെയ്തിരുന്നു, കരി ചായക്കടകളിലും മറ്റും വില്പന നടത്തുകയും ചെയ്യും ഇത്തരം അധ്വാനങ്ങളിലൂടെ കിട്ടുന്ന വരുമാനം കൊണ്ടാണ് പട്ടിണി അകറ്റാന്‍ ശ്രമിച്ചിരുന്നത്. പലതരം ചൂഷണങ്ങള്‍ക്കും അവര്‍ വിധേയരായിട്ടുണ്ട്. ചായപ്പീടികകളില്‍ അന്ന് അവര്‍ക്കായി മാത്രം ഗ്ലാസ് കരുതിയിട്ടുണ്ടാവും. കടയുടെ അകത്തൊന്നും കയറി ഇരിക്കില്ല. കടയുടെ മുറ്റത്താണ് അവരുടെ സ്ഥാനം.
പണിചെയ്യാന്‍ പറ്റാത്തകാലത്ത് അവര്ക്കാകെയുളള സാമ്പാദ്യമായ മഴു പീടികയില്‍ പണയം വെച്ചാണ് അത്യാവശ്യ സാധനങ്ങള്‍ വാങ്ങിയിരുന്നത്. അതും കൂടി കഴിഞ്ഞാല്‍ പൂര്ണപട്ടിണിതന്നെ.
ചത്ത പശൂക്കളും കാളകളും അവരുടെ ആഹാരമായിരുന്നു. കാലുകള്‍ കൂട്ടിക്കെട്ടി തലകീഴായി മരത്തണ്ടില്‍ കെട്ടിയിട്ട് ഇരുഭാഗം പിടിച്ച് കന്നു കാലികളെ കുടിലിലേക്ക് എത്തിക്കും. അതിന്റെ മാംസം കഴിയുന്നത് വരെ ജീവിതം കുസാല്‍ തന്നെ. ചത്തവയെ തിന്നുന്നത് കൊണ്ട് ആ തരത്തില്‍ മോശക്കാരായാണ് മറ്റുളളവര്‍ അവരെ കണ്ടിരുന്നത്.
അവരുടെ ഇടയില്‍ അക്കാലത്ത് നടക്കുന്ന വിവാഹങ്ങളും രസകരമായിരുന്നു. പ്രായപൂര്‍ത്തിയായ പെണ്ണുണ്ടെങ്കില്‍ മറ്റ് നാടുകളില്‍ നിന്ന് ചുണയുളള യുവാക്കള്‍ വന്ന് 'കട്ടുകൊണ്ടു പോകും'. പെണ്ണിനെ കട്ടുകൊണ്ടു പോയി എന്ന് പറഞ്ഞാല്‍ അവളുടെ വിവാഹം കഴിഞ്ഞു എന്നാണ്. രക്ഷിതാക്കള്‍ അറിയാതെ അവരുടെ പെണ്മക്കളെ കട്ടുകൊണ്ടു പോവുന്ന ചെറുപ്പക്കാരന് യോഗ്യനാണെന്നാണ് അവരുടെ വെപ്പ്.
അന്ന് ഗ്രാമത്തിലെ തീയ്യ വീടുകളിലെല്ലാം വാറ്റുണ്ടായിരുന്നു അവരുടെ ആവശ്യം കഴിച്ച് മിച്ചം വരുന്നത് മറ്റുളളവര്‍ക്ക് വിലക്കു നല്‍കും. അതിന്റെ പ്രാധാന ഉപഭോക്താക്കള്‍ ചെരുപ്പു കുത്തികള്‍ തന്നെ. ആണുംപെണ്ണും ഒന്നിച്ചു കുടിക്കും കുടിലിലെത്തി അല്പ സ്വല്പം വഴക്കും അടിപിടിയും നടക്കും. കിടന്നുറങ്ങും. അടുത്ത ദിവസം അക്കഥയൊക്കെ ഇരുവരും മറക്കുകയും ചെയ്യും.
മരണപ്പെട്ടാല്‍ ശവം മണ്ണില്‍ പൂഴ്ത്തിവെക്കും. അതിനെ 'പൂക്കുക' എന്നാണ് പറയുക. മരിച്ചവരുടെ ആത്മാക്കള്‍ ആ കുടുംബത്തിലെ മുതിര്‍ന്ന വ്യക്തിയില്‍ കൂടാന്‍ വരും. അത്തരം ചടങ്ങിനെ മാരിയമ്മകൂടല് എന്നാണ് പറയുക. മാരിയമ്മ കൂടിയ വ്യക്തി നടത്തുന്ന പ്രത്യേകതരം നൃത്തച്ചുവടുണ്ട്. കയ്യില്‍ കുറച്ച് ചൂരല്‍ വളളികളും ഉണ്ടാവും. ഈ ചൂരല്‍ വളളികൊണ്ട് ദേഹം മുഴുവന്‍ അടിക്കും. പുറത്ത് അതിശക്തമായി അടിക്കും. ഭീകരമാണ് ആ കാഴ്ച. അത് കാണാന്‍ കുഞ്ഞുങ്ങളായ ഞങ്ങളൊക്കെ ഓടിക്കൂടും.
തമ്മണ്ണന്‍ എന്ന പ്രായം കൂടിയ വ്യക്തിയിലാണ് പലപ്പോഴും മാരിയമ്മ കൂടല്‍. കക്ഷി ആജാന ബാഹുമാണ്. മുടി വളര്‍ത്തി നീട്ടിയിട്ടുണ്ട്. എന്തൊക്കെയോ ആക്രോശിച്ചുകൊണ്ടാണ് ചൂരല്‍ പ്രയോഗം നടത്തുക. നല്ല ലഹരിയിലായിരിക്കും. ഒന്നോരണ്ടോ മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ഈ പരിപാടി കഴിഞ്ഞാല്‍ ക്ഷീണിതനായി വീഴും. അതോടെ കൂടിയ പിശാച് ഒഴിഞ്ഞുപോയി എന്നാണ് വെപ്പ്.
ചെരുപ്പുകുത്തികളുടെ ഈയൊരു ജീവിതാധ്യായം കഴിഞ്ഞു. വിദ്യാഭ്യാസം അവരെ മാറ്റിയെടുത്തു. കുടിലുകള്‍ അപ്രത്യക്ഷമായി. അവരുടെ ഇടയില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥരുണ്ടായി. ജീവിത ചര്യകള്‍ ആധുനികരീതിയിലേക്ക് ചുവടു മാറി. കഴിഞ്ഞകഥകള്‍ അവരില്‍ പലര്‍ക്കും ഇന്ന് അറിയുക പോലുമില്ല. എങ്കിലും ഇങ്ങിനെയും ഒരു ജീവിതമുണ്ടായിരുന്നു അവര്‍ക്ക്.
Keywords: Cobbler, Kookanam-Rahman, Article, Food, Family, Tea Stall, Marriage, Memory, Place, Life, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Kookkanam Rahman (Writer) |