city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സംഗീത നാടക അക്കാദമിയുടെ പ്രതിമാസ നാടകം വീണ്ടുമെത്തുന്നു; ഇത്തവണത്തെ നാടകം 'അതൊരു കഥയാണ്' ,നാടകം 9ന് ചൈതന്യയില്‍

നേര്‍ക്കാഴ്ച്ചകള്‍/പ്രതിഭാരാജന്‍

(www.kasargodvartha.com 08.07.2017) സംഗീത നാടക അക്കാദമിയുടെ പ്രതിമാസ നാടകം കഴിഞ്ഞ രണ്ടു മാസങ്ങളിലായി നിലച്ച മട്ടിലായിരുന്നു. 9ന് ഇത് പുനരാരംഭിക്കുന്നു. കിഴക്കുംകര ചൈതന്യയില്‍ 7 മണിക്കാണ് പ്രദര്‍ശനം. തിരുവനന്തപുരം ആരാധനയുടെ 'അതൊരു കഥയാണ്' എന്ന നാടകമായിരിക്കും അരങ്ങിലെത്തുക. ഇത്തവണത്തെ സംഗീത നാടക അക്കാദമിയുടെ പ്രൊഫഷണല്‍ നാടക മത്സരത്തില്‍ രണ്ടാം സമ്മാനവും എറ്റവും നല്ല നടനുമുള്ള പുരസ്‌കാരവും നേടിയ നാടകമാണിത്.

നാടകം മറന്നു ജീവിതമില്ലാത്ത അതുല്യ നടന്‍ ശശാങ്കനാണ് ഇത്തവണത്തെ നല്ല നടനായി സംഗീത നാടക അക്കാദമി തെരഞ്ഞെടുത്തത്. സ്വന്തം ജീവിതത്തിന്റെ നോവും വേവും മറന്ന് അരങ്ങില്‍ കഥാപാത്രങ്ങളായി പകര്‍ന്നാടിയ ശശാങ്കനാണ് ഇതിലെ നായകന്‍. രണ്ടരമണിക്കൂറോളം ചിരിച്ചും ചിന്തിപ്പിച്ചും കരയിച്ചും വിസ്മയിപ്പിച്ചുമൊക്കെ മുന്നേറുകയാണ് നാടകം.

രവി പുത്തൂരാന്‍ എന്ന കഥാപാത്രത്തെയാണ് ശശാങ്കന്‍ അവതരിപ്പിക്കുന്നത്. രവീ പുത്തൂരാനിലൂടെയുള്ള തന്റെ അഭിനയത്തിന് പുരസ്‌കാരം നേടാന്‍ സാധിച്ചത് പ്രേക്ഷകരുടെ നിര്‍ലോഭമായ പ്രോത്സാഹനം ഒന്നു കൊണ്ടു മാത്രമാണെന്ന് ശശാങ്കന്‍ പറഞ്ഞു. അവാര്‍ഡ് ലഭിക്കുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു. ഇരുന്നൂറോളം ഇടങ്ങളില്‍ നിന്നും പ്രേക്ഷകരുടെ പ്രതികരണം അങ്ങനെ തോന്നിപ്പിച്ചു. നാടകത്തിനൊടുവില്‍ പലരും വന്ന് കെട്ടിപ്പിടിച്ച് അഭിനന്ദിക്കുമായിരുന്നു.

സംഗീത നാടക അക്കാദമിയുടെ പ്രതിമാസ നാടകം വീണ്ടുമെത്തുന്നു; ഇത്തവണത്തെ നാടകം 'അതൊരു കഥയാണ്' ,നാടകം 9ന് ചൈതന്യയില്‍

നാടകത്തിന്റെ നിര്‍മാതാവ് ഉണ്ണി ദിവ്യ, രചയിതാവായ മുഹാദ് വെമ്പായം സംവിധായകന്‍ സുരേഷ് ദിവാകരന്‍ തുടങ്ങിയവരുടെ സൂക്ഷ്മത കൂടി അംഗീകാരത്തിനു വഴിമരുന്നിട്ടു. തൊഴിലന്വേഷിച്ച് ഗള്‍ഫ് നാടുകളിലെത്തിയെങ്കിലും നാടക ലഹരി ശശാങ്കനെ തിരികെ വിളിക്കുകയായിരുന്നു. നാലു മാസക്കാലം നാടകം ഒരു സ്റ്റേജിന് 2,000 വെച്ച് കിട്ടും. ഒരു സ്റ്റിക്കര്‍ കടയുണ്ട് നാട്ടില്‍. പുറം നാട്ടില്‍ പണിക്ക് പോയിരുന്നു. നാടകം വിട്ട് മാറി നില്‍ക്കാന്‍ കഴിയാത്തതിനാല്‍ തിരിച്ചു വന്നു. ശശാങ്കന്‍ പറഞ്ഞു.

ഇബ്രാഹിം വെങ്ങരയുടെ കോഴിക്കോട് ചിരന്തന തിയറ്റേഴ്സ് ശശാങ്കന്റെ മറ്റൊരു അഭിനയക്കളരിയാണ്. പടനിലത്തിലെ കഞ്ചാവ് ഹാജി എന്ന വില്ലന്‍ നാടകാസ്വാദകര്‍ മറക്കില്ല. കെ ടി മുഹമ്മദിന്റെ തീക്കനലില്‍ 94 വയസ്സുള്ള അട്ടക്കുറുപ്പായും തിരുവനന്തപുരം ലിറ്റില്‍ തിയറ്റേഴ്സ്, സന്ധ്യ തിയറ്റേഴ്സ്, അശ്വതി തിയറ്റേഴ്സ്, കെ പി എ സി, കൊല്ലം ഉപാസന, ഓച്ചിറ മഹര്‍ഷി നാടകസംഘം, വയലാര്‍ നാടകവേദി, സുബി എന്റര്‍ടെയ്നേഴ്സ് തുടങ്ങിയ സമിതികളുടെ നാടക കൊത്തളങ്ങള്‍ വെട്ടിപ്പിടിക്കുകയായിരുന്നു ശശാങ്കന്‍. ഇതില്‍ പലതിന്റെയും സംവിധായകനുമായി.

നാടകകലാകാരന്‍ എന്നതിനുപുറമേ മികച്ചൊരു ഡബ്ബിങ് ആര്‍ട്ടിസ്റ്റുകൂടിയാണ് ശശാങ്കന്‍. യുഗപുരുഷന്‍ എന്ന സിനിമയില്‍ ശ്രീനാരായണഗുരുവായി വേഷമിട്ട തലൈവാസല്‍ വിജയ്ക്കുവേണ്ടി ശബ്ദം നല്‍കിയത് ശശാങ്കനാണ്. ആറോളം ചിത്രങ്ങളില്‍ തലൈവാസല്‍ വിജയിന് ശബ്ദം നല്‍കിയിട്ടുണ്ട്. എന്ന് നിന്റെ മൊയ്തീനില്‍ നാം കണ്ട ശശികുമാറിന്റെ ശബ്ദം ശശാങ്കന്റേതായിരുന്നു. സുധീഷ് കെ ഭദ്രന്റെ സംവിധാനത്തില്‍ ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്ന നിമിഷം എന്ന സിനിമയില്‍ സഖാവ് ശ്രീരാമന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് സിനിമാ ലോകത്തിലേക്ക് ഈ നടന്‍ കടന്നു കയറിയിട്ടുണ്ട്. 33 വര്‍ഷത്തെ നാടകജീവിതത്തില്‍ രണ്ടായിരത്തിലേറെ വേദികളില്‍ നാടകം അവതരിപ്പിച്ചതായി ശശാങ്കന്‍ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Article, Prathibha-Rajan, Drama, Award, Dubbing artist, Cinema, Sangeetha Nataka Academy's monthly drama on 9th.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia