city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ബാസിമിന് പിന്നാലെ സഹോദരന്‍ സല്‍മാനും ഖുര്‍ആന്‍ മന:പാഠം!

അസ്ലം മാവിലെ

(www.kasargodvartha.com 03.07.2020) കയ്യിലെത്താന്‍
എത്തിപ്പിടിക്കാന്‍
അതിന്റെ ചാരത്ത് നില്‍ക്കാന്‍
നമുക്കാവാത്തത്ത് കൊണ്ടാണോ
എന്തോ?  ഹിഫ്ഥുല്‍ ഖുര്‍ആന്‍ എന്നു കേള്‍ക്കുമ്പോള്‍ ഹാഫിഥുമാരെ കാണുമ്പോള്‍ എല്ലര്‍ക്കും
എന്തോ പറഞ്ഞറിയിക്കാനാവാത്ത സന്തേഷമാണ്.

ഒരു കാലത്ത് പട്‌ലയില്‍ ഹാഫിഥുമാര്‍ ആരും തന്നെ ഉണ്ടായിരുന്നില്ല. ഓര്‍മ്മ ശരിയെങ്കില്‍ പട്‌ല വലിയ ജുമുഅ: മസ്ജിദില്‍ രണ്ട് വ്യാഴവട്ടകാലം  ഖതീബായിരുന്ന അല്‍ഹാജ് ഉസ്താദ് അലവി മൗലവിയുടെ മകന്‍ അബ്ദുല്‍ അസീസ് മൗലവിയാണ് ആദ്യമായി പട്‌ലയില്‍ നിന്ന്  ഹിഫ്ഥ് പൂര്‍ത്തിയാക്കുന്നത്.

ഇന്ന് ഹിഫ്‌ള് (പരിശുദ്ധ ഖുര്‍ആന്‍ മന:പാഠം) കോഴ്‌സിനായി മാത്രം പട്‌ലയില്‍ തന്നെ രണ്ട് സ്ഥാപനങ്ങളുണ്ട്. ചുറ്റുവട്ടത്ത് നിരവധി.  പട്‌ലക്കാരായി ഒരു ഡസനിലധികം ഹാഫിഥുമാര്‍ നിലവിലുണ്ട്. കുറെ കുട്ടികള്‍ ഹിഫ്ഥ് പഠനത്തിലുമാണ്. ഷോര്‍ട്ടേം കോഴ്‌സ് എന്ന രൂപത്തില്‍  അവരുടെ ഭൗതിക വിദ്യാഭ്യാസത്തോടൊപ്പമോ കോഴ്‌സ് കഴിഞ്ഞോ നാലും അഞ്ചും ജൂസുഅ: പൂര്‍ത്തീകരിക്കുന്ന  പെണ്‍കുട്ടികള്‍ പട്‌ലയില്‍ കുറച്ചു പേരെങ്കിലും ഉണ്ടെന്നത് ചിലര്‍ക്കൊക്കെ പുതിയ വര്‍ത്തമാനമാകാം.

ഇനി നമ്മുടെ
ഞങ്ങളുടെ അയല്‍ക്കാരനായ
സല്‍മാനിലേക്ക്...

സല്‍മാന്‍ കാസര്‍കോട് ദാറുല്‍ ഫിഖ്മയില്‍ നിന്നും ഹിഫ്‌ള് കോഴ്‌സ് പൂര്‍ത്തീകരിച്ചിരിക്കുന്നു!

സല്‍മാന്‍ ഹാഫിഥായെന്നറിഞ്ഞതില്‍ ഞങ്ങള്‍ക്ക്, എനിക്കും കുടുംബത്തിനും, രണ്ടു സന്തോഷമാണ്. ഒന്ന് കുഞ്ഞിപ്പള്ളിയില്‍ ഞങ്ങളുടെ ഇമാമാണ് സല്‍മാന്‍. രണ്ട് എന്റെ സഹപാഠി ബഷീറിന്റെ മകന്‍ കൂടിയാണ് അദ്ദേഹം.

ഹാഫിഥ് കോഴ്‌സ് പൂര്‍ത്തിയാക്കി ബഷീറിന്റെ വീട്ടിലേക്ക് വരുന്ന അവന്റെ രണ്ടാമത്തെ കുട്ടിയാണ് സല്‍മാന്‍. ബഷീറിന്റെ മൂത്ത മകന്‍ ബാസിത് രണ്ട് വര്‍ഷം മുമ്പാണ് നെല്ലിക്കട്ടയിലെ ഹിഫ്ഥ് അക്കാഡമിയില്‍ നിന്ന് വിജയകരമായി ഖുര്‍ആന്‍ മന:പാഠമാക്കി പുറത്തിറങ്ങിയത്. ഇന്ന് പട്‌ലയില്‍ ഏറ്റവും നന്നായി ഖുര്‍ആന്‍ പാരായണം ചെയ്യുന്ന ഹാഫിഥ്യമാരില്‍ ഒരാളാണ് ബാസിത്. എവിടെന്ന് കേട്ടാലും തിരിച്ചറിയാന്‍ പറ്റുന്ന രൂപത്തില്‍ ഹാഫിഥ് ബാസിം ഇതിനകം തന്നെ തന്റെ പാരായണശൈലി മാറ്റിയെടുത്തു കഴിഞ്ഞു, അത്രയും ഇമ്പവും ഗാംഭീര്യവും സ്വരശുദ്ധിയും ബാസിമിന്റെ പാരായണത്തിനുണ്ട്.

ഇക്കയുടെ പാത പിന്‍പറ്റി ഖുര്‍ആന്‍ നെഞ്ചോട് ചേര്‍ക്കാന്‍ സല്‍മാനും മുന്നിട്ടിറങ്ങിയത് വലിയ ത്യാഗവും പരിശുദ്ധ ഗ്രന്ഥത്തോടുള്ള ആ കുടുംബത്തിന്റെ പ്രതിബദ്ധതയുമാണെന്ന് ഞാന്‍ പറയും. നിസ്‌കാരം കഴിഞ്ഞാല്‍ മറ്റുള്ളവര്‍ പള്ളി വിടുമ്പോള്‍ സല്‍മാന്‍ ഒരു മൂലയില്‍ ഖുര്‍ആനിന്റെ സഹചാരിയായി ഒതുങ്ങിയിരിക്കും. മഗ് രിബ് കഴിഞ്ഞാല്‍ ഇശ: വരെ പാരായണത്തില്‍ തന്നെ.
ബാസിമിന് പിന്നാലെ സഹോദരന്‍ സല്‍മാനും ഖുര്‍ആന്‍ മന:പാഠം!

ഒരു വീട്ടില്‍
രണ്ട് കെടാവിളക്കുകള്‍
നിരന്തരം പ്രാര്‍ഥനാനിരതമായ
നിര്‍വിഘ്‌നം ഖുര്‍ആന്‍ ഉരുവിട്ടു
കൊണ്ടിരിക്കുന്ന സഹോദരങ്ങള്‍...
സ്വപ്നതുല്യം!
കരഗതാപ്രാപ്യം!

വാക്കുകള്‍ക്കതീതം
ആ കുടുംബത്തിന്റെ സന്തോഷം !
ഞാനും എന്റെ കുടുംബവും
അവരുടെ സന്തോഷത്തില്‍
അതിലും സന്തോഷത്തോടെ
പങ്ക് ചേരുന്നു!

പ്രാര്‍ഥന മാത്രം!
അല്ലാഹ് ഖൈര്‍ ചെയ്യട്ടെ!
 ബഷീറിന്റെ  സ്വാലിഹായ ആ സന്താനങ്ങള്‍ക്ക്,
അല്ലാഹ് അനുഗ്രഹം വര്‍ഷിക്കട്ടെ!
എന്നും
എന്നുമെന്നും!

അവരുടെ ഓരത്തും
ചാരത്തും ഞാനുമെന്റെ കുടുംബവുമെന്നത്
തന്നെയാണ് മറ്റെന്തിനേക്കാളേറെ
എനിക്ക് സന്തോഷം, ആനന്ദം!

സല്‍മാന്‍,
ഹാഫിഥ് സല്‍മാന്‍
സര്‍വ്വ ഐശ്വര്യങ്ങളും
നിങ്ങള്‍ക്കുണ്ടാകട്ടെ
റബ്ബിന്റെ കാവലെന്നെന്നും നിങ്ങള്‍ക്കും കുടുംബത്തിനും വര്‍ഷിക്കുമാറാകട്ടെ....
ആമീന്‍ യാ റബ്ബ് !


Keywords:  Article, Aslam Mavile, Salman memorize quran after brother Basim

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia