തീരദശ റോഡിന് 20 കോടി; ടെണ്ടര്‍ വിദേശ കമ്പനിക്ക്
Jul 13, 2012, 19:23 IST
തീരദേശത്തിന്റെ പതിറ്റാണ്ടുകള്‍ പഴക്കമുള്ള സ്വപ്നമാണ് കാഞ്ഞങ്ങാട്-കാസര്കോട്റോഡിന്റെ വികസനം. സ്ഥലം അക്വയര്‍ ചെയ്ത് അധികൃതര്‍ കൈവശപ്പെടുത്തിയിട്ട് വര്‍ഷങ്ങളായി. ഉത്തരം കിട്ടാത്ത ചോദ്യമായി തദ്ദേശിയര്‍ക്കിടയില്‍ നോക്കുകുത്തിയായി നില്ക്കുന്ന റോഡിന് അഹല്യക്കല്ലെന്ന പോലെ മോക്ഷം കൈവന്നിരിക്കുകയാണ്. ഉദുമ എംഎല്‍എ കെ. കുഞ്ഞിരാമനെ നമുക്കഭിനന്ദിക്കാം. ജില്ലയില്‍ നിലവില്‍ രോഗാവസ്ഥയുള്ള റോഡുകളില്‍ പ്രധാനമാണിത്. 20ല്‍പ്പരം കോടി രൂപക്ക് വിദേശ കമ്പനിയാണ് നിര്‍മ്മാണ ചുമതല ഏറ്റെടുത്തിരിക്കുന്നത്. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ റോഡിന്റെ പണി ആരംഭിക്കുമെന്ന് ഉദുമ എംഎല്‍എ അറിയിച്ചു. ഒന്നാം ഘട്ടമെന്ന നിലയില്‍ 26 കിലോമീറ്റര്‍ റോഡാണ് വികസിപ്പിക്കുന്നത്. റോഡ് പുനക്രമീകരിക്കുമ്പോള്‍ 7 മീറ്റര്‍ ടാറിങ്ങ് പുതുക്കിയുണ്ടാക്കും. കെഎസ്ടിപിയുടെ പദ്ധതിയില്‍ പെടുത്തിയാണിത് രൂപ കല്‍പ്പന ചെയ്തിരിക്കുന്നത്. പുതു റോഡിന് ടോള്‍ ഏര്‍പ്പെടുത്തുമോ എന്ന കാര്യം ഇപ്പോള്‍ പറയാനാവില്ലെന്ന് എംഎല്‍എ വ്യക്തമാക്കി.
കാഞ്ഞങ്ങാട് നിന്നും കാസര്‍കോട്ടേക്ക് ഹൈവേയിലൂടെ പോകുന്നവരെ തെക്കില്‍ വളവ് എന്നും ഭയപ്പടുത്തുന്നു. ഐക്യമുന്നണി അധികാരത്തില്‍ വന്ന് ഏതാനും മാസങ്ങള്‍ക്കിടയില്‍ തന്നെ റോഡ് പുനര്‍നിര്‍മ്മാണത്തിന് ടെണ്ടര്‍ വളിച്ചു. ടെണ്ടറുകളില്‍ കൃത്രിം ഒഴിവാക്കാന്‍ ജില്ലയിലെ ആദ്യത്തെ ഇ-ടെണ്ടറായി ഇതിനെ പരിഗണിച്ചിരുന്നു. റോഡ് ടെണ്ടറെടുത്ത് മാസങ്ങള്‍ പിന്നിട്ടുവെങ്കിലും റോഡിനിതു വരെ ശാപമോക്ഷം കിട്ടിയിട്ടില്ല. അഞ്ച് കിലോമീറ്റര്‍ ടാര്‍ ചെയ്യാനും 2 കിലോമീറ്റര്‍ ഓവുചാലു പണിയാനും ഏതാനും വളവുകളില്‍ ഹോളോബ്രിക്ക്സ് സ്ഥാപിക്കാനുമായിരുന്നു ടെണ്ടര്‍. എന്നാല്‍ ഇതുവരേയും പണി തുടങ്ങിയിട്ടു പോലുമില്ല. റോഡിന്റെ ഹൃദയമായ മോട്ടോര്‍ തൊഴിലാളികള്‍ക്കു പോലും ഇതിലൊന്നും ഒരു താല്പര്യവുമില്ല. പ്രതികരണ ശേഷി നഷ്ടപ്പെട്ട വിഭാഗമായി സമൂഹം മാറികൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് കേരളം വിദേശീയന്റെ കൈകളില്‍ 20കോടിയില്‍ക്കൂടുതല്‍ പണം ഏല്‍പ്പിക്കുന്നത്. നമ്മുടെ നികുതിപ്പണം കൃത്യമായി വിനിയോഗിക്കപ്പെടുന്നുണ്ടോ എന്ന പരിശോധന ഒരോ പൗരനുമുണ്ടാകുമെന്ന് നമുക്ക് പ്രത്യാശിക്കാം.