city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മെട്രോ മുഹമ്മദ് ഹാജി; തണല്‍ വിരിച്ച പൂമരം

അഡ്വ. എം ടി പി കരീം തൃക്കരിപ്പൂര്‍

(www.kasargodvartha.com 10.06.2020) സമൂഹത്തിലെ എല്ലാ വിഭാഗത്തിലുമുള്ള അശരണരും കഷ്ടപ്പെടുന്നവരും മുട്ടി വിളിച്ച കാഞ്ഞങ്ങാട് ചാമുണ്ഡിക്കുന്നിലെ മഹാമനസ്‌കനായ നന്മ മരം യാത്രയായി. തന്റെ മടിശ്ശീല തുറന്നിട്ട ഉദാരമതിത്വം കൊണ്ട് മലബാറിലെങ്ങും അറിയപ്പെട്ട മെട്രോ മുഹമ്മദ് ഹാജി സാഹിബിന്റെ വിയോഗത്തില്‍ കണ്ണീര്‍ പൊഴിക്കാത്തവരായി ആരുമുണ്ടാവില്ല.

ഏതെങ്കിലുമൊരു സന്ദര്‍ഭത്തില്‍ 'ഹാജിക്ക'യുടെ സ്‌നേഹ സാമീപ്യം ലഭിച്ചവരാകും നമ്മില്‍ ഏറേയും. കഴിഞ്ഞ പെരുന്നാള്‍ ദിനത്തിന് ശേഷം അസുഖബാധിതനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതു മുതല്‍ നാടൊന്നാകെ നടത്തിയ പ്രാര്‍ത്ഥനകളും ഹൃദയം തൊട്ടവാക്കുകളും സര്‍വ ജനവിഭാഗങ്ങളിലും ചെലുത്തിയ ആ വ്യക്തിത്വ മഹാത്മ്യത്തെ ഉണര്‍ത്തുന്നതായി.

വടക്കന്‍ മേഖലയില്‍ ഹാജിക്കയുടെ കയ്യൊപ്പ് പതിയാത്ത  മത-രാഷ്ടീയ - സാംസ്‌കാരിക സ്ഥാപനങ്ങള്‍ തുലോം കുറവായിരിക്കും. പള്ളികളിലേയും അമ്പലങ്ങളിലേയും ചര്‍ച്ചുകളിലേയും മറ്റും പല പ്രധാന പരിപാടികളിലൊക്കെയും മെട്രോയുടെ വിശിഷ്ട സാന്നിദ്ധ്യമുണ്ടാകും. മതവിഭാഗങ്ങള്‍ക്കിടയിലെ പാരസ്പര്യത്തിന്റെ കണ്ണികളെ കൂട്ടിയോജിപ്പിക്കുവാന്‍ അദ്ദേഹം അനവരതം യത്‌നിച്ചു.

കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് പ്രസിഡണ്ട് എന്ന നിലയില്‍ നവീനവും ജനോപകാരപ്രദവുമായ പദ്ധതികള്‍ പ്രാവര്‍ത്തിക മാക്കാന്‍ അദ്ദേഹം മുന്നില്‍ നിന്നു. നിരവധി വിദ്യാഭ്യാസ സ്ഥാപന നടത്തിപ്പിന് കൈയയച്ച് സഹായം അവര്‍ക്കൊരു മുതല്‍കൂട്ടായി.
മുസ് ലിം ന്യൂനപക്ഷ ജനവിഭാഗത്തിന്റെ വിദ്യാഭ്യാസ ഉന്നതി മനസ്സില്‍ നിറയെ അദ്ദേഹം കൊണ്ടു നടന്നു.

വളരെ ചെറുപ്പം തൊട്ടു തന്നെ മുംബൈയിലും തുടര്‍ന്ന് ഗള്‍ഫിലും കഠിനാധ്വാനത്തിലൂടെ പടുത്തുയര്‍ത്തിയ സ്ഥാപനങ്ങളിലെ ജീവിത സമ്പാദ്യത്തിന്റെ ഗണ്യ ഭാഗവും ധര്‍മത്തിന്റെ വഴിയില്‍ ചിലവഴിച്ച ഹൃദയവിശാലതയാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കിയത്. മുസ്ലിം ലീഗ് സംസ്ഥാന സമിതി അംഗമായും, ചന്ദ്രികയുടെ ദീര്‍ഘകാല ഡയറക്ടറായും നിലകൊണ്ട ഹാജിക്ക മുസ്ലീം ലീഗ് പ്രസ്ഥാനത്തിന്റെ വളര്‍ച്ചയില്‍ സുപ്രധാന പങ്കുവഹിച്ചു. ചന്ദ്രിക സാമ്പത്തിക പ്രയാസങ്ങളില്‍ ഉലയുമ്പോഴൊക്കെ അദ്ദേഹത്തിന്റെ സഹായം കൊണ്ട് കരക്കടുപ്പിച്ച സന്ദര്‍ഭങ്ങള്‍ ഏറെയാണ്.
മെട്രോ മുഹമ്മദ് ഹാജി; തണല്‍ വിരിച്ച പൂമരം

നാടിനും നാട്ടുകാര്‍ക്കും കലര്‍പ്പില്ലാത്ത സ്‌നേഹവും, ഉദാരമായ സഹായവും നല്‍കിയ 'പച്ച മനുഷ്യന്‍' അകലുന്നതോടെ ശൂന്യമാക്കുന്നത് വടക്കേ മലബാറിന്റെ പാവങ്ങളുടെ അഭയകേന്ദ്രം കൂടിയാണ്. ജീവിത പോരായ്മകള്‍  പൊറുത്ത് ശാശ്വത ജീവതവിജയികളില്‍ സര്‍വാധിനാഥന്‍  ഉള്‍പ്പെടുത്തട്ടെ.


Keywords:  Kerala, Article, Remembrance of Metro Mohammed Haji

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia