ഖാദര്‍ ബെസ്റ്റോള്: ഇനിയിതു വഴി വരില്ലെന്ന് വിശ്വസിക്കാനാവുന്നില്ല !
Feb 7, 2014, 09:00 IST
എ.എസ് മുഹമ്മദ്കുഞ്ഞി
അന്തുക്കയെന്ന് സുഹൃത്തുക്കള്‍ സ്നേഹത്തോടെ വിളിച്ചിരുന്ന അബ്ദുല്‍ ഖാദര്‍ ബെസ്റ്റോളും അവിചാരിതമായി വിടവാങ്ങി. എന്നത്തേയും പോലെ ചില ചില്ലറ വീട്ടു ജോലികള്‍ തീര്‍ത്ത് ടൗണിലെത്തി, തന്റെ സ്ഥിരം സങ്കേതമായ ഫിര്‍ദൗസ് ബസാര്‍ ഭാഗത്ത് ഒരു സുഹൃത്തുമായി സംസാരിച്ചിരിക്കെയാണ് കുഴഞ്ഞ് വീണു പോകുന്നത്. ഉടനെ അവര്‍ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിക്കുന്നു. അവിടുന്ന് ഡോക്ടറുടെ നിര്‍ദേശപ്രകാരം മംഗലാപുരം എ.ജെ.യിലേയ്ക്കും. അവിടുന്ന് വിദഗ്ദ്ധര്‍ കൈയൊഴിഞ്ഞ് തിരിച്ചു. കാസര്‍കോട്ട് അതേ സ്വകാര്യ ആശുപത്രിയിലെ ഐ.സിയുവില്‍, വെന്റിലേറ്ററില്‍. കാണേണ്ടി വന്നു ആ കിടപ്പ്. ഊര്‍ജസ്വലനായ അന്തുക്കയാണെന്ന് വിശ്വസിക്കാനാവാതെ.
തിരിച്ച് ഞാനെന്റെ സ്ഥാപനത്തിലെത്തി. ഏതാനും നിമിഷങ്ങള്‍ക്ക് ശേഷമാണ് ഒരു സുഹൃത്ത് അന്തുക്ക മരണപ്പെട്ട വിവരം അറിയിക്കുന്നത്. സംഭവം ഉടനെ ഫെയ്സ് ബുക്കില്‍ കയറ്റണമെന്ന് തോന്നിയെങ്കിലും ഒരു സന്ദേഹം, ഇല്ല, ബെസ്റ്റോള് മരിച്ചിരിക്കാന്‍ സാധ്യതയില്ല. പക്ഷെ തുരുതുരാ കോളുകള്‍. പിന്നെ ആ വാര്‍ത്ത രണ്ട് വരികളിലായി അപ്ലോഡ് ചെയ്തു. അന്തുക്കയുമായുള്ള എന്റെ സൗഹൃദം ഒരു ചെറിയ കാലയളവിന്റേതാണ്. അത് ആരംഭിച്ചത് 2007കാലത്താവാനാണ് സാധ്യത. ഞാന്‍ ജി.എച്ച്.എസ്.എസില്‍ പി.ടി.എയില്‍ കയറിച്ചെന്നത് നേരെ പ്രവര്‍ത്തക സമിതിയിലേയ്ക്കായിരുന്നു.
പരേതനായ കെ.എം. ഹുസൈന് പ്രസിഡണ്ടും ഖാദര്‍ ബെസ്റ്റോള് വൈസ് പ്രസിഡണ്ടും. സ്കൂളിന്റെ പ്രവര്‍ത്തന മേല്‍നോട്ടങ്ങളില്‍ ഖാദര്‍ സജീവമായിരുന്നു. പിന്നീട് ഈ ഞാന്‍ പ്രസിഡണ്ടായപ്പോഴും അന്തുക്കയുടെ സാന്നിധ്യവും പ്രോത്സാഹനവും പഴയ പടി നിലനിന്നു. സ്കൂളിന്റെ സര്വതോന്മുഖമായ ഉന്നമനത്തില്‍ ഏറ്റവും ഒടുവിലത്തെ ഈ പതിറ്റാണ്ടില്‍ അന്തുക്കയുടെ പേര് ഒഴിവാക്കിക്കൊണ്ടുള്ള ഒരു ലിസ്റ്റ് തയ്യാറാക്കുക സാധ്യമല്ല.
കഴിഞ്ഞ വര്‍ഷം (2012) ഉപജില്ലാ കലോത്സവത്തിന്റെ പ്രാരംഭ കൂടിയാലോചനാ യോഗങ്ങളിലും പിന്നീട് ഭക്ഷണ കമ്മിറ്റിയുടെ സജീവ പ്രവര്‍ത്തകനെന്ന നിലയിലും എവിടേയും ഓടിയെത്തിക്കൊണ്ടുള്ള പ്രവര്‍ത്തനം അഭിനന്ദനാര്‍ഹമായിരുന്നു. ആ നാല് ദിവസങ്ങളിലും ഞാന്‍ സ്കൂളിലെത്തുമ്പോഴൊക്കെ അന്തുക്ക മുണ്ട് മടക്കിക്കുത്തി എന്തിനെങ്കിലും ഓടുന്നതിനിടയില്‍ എന്നോട് ചോദിക്കും 'ഇപ്പഴാണോ എഴുന്നള്ളത്തെ'ന്ന്. അത് ആ നാലു ദിവസങ്ങളിലും രാത്രി വരെ ഉണ്ടായി. ഉപജില്ലാ കലോത്സവത്തിന്റെ ഫൂഡ് കമ്മിറ്റിയുടെ ചാര്‍ജുണ്ടായിരുന്ന മാഷന്മാര്, ഒക്കെ കഴിഞ്ഞ് സഹകരിച്ചവര്‍ക്ക് നന്ദി അറിയിക്കുന്ന വേളയില്‍ എന്നോട് പറഞ്ഞു: സാര്‍, അബ്ദുല്‍ ഖാദറിനെപ്പോലെ ഒരു വ്യക്തിയെ കിട്ടിയതാണ് ഞങ്ങളുടെ കാര്യങ്ങള്‍ എളുപ്പമാക്കിയതെന്ന്. അതിരാവിലെ എത്തും. ടൗണില്‍ പച്ചക്കറി ലോഡിറക്കുന്ന സമയത്ത് തന്നെ ആവശ്യമായ പച്ചക്കറി ശേഖരിക്കാന്‍ സഹായിക്കും. ഒരു ജോലി അന്തുക്കയെ ഏല്‍പ്പിച്ചാല്‍ പിന്നെ അങ്ങോട്ട് തിരിഞ്ഞു നോക്കേണ്ട ആവശ്യം വരില്ല.
പൊതുപ്രവര്ത്തനങ്ങള്ക്കിടയില് സ്വന്തമെന്നും മറ്റുള്ളവരുടേതെന്നുമുള്ള വിവേചനം ഒരിക്കലും അവിടെ കണ്ടില്ല. ആ സൗഹൃദം ടൗണില്‍ അതിവിപുലമായതിന്റെ രഹസ്യവും അതു തന്നെയാവണം. സ്വകാര്യ കെട്ടിട ഉടമ ജെ.സി.ബി. കൊണ്ട് സ്കൂളിന്റെ പടിഞ്ഞാറ് വശത്ത് കുന്നിടിക്കുന്നതറിഞ്ഞും ആദ്യം ഓടിയെത്തിയവരില്‍ അന്തുക്കയുമുണ്ടായിരുന്നു. 2012ലാണ് ഞങ്ങള്‍ വീണ്ടും ജി.എച്ച്.എസ്.എസ് പൂര്‍വ വിദ്യാര്‍ത്ഥി സംഘടനയെ പുനരുദ്ധരിച്ചത്. പരേതനായ അഹ്മദ് വിദ്യാനഗറും ഖാദര്‍ ബെസ്റ്റോളും ഇയാളും ചേര്‍ന്നാണ് ഒ.എസ്.എ. രൂപീകരണത്തിന് ആദ്യം കൂടിയാലോചന നടത്തിയത്.
പിന്നീട് ആ സംഘടന നിലവില്‍ വന്നപ്പോള്‍, അതിലും അന്തുക്കയുട റോള്‍ സജീവം എന്നത് വാക്കിലൊതുങ്ങുന്നതല്ല. അദ്ദേഹം നിലവില്‍ ആ സംഘടനയുടെ വൈസ് പ്രസിഡണ്ടാണ്. ഒ.എസ്.എ. രജിസ്റ്റര്‍ ചെയ്തു കിട്ടുവാനും അതിന്റെ പ്രവര്‍ത്തനം സജീവമാക്കാനും അദ്ദേഹം നിരന്തരം എന്നെ സമ്മര്‍ദത്തിലാഴ്ത്തുകയായിരുന്നു. ഈ അടുത്ത കാലത്തും സെക്രട്ടറി (അഹമദ് വിദ്യാനഗര്‍) ഞങ്ങളോടൊപ്പം ഇല്ലാതായതിന് ശേഷം ഒ.എസ്.എ. യോഗം പരിമിതമായതില്‍ അന്തുക്കയ്ക്ക് വിഷമമുണ്ടായിരുന്നു. എന്നും ഇവിടെ എന്റെ സ്ഥാപനത്തിലെത്തി യോഗം വിളിക്കാന്‍ നിര്‍ബന്ധിക്കാറുണ്ടായിരുന്നു. പക്ഷെ വിളിക്കേണ്ടി വന്ന യോഗം അദ്ദേഹത്തിന്റെ അനുശോചനം രേഖപ്പെടുത്താനും.
Also Read:
ദുബൈയില്‍ നിന്ന് വിഴുങ്ങിയ സ്വര്‍ണ ഗുളികള്‍ വയറ്റില്‍ കുടുങ്ങി; തച്ചങ്ങാട് സ്വദേശി ആശുപത്രിയില്‍
അന്തുക്കയെന്ന് സുഹൃത്തുക്കള്‍ സ്നേഹത്തോടെ വിളിച്ചിരുന്ന അബ്ദുല്‍ ഖാദര്‍ ബെസ്റ്റോളും അവിചാരിതമായി വിടവാങ്ങി. എന്നത്തേയും പോലെ ചില ചില്ലറ വീട്ടു ജോലികള്‍ തീര്‍ത്ത് ടൗണിലെത്തി, തന്റെ സ്ഥിരം സങ്കേതമായ ഫിര്‍ദൗസ് ബസാര്‍ ഭാഗത്ത് ഒരു സുഹൃത്തുമായി സംസാരിച്ചിരിക്കെയാണ് കുഴഞ്ഞ് വീണു പോകുന്നത്. ഉടനെ അവര്‍ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിക്കുന്നു. അവിടുന്ന് ഡോക്ടറുടെ നിര്‍ദേശപ്രകാരം മംഗലാപുരം എ.ജെ.യിലേയ്ക്കും. അവിടുന്ന് വിദഗ്ദ്ധര്‍ കൈയൊഴിഞ്ഞ് തിരിച്ചു. കാസര്‍കോട്ട് അതേ സ്വകാര്യ ആശുപത്രിയിലെ ഐ.സിയുവില്‍, വെന്റിലേറ്ററില്‍. കാണേണ്ടി വന്നു ആ കിടപ്പ്. ഊര്‍ജസ്വലനായ അന്തുക്കയാണെന്ന് വിശ്വസിക്കാനാവാതെ.
തിരിച്ച് ഞാനെന്റെ സ്ഥാപനത്തിലെത്തി. ഏതാനും നിമിഷങ്ങള്‍ക്ക് ശേഷമാണ് ഒരു സുഹൃത്ത് അന്തുക്ക മരണപ്പെട്ട വിവരം അറിയിക്കുന്നത്. സംഭവം ഉടനെ ഫെയ്സ് ബുക്കില്‍ കയറ്റണമെന്ന് തോന്നിയെങ്കിലും ഒരു സന്ദേഹം, ഇല്ല, ബെസ്റ്റോള് മരിച്ചിരിക്കാന്‍ സാധ്യതയില്ല. പക്ഷെ തുരുതുരാ കോളുകള്‍. പിന്നെ ആ വാര്‍ത്ത രണ്ട് വരികളിലായി അപ്ലോഡ് ചെയ്തു. അന്തുക്കയുമായുള്ള എന്റെ സൗഹൃദം ഒരു ചെറിയ കാലയളവിന്റേതാണ്. അത് ആരംഭിച്ചത് 2007കാലത്താവാനാണ് സാധ്യത. ഞാന്‍ ജി.എച്ച്.എസ്.എസില്‍ പി.ടി.എയില്‍ കയറിച്ചെന്നത് നേരെ പ്രവര്‍ത്തക സമിതിയിലേയ്ക്കായിരുന്നു.
ഖാദര്‍ ബെസ്റ്റോള് |
പരേതനായ കെ.എം. ഹുസൈന് പ്രസിഡണ്ടും ഖാദര്‍ ബെസ്റ്റോള് വൈസ് പ്രസിഡണ്ടും. സ്കൂളിന്റെ പ്രവര്‍ത്തന മേല്‍നോട്ടങ്ങളില്‍ ഖാദര്‍ സജീവമായിരുന്നു. പിന്നീട് ഈ ഞാന്‍ പ്രസിഡണ്ടായപ്പോഴും അന്തുക്കയുടെ സാന്നിധ്യവും പ്രോത്സാഹനവും പഴയ പടി നിലനിന്നു. സ്കൂളിന്റെ സര്വതോന്മുഖമായ ഉന്നമനത്തില്‍ ഏറ്റവും ഒടുവിലത്തെ ഈ പതിറ്റാണ്ടില്‍ അന്തുക്കയുടെ പേര് ഒഴിവാക്കിക്കൊണ്ടുള്ള ഒരു ലിസ്റ്റ് തയ്യാറാക്കുക സാധ്യമല്ല.
കഴിഞ്ഞ വര്‍ഷം (2012) ഉപജില്ലാ കലോത്സവത്തിന്റെ പ്രാരംഭ കൂടിയാലോചനാ യോഗങ്ങളിലും പിന്നീട് ഭക്ഷണ കമ്മിറ്റിയുടെ സജീവ പ്രവര്‍ത്തകനെന്ന നിലയിലും എവിടേയും ഓടിയെത്തിക്കൊണ്ടുള്ള പ്രവര്‍ത്തനം അഭിനന്ദനാര്‍ഹമായിരുന്നു. ആ നാല് ദിവസങ്ങളിലും ഞാന്‍ സ്കൂളിലെത്തുമ്പോഴൊക്കെ അന്തുക്ക മുണ്ട് മടക്കിക്കുത്തി എന്തിനെങ്കിലും ഓടുന്നതിനിടയില്‍ എന്നോട് ചോദിക്കും 'ഇപ്പഴാണോ എഴുന്നള്ളത്തെ'ന്ന്. അത് ആ നാലു ദിവസങ്ങളിലും രാത്രി വരെ ഉണ്ടായി. ഉപജില്ലാ കലോത്സവത്തിന്റെ ഫൂഡ് കമ്മിറ്റിയുടെ ചാര്‍ജുണ്ടായിരുന്ന മാഷന്മാര്, ഒക്കെ കഴിഞ്ഞ് സഹകരിച്ചവര്‍ക്ക് നന്ദി അറിയിക്കുന്ന വേളയില്‍ എന്നോട് പറഞ്ഞു: സാര്‍, അബ്ദുല്‍ ഖാദറിനെപ്പോലെ ഒരു വ്യക്തിയെ കിട്ടിയതാണ് ഞങ്ങളുടെ കാര്യങ്ങള്‍ എളുപ്പമാക്കിയതെന്ന്. അതിരാവിലെ എത്തും. ടൗണില്‍ പച്ചക്കറി ലോഡിറക്കുന്ന സമയത്ത് തന്നെ ആവശ്യമായ പച്ചക്കറി ശേഖരിക്കാന്‍ സഹായിക്കും. ഒരു ജോലി അന്തുക്കയെ ഏല്‍പ്പിച്ചാല്‍ പിന്നെ അങ്ങോട്ട് തിരിഞ്ഞു നോക്കേണ്ട ആവശ്യം വരില്ല.
പൊതുപ്രവര്ത്തനങ്ങള്ക്കിടയില് സ്വന്തമെന്നും മറ്റുള്ളവരുടേതെന്നുമുള്ള വിവേചനം ഒരിക്കലും അവിടെ കണ്ടില്ല. ആ സൗഹൃദം ടൗണില്‍ അതിവിപുലമായതിന്റെ രഹസ്യവും അതു തന്നെയാവണം. സ്വകാര്യ കെട്ടിട ഉടമ ജെ.സി.ബി. കൊണ്ട് സ്കൂളിന്റെ പടിഞ്ഞാറ് വശത്ത് കുന്നിടിക്കുന്നതറിഞ്ഞും ആദ്യം ഓടിയെത്തിയവരില്‍ അന്തുക്കയുമുണ്ടായിരുന്നു. 2012ലാണ് ഞങ്ങള്‍ വീണ്ടും ജി.എച്ച്.എസ്.എസ് പൂര്‍വ വിദ്യാര്‍ത്ഥി സംഘടനയെ പുനരുദ്ധരിച്ചത്. പരേതനായ അഹ്മദ് വിദ്യാനഗറും ഖാദര്‍ ബെസ്റ്റോളും ഇയാളും ചേര്‍ന്നാണ് ഒ.എസ്.എ. രൂപീകരണത്തിന് ആദ്യം കൂടിയാലോചന നടത്തിയത്.
A.S Mohammed Kunhi (Writer) |
ദുബൈയില്‍ നിന്ന് വിഴുങ്ങിയ സ്വര്‍ണ ഗുളികള്‍ വയറ്റില്‍ കുടുങ്ങി; തച്ചങ്ങാട് സ്വദേശി ആശുപത്രിയില്‍
Keywords : Article, A.S.Mohammed-Kunhi, Article, House, Kasaragod, Hospital, Friends, Facebook, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
Advertisement:
- മലബാറില്‍ ആദ്യമായി സിമുലേറ്ററിന്റെ സഹായത്തോടെ ഡ്രൈവിംഗ് പരിശീലനം Call: 9400003096
- City Gold | Glow of Purity
- കാസര്‍കോട് ആദ്യമായി മൊബൈല്‍ കാര്‍ വാഷ് യൂണിറ്റ് . വിവരങ്ങള്‍ക്ക് വിളിക്കുക: 9539447444/ 8139875333/ 8139865333
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- കറന്റ് ബില്ല് ഷോക്കടിപ്പിച്ചോ? വൈദ്യുതി ലാഭിക്കാം..വിളിക്കുക: +91 944 60 90 752