city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മൂന്നര പതിറ്റാണ്ട് കാലത്തെ പ്രവാസ ജീവിതം; നല്ലോര്‍മകള്‍ ബാക്കി വെച്ച് അബ്ദുര്‍ റഹ് മാന്‍ യാത്രയായി

(www.kasargodvartha.com 08/03/2018) മരണം നിര്‍ബന്ധമാണെന്ന സത്യം നമ്മളൊക്കെ ഉള്‍കൊള്ളുന്നുണ്ടെങ്കിലും പൊടുന്നനെയുള്ള ചില മരണങ്ങള്‍ നമ്മെ ഏറെ അസ്വസ്ഥരാക്കും. അത്തരത്തിലുള്ള ഒരു മരണമായിരുന്നു മൊഗ്രാല്‍ ചളിയങ്കോട് ജുമാ മസ്ജിദിനടുത്തെ അബ്ദുര്‍ റഹ് മാന്റേത്. ദീര്‍ഘ കാലത്തെ പ്രവാസ ജീവിതം മതിയാക്കി കുടുംബത്തിനോടൊപ്പം താമസിക്കാന്‍ വലിയ പ്രതീക്ഷയോടെയാണ് ഒരു വര്‍ഷം മുമ്പ് അബ്ദുര്‍ റഹ് മാന്‍ നാട്ടിലെത്തിയത്.

മൊഗ്രാല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനടുത്ത് ഒരു ചെറിയ മിഠായി കടയും അബ്ദുര്‍ റഹ് മാന്‍ തുടങ്ങി. നാലാം നാളില്‍ തന്നെ അല്ലാഹുവിന്റെ വിളിയെത്തി. പ്രമേഹ സംബന്ധമായ അസുഖം മൂലം ചികിത്സയിലായിരുന്ന അബ്ദുര്‍ റഹ് മാന്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണപ്പെട്ടത്. 15 വര്‍ഷം ബഹ്റൈനിലും 20 വര്‍ഷം സൗദി അറേബിയയിലും സ്വന്തമായി സ്റ്റേഷനറി കട നടത്തി വരികയായിരുന്നു അബ്ദുര്‍ റഹ് മാന്‍.
മൂന്നര പതിറ്റാണ്ട് കാലത്തെ പ്രവാസ ജീവിതം; നല്ലോര്‍മകള്‍ ബാക്കി വെച്ച് അബ്ദുര്‍ റഹ് മാന്‍ യാത്രയായി

മഗ്രിബ് നിസ്‌കാരത്തിനായി വീട്ടില്‍ നിന്ന് വുളു എടുത്ത് പള്ളിയിലേക്ക് ഇറങ്ങാന്‍ നേരത്തായിരുന്നു അബ്ദുര്‍ റഹ് മാന് ഹൃദയാഘാതം അനുഭവപ്പെടുന്നതും, മരണത്തിന് കീഴടങ്ങുന്നതും. കടയില്‍ വെച്ചും, അസര്‍ നമസ്‌കാരത്തിന്നായി പള്ളിയിലേക്ക് പോകുമ്പോഴും പതിവിനു വിപരീതമായി നാട്ടുകാരോടും മറ്റും അബ്ദുര്‍ റഹ് മാന്‍ കൂടുതല്‍ സംസാരിച്ചാണ് വീട്ടിലേക്ക് മടങ്ങിയതെന്ന് നാട്ടുകാര്‍ പറയുന്നു. അത് കൊണ്ട് തന്നെ വൈകുന്നേരത്തെ മരണ വാര്‍ത്ത പലര്‍ക്കും ഉള്‍ക്കൊള്ളാനായില്ല.

കുടുംബ ബന്ധങ്ങള്‍ക്ക് വലിയ വില കല്‍പിക്കുന്ന പ്രകൃതമായിരുന്നു അബ്ദുര്‍ റഹ് മാന്റേത്. തമാശ കലര്‍ന്നതാണ് സംസാര ശൈലി. ചിരിച്ചു കൊണ്ടേ സംസാരിക്കുകയുള്ളൂ. പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് തിരിക്കുമ്പോള്‍ അബ്ദുര്‍ റഹ് മാന്‍ അടുത്ത പ്രവാസി സുഹൃത്തുക്കളോട് തമാശരൂപേണയാണെങ്കിലും പറഞ്ഞിരുന്നുവത്രെ... മരണം ഉറപ്പല്ലേ എല്ലാവര്‍ക്കും... ആ കര്‍മ്മം വീട്ടില്‍ വെച്ച് തന്നെ നടക്കട്ടെ... വീട്ടിലുള്ളവരെയൊക്കെ അടുത്ത് കണ്ട് കൊണ്ട്... അബ്ദുര്‍ റഹ് മാന്റെ മരണ വിവരം അറിഞ്ഞപ്പോള്‍ പ്രവാസി സുഹൃത്തുക്കള്‍ ആ വിടവാങ്ങല്‍ ഇത്ര പെട്ടെന്ന് സംഭവിക്കുമെന്ന് കരുതിയിരുന്നില്ല.

ഒന്നും മനസ്സില്‍ വെച്ച് നടക്കില്ല, ഉള്ളത് വെട്ടി തുറന്ന് പറയും. അന്യന്റെ ഇഷ്ടവും അനിഷ്ടവുമല്ല തന്റെ സ്വതന്ത്ര ചിന്താ ബോധ്യമാണ് ശരിയെന്ന് അബ്ദുര്‍ റഹ് മാന്‍ കരുതിയിരുന്നു. നാട്ടുകാര്‍ക്കും, കുടുംബാംഗള്‍ക്കും അദ്ദേഹത്തിന്റെ ഈ സ്വഭാവം വളരെയേറെ ഇഷ്ടപ്പെട്ടിരുന്നു. ഏക ആണ്‍മകന്‍ മുഹമ്മദ് അനീസ് മംഗളൂരു കോളേജിലെ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയാണ്. കുടുംബാംഗങ്ങളെയും, നാട്ടുകാരെയും, സുഹൃത്തുക്കളെയുമൊക്കെ സ്‌നേഹിച്ചു ഏവരാലും സ്‌നേഹിക്കപ്പെട്ടു ഒച്ച വെക്കാതെ, ബഹളമില്ലാതെ ശാന്തനായാണ് അബ്ദുര്‍ റഹ് മാന്‍ വിട പറഞ്ഞു പോയത്. അദ്ദേഹത്തിന് അല്ലാഹു മഗ്ഫിറത്ത് നല്‍കുമാറാകട്ടെ... ആമീന്‍ എന്ന പ്രാര്‍ത്ഥനയോടെ...

അനുസ്മരണം/ എം. എ മൂസ മൊഗ്രാല്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Article, Kasaragod, Death, Obituary, Remembrance, Abdul Rahiman, Pravasi, Remembrance of abdul Rahiman

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia