പ്രകാശം പരത്തിയ വിളക്ക്
Dec 25, 2021, 12:46 IST
ഹനീഫ് ബെണ്ടിച്ചാൽ
(www.kasargodvartha.com 25.12.2021) വിളക്ക് അണയുമ്പോഴാണ് അത് പരത്തിയിരുന്ന പ്രകാശത്തിന്റെ വിലയെക്കുറിച്ചു നാം ഓർക്കുക. പിന്നോക്ക പ്രദേശമായ കാസർകോട് ജില്ലയിൽ നിന്നും വിരലിലെണ്ണാവുന്ന സ്കൂളുകൾ മാത്രം ഉണ്ടായിരുന്ന കാലഘട്ടം, കൂടുതലാളുകളും സ്കൂളിന്റെ പടി ചവിട്ടാത്തൊരുകാലം, വർഷം 1965/1966, അന്നത്തെ മദ്രാസ്സിൽ (ചെന്നൈ) പോയി ഒരു പയ്യൻ മെക്കാനിക്കൽ എഞ്ചിനീറിങ്ങിൽ ഡിപ്ലോമ കരസ്ഥമാക്കുക ചിന്തിക്കാവുന്നതിലുമപ്പുറം.
അതുകഴിഞ്ഞ് ബോംബയിൽ പോയി അവിടെ കുറച്ചു ജോലി നോക്കുക. എന്നിട്ട് എല്ലാവരെയും പോലെ പൊന്നുവിരിയും നാട്ടിലേയ്ക്ക്, അതും ആ നാട് മുഴുവനായും രൂപം കൊള്ളുന്നതിന് മുമ്പ്. പിന്നീട് തന്റെ മേഖലയായ മെക്കാനിക്കൽ എഞ്ചിനീറിങ് കുറച്ചു കാലം തുച്ഛമായ വേതനത്തിൽ ജോലി ചെയ്ത് ആ ജോലി എനിക്ക് പറ്റിയപാതയല്ല എന്ന് സ്വയം മനസ്സിലാക്കി ടെക്സ്റ്റൈൽ മേഖലയിലേയ്ക്ക് പറിച്ചു നടുക. തന്റെ മനസാമർഥ്യവും കഠിനാധ്വാനവും ദീഘവീക്ഷണവും കൊണ്ട് ടെക്സ്റ്റൈൽ സാമ്രാജ്യം പടുത്തുടർത്തുക.
പതിയെ പതിയെ തന്റെ ബിസിനസ് വിപുലീകരിച്ച് പലമേഖലകളിലേക്കും ബിസിനസ് സാമ്രാജ്യത്തെ കെട്ടിപ്പെടുത്തി ഉയർത്തുക, അതായിരുന്നു പള്ളിക്കര കല്ലിങ്കാൽ അബ്ദുല്ല ഹാജിയുടെയും ആഇശയുടെയും മകനായി ജനിച്ച പി എ ഇബ്രാഹിം ഹാജി എന്ന ഇതിഹാസം.
1991/1992 കാലഘട്ടത്തിൽ ഈയുള്ളവൻ ദുബായിലെ അന്നത്തെ ഏറ്റവും വലിയ ഷോപ്പിംഗ് സമുച്ചയമായ അൽ ഗുറയിറിൽ ജോലിനോക്കിയിരുന്ന സമയം. ഉന്നതന്മാരും ബിസിനസ് തൈക്കൂണുകളും മാത്രം താമസിച്ചിരുന്ന സമുച്ചയത്തിൽ ഒരു കാസർകോടുകാരനുമുണ്ടന്നറിഞ്ഞപ്പോൾ ഒരഭിമാനമായിരുന്നു. ദൈര ദുബായ് (സബ്ക്ക) നൈഫ് റോഡിൽ അന്നത്തെ (ഖാദർ ഹോട്ടൽ) നിന്നാരംഭിച്ച ബിസിനസ്സ് പ്രയാണം, വലിയ ഉയരങ്ങൾ കീഴടക്കിയപ്പോഴും തന്റെ വിശ്വാസത്തെ നെഞ്ചോടു ചേർത്ത് മുറുകെ പിടിച്ചു അദ്ദേഹം.
തനിക്ക് സൃഷ്ടാവ് കനിഞ്ഞു നൽകിയ അളവറ്റ അനുഗ്രഹം, അതിന്റെ വിഹിതം സമൂഹത്തിൽ കഷ്ടത അനുവഭിക്കുന്നരുടെ കണ്ണീരൊപ്പാൻ വിനിയോഗിക്കുകയും, തന്റെ ജീവിതത്തിൽ സദാ സൂക്ഷ്മത പുലർത്തുകയും, മത സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ ജീവകാരുണ്യ മേഖലയിൽ
നിറസാന്നിധ്യമായി, നാടിന്നും സമൂഹത്തിനും വേണ്ടി ഗൾഫിലും കേരളത്തിലും മറ്റുസംസ്ഥാനങ്ങളിലുമായി ട്രാവൽ ടൂറിസം, സ്വർണ വിപണനം തുടങ്ങി പല രംഗങ്ങളിലും സ്ഥാപനങ്ങളും അതിലുപരി സ്കൂളുകളും കോളജുകളും ദീനീസ്ഥാപനങ്ങളും കെട്ടിപ്പൊക്കി തന്റെ ജീവിതം ഒട്ടുംപാഴാക്കാതെ സൂക്ഷ്മതയോടെ ജീവിച്ചു കാണിച്ചു തന്ന അപൂർവങ്ങളിൽ അപൂവ വ്യക്തിത്വത്തിന് ഉടമയായിരുന്നു ഇബ്രാഹിം ഹാജി.
തന്റെ അവസനത്തെ രണ്ട് അഭിലാഷങ്ങളിൽ ഒരാഗ്രമായിരുന്ന മരണപ്പെട്ടാൽ എംബാം ചെയ്യരുത് എന്നത്. ആ ആഗ്രഹം സൃഷ്ടാവ് ആ മഹാന് നിറവേറ്റി കൊടുത്തത് തന്നെ അദ്ദേഹത്തിന്റെ മത വിശ്വാസത്തിന്റെ ഉത്തമ ഉദാഹരണമാണ്. രണ്ടാമത്തേത് അദ്ദേഹം തന്റെ വിയർപ്പ് കൊണ്ട് പടുത്തുയർത്തിയ മത സ്ഥാപനമായ മഞ്ചേരി ദാറുൽ ഹുദാ കോളേജിന്റെ ചാരത്തുള്ള അവസാന നിദ്ര. അതും അദ്ദേഹത്തിന് പടച്ചവൻ സാധിപ്പിച്ചു.
എല്ലാ ജീവിതങ്ങളും ഒരുനാൾ സൃഷ്ടാവിന്റെ തിരുസന്നിധിയിലേക്ക് മടങ്ങേണ്ടതാണ്. ഇബ്രാഹിം ഹാജിയുടെ പരലോക ജീവിതം സന്തോഷ പൂർണമാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
Keywords: Kerala, News, Kasaragod, Top-Headlines, Article, School, Chennai, Business, Job, Remembering P A Ibrahim Haji. < !- START disable copy paste -->