city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മ­ണല്‍: വേ­ണം, ഒ­രു ക­രു­തലും മ­റുചി­ന്തയും

മ­ണ­ലെ­ടു­പ്പും മ­ണല്‍­വാ­ര­ലും മ­ണല്‍ വേ­ട്ടയും മ­ണ­ലെടു­പ്പി­നെ തു­ടര്‍­ന്നു­ണ്ടാ­കു­ന്ന അ­പ­ക­ട­ങ്ങ­ളും ന­മ്മു­ടെ നാ­ട്ടില്‍ നി­ത്യ­സം­ഭ­വ­മാ­യി­രി­ക്കു­ക­യാ­ണ­ല്ലോ. അ­ന­ധികൃ­ത മ­ണല്‍വാ­ര­നെ­തി­രെ കര്‍­ശ­നമാ­യ നി­യ­മവും ന­ട­പ­ടി­കളും ഉ­ണ്ടാ­കു­മ്പോള്‍ ത­ന്നെ­യാ­ണ് മ­ണല്‍­വാ­രലും ക­ടത്തും ന­ട­ക്കു­ന്നത്. മ­ണ­ലി­ന് പക­രം വെ­ക്കാന്‍ മ­റ്റൊ­രു സാധ­നം ഇല്ലാ­ത്തി­ട­ത്തോ­ളം കാ­ലം മേല്‍­പ­റ­ഞ്ഞ സം­ഗ­തി­ക­ളെല്ലാം മുട­ക്കം കൂ­ടാ­തെ ന­ട­ക്കു­മെ­ന്ന കാ­ര്യ­ത്തില്‍ സം­ശ­യ­മില്ല.

മ­ണല്‍: വേ­ണം, ഒ­രു ക­രു­തലും മ­റുചി­ന്തയുംആ­ളു­കള്‍­ക്ക് വീ­ടും കെ­ട്ടി­ടവും പ­ണി­യണം. നാ­ട്ടില്‍ വി­കസ­നം വ­രണം. അതി­ന് മ­ണല്‍ കൂ­ടി­യേ തീരൂ. ക­ട­ലോ­ര­ത്തു­നി­ന്നും പു­ഴ­യോ­ര­ത്തു­നിന്നും ആ­ണ് മ­ണല്‍ ല­ഭി­ക്കേ­ണ്ടത്. അ­വി­ടെ­നി­ന്ന് മ­ണ­ലെ­ടു­ക്കു­മ്പോ­ഴാ­ണ് പ്ര­ശ്‌­ന­ങ്ങ­ള്‍ ഉ­ണ്ടാ­വു­ന്നത്. ആ­വ­ശ്യ­ത്തി­ല­ധി­കം മ­ണ­ല്‍ ക­ട­ലോ­ര­ത്തു­നിന്നും പു­ഴ­യോ­ര­ത്തു­നിന്നും വാ­രി­യാല്‍ ക­ട­ലാ­ക്ര­മ­ണവും പു­ഴ­യു­ടെ ക­ര­യി­ടി­ച്ചിലും ഉ­ണ്ടാ­കു­മെന്നും അ­തു­മൂ­ലം പ­ലത­രം അ­പ­ക­ട­ങ്ങളും ന­ഷ്ട­ങ്ങളും ചി­ല­പ്പോള്‍ ജീ­വ ഹാ­നിയും സം­ഭ­വിക്കും എ­ന്ന­തും വ­സ്­തു­ത­യാണ്. പ­ല­പ്പോ­ഴും ആ­ളു­ക­ളു­ടെ അ­ത്യാര്‍­ത്തി മൂ­ലം ക­ടല്‍ തി­ട്ടയും പു­ഴ­യെ­ത്ത­ന്നെയും അ­പ്പാ­ടെ കൊ­ത്തി­യെ­ടു­ത്ത് ടി­പ്പ­റില്‍ ക­ട­ത്തു­ന്ന സാ­ഹ­ച­ര്യ­മാ­ണ് നാ­ട്ടി­ലു­ള്ളത്. യാ­തൊ­രു ദാ­ക്ഷിണ്യവും കൂ­ടാ­തെ­യാ­ണ് മ­ണ­ല്‍ ലോ­ഡു­ക­ണ­ക്കി­ന് രാ­പ­കല്‍ ഭേ­ദ­മില്ലാ­തെ കൊ­ത്തി­യെ­ടു­ത്തു­കൊ­ണ്ടു പോ­വു­ന്ന­ത്. ഇ­തി­ന് വേ­ണ്ടി ത­ന്നെ ഒ­രു ലോ­ബി നാ­ട്ടില്‍ നി­ല­വി­ലുണ്ട്. മ­ണല്‍ ലോബി. അ­വര്‍­ക്ക് പോ­ലീ­സി­ന്റെ­യും ക്വ­ട്ടേ­ഷന്‍ സം­ഘ­ത്തി­ന്റെയും സം­ര­ക്ഷ­ണവും പ­ണ­ത്തി­ന്റെ പിന്‍­ബ­ല­വു­മുണ്ട്. അ­പ്പോള്‍ മ­ണ­ലെ­ടു­ക്കു­മ്പോള്‍ കാ­ട്ടേ­ണ്ട മ­ര്യാ­ദ­കള്‍ കാ­ട്ടാ­നോ, നി­യ­മ­ങ്ങള്‍ അ­നു­സ­രിക്കാ­നോ, പു­ഴയും ക­രയും മ­രി­ക്ക­രു­ത് എ­ന്ന് ചി­ന്തിക്കാനോ നേ­രം കി­ട്ടി­യെ­ന്നു­വ­രില്ല.

മ­ണല്‍: വേ­ണം, ഒ­രു ക­രു­തലും മ­റുചി­ന്തയും
മ­ണല്‍ വാ­രല്‍ നി­യ­ന്ത്ര­ണം മൂ­ലം പ­ണ­ക്കാര­ന്റെ പ്ര­വര്‍­ത്തി­ക­ളൊ­ന്നും മു­ട­ങ്ങി­യ­താ­യി കേ­ട്ടി­ട്ടില്ല. കാ­ശ് അ­ല്‍­പം കൂ­ടു­തല്‍ ചെ­ല­വാക്ക­ണം എ­ന്നൊ­രു പ്ര­ശ്‌­നം മാ­ത്ര­മേ അ­ത്ത­ര­ക്കാര്‍­ക്ക് ഉ­ണ്ടാ­യി­ട്ടുള്ളൂ. ഒ­രു ഫോണ്‍ കോള്‍ കൊ­ണ്ടും പ­ണം കൊണ്ടും ലോ­ഡു­ക­ണ­ക്കി­ന് മ­ണല്‍ അവ­ന്റെ ആ­വ­ശ്യാ­നു­സര­ണം സൈ­റ്റില്‍ എ­ത്തി­യി­രി­ക്കും. മ­റ്റെല്ലാകാ­ര്യ­ത്തിലും എന്ന പോ­ലെ പാ­വ­പ്പെ­ട്ടവ­ന്റെ വ­യ­റ്റ­ത്താ­ണ് മ­ണല്‍ നി­രോ­ധ­നവും ചെ­ന്ന­ടി­ച്ച­ത്. അ­വ­ന് ഒ­രു വീ­ടു­വെ­ക്കാന്‍ മ­ണല്‍ ല­ഭി­ക്കു­ന്നില്ല. ഇ-മ­ണല്‍ എ­ന്ന പേ­രില്‍ ഒ­രു സം­വി­ധാ­ന­മു­ണ്ടെ­ങ്കിലും അ­തി­ന് വില്ലേ­ജോ­ഫീസും പ­ഞ്ചായ­ത്ത് ഓ­ഫീസും അ­ക്ഷ­യ കേ­ന്ദ്രവും മറ്റും ക­യ­റി­യി­റ­ങ്ങു­കയും വീ­ടി­ന്റെ സ്‌­കെച്ചും പ്ലാനും എ­സ്റ്റി­മേറ്റും ലൊ­ക്കേ­ഷന്‍ സര്‍­ട്ടി­ഫി­ക്കറ്റും പൊ­സ­ഷന്‍ സര്‍­ട്ടിഫി­ക്കറ്റും നി­കു­തി­യ­ട­ച്ച ര­സീ­തി­യും സ്ഥ­ല­ത്തി­ന്റെ ആ­ധാ­രവും എല്ലാം വേണം. ഒ­ടു­വില്‍ പ­ണ­മ­ട­ക്കു­ക­യും അ­റി­യി­പ്പ് ല­ഭി­ക്കു­മ്പോള്‍ വാ­ട­ക­യ്­ക്ക് വ­ണ്ടി വി­ളി­ച്ച് കൊണ്ടു­പോ­യി നി­ശ്ചി­ത ക­ട­വില്‍ നി­ന്ന് കല്ലും മ­ണ്ണും ക­രി­യി­ലയും മറ്റും അ­ട­ങ്ങി­യ മ­ണല്‍ വേ­ണ­മെ­ങ്കില്‍ കൊണ്ടു­പോ­വു­കയും ചെ­യ്യാം. ആ പൂ­ഴി അ­രി­ച്ചു­മാ­റ്റു­മ്പോ­ഴേക്കും കൊണ്ടു­പോ­യ­തി­ന്റെ പ­കുതി­യോ­ളം മാ­ത്ര­മേ ഉ­ണ്ടാ­വു­ക­യുള്ളു. അ­താണ് ഇ-മ­ണല്‍ പ്ര­സ്ഥാ­നം.

മ­ണല്‍: വേ­ണം, ഒ­രു ക­രു­തലും മ­റുചി­ന്തയുംഅ­ടു­ത്ത­കാ­ല­ത്താ­യി മ­ണ­ലി­ന് ക്ഷാ­മം വ­ന്ന­പ്പോള്‍ ഓട്ടോ റി­ക്ഷ­യിലും ത­ല­ച്ചു­മ­ടായും മ­റ്റു സാ­ധ­ന­ങ്ങ­ളെ­ന്ന വ്യാജേ­ന ടെ­മ്പോ­യിലും മറ്റും മ­ണല്‍ കട­ത്ത് വ്യാ­പ­ക­മായി. തോ­ണി­ക­ളിലും ബോ­ട്ടിലും വ­രെ രാ­ത്രി­ക­ളില്‍ ക­ട­വു­ക­ളില്‍ നി­ന്ന് മ­ണല്‍ ക­ട­ത്തുന്നു. ഇ­തൊ­ക്കെ പ­ല­പ്പോഴും പോ­ലീ­സി­ന്റെ ക­ണ്ണു­വെ­ട്ടി­ച്ചോ, കൈ­ക്കൂ­ലി കൊ­ടു­ത്ത് പോ­ലീ­സി­നെ ആ ഭാ­ഗ­ത്തേ­ക്ക് വ­രാ­താക്കിയോ ആണ്. അ­പ്പോ­ഴാ­ണ് രാ­ത്രി­യി­ലെ മ­ണല്‍ ക­ട­ത്ത് ഇ­ത്ര­ത്തോ­ളം സ­ജീ­വ­മാ­യത്. ഇ­പ്പോള്‍ ച­ന്ദ്ര­ഗി­രി പു­ഴ­യി­ലെ പ­ല ക­ട­വു­ക­ളില്‍ നി­ന്നും തള­ങ്ക­ര അ­ഴി­മുഖ­ത്ത് നിന്നും തോ­ണി­ക­ളില്‍ മ­ണല്‍ വാ­രി യ­ഥേ­ഷ്ടം ക­ട­ത്തു­ന്നുണ്ട്. ജില്ല­യി­ലെ മ­റ്റു പു­ഴ­ക്ക­ട­വു­ക­ളി­ലും അ­ഴി­മു­ഖ­ങ്ങ­ളിലും ഇ­ത് ത­ന്നെ­യാ­ണ് സ്ഥിതി. അ­ന്യ സം­സ്ഥാ­ന തൊ­ഴി­ലാ­ളി­ക­ളോ, കു­ട്ടി­ത്തൊ­ഴി­ലാ­ളി­കളോ ആ­ണ് രാത്രി കാ­ല­ങ്ങ­ളില്‍ ജീ­വന്‍ പണ­യം വെ­ച്ച് ഇങ്ങ­നെ മ­ണല്‍ വാ­രു­ന്ന­ത്.

ച­ന്ദ്ര­ഗി­രി പു­ഴ­യു­ടെ ചേ­രൂര്‍, തു­രുത്തി, ചെ­മ്മ­നാട്, ത­ളങ്ക­ര ഭാ­ഗ­ങ്ങ­ളില്‍ നി­ന്ന് തോ­ണി­ക­ളില്‍ മ­ണല്‍ വാ­രാനും ക­ട­ത്താനും ധാ­രാ­ളം കു­ട്ടി­ക­ളെ­യാ­ണ് മ­ണല്‍ മാ­ഫി­യ­കള്‍ ഉ­പ­യോ­ഗി­ക്കു­ന്ന­ത്. 16 വ­യ­സി­ന് താ­ഴെ­യു­ള്ള കു­ട്ടി­ക­ളില്‍ പ­ലരും സ്­കൂ­ളില്‍ പോ­കാ­തെ മ­ണല്‍ വാ­രാന്‍ പോ­വു­ക­യാണ്. ഇ­വര്‍­ക്ക് മ­ണ­ലെ­ടുപ്പ് ഏ­ജന്‍­സി­കള്‍ നല്ല പ്ര­തിഫ­ലം നല്‍­കു­ന്നുണ്ട്. ഒ­ഴു­ക്കു­ള്ള പു­ഴ­യി­ലൂടെ, അ­ധി­കൃത­രെ ഭ­യ­ന്ന്, ജീ­വന്‍ ത­ന്നെ പ­ണ­യ­പ്പെ­ടു­ത്തി­ക്കൊ­ണ്ടാ­ണ് കു­ട്ടി­ത്തൊ­ഴി­ലാ­ളി­കള്‍ മ­ണ­ലെ­ടു­പ്പി­ന് പോ­വു­ന്നത്. രാ­ത്രി­യാ­ണ് ജോ­ലി­യെ­ന്ന­തി­നാല്‍ ഇ­വര്‍ വീ­ടു­ക­ളില്‍ ത­ങ്ങു­ക­യോ, വീ­ട്ടു­കാ­രു­ടെ നി­യ­ന്ത്ര­ണ­ത്തില്‍ വ­രി­കയോ ചെ­യ്യു­ന്നില്ല. ജോ­ലി ചെ­യ്യു­ന്ന­തി­നാ­ല്‍ പ­ണം യ­ഥേ­ഷ്ടം കൈ­വ­ശ­മെ­ത്തു­ന്ന കു­ട്ടി­കള്‍ പ­ല­പ്പോഴും മ­ദ്യ­പാ­ന­ത്തി­ലേക്കും മ­യ­ക്കു­മ­രു­ന്ന് ഉ­പ­യോ­ഗ­ത്തി­ലേക്കും വ­ഴു­തി വീ­ഴു­കയും ചെ­യ്യുന്നു. ചി­ല മ­ണ­ലെ­ടു­പ്പു­കാര്‍ കു­ട്ടി­കള്‍­ക്ക് മ­ദ്യവും മ­യ­ക്കു­മ­രുന്നും നല്‍കി­യ ശേ­ഷ­മാ­ണ് ജോ­ലി­യെ­ടു­പ്പി­ക്കുന്ന­ത് എന്നും വി­വ­ര­മു­ണ്ട്.

മ­ണല്‍: വേ­ണം, ഒ­രു ക­രു­തലും മ­റുചി­ന്തയും
അ­ന­ധി­കൃ­തമാ­യ തൊ­ഴില്‍ ചെ­യ്യാന്‍ പ്രാ­യ­പൂര്‍­ത്തി­യാ­കാ­ത്ത കു­ട്ടിക­ളെ ഉ­പ­യോ­ഗി­ക്കു­ക വ­ഴി അവ­രെ തെറ്റാ­യ ജീവി­ത രീ­തി­യി­ലേ­ക്കാ­ണ് മ­ണല്‍ മാ­ഫി­യ­കള്‍ ന­യി­ക്കു­ന്നത്. ചു­രു­ക്കം ചി­ല കു­ട്ടി­കള്‍ ജോ­ലി ചെ­യ്­ത വ­ക­യില്‍ കി­ട്ടു­ന്ന കൂ­ലി­യില്‍ ഒ­രു വി­ഹിതം വീ­ട്ടു­കാര്‍­ക്ക് നല്‍­കി ആ­ശ്വാ­സം പ­ക­രു­ന്നു­ണ്ട് എ­ങ്കിലും കു­ത്തൊ­ഴു­ക്കു­ള്ള പു­ഴ­യി­ലൂ­ടെ­യു­ള്ള മ­ണല്‍ നി­റ­ച്ച തോ­ണി­യില്‍ കൂ­ടി­യു­ള്ള യാ­ത്ര ജീ­വന്‍ അ­പ­ക­ട­ത്തില്‍ പെ­ടു­ത്തി­ക്കൊ­ണ്ടാ­ണെ­ന്ന് അ­വര്‍ അ­റി­യു­ന്നില്ല. മ­ണ­ലൂ­റ്റ­ലി­നെ തു­ടര്‍­ന്ന് പ­ല പു­ഴ­ക­ളിലും അഗാധ ഗര്‍­ത്ത­ങ്ങള്‍ രൂ­പ­പ്പെ­ട്ടി­രി­ക്കു­കയും അ­ടി­യൊ­ഴു­ക്കു­കള്‍ ഉ­ണ്ടാ­വു­കയും അ­ത് അപ­ക­ട സാധ്യ­ത വര്‍­ധി­പ്പി­ക്കു­കയും ചെ­യ്യുന്നു. ഈ­യി­ടെ ച­ന്ദ്ര­ഗി­രി പു­ഴ­യില്‍ തെ­ക്കില്‍ പാ­ല­ത്തി­ന­ടു­ത്തു­വെ­ച്ച് അന­സ് എ­ന്ന യു­വാ­വ് ഒ­ഴു­ക്കില്‍ പെ­ട്ട് മ­രിച്ച­ത് പു­ഴ­യി­ലെ അ­ടി­യൊ­ഴു­ക്ക് കാ­ര­ണ­മാ­ണ്. മുന്‍ പിന്‍ വി­ചാ­ര­മില്ലാ­ത്ത മ­ണ­ലൂ­റ്റ­ലാ­ണ് പു­ഴ­യി­ലെ ഒ­ഴു­ക്കി­ന്റെയും വേ­ലി­യേ­റ്റ­ത്തി­ന്റെ­യും വേ­ലി­യി­റ­ക്ക­ത്തി­ന്റെയും താ­ളം തെ­റ്റി­ച്ചത്. അ­ന­സി­ന് മുമ്പും ജില്ല­യി­ലെ പ­ല പു­ഴ­ക­ളി­ലാ­യി നി­രവ­ധി പേര്‍ ഒ­ഴു­ക്കില്‍ പെ­ട്ട് മ­രി­ച്ചി­ട്ടുണ്ട്. മ­ണ­ലെ­ടു­പ്പാ­ണ് അത്ത­രം സം­ഭ­വ­ങ്ങ­ളിലെല്ലാം പ്ര­തി­സ്ഥാന­ത്ത് നില്‍ക്കു­ന്ന­ത്.

മ­ണല്‍ മാ­ഫി­യ­കള്‍ തഴ­ച്ച് വ­ള­രു­കയും പു­ഴ­കള്‍ അഗാധ ഗര്‍­ത്ത­ങ്ങ­ളാ­വു­കയും നാ­ടിന്റെ താ­ളം പി­ഴ­ക്കു­കയും ചെ­യ്യു­മ്പോള്‍ അ­ടി­യ­ന്തി­ര­മാ­യ ഒരു പു­നര്‍­വി­ചിന്ത­നം അ­ധി­കൃത­രു­ടെയും ജ­ന­ങ്ങ­ളു­ടേ­യും ഭാഗ­ത്ത് നി­ന്ന് ഉ­ണ്ടാ­യേ മ­തി­യാ­വൂ. ആ­വ­ശ്യ­ക്കാര്‍­ക്ക് മ­ണല്‍ ല­ഭ്യ­മാ­കാനും അ­വ നേരാ­യ വ­ഴി­യി­ലൂ­ടെ വാ­രി­യെ­ടു­ക്കാ­നും ഉ­ള്ള സം­വി­ധാ­നം ഉ­ണ്ടാ­കണം. മ­ണല്‍ ചാ­ക്കു­ക­ളി­ലാ­ക്കി സര്‍­ക്കാ­രി­ന് ത­ന്നെ ന്യാ­യ വി­ല­യ്­ക്ക് യ­ഥാര്‍­ത്ഥ ആ­വ­ശ്യ­ക്കാര്‍­ക്ക് നല്‍­കാ­വു­ന്ന­തു­മാണ്. ഇപ്പൊള്‍ സി­മന്റ് വാ­ങ്ങുന്ന­ത് പോലെ പൂ­ഴി വാ­ങ്ങു­ന്ന ശീ­ലം ആ­ളു­കള്‍­ക്ക് വ­ഴി­യേ ഉ­ണ്ടാ­യി­ക്കൊ­ള്ളും.

മ­ണല്‍: വേ­ണം, ഒ­രു ക­രു­തലും മ­റുചി­ന്തയും

-ര­വീ­ന്ദ്രന്‍ പാടി


Keywords: Sand-export, House, kasaragod, Article, Lorry, Police, Chandragiri-river, Anas, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia