city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസര്‍കോടിന്റെ ഭരണസാരഥി: അഡ്വ: പി.പി.ശ്യാമളാദേവി

കാസര്‍കോടിന്റെ ഭരണസാരഥി: അഡ്വ: പി.പി.ശ്യാമളാദേവി
P.P.Shyamala Devi
യൂനിസെഫിന്റെയും കിലയുടെയും ആഭിമുഖ്യത്തില്‍ 'കുട്ടികളുടെ സമഗ്ര വികസനത്തിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുളള മാര്‍ഗരേഖ'യുടെ കരട് രുപത്തെക്കുറിച്ചുളള റീജിയണല്‍ കണ്‍സോര്‍ഷ്യം പരിപാടിയില്‍ ഞാനും അഡ്വ: ശ്യാമളദേവിയും പങ്കാളികളായിരുന്നു. 'കാസര്‍കോട് ജില്ലയില്‍ അധികാരത്തിലുണ്ടായിരുന്ന എല്ലാ ജില്ലാ പഞ്ചായത്തു പ്രസിഡന്റുമാരെയും അടുത്ത് പരിചയപ്പെടാന്‍ സാധിച്ചിട്ടുണ്ട്. താങ്കളെ മാത്രം അത്ര അടുത്തറിയാന്‍ ഇതേവരെ സാധിച്ചില്ല' എന്ന ആമുഖത്തോടെയായിരുന്നു ഞങ്ങളുടെ സംഭാഷണത്തുടക്കം.

തുടര്‍ന്ന് അവിടെ ചെലവഴിച്ച രണ്ടു ദിവസങ്ങളിലും സമയം കിട്ടുമ്പോഴൊക്കെ പരസ്പരം അനുഭവങ്ങള്‍ പങ്കുവെക്കാന്‍ അവസരമുണ്ടായി. 'കാസര്‍കോട് വാര്‍ത്ത ഡോട്ട് കോം വായനക്കാരുമായി' താങ്കളെ പരിചയപ്പെടുത്തുന്നതില്‍ വിഷമമില്ലല്ലോ എന്ന എന്റെ അന്വേഷണത്തിന് നല്ലൊരു ചിരിയോടെ യതൊരു വിഷമവുമില്ല എന്നവര്‍ തുറന്നു പറഞ്ഞു.

അഡ്വ. ശ്യാമളാ ദേവിയുടെ പ്രഭാഷണശൈലിയെക്കുറിച്ച് മതിപ്പു തോന്നി. അത് തിരിച്ചറിയാന്‍ പ്രസ്തുത പ്രോഗ്രാമില്‍ രസകരമായൊരു സംഭവമുണ്ടായി. ശിശൂ കേന്ദ്രീകൃത പദ്ധതികള്‍ മാതൃകാപരമായി നടപ്പാക്കിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രതിനിധികള്‍ തങ്ങളുടെ അനുഭവങ്ങള്‍ വിവരിക്കുന്ന ഒരു സെഷനും ഉണ്ടായിരുന്നു. കണ്ണൂര്‍ ജില്ലാ പഞ്ചായത്തു പ്രസിഡന്റ് പ്രൊഫ. കെ. എ സരളയായിരുന്നു പ്രസ്തുത സെഷനിലെ അധ്യക്ഷ. ഈ വിഷയത്തെക്കുറിച്ച് സംസാരിക്കാന്‍ വേദിയിലേക്ക് ക്ഷണിച്ചത് കാസര്‍കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെ മാത്രമായിരുന്നു.

ജില്ലയില്‍ നടപ്പാക്കിയ പ്രവര്‍ത്തനങ്ങള്‍ അവര്‍ വിശദീകരിക്കാന്‍ തുടങ്ങി. 45 മിനുട്ടാണ് സമയം അനുവദിച്ചത്. വാക്കുകള്‍ അനര്‍ഗളമായി പ്രവഹിക്കുകയായിരുന്നു. ആ വേഗതയ്‌ക്കൊപ്പം ശ്രദ്ധ പോകാന്‍ വളരെ പാടുപെടേണ്ടി വന്നു. കാസര്‍കോട് ജില്ലയിലെ പ്രവര്‍ത്തനം കേട്ടു കൊണ്ട് എന്റെ സമീപത്തായി ഇരിക്കുന്ന കോഴിക്കോട് ജില്ലാ പഞ്ചായത്തു പ്രസിഡന്റ് കാനത്തില്‍ ജമീല പറഞ്ഞു. 'എനിക്കും ഒരവസരം കിട്ടണമായിരുന്നു' അധ്യക്ഷയുടെ അനുവാദം വാങ്ങി അവരും കോഴിക്കോട് ജില്ലയുടെ പ്രവര്‍ത്തനങ്ങള്‍ സദസ്യര്‍ക്കുമുമ്പില്‍ അക്കമിട്ടു നിരത്തി ഈ പ്രഭാഷണം കഴിയേണ്ട താമസം അധ്യക്ഷയായ പ്രൊഫ. കെ.എ സരള കണ്ണൂര്‍ ജില്ലയുടെ പ്രവര്‍ത്തനം അതിമനോഹരമായി അവതരിപ്പിച്ചു.

തുടര്‍ന്നു നടന്ന ചര്‍ച്ചയില്‍ പങ്കെടുത്ത ഒരു പ്രതിനിധി ഈ പരിപാടിയെ വിശേഷിപ്പിച്ചത് നല്ലൊരു 'റിയാലിറ്റി ഷോ' എന്നായിരുന്നു. ആര്‍ക്കാണ് കൂടുതല്‍ പോയന്റ് എന്ന് നിശ്ചയിക്കാന്‍ കഴിയാത്ത വിധം മൂന്ന് ജില്ലാ പഞ്ചായത്തു പ്രസിഡന്റുമാരായ വനിതകള്‍ അവതരിപ്പിച്ച അനുഭവങ്ങള്‍ അതിമനോഹരമായിരിക്കുന്നു എന്നാണ്. അക്കൂട്ടത്തില്‍ ചുരുങ്ങിയ സമയം കൊണ്ട് ഏറെ കാര്യങ്ങള്‍ അവതരിപ്പിച്ച അഡ്വ: ശ്യാമളദേവിയുടെ അവതരണത്തിനാണ് ഏറെ കൈയ്യടികിട്ടിയത്.

ത്രിതല പഞ്ചായത്തിലേക്ക് രണ്ടു തവണ മല്‍സരിച്ചിട്ടും വിജയം കാണാന്‍ സാധിക്കാത്ത വിഷമമൊന്നും ശ്യാമളാദേവിക്കില്ല. മൂന്നാം തവണയും ഒരു കൈ നോക്കി. പഴമക്കാര്‍ പറയുന്നതനുസരിച്ചാണെങ്കില്‍ രണ്ടു തവണ തോറ്റല്‍ മൂന്നാമത്തേതിലും തോക്കും. പക്ഷെ ഉറച്ച കമ്മ്യൂണിസ്റ്റ് കാരിയായ ശ്യാമളയ്ക്ക് അത്തരം വിശ്വാസമൊന്നും ഉണ്ടായില്ല. 1995 ല്‍ കാറടുക്ക ബ്ലോക്ക് പഞ്ചായത്തിലേക്ക് മല്‍സരിച്ചു. തോറ്റു. 2000 ല്‍ അവിടെനിന്നു തന്നെ ജില്ലാ പഞ്ചായത്തിലേക്ക് മല്‍സരിച്ചു. അവിടെയും തോറ്റു പക്ഷെ 2010 ല്‍ കരിന്തളം ഡിവിഷനില്‍ നിന്ന് മത്സരിച്ചു വിജയിച്ചു. ജില്ലാ പഞ്ചായത്തു പ്രസിഡന്റുമായി.

നാല്പത്തിയേഴിലെത്തിയ അഡ്വ: ശ്യാമളദേവി കോടോം ബേളൂര്‍ ഗ്രാമത്തില്‍ കര്‍ഷകനായ പരമേശ്വരന്‍ പിളളയുടെയും കമലമ്മയുടെയും മകളായി ജനിച്ചു. പോസ്റ്റ് ഗ്രാഡ്വേഷനു ശേഷം എല്‍.എല്‍ ബി ഡിഗ്രിയെടുത്തു. സമയം കിട്ടുമ്പോഴെക്കെ വക്കീല്‍ തൊഴിലിലും ഏര്‍പ്പെടുന്നു. രണ്ടു പെണ്‍കുട്ടികളുടെ അമ്മയാണ് ശ്യാമള. മൂത്തവള്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനിയും രണ്ടാമത്തെയാള്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയുമാണ്. കെല്‍ ജീവനക്കാരനായ ചന്ദ്രശേഖരന്‍ നായരാണ് ഭര്‍ത്താവ്.

സഹകരണ മേഖലയിലാണ് തന്റെ സാന്നിദ്ധ്യം ഏറെ ശ്രദ്ധിക്കപ്പെട്ടത്. 1997 മുതല്‍ വിവിധ സഹകരണ സ്ഥാപനങ്ങളുടെ നേതൃപദവിയില്‍ അവര്‍ ഇരുന്നിട്ടുണ്ട്. കാറടുക്ക വനിത കോ-ഓപ്പറേറ്റീവ് സൊസൈറ്റി, ജില്ലാ സഹകരണ ആശൂപത്രി പ്രസിഡന്റ് ജില്ലാ ഹോള്‍സെയില്‍ കോ-ഓപ്പറേറ്റീവ് കണ്‍സ്യൂമര്‍ സ്റ്റോര്‍ സര്‍ക്കിള്‍ കോ ഓപ്പറേറ്റീവ് യൂണിയന്‍ എന്നിവയിലൊക്കെ സജീവമായി പ്രവര്‍ത്തിച്ചു വന്നു.
ജില്ലാ ശിശൂക്ഷേമ സമിതി അംഗം, ലോയേര്‍സ് യൂണിയന്‍ പ്രവര്‍ത്തക എന്നി നിലകളിലും അഡ്വ: ശ്യാമളാദേവി തന്റെ നേതൃത്വ ഗുണം തെളിയിച്ചിട്ടുണ്ട്.

ജനിച്ചു വീണതേ കമ്മ്യൂണിസ്റ്റ് കുടുംബത്തിലാണ്. പാര്‍ട്ടി പ്രവര്‍ത്തനങ്ങളും രീതികളും കണ്ടു വളര്‍ന്ന ശ്യാമളയ്ക്ക് മറ്റൊരു രാഷ്ട്രീയ പ്രസ്ഥാനത്തെക്കുറിച്ച് ആലോചിക്കാനെ വയ്യ. ഇപ്പോള്‍ സി.പി.ഐ. എമ്മിന്റെ കാറഡുക്ക ഏരിയാ കമ്മറ്റി മെമ്പറായി പ്രവര്‍ത്തിക്കുന്നു. മഹിളാ വിഭാഗത്തിന്റെ ജില്ലാ പ്രസിഡന്റായും പ്രവര്‍ത്തിക്കുന്നുണ്ട്.

ഔദ്യോഗിക സ്ഥാനത്തിരിക്കുമ്പോഴും തന്നെ താനാക്കിത്തീര്‍ത്ത പാര്‍ട്ടി നിര്‍ദ്ദേശിക്കുന്ന ഏത് സമരമുഖത്തും ശ്യാമള കര്‍മ്മ നിരതയായി നിലകൊളളും. അതിനുളള അവസാന ഉദാഹരണമാണ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ മനോജിന്റെ മരണത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി ജാഥ നയിച്ചു അറസ്റ്റു വരിച്ചത്. കാസര്‍കോടിന്റെ ആറാമത്തെ ജില്ലാഭരണാധികാരിയായ അഡ്വ: ശ്യാമളാദേവി ജില്ലയുടെ സര്‍വ്വതോ മുഖമായ വികസനത്തിന് അഹോരാത്രം ശ്രമിച്ചു കൊണ്ടിരിക്കയാണ്. പ്രതിപക്ഷത്തിന്റെ പൂര്‍ണ്ണ പങ്കാളിത്തം ഉറപ്പാക്കിക്കൊണ്ടാണ് അവര്‍ ഓരോ ചുവടും മുന്നോട്ടു വെക്കുന്നത്.

ഒരു സ്ത്രീയെന്ന നിലയില്‍ ഭരണം നടത്തിക്കൊണ്ടു പോകുന്നതില്‍ പ്രയാസമൊന്നും അനുഭവപ്പെടുന്നില്ല. കാര്യങ്ങള്‍ എല്ലാം പഠിച്ചു കഴിഞ്ഞാല്‍ സ്വയം ചെയ്യാന്‍ പ്രാപ്തി നേടിക്കഴിഞ്ഞാല്‍ മറ്റുളളവരുടെ ഔദാര്യത്തിന് കാത്തു നില്‍ക്കേണ്ടിവരില്ല. രാഷ്ട്രീയ സാമൂഹ്യപ്രവര്‍ത്തന രംഗത്ത് നിന്ന് ലഭിച്ച നേതൃപാടവവും വിദ്യാഭ്യാസത്തിലൂടെ നേടിയെടുത്ത അനുഭവ ജ്ഞാനവും നിയമ ബിരുദവുമെല്ലാം ജില്ലാ ഭരണം നിയന്ത്രിച്ചു കൊണ്ടു പോകാന്‍ കരുത്തേകിയിട്ടുണ്ടെന്ന് അവര്‍ സംസാരമധ്യേ സൂചിപ്പിച്ചു.

സംസ്ഥാനത്തെ ഇതര ജില്ലകളെ അപേക്ഷിച്ച് ഒരു പാട് പ്രശ്‌നങ്ങള്‍ ഉളള ജില്ലയാണ് കാസര്‍കോട്. എങ്കിലും ജില്ലാ പഞ്ചായത്തിന്റെ അധികാരപരിധിയില്‍ വരുന്ന വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹ്യക്ഷേമം, എന്നിവയില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ കുറഞ്ഞ കാലയളവിനുളളില്‍ സാധിച്ചിട്ടുണ്ടെന്നും അഡ്വ: ശ്യാമളദേവി പറയുന്നു.

സ്ത്രീകള്‍ക്ക് മാത്രമായി ജില്ലയില്‍ നടപ്പാക്കേണ്ട ചില സ്വപ്ന പദ്ധതികളും അവര്‍ക്കുണ്ട്. ഒരു ഷോര്‍ട്ട് സ്റ്റെ ഹോം, പെണ്‍കുട്ടികളുടെ മാനസിക-ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തേകാന്‍ സ്‌കൂളുകള്‍ തോറും കരാട്ടെ; തായ്‌ക്കൊ പരിശീലന പരിപാടികള്‍ സംഘടിപ്പിക്കല്‍, പെണ്‍കുട്ടികളുടെ വ്യക്തിത്വ വികസനം സാധ്യമാക്കാനുളള ചില കര്‍മ്മ പദ്ധതികള്‍, അവിവാഹിതരായ അമ്മമാര്‍ക്കും, വിധവകള്‍ക്കും സ്വയം തൊഴില്‍ കെത്താനുളള പരിശീലന പരിപാടികള്‍ എന്നിവ അവയില്‍ ചിലതുമാത്രം.

സ്ത്രീ സമൂഹത്തിനോട് അഡ്വ: ശ്യാമളാദേവിയുടെ സന്ദേശമിതാണ്. 'സ്വയം പര്യാപ്തയിലേക്ക് നീങ്ങണം. മറ്റുളളവരെ ആശ്രയിക്കാതെ ജീവിതം നയിക്കാന്‍ കരുത്തു നേടണം. വ്യക്തിത്വം ഹനിക്കപ്പെടാതെ പിടിച്ചു നില്‍ക്കണം'.

കാസര്‍കോടിന്റെ ഭരണസാരഥി: അഡ്വ: പി.പി.ശ്യാമളാദേവി
-കൂക്കാനം റഹ്മാന്‍

Keywords:  P.P.Shyamala Devi, District Panchayath President, Article, Kookanam Rahman

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia