പോലീസ് പരിശീലന കേന്ദ്രം, ഒരു വിചിന്തനം
Jul 25, 2020, 18:14 IST
അസീസ് പട്ള
(www.kasargodvartha.com 25.07.2020) ജൂലൈ 23 നു കാസർകോട് പാറക്കട്ട ജില്ലാ പോലീസ് ആസ്ഥാനത്ത് പുതുതായി നിർമ്മിച്ച ജില്ലാ പോലീസ് പരിശീലന കേന്ദ്രം ജില്ലയുടെ വിവിധ വകുപ്പുതല പോലീസ് മേധാവികളുടെയും, ജനപ്രതിനിധിയുടെയും മറ്റും സാന്നിധ്യത്തിൽ ബഹു. മുഖ്യമന്ത്രി വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്തു. തുടർന്ന് അദ്ദേഹം പറഞ്ഞു ലോകോത്തര നിലവാര പരിശീലനം പോലീസ് സേനയ്ക്ക് ലഭ്യമാക്കുകയെന്ന ലക്ഷയത്തോടയാണ് പരിശീലന കേന്ദ്രം നിർമ്മിച്ചിട്ടുള്ളതെന്നും..
ഇവിടെ ഒരു ചോദ്യം; ലോകോത്തര പോലീസ് പരിശീലനം എന്നത് ഏത് രാഷ്ട്രത്തെ മാനദണ്ഡമാക്കിയായിരിക്കും? ആർഷഭാരത സംസ്കൃതിയിൽ നമ്മുടെ പോലീസ് സേനയ്ക്ക് ഒരു ആപ്തവാക്യമുണ്ട്, സംസ്കൃതത്തിലെ 'മൃദു ഭാവെ, ദൃഢ കൃത്യെ' 'മൃദുവായ പെരുമാറ്റം, ദൃഢമായ കർമ്മങ്ങൾ' എന്ന മഹാ വാക്യമാണ്.
മൃദുവായ പെരുമാറ്റം, അതാണ് പ്രജകൾ പോലീസിൽ നിന്നും പ്രതീക്ഷിക്കുന്നത്, പോലീസ് സ്റ്റേഷന് “ജനമൈത്രീ പോലീസ് സ്റ്റേഷൻ” എന്നു പേര് വെച്ചത് കൊണ്ടോ ലോകോത്തര, അത്യാധുനിക സാങ്കേതിക വിദ്യ വിരൽത്തുമ്പിൽ പ്രവത്തിപ്പിക്കാൻ പരിശീലിപ്പിച്ചത് കൊണ്ടോ മേൽപ്പറഞ്ഞ “മൃദുവായ പെരുമാറ്റം” ലഭ്യമാവണമെന്നില്ല, മറിച്ച് ഉദ്യോഗസ്ഥരുടെ മനസ്സിനെയാണ് ജന മൈത്രമാക്കേണ്ടത്.
പരേഡ് പരിശീലന കൃത്യനിഷ്ടയിലും, കായിക ക്ഷമതയിലും മാത്രമാവരുത് രാജ്യത്തിന്റെ ക്രമസമാധാന പരിശീലനത്തിനായി സംസ്ഥാന തലത്തിൽ ഉദ്യോഗസ്ഥരെ വാർത്തെടുക്കുന്നതിലുള്ള നിഷ്കർഷത. പരിശീലനവേളയിൽ സ്വാഭാവീകമായി സംഭവിക്കുന്ന ചെറിയ പിഴവുകളെ പർവ്വതീകരിച്ച് ചുമത്തുന്ന മേലാളന്മാരുടെ ശിക്ഷാനടപടികൾ മനുഷ്യാവകാശ ധ്വംസനത്തിന് കുപ്രസിദ്ധിനേടിയ ഗ്വാണ്ടനാമോ ജയിൽ ശിക്ഷയോട് കിടപിടിക്കുന്നതാണ്. തങ്ങൾ അനുഭവിച്ച മാനസീക സമ്മർദ്ദവും പിരിമുറുക്കവുമാണ് പിന്നീട് നിർദ്ദോഷിയായ പ്രജകളിൽ ഉരുട്ടലായും മൂന്നാം മുറയായും പരിണമിക്കുന്നത്.
പരിശീലന വേളയിലുള്ള ഇത്തരം ശിക്ഷാ നടപടികൾ ലഘൂകരിച്ചു ഉദ്യോഗസ്ഥർക്ക് മനുഷ്യത്വത്തിന്റെ ആത്മീയ പരിവേഷം നല്കി പരിശീലിപ്പിച്ചെടുക്കുകയാണ് വേണ്ടത്. ക്രിമിനൽ സ്വഭാവമുള്ളവരെ മുളയിൽത്തെന്നെ തിരിച്ചറിയാനും അയോഗ്യരാക്കാനും പരിശീലകർക്ക് കഴിയണം. അല്ലെങ്കിൽ കതിരിനു വളം വയ്ക്കുന്ന പ്രതീതിയാവും ഫലത്തിൽ. ഔദ്യോഗീക കൃത്യനിർവ്വഹണത്തിലും അല്ലാത്തപ്പോഴും മാനുഷികതയും ധാർമ്മിക മൂല്യങ്ങളും നിയമവാഴ്ചയിലെ ഔന്നത്യവും ഉയർത്തിപ്പിടിക്കുന്നതാവണം രാജ്യത്തിന്റെ ക്രമസമാധാനപരിപാലന പോലീസ് സേന. അല്ലാതെ ലോകോത്തര നിലവാരത്തിലേക്കുള്ള കുതിപ്പല്ല.
Keywords: AZEEZ-PATLA, Article, Police, Training, Police Training Center, a reflection; Article