city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വയസ്സന്‍

വയസ്സായില്ല
വയസ്സനായി
വയര്‍നിറയാത്തൊരു
വയറനായി
പ്രഷറുണ്ട് ..പ്രമേഹമുണ്ട്
കോളസ്‌ട്രോളും
വേണ്ടതിലേറെയുണ്ട്
നരബാധിച്ചൊരു തലയില്‍
മുടികളേറെ കൊഴിഞ്ഞിട്ടുണ്ട്
'GOD' വെളുപ്പിച്ചപ്പോള്‍
കറുപ്പിച്ച ഗോദ്രേജിനാല്‍
കറുപ്പിച്ചും വെളുപ്പിച്ചും
ദിനങ്ങളോരോന്നായി
കൊഴിഞ്ഞുപോകുന്നു
ജീവിതത്തിലെ
പ്രവാസിയാണ്-
പ്രയാസിയാണ്
വയസ്സനാകാത്തൊരു
വയസ്സനാണ്.

വയസ്സന്‍ -ബഷീര്‍ കരുവാകോട്

Keywords: Poem, Vayassan, Basheer Karuvakode

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia