പ്രതീക്ഷ
May 8, 2012, 10:05 IST
നിണം പകര്‍ന്നു നിന്‍
പാര്‍ട്ടി നേതൃത്വത്തെ തൃപ്തരാക്കാന്‍
നീയിടംവലം പായവേ
മുറ്റത്തുവീണു പിടയ്ക്കുന്നതാ
നിന്റെ തൊട്ടയല്‍ക്കാരന്‍
ചോരവാര്‍ന്ന വായിലേ
കുറ്റിക്കുവാനേതു തീര്‍ത്ഥം.
മതാന്ധത, തൊട്ടുതീണ്ടാത്തതാ
മിറ്റു കണ്ണീര്‍ക്കണം
പൊട്ടിപ്പൊളിഞ്ഞ വിളക്കുമാടങ്ങളില്‍
മൃത്യു സനാതന സത്യം വിഴുങ്ങവേ
നഷ്ടപ്പെടുന്നില്ലെന്റെ മനസ്സില്‍
ഒരിത്തിരി നന്മയും നോവും
പിന്നെ പ്രതീക്ഷയും
-ഖാസിം ഉടുമ്പുന്തല
Keywords: Poem, 'Pratheeksha' Qasim udumbunthala
പാര്‍ട്ടി നേതൃത്വത്തെ തൃപ്തരാക്കാന്‍
നീയിടംവലം പായവേ
മുറ്റത്തുവീണു പിടയ്ക്കുന്നതാ
നിന്റെ തൊട്ടയല്‍ക്കാരന്‍
ചോരവാര്‍ന്ന വായിലേ
കുറ്റിക്കുവാനേതു തീര്‍ത്ഥം.
മതാന്ധത, തൊട്ടുതീണ്ടാത്തതാ
മിറ്റു കണ്ണീര്‍ക്കണം
പൊട്ടിപ്പൊളിഞ്ഞ വിളക്കുമാടങ്ങളില്‍
മൃത്യു സനാതന സത്യം വിഴുങ്ങവേ
നഷ്ടപ്പെടുന്നില്ലെന്റെ മനസ്സില്‍
ഒരിത്തിരി നന്മയും നോവും
പിന്നെ പ്രതീക്ഷയും
Qasim Udumbunthala |
Keywords: Poem, 'Pratheeksha' Qasim udumbunthala