city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ശുക്ര് (വയസ്സനൊരു മറുപടി)

വയസ്സായി
അത് അമ്പതിലേറെയായി
വയസ്സനായില്ല
വയസ്സകാത്തൊരു വയസ്സനല്ല
വയസ്സനായൊരു വയസ്സനുമല്ല
പ്രവാസിയാണ്... പ്രയാസിയല്ല  
ശുക്ര് പ്രവാസ മണ്ണിനോട്
പോറ്റുമ്മയായ മണലാരുണ്യത്തിനോട്
പെറ്റുമ്മയ്ക്കാണ് 'ദറജ'യെങ്കിലും
വെറുക്കാനാവില്ല ഈ പ്രവാസമണ്ണിനെ
മറക്കാനുമാവില്ല ഈ മണലാരണ്യത്തെ
അടുപ്പില്‍ തീ പുകയാത്തകാലം
വിശപ്പിന്റെ കാഠിന്യമറിഞ്ഞ കാലം
ദേശാടനക്കിളിയായി വന്നതല്ലേ
പ്രവാസിയായിപ്പോയതല്ലേ
ഇന്നേറെ സമ്പല്‍ സ്മൃതിയില്‍
സമ്പത്തുമുണ്ട് .. ആരോഗ്യമുണ്ട്
റബ്ബിന്റെ അനുഗ്രഹമേറെയുണ്ട്
ശുക്ര് ചെയ്യുന്നു സുജൂദിലായി
അല്‍ ഹമ്ദുലില്ലാഹി .. അല്‍ ഹംദുലില്ലാഹി
പ്രഷറില്ല കൊളസ്ട്രോളില്ല
മധുരവുമേറെ അലട്ടിയിട്ടില്ല
കറുപ്പിനഴകായി വന്നമുടിയില്‍
കൊഴിഞ്ഞുപോയിട്ടില്ലയൊന്നും
സ്മോക്കിങ്ങുമില്ല സ്മോളിങ്ങുമില്ല
മതചര്യകളില്‍ വിട്ടുവീഴ്ചയുമില്ല
നടന്നു നടന്നു പടികയറിയപ്പോള്‍
ഇല്ലാത്തതിനെക്കുറിച്ചാകൂലതയില്ല
ഉള്ളതിനെക്കുറിച്ചോര്‍ക്കുന്നുവെന്നും
അതിനായി ശുക്ര് ചെയ്തിടുന്നു
റബ്ബിന്റെ നാമം വാഴ്ത്തിടുന്നു
സുബ്ഹാനല്ലാഹ്...അല്‍ ഹമ്ദുലില്ലാഹ്

ശുക്ര് (വയസ്സനൊരു മറുപടി)
Azeez Kadavath
-അസീസ് കടവത്ത്


Keywords: Poem, Azeez Kadavath

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia