city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മക്കളെ പഠിപ്പിക്കുവാന്‍ പാടുപെടുന്ന രക്ഷിതാക്കള്‍

മുഹമ്മദലി നെല്ലിക്കുന്ന്

(www.kasargodvartha.com 04.07.2020) കൊറോണ കാലമായതിനാല്‍ സ്‌കൂളുകളും, ട്യൂഷന്‍ സെന്ററുകളും, മദ്രസകളും, കോളജുകളുമെല്ലാം അടഞ്ഞു കിടക്കുകയാണ്.ഈയൊരു അവസരത്തില്‍ കുട്ടികള്‍ ശരിക്കും ആഘോഷിക്കുകയാണ്. എല്‍ കെ ജി.മുതല്‍ മേലോട്ടുള്ള ക്ലാസുകളിലെ കുട്ടികള്‍ പുസ്തക ഭാണ്ഡങ്ങളുമായി വിദ്യാലയങ്ങളിലേക്ക് പോവുകയും ക്ഷീണിതരായി തിരിച്ചു വീട്ടില്‍ വന്നാല്‍ രക്ഷിതാക്കളുടെ പഠിപ്പിക്കലും അതോടൊപ്പം ഹോംവര്‍ക്കുകളും കൊണ്ടു പൊറുതി മുട്ടിയിരുന്ന കുട്ടികള്‍ക്ക് ഇന്ന് ഈ കൊറോണകാലത്ത് കിട്ടിയ ആശ്വാസങ്ങള്‍ക്ക് അതിരില്ല. വിശ്രമവും കളികളും കൊണ്ട് അര്‍മാദിക്കുകയാണിപ്പോള്‍ അവര്‍. പല മാതാപിതാക്കളും മത്സരിച്ചാണ് മക്കളെ പഠിപ്പിക്കുന്നത്. അയല്‍പക്കത്തെ കുട്ടി നല്ല മാര്‍ക്ക് വാങ്ങിയിട്ടുണ്ട്, അതുകൊണ്ട് എന്റെ മകനും മകളും നല്ല മാര്‍ക്ക് വാങ്ങണമെന്ന വാശി കുട്ടികളെ മാനസികമായി തളര്‍ത്തുന്നുവെന്ന കാര്യം മനസ്സിലാക്കുന്നില്ലായെന്നു വേണം പറയാന്‍.

ഇപ്പോഴിതാ വേറെയൊരു പൊല്ലാപ്പില്‍ കുട്ടികള്‍ അകപ്പെട്ടു പോയിരിക്കുകയാണ്. ഓണ്‍ലൈന്‍ സംവിധാനം വന്നപ്പോള്‍ കുട്ടികളുടെ കളിയും ചിരിയും ആവേശങ്ങളുമൊക്കെ ചോര്‍ന്നു പോയിരിക്കുന്നു. രാവിലെ ടി വിക്കു മുമ്പിലും, മൊബൈലിനു മുമ്പിലിരുന്നു ടീച്ചര്‍മാര്‍ പറയുന്നത് പോലും മനസ്സിലാവാതെ പല കുട്ടികളും പെടാപ്പാട് പെടുന്നു. ഒപ്പം അമ്മമാരും. മൊബൈല്‍ ഫോണ്‍ കൈയ്യില്‍ കൊടുത്ത് അമ്മ അടുക്കളയില്‍ പോയാല്‍ ഗെയിം കളിക്കുന്നു. അമ്മ വന്നു അട്ടഹസിച്ചാല്‍ ചാനല്‍ മാറ്റും. ഇതാണ് ഇപ്പോഴത്തെ അവസ്ഥ. എല്ലാ കുട്ടികളും ഇങ്ങനെയല്ല കേട്ടോ, ചുരുക്കം ചിലര്‍ മാത്രമാണ് ഇത്തരം കുസൃതികള്‍ കാണിക്കുന്നത്.
മക്കളെ പഠിപ്പിക്കുവാന്‍ പാടുപെടുന്ന രക്ഷിതാക്കള്‍

ഓണ്‍ലൈന്‍ ക്ലാസ്സ് വഴി എങ്ങനെ പഠിച്ച് മുന്നേറാന്‍ കഴിയുമെന്ന വേവലാതികളും പലരിലുമുണ്ട്. പഠിപ്പു കഴിഞ്ഞാല്‍ വര്‍ക്കെഴുതേണ്ടതുണ്ട്. പാഠപുസ്തകങ്ങളില്ലാതെ എങ്ങനെയെഴുതാന്‍ പറ്റുമെന്ന ചിന്തകളും കുട്ടികളെ മാനസികമായി അലട്ടുകയാണ്. അതിനിടയിലാണ് രക്ഷിതാക്കളുടെ വാശിയേറിയ പഠന പ്രഹരവും. സ്‌കൂളില്‍ നിന്നും മുഖാമുഖം അധ്യാപകരും അധ്യാപികമാരും പഠിപ്പിക്കുന്നതു പോലെയുള്ള ആ ഒരു എനര്‍ജി ഓണ്‍ലൈനിലൂടെ കിട്ടുമോയെന്ന ആശങ്കകളും കുട്ടികളിലുണ്ട്. കുട്ടികളുടെ സംശയങ്ങള്‍ക്ക് മറുപടി കിട്ടാനുള്ള മാര്‍ഗ്ഗമെന്താണെന്ന ചിന്തകളും കുഞ്ഞു ഹൃദയങ്ങളില്‍ ഉടലെടുക്കുന്നുണ്ടെന്ന കാര്യം സത്യവുമാണ്. രക്ഷിതാക്കള്‍ നിര്‍ബന്ധിപ്പിച്ച് മക്കളോട് പഠിക്കുവാന്‍ പറഞ്ഞാല്‍ അതു അവരെ ഏറെ മാനസികമായി തളര്‍ത്തുകയാണ് ചെയ്യുന്നതെന്ന വസ്തുത പലരും ഓര്‍ക്കാതെ പോകുന്നു. മക്കളുടെ മസ്തിഷ്‌ക്കത്തെ കാര്‍ന്നു തിന്നാതെ അവര്‍ സ്വയം പര്യാപ്തതയോടെ പഠിക്കുവാനുള്ള അവസരങ്ങള്‍ നല്‍കുക. ഭാരിച്ച പഠനങ്ങള്‍ അവരെ അടിച്ചേല്‍പ്പിക്കാതെ അവരെ സ്വതന്ത്രരായി വിടുക. അവരും പഠിച്ച് നല്ല മാര്‍ക്കുകള്‍ വാങ്ങുക തന്നെ ചെയ്യും.


Keywords:  Kerala, Article, Parents, Children, Parents who strive to educate their children

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia