city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പള്ളിക്കരയില്‍ ജയശ്രി എങ്കില്‍ ഐ.എന്‍.എല്ലിനു സീറ്റില്ല

(www.kasargodvartha.com 10/09/2015) പള്ളിക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് പാക്കത്തു നിന്നുമുള്ള ജയശ്രിക്കു കൂടുതല്‍ സാധ്യത. കര്‍ഷക തൊഴിലാളി യൂണിയന്‍ ജില്ലാ ജോ. സെക്രട്ടറിയായ ഇവര്‍ നിലവിലെ ബ്ലോക്ക് പഞ്ചായത്ത് അംഗം കൂടിയാണ് . കഴിഞ്ഞ തെരെഞ്ഞെടുപ്പു വേളയിലുണ്ടായ ധാരണ പ്രകാരം വൈസ് പ്രസിഡന്റ് സ്ഥാനം ഐ.എന്‍.എല്ലിനായി നീക്കി വെച്ചതായിരുന്നു.

ഇത്തവണ ഇടതു മുന്നണി ജയം നേടുകയും ജയശ്രി പ്രസിഡന്റുമായാല്‍ കഴിവും പക്വതയുമുള്ള ഒരു വൈസ് പ്രസിഡന്റ് ആവശ്യമായി വന്നേക്കും. ഐ.എന്‍.എല്ലില്‍ നിന്നും അത്തരത്തിലൊരാളെ കണ്ടെത്താന്‍ പ്രയാസമുള്ള സാഹചര്യത്തില്‍ അതു ബോധ്യപ്പെടുത്തി നിര്‍ദ്ദിഷ്ട പനയാല്‍ പഞ്ചായത്ത് പരിധിയില്‍ പെടുന്ന അജയന്‍ പനയാലിന്റെ സ്വന്തം തട്ടകമായ പനയാലില്‍ മത്സരിപ്പിക്കാന്‍ പാര്‍ട്ടി ആലോചിക്കുന്നു. ഇത് ഐ.എന്‍.എല്‍ നേതൃത്വത്തില്‍ പൊട്ടിത്തെറിയുണ്ടാക്കാന്‍ ഇടവരുത്തും.

മറ്റൊരു സാധ്യത പനയാല്‍ മേഘലയില്‍ നിന്നുമുള്ള ഗൗരിക്കുട്ടിയാണ്. പാര്‍ട്ടിയുടെ ഉദുമാ ഏരിയ
കമ്മറ്റി അംഗവും, മഹിളാ അസോസിയേഷന്റെ  ഏരിയ സെക്രട്ടറിയും, കാഞ്ഞങ്ങാട് ബ്ലോക്ക് സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍ പേര്‍സണുമാണ് ഗൗരി.  കഴിഞ്ഞ തവണ  പള്ളിക്കരയില്‍ വനിതാ സംവരണമായിരുന്നുവെങ്കില്‍ ഗൗരിക്കുട്ടിയെ പരിഗണിച്ചതായിരുന്നു.

മുന്നാം തവണയും മത്സരിക്കണമെങ്കില്‍ പാര്‍ട്ടിയുടെ ഉന്നത തലങ്ങളില്‍ നിന്നും പ്രത്യേകം അനുമതി വാങ്ങേണ്ടി വരുമെന്നത് കടമ്പയാണെന്ന് മാത്രമല്ല അരവത്തു നിന്നുമുള്ള എം. ഗീതയെ കൂടി പാര്‍ട്ടിക്ക് പരിഗണിക്കേണ്ടി വരും. ഗീത കഴിഞ്ഞ തവണ മത്സരിച്ചു പരാജയപ്പെട്ടതാണ്.

മുസ്ലീം ലീഗ് സ്വാധീനമുള്ള മൗവ്വല്‍-പെരിയങ്കാനം ഭാഗത്ത് 47ല്‍പ്പരം വോട്ടുകള്‍ കൂടുതല്‍ കിട്ടിയെങ്കിലും പാര്‍ട്ടി കേന്ദ്രങ്ങളായ അമ്പങ്ങാട് - കരുവാക്കോട്  ഭാഗത്തു നിന്നും പാര്‍ട്ടി വോട്ടുകള്‍ ചോര്‍ന്നു പോയി. കേവലം  എട്ടു വോട്ടിനു മാത്രം തോറ്റ ഗീതക്ക്  മികച്ച സി.ഡി.എസ് പ്രസിഡന്റ് എന്ന ജില്ലാതല അംഗീകാരത്തിലേക്ക് പള്ളിക്കരയെ എത്തിക്കാന്‍ സാധിച്ചു. സിഡിഎസ് ചേയര്‍ പേര്‍സന്‍ എന്നതിനു പുറമെ  ഗീത പനയാല്‍ ലോക്കല്‍ കമ്മറ്റിയിലും , മഹിളാ അസോസിയേഷന്റെ ഉദുമാ ഏരിയ പ്രസിഡന്റു സ്ഥാനത്തു കൂടി പ്രവര്‍ത്തിക്കുന്നു.

മുമ്പ് മത്സരിച്ചു ജയിച്ച അരവത്തില്‍ നിന്നും ഇത്തവണയും മത്സരിച്ചു ജയിച്ചു കേറാന്‍ ഗീതയ്ക്ക് കഴിയും. അരവത്തിനെ ഇപ്പോള്‍ പ്രതിനിധീകരിക്കുന്ന അജയന്‍ പനയാലിനെ  സ്വന്തം പ്രദേശമായ പനയാലില്‍ നിര്‍ത്തി വൈസ് പ്രസിഡന്റിന്റെ ചുമതല നല്‍കാന്‍ കൂടി പാര്‍ട്ടി ആലോചിക്കുന്നു. വരാനിരിക്കുന്ന പനയാല്‍ പഞ്ചായത്തിന്റെ നേതൃത്വത്തിലേക്ക് പാകപ്പെടും വിധം ഇത്തവണകൂടി പള്ളിക്കരയുടെ ഉത്തരവാദിത്വം ഒരിക്കല്‍ കൂടി എല്‍പ്പിച്ച് ഗീത-അജയന്‍  ടീമിനെ കൂടുതല്‍ ബലപ്പെടുത്താനാണ് പാര്‍ട്ടിയുടെ മറ്റൊരു ആലോചന.

നിലവിലെ സാമ്പത്തിക കാര്യ ചെയര്‍മാനും പനയാല്‍ ലോക്കല്‍ സെക്രട്ടറിയുമാണ് അജയന്‍. ഗീത-
അജയന്‍ ടീം പള്ളിക്കരയെ സംസ്ഥാനത്തെ മികച്ച പഞ്ചായത്തായും, ജില്ലയിലെ എറ്റവും നല്ല സിഡിഎസ്സായും ഉയര്‍ത്തിക്കാട്ടാന്‍ സാധിച്ചിട്ടുണ്ടെന്ന കാര്യം പാര്‍ട്ടി പ്രത്യേകം പരിഗണിക്കുന്നു.

മുന്‍ പഞ്ചായത്ത് പ്രസിഡന്റും പ്രഗല്‍ഭ കമ്മ്യൂണിസ്റ്റു നേതാവുമായിരുന്ന വലിയ കുഞ്ഞിരാമേട്ടന്റെ മകള്‍ സുശീലയ്ക്ക് ശേഷം തെക്കന്‍ പള്ളിക്കരയില്‍ നിന്നും പ്രസിഡന്റുമാര്‍ ഉണ്ടായിട്ടില്ലെന്നതാണ് ജയശ്രിയെ സ്വാധീനിക്കുന്നതെങ്കില്‍ ഐ.എന്‍.എല്ലിനെ വൈസ് പ്രസിഡന്റായി പരിഗണിച്ചാല്‍ ഉറച്ച ടീമായി പഞ്ചായത്തിനെ കൊണ്ടു പോകാന്‍ അസാധ്യമാകുമോ എന്ന ജനങ്ങളുടെ സംശയം പാര്‍ട്ടി നേതൃത്വത്തെ വലയ്ക്കുകയാണ്.
പള്ളിക്കരയില്‍ ജയശ്രി എങ്കില്‍ ഐ.എന്‍.എല്ലിനു സീറ്റില്ല

Also Read:
ഹോട്ടലില്‍ വാക്കുതര്‍ക്കം: സിലിണ്ടര്‍ കൊണ്ടുള്ള അടിയേറ്റ് ജീവനക്കാരന്‍ മരിച്ചു

Keywords:  INL, President, Election, Kanhangad,Article.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia