പാക് പൗരയായ വീട്ടമ്മ ഭട്കലിൽ അറസ്റ്റിൽ; സ്വന്തം പേരിൽ ആധാറും വോടർ ഐഡിയും റേഷൻ കാർഡും
Jun 11, 2021, 17:03 IST
മംഗളുറു: (www.kasargodvartha.com 11.06.2021) ഭട്കൽ നവായത് കോളനിയിലെ വീട്ടിൽ ആറു വർഷമായി ഭർത്താവിനും മക്കൾക്കും ഒപ്പം താമസിക്കുന്ന പാകിസ്ഥാൻ പൗരയെ പൊലീസ് അറസ്റ്റ് ചെയ്തു. മുഹ്‌യുദ്ദീൻ റുഖുദ്ദീന്റെ ഭാര്യ ഖദീജ മെഹറിനാണ് അറസ്റ്റിലായത്. ഇവർക്ക് മൂന്ന് മക്കളുണ്ട്.
ഭട്കൽ സ്വദേശിയായ മുഹ്‌യുദ്ദീനും ഖദീജയും 2014 ൽ ദുബൈയിലാണ് വിവാഹിതരായത്. 2015 ൽ മൂന്ന് മാസത്തെ ടൂറിസ്റ്റ് വിസയിൽ ഇന്ത്യയിലേക്ക് വന്ന അവർ തിരിച്ചുപോയില്ലെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ആറു വർഷങ്ങൾക്കിടയിൽ ഈ ദമ്പതികൾക്ക് മൂന്ന് കുട്ടികൾ ജനിച്ചു. റേഷൻ കാർഡ്, ആധാർ, പാൻ, വോടർ ഐഡി കാർഡുകൾ ഇവരുടെ പേരിലുണ്ട്.
< !- START disable copy paste -->
ഭട്കൽ സ്വദേശിയായ മുഹ്‌യുദ്ദീനും ഖദീജയും 2014 ൽ ദുബൈയിലാണ് വിവാഹിതരായത്. 2015 ൽ മൂന്ന് മാസത്തെ ടൂറിസ്റ്റ് വിസയിൽ ഇന്ത്യയിലേക്ക് വന്ന അവർ തിരിച്ചുപോയില്ലെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ആറു വർഷങ്ങൾക്കിടയിൽ ഈ ദമ്പതികൾക്ക് മൂന്ന് കുട്ടികൾ ജനിച്ചു. റേഷൻ കാർഡ്, ആധാർ, പാൻ, വോടർ ഐഡി കാർഡുകൾ ഇവരുടെ പേരിലുണ്ട്.
Keywords: Mangalore, Karnataka, News, Ration Card, Aadhar Card, Vote, Arrest, Marriage, Dubai, Pakistani housewife arrested in Bhatkal.