അന്യദേശക്കാരെ ഭയന്ന് ഗ്രാമങ്ങള്‍
Jan 20, 2018, 20:25 IST
നേര്‍ക്കാഴ്ച്ച / പ്രതിഭാരാജന്‍
(www.kasargodvartha.com 20.01.2018) അന്യ സംസ്ഥാനക്കാരുടെ പിടിയില്‍ മുറുകി കാസര്‍കോട് ജില്ലയും ഭയന്നു വിറക്കുകയാണ്. പനയാലിലെ ദേവകിയും ചീമേനിയിലെ ജാനകിയും ഉള്‍പ്പെടെ ജില്ലയില്‍ മാത്രം അക്രമിക്കപ്പെട്ട നാലു വൃദ്ധകളില്‍ മൂന്നു പേരും മരണത്തിനു കീഴടങ്ങി. ഒരാള്‍ അത്യാസന്ന നിലയില്‍ ആശുപത്രിയിലാണ്. വൃദ്ധകള്‍ക്കു പുറമെ യുവതികളായ മടിക്കൈയിലെ ജിഷ, ഇരിയയിലെ ലീല ഇങ്ങനെ എത്രയെത്ര പേരുടെ ജീവനുകളാണ് പൊലിഞ്ഞത്. അക്രമികളുടെ ഭയപ്പാടില്‍ നിന്നും മോചനമില്ലെ, നാടിന്. പോലീസ് വൃന്ദങ്ങളും കൈമലര്‍ത്തുകയാണ്. ഒരു പോലീസ് നായയും ഫോറന്‍സിക് പരിശോധനയും പോസ്റ്റ്മോര്‍ട്ടത്തിലും ഒതുങ്ങുകയാണ് അന്വേഷണം. ജീവനും സ്വത്തിനും സംരക്ഷണം നല്കാന് കഴിയാതെ പോയോ സമൂഹത്തിനും, അവരെ നിയന്ത്രിക്കുന്ന ഭരണകൂടത്തിനും. ജനം സഹിച്ചും സ്വയം തപിച്ചും കഴിഞ്ഞു കൂടുകയാണ്.
അന്യദേശ തൊഴിലാളികളെ നിലക്കു നിര്‍ത്തുകയാണ് പോലീസ് ആദ്യം ചെയ്യേണ്ടത്്. ഓരോ ഗ്രാമങ്ങളുടേയും ഉഛ്വാസ വായുവില്‍ പടര്‍ന്നു കേറിയിരിക്കുകയാണവര്. മലയാളിയുടെ ശീലം മനസിലാക്കി കൊലക്കത്തിക്കു മുമ്പില്‍ നിര്‍ത്തി കവര്‍ച്ചയടക്കമുള്ള കുറ്റകൃത്യങ്ങളിലൂടെ നാടു വിറപ്പിച്ചു വീടു കൊള്ളയടിക്കുകയാണവര്‍. എത്രയെത്ര കൊല, കവര്‍ച്ച, സ്ത്രീപീഢനങ്ങള്‍. ആകെ പത്തു ശതമാനം പോലും പിടിക്കപ്പെടുന്നില്ല. പെട്ടെന്ന് അലിയുന്ന കേരളീയരുടെ മനസും, ഒടുങ്ങാത്ത മടിയും വളമാക്കി വളരുകയാണ് അന്യ ദേശക്കാര്‍. അവര്‍ക്കുള്ള വളം, അവരില്ലാതെ ഒരു സമ്മേളനത്തിന്, ഉല്‍ത്സവത്തിന് തെരുവില്‍ ട്യൂബു കെട്ടാന്‍ വരെ സാധിക്കാത്ത വിധം നാട് മടിപിടിച്ചിരിക്കുകയാണ്. റോഡും കേബിള്‍ കുഴികളും മുതല്‍ പറമ്പു കിളക്കാനും കൊയ്യാനും, മെതിക്കാനും വരെ അവരുടെ കരുത്തു വേണം. ഇതില്‍ നിന്നും മുക്തി കൈവരില്ലെ നമുക്ക്.
വാതിലടച്ച് പകല്‍ നേരമെങ്കിലും ഒന്നു പുറത്തേക്കിറങ്ങാന്‍ ധൈര്യം പോര. മുതിയക്കാലിലെ സുനില്‍ വിദേശത്തു നിന്നും നാട്ടിലെത്തി ഭാര്യയോടൊപ്പം ഒന്നു മംഗളൂരു വരെ പോയതാണ്. തിരിച്ചു വരുമ്പോഴേക്കും ഒരു അലമാരയും ബാക്കി വെച്ചില്ല. സി.സി.ടി.വിയുടെ ഹാര്‍ഡ് ഡിസ്ക്കു പോലുമില്ല. നാം കരുതുന്നതു പോലല്ല, കവര്‍ച്ചക്കാര്‍ ഹൈടെക്കുകളാണ്. ഒരു പപ്പട വില്പ്പനക്കാരന് പകല്‍ നേരം പപ്പട വില്‍പ്പനയുമായി അതു വഴി വന്നതായി നാട്ടുകാര്‍ പറയുന്നു. സന്ധ്യ മയങ്ങിയതോടെ ഓപ്പറേഷനും കഴിഞ്ഞ് അവര്‍ സ്ഥലം വിട്ടിരുന്നു. മറ്റൊരു വീട്ടില്‍ എന്തു നടന്നാലും ഗൃഹനാഥന് അങ്ങ് ദൂബൈയിലെ സ്ക്രീനില്‍ കാണും. നുഴഞ്ഞു കയറി യന്ത്രത്തിന്റെ പിന്നിലൂടെ ചെന്നാണ് അത് തകര്‍ത്തത്.
എങ്ങനെ പോലീസിന് ഇവരെ പിടിക്കാനൊക്കും? എത്രപേര്‍ വന്നു, പോകുന്നു എന്നതിനുള്ള കണക്കില്ല. മലയാളിയേക്കാള്‍ കഠിനമായി പണിയെടുക്കുന്നവരാണ് പലരും, അതിനു തക്കതായ ശക്തിയും ശരീരഘടനയും അവര്‍ക്കുണ്ട്. മിക്കവരും മനസാക്ഷി ഇല്ലാത്തവരാണെന്നും, കവര്‍ച്ചയും കൊലയുമൊക്കെ അവര്‍ക്കൊരു ഹരമാണെന്നും പോലീസ് പറയുന്നു. വീട്ടില്‍ പണിക്കു വന്നാല്‍ ഉണങ്ങാനിട്ട അടക്ക വരെ അവര്‍ക്ക് പ്രിയമാണ്. ഇരിയയിലെ കൂലിത്തൊഴിലാളിയായ വീട്ടമ്മ ലീലയെ കഴുത്തു ഞെരിച്ചു കൊന്നു കളഞ്ഞത് അടക്ക കട്ടത് കണ്ടു പിടിച്ചതിനാലാണല്ലോ. നിയമത്തെ കുറിച്ച് ബോധമില്ല. അക്രമ സ്വഭാവം കൂടുതല്‍. മൃഗീയത, മനുഷ്വത്വം തൊട്ടു തീണ്ടാത്ത ചുറ്റുപാട്. കണ്ണില്‍ ചോരയില്ലാത്ത വിധം ക്രൂരത ഇതൊക്കെയാണ് കേരളീയ കുറ്റവാസനയുള്ളവരെ അപേക്ഷിച്ച് ഇവര്‍ക്കുള്ള പ്രത്യേകത.
പെരുമ്പാവൂരിലെ ജിഷാ വധക്കേസിലെ പ്രതി അമീറുല്‍ ഇസ്ലാം എന്ന ആസാമുകാരന് കഴുത്തില്‍ ആഴത്തില്‍ കടിച്ചാണ് ആ കുട്ടിയെ കൊന്നത്. 38 മുറിവുകള്‍ വരുത്തി ഇഞ്ചിഞ്ചായാണ് ജിഷയെ കൊന്നത്. തുടയും രഹസ്യഭാഗത്ത് പോലും കത്തി താഴ്ത്തി കുത്തി ഗര്‍ഭാശയം വരെ നശിപ്പിച്ചു. വയറ് കീറി കുടല്‍മാല പുറത്തിട്ടു. കുറ്റവാസനകളുടെ ആഴം അളക്കുകയാണിവിടെ.
ചെറുവത്തൂരിലെ ജാനകിയേപ്പോലെ കിടങ്ങൂര്‍ കൊമ്പനാം കുന്നില്‍ തോട്ടത്തില്‍ വീട്ടില്‍ മറിയാമ്മയെന്ന 80 കാരിയെ ബംഗ്ലാദേശുകാരന് ഷുക്കൂര്‍ മുഹമ്മദലി കൊല ചെയ്തത് ചക്ക പറിക്കാന്‍ സഹായിക്കാം എന്ന വ്യാജേനയായിരുന്നു. മക്കള്‍ വിദേശത്തുള്ള മറിയാമ്മയുടെ കാതിലുള്ള സ്വര്ണം് കവരാനായിരുന്നു കൊല. കൊന്ന് സമീപത്തെ സ്ലാബിനടിയിലേക്ക് താഴ്ത്തി. കോട്ടയത്ത് മണര്‍കാട് പാറമ്പുഴയില്‍ ഒരു കുടുംബത്തിലെ മൂന്ന് പേരെ ക്രൂരമായി കൊലചെയ്തത്് യു.പിക്കാരന് നരേന്ദ്രകുമാറാണ്. തിരുത്തിപ്പടി മുലേപ്പറമ്പില്‍ ലാലപ്പന്, ഭാര്യ പ്രസന്ന, മകന് പ്രവീണ്‍ എന്നിവരെ മകന് ജോലി ചെയ്യുന്ന ഡ്രൈ ക്ലീനിംഗ് കടയില്‍ വെച്ച് കഴുത്തറുത്ത് കൊല്ലുകയായിരുന്നു. കൊലപ്പെടുത്തുന്നതിന് മുമ്പ് ഇരകളുടെ ശരീരത്തില്‍ ആസിഡ് ഒഴിച്ച് പൊള്ളിക്കാനും ഇയാള്‍ മറന്നില്ല. പ്രവീണുമായുണ്ടായ ഒരു ചെറിയ തര്ക്കമായിരുന്നുവത്രെ കൊലക്കു പ്രേരിപ്പിച്ചത്.
ആലപ്പുഴ തകഴിയില്‍ കള്ള്ഷാപ്പിലെ ജീവനക്കാരനെ കൊന്ന് ജഡം ഫ്രീസറില്‍ ഒളിപ്പിച്ച ക്രൂര സംഭവത്തിന് പിന്നിലും അസം സ്വദേശിയായിരുന്നു. തകഴി കേളമംഗളം 101 ാം നമ്പര്‍ ഷാപ്പിലെ പാചകക്കാരന് രാമചന്ദ്രനെ കൊന്ന ശേഷം തലയും കൈകളും ഒടിച്ച് ഇടിച്ച് ഫ്രീസറില്‍ കയറ്റിയ നിലയിലാണ് കണ്ടെത്തിയത്. രാമചന്ദ്രന്റെ പോക്കറ്റില്‍ നിന്നും 2000 രൂപയും ക്യാഷ് കൗണ്ടറിലെ 400 രൂപക്കും വേണ്ടിയായിരുന്നു ഈ അരും കൊല.
പെരുമ്പാവൂര്‍ ഒര്‍ണയിലെ റബര്‍ തോട്ടത്തിനു സമീപമുള്ള പച്ചക്കറി പാടത്ത് അമ്മയേയും കുഞ്ഞിനേയും കൊന്നിട്ടത് പോട്ടെ, നമ്മുടെ ജില്ലയില്‍ തന്നെ ഇങ്ങനെയൊക്കെ എത്രയെത്ര സംഭവങ്ങള്‍ നടന്നു. കുറ്റകൃത്യങ്ങള്‍ നടത്തിയാല്‍ തെളിവുകള്‍ യാതൊന്നും അവശേഷിപ്പിക്കാതെ മിന്നല്‍ വേഗത്തില്‍ സ്വദേശത്തേക്ക് മടങ്ങാന്‍ ഇവര്‍ക്കു സാധിക്കുന്നു. മോഷണത്തിനും ബലാത്സംഗത്തിനും പുറമേ മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസിലും ഇവരുണ്ട്. സൗമ്യവധത്തിലെ പ്രതി ഗോവിന്ദചാമിയുടെ പിന്‍ഗാമികള്‍ ജില്ലയിലെ പല കോണുകളിലും പ്രവര്‍ത്തന നിരതരാണ്. ബേക്കല്‍ കോട്ടയുടെ കീഴില്‍ അടക്കം കാഞ്ഞങ്ങാട്ടെയും കാസര്‍കോട്ടേയും റെയില്വേസ്റ്റേഷനുകളില് ഇവര്‍ തമ്പടിച്ചിരിക്കുന്നു.
പരമാവധി അന്യ സംസ്ഥാനക്കാരെ അടുപ്പിക്കാതിരിക്കലും അവരുടെ സേവനങ്ങള്‍ ചുരുക്കിക്കൊണ്ടു വരികയുമാണ് ഇനി ആപത്തില്‍ നിന്നും കരകയറാനുള്ള മാര്‍ഗം. തദ്ദേശീയര്‍ തന്നെ നമ്മുടെ നാട്ടു ജോലി ഏറ്റെടുക്കാന്‍ തയ്യാറാകണം. കുറച്ചു വിയര്ക്കണമെന്നേയുള്ളു. ജീവനും സമ്പത്തും നിലനിര്‍ത്താം. ഭിക്ഷാടകര്‍ക്ക് ഭക്ഷണം മാത്രം നല്‍കണം. ഒരപരിചിതനേയും പരിസരത്തു പോലും അടുപ്പിക്കരുത്. പ്രവാസികള്‍ പലരും പണിയില്ലാതെ തിരിച്ചു വരികയാണ്. ഒരു മടിയും കാണിക്കാതെ അവര്‍ അവരവര്‍ക്കു പറ്റുന്ന നാട്ടു ജോലികളില്‍ ഏര്‍പ്പെടാന്‍ മനസു വെച്ചാല്‍ തന്നെ ഇത്തരം പകര്‍ച്ച വ്യാധികള്‍ക്ക് ശമനമുണ്ടാകും.
രണ്ടു പതിറ്റാണ്ടുകള്‍ക്കു മുമ്പേ കേരളത്തില്‍ നിന്നും, ബര്‍മ്മ, കൊളൊബോ, മലേഷ്യ, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളിലേക്ക് കേരളീയര്‍ തൊഴിലന്വേഷിച്ചു പോയ കാലം മുതല്‍ പഴക്കമുണ്ട് അന്യ ദേശ തൊഴിലാളികളുടെ കടന്നു വരവിന്. അന്നൊന്നും ഇത്രമേല്‍ കുറ്റകൃത്യമുണ്ടായിരുന്നില്ല. എന്നാല്‍ ഗള്‍ഫ് രാജ്യങ്ങളിലുടെ കേരളത്തിന്റെ മുഖഛായ ആകെ മാറിയതോടെയാണ് നമ്മള് എതോ സ്വര്‍ഗത്തിലാണെന്ന തോന്നല്‍ അവരില്‍ നാമ്പിട്ടു തുടങ്ങിയത്. പിന്നീട് അന്യദേശക്കാരുടെ ഒഴുക്ക് ഇങ്ങോട്ടായി. കാലം വീണ്ടും കേരളത്തെ മുണ്ട് മുറുക്കി ഉടുക്കാന്‍ പഠിപ്പിക്കുന്ന സമയമാണിത്. നമുക്ക് അന്യദേശക്കാരെന്നതു പോലെ പിടികൂടിയ മടിയേയും ഓടിച്ചു വിടാം. ഇനിയും നാട്ടില്‍ സൂബൈദമാര് മരിക്കരുത്. ഭരണകൂടവും, പോലീസും പിന്നെ നമ്മളും ഒന്നായിച്ചേരാം.
പ്രതിഭാരാജന്‍
Related News:
തനിച്ചു താമസിക്കുന്ന വീട്ടമ്മയെ കഴുത്തുമുറുക്കി കൊലപ്പെടുത്തി
റിട്ട. അദ്ധ്യാപികയെ മുഖംമൂടി ധരിച്ചെത്തിയ മോഷ്ടാക്കള്‍ കഴുത്തറുത്ത് കൊലപ്പെടുത്തി ; ഭര്‍ത്താവിനും കഴുത്തിന് വെട്ടേറ്റു, 60,000 രൂപയും മോതിരവും കവര്‍ന്നു
വീണ്ടും പുലിയന്നൂര്‍ മോഡല്‍; വൃദ്ധയുടെ കഴുത്തില്‍ കയറിട്ട് മുറുക്കിയ ശേഷം സ്വര്‍ണവും പണവും കവര്‍ന്നു
കാസര്‍കോട് വീണ്ടും നടുങ്ങി; വീട്ടമ്മയെ കൊലപ്പെടുത്തി, സ്വര്‍ണവും പണവും നഷ്ട്ടപ്പെട്ടതായി സംശയം
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Article, Prathibha-Rajan, Crime, Police,