city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Verdict | കാസർകോട്ടുകാർക്ക് നൊമ്പരമായി റിയാസ് മൗലവി വധക്കേസ് വിധി; നിയമസംവിധാനങ്ങൾ ഭയപ്പെടുത്തുന്നു

_ബീവി ഫാത്വിമ_

(KasargodVartha) 2017 മുതൽ 2024 വരെ കണ്ണും നട്ടുള്ള കാത്തിരിപ്പിനൊടുവിലാണ് കാസർകോട്ടെ റിയാസ് മൗലവി വധക്കേസിൽ കോടതിയുടെ വിധി പ്രഖ്യാപനമുണ്ടായത്. കാത്തിരുന്ന ജനതയ്ക്ക് മുന്നിൽ ഇങ്ങനൊരു കോടതി വിധി വേദനാജനകം തന്നെയാണ്. നീതിപീഠത്തിൽ നിന്ന് പ്രതീക്ഷിച്ചത് ഇതല്ലെന്നാണ് മരിച്ചു പോയ റിയാസ് മൗലവിയുടെ കുടുംബവും വിധി കാത്തുനിന്ന മറ്റു ജനങ്ങളും പറയുന്നത്. കൊലപാതകങ്ങൾ ചെയ്യുന്നവരെ നിരുപാധികം വിട്ടയക്കുന്ന നിയമ സംവിധാനങ്ങൾ ജനങ്ങളെ സുരക്ഷയ്ക്കപ്പുറം ഭീതിപ്പെടുത്തുന്നു. ഈ ഏഴ് വർഷങ്ങൾ റിയാസ് മൗലവിയുടെ കുടുംബത്തിന് ഉണ്ടായ നഷ്ടമോ വേദനയോ ആർക്കും നിർവചിക്കാനാവുന്നതായിരിക്കില്ല.

Verdict | കാസർകോട്ടുകാർക്ക് നൊമ്പരമായി റിയാസ് മൗലവി വധക്കേസ് വിധി; നിയമസംവിധാനങ്ങൾ ഭയപ്പെടുത്തുന്നു

തന്റെ പ്രിയതമനെ പാതിരാവിൽ വാതിൽ മുട്ടി തുറപ്പിച്ചു കഴുത്തറുത്തു കൊന്ന കേസിൽ പ്രതികളെ നിരുപാധികം കോടതി വിട്ടയക്കുന്നത് കണ്ടിട്ടും എങ്ങനെ സൈദ എന്ന യുവതി അവരുടെ ഉള്ളിലെ അമർഷം കണ്ണീരിലൊതുക്കി. കണ്ണീർ കൊണ്ടവർ വാക്കുകൾ മുഴുപ്പിക്കാതെ മാധ്യമങ്ങൾക്ക് മുന്നിൽ തേങ്ങിയപ്പോൾ എത്ര മാത്രം കോടതി വിധി അവരെ തളർത്തി എന്നതിനെ കാട്ടിത്തരുന്നു. അവരിലെ നിരാശ ഇടറിയ ശബ്ദവും കരച്ചിലിനൊപ്പം അവർ പറയാതെ ബാക്കി വെച്ച വാക്കുകളിൽ നിന്നറിയാം. അത് കണ്ട് നിന്നവരുടെ ഉള്ളം പൊള്ളിയിരിക്കണം. ഓരോ കൊലപാതകവും ഓരോ ജീവൻ നഷ്ടപ്പെടുത്തുന്നു. അതിനപ്പുറം ഒരു കുടുംബത്തിന്റെ അത്താണിയെ പിഴുതെടുക്കുന്നു. നല്ലൊരു സമൂഹത്തിന് ഒരു പൗരനെ നഷ്ടപ്പെടുത്തുന്നു. ഭാര്യയെ വിധവയാക്കുന്നു. മക്കളെ അനാഥമാക്കുന്നു, മാതാപിതാക്കൾക്ക് മക്കളെ നഷ്ടപ്പെടുന്നു.

നമ്മുടെ നിയമസംവിധാനങ്ങൾ മാറേണ്ടിയിരിക്കുന്നു. കൊലപാതികളെ എന്തിന് സംരക്ഷിക്കപ്പെടണം? ഈ അടുത്ത നടന്ന പല കൊലപാതക കേസുകളിലും പ്രതികളെ വെറുതെ വിടുന്ന വിധിയാണ് കോടതിയിൽ നിന്നുണ്ടായത്. മതമോ ജാതിയോ നിറമോ രാഷ്ട്രീയമോ ഏതുമാകട്ടെ കൊല ചെയ്യുന്നവനെ അനുകൂലിക്കരുത്. അവർക്ക് തക്ക ശിക്ഷ നൽകണം. ന്യൂനപക്ഷമോ ഭൂരിപക്ഷമോ ഭരണ പക്ഷമോ എന്ന വേർതിരിവിൽ അല്ല, മനുഷ്യനെന്ന ലേബലിൽ തന്നെ, കൊല ചെയ്യുന്നവരെ പുറം ലോകം കാണിക്കരുത്. മതമേതായാലും മനുഷ്യ ജീവനാണ് വില. റിയാസ് മൗലവി വധക്കേസിലെ പ്രതികളെ വെറുതെ വിട്ടപ്പോൾ ഞങ്ങളെ പോലുള്ള സാധാരണക്കാരുടെ ഉള്ള് നൊന്തത് മതമോ രാഷ്ട്രീയമോ നോക്കിയിട്ടല്ല, അദ്ദേഹം ഒരു മനുഷ്യൻ ആയത് കൊണ്ടും അദ്ദേഹത്തിന്റെ തണലിൽ കഴിഞ്ഞിരുന്ന കുടുംബത്തെ ഓർത്തുമായിരുന്നു.
  
Verdict | കാസർകോട്ടുകാർക്ക് നൊമ്പരമായി റിയാസ് മൗലവി വധക്കേസ് വിധി; നിയമസംവിധാനങ്ങൾ ഭയപ്പെടുത്തുന്നു

കൊലപാതകികൾക്ക് നൽകുന്ന ശിക്ഷയുടെ കാഠിന്യം കൊണ്ട് ഇനി ഒരു കൈകൾക്കും മറ്റൊരുത്തന്റെ ജീവനെടുത്തു കലാപം സൃഷ്ടിക്കാൻ തോന്നരുത്. രക്തം ചീന്തിയെടുത്തു കൊണ്ടുള്ള രാഷ്ട്രീയത്തിന് ധൈര്യം പകരാൻ തോന്നാത്ത വിധം ശിക്ഷകൾ പ്രതികൾക്ക് ലഭിച്ചിരുന്നെങ്കിൽ ഇവിടെ രക്തസാക്ഷികൾ കുറഞ്ഞേനേ. ഇവിടെ രാഷ്ട്രീയ കലാപങ്ങൾ കുറഞ്ഞുവന്നേനെ, മാരകമായ ആയുധങ്ങൾ കൊണ്ട് കുത്തി കൊന്നിട്ടും പല കേസുകളിലും പ്രതികൾ കയ്യും വീശി പോകുന്നത് നമ്മുടെ നാട്ടിൽ ഇനിയും കൊലപാതകങ്ങൾ പതിവ് കാഴ്ചകളാകുമെന്നുള്ള മുന്നറിയിപ്പാണ്. ഇനിയും ക്രിമിനൽ ചിന്തകൾ ആത്മ ധൈര്യത്തോടെ ഉയിർത്തെഴുന്നേൽക്കും, ഇനിയും കൊലകൾ ആവർത്തിക്കപ്പെടാം.

പൗര സമൂഹത്തിന് ആത്മ ധൈര്യത്തോടെ ജീവിക്കാൻ അനുവദിക്കുന്ന നിയമ വാഴ്ചകളാണ് വേണ്ടത്. കൊല്ലുന്നത് പോയിട്ട് കൊല എന്ന ചിന്ത പോലും ഭയപ്പെടുത്തുന്ന രീതിയിലുള്ള ശിക്ഷാ നടപടികൾ ജനങ്ങൾ ആഗ്രഹിക്കുന്നുണ്ട്. ആളിക്കത്തുന്ന തീയാണ് നമ്മുടെ നാട്ടിലെ സാധാരണ ജനങ്ങളുടെ മനസുകളിൽ. അവരുടെ ഉള്ളിലെ അമർഷം പ്രകടിപ്പിക്കാനുള്ള പൊതു അവസരങ്ങൾ ഉണ്ടായിരുന്നെങ്കിൽ അവർ വിപ്ലവങ്ങൾ സൃഷ്ടിച്ചേനെ. നമ്മുടെയൊക്കെ ജീവന് വലിയ സുരക്ഷയൊന്നും ഇല്ലെന്ന തെളിവാണ് റിയാസ് മൗലവി വധക്കേസിൽ കുറ്റവാളികൾ ശിക്ഷിക്കപ്പെടാതെ പോയത്. കുറ്റം ചെയ്തവരെ വെറുതെ വിടരുതെന്ന് ആയിരം വട്ടം തമ്മിൽ പറഞ്ഞവരാണ് കാസർകോട്ടെ ജനങ്ങൾ. അവർ ഉള്ള് കൊണ്ടാഗ്രഹിച്ചതോ പ്രാർത്ഥിച്ചതോ അല്ല ഒടുവിലുണ്ടായത്.

2008 മുതല്‍ ചുരുങ്ങിയ കാലങ്ങളിൽ കാസര്‍കോട്ട് വർഗീയ സംഘർഷങ്ങളിൽ 10 ലധികം പേർക്ക് ജീവൻ നഷ്ടമായിട്ടുണ്ട്. എന്നാൽ ഈ കേസുകളിൽ മിക്കതിലും പ്രതികളെ വെറുതെ വിടുന്ന അവസ്ഥയാണ് ഉണ്ടായത്. പൊലീസ് അന്വേഷണത്തിലെയും പ്രോസിക്യൂഷന്റെയും പാളിച്ചകളും വീഴ്ചകളുമാണ് ഈ വിധികളിൽ കോടതി നിരീക്ഷിച്ചത്. ഇതാണ് കുറ്റവാളികൾക്ക് രക്ഷപ്പെടാൻ അവസരമൊരുക്കിയതും. റിയാസ് മൗലവി വധക്കേസ് ഇതിന് അറുതിവരുത്തുമെന്നൊരു പ്രതീക്ഷ ഉണ്ടായിരുന്നുവെങ്കിലും അതും തകിടം മറിഞ്ഞു. കൊലപാതക കേസുകളിൽ ശക്തമായ വകുപ്പുകൾ ചുമത്താമായിരുന്നിട്ടും മന:പൂർവം ഒഴിവാക്കുന്നുവെന്ന ആരോപണവും എക്കാലവും ഉയർന്നിട്ടുണ്ട്.

കാസർകോട്ട് വർഗീയ സംഘർഷവുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും നിരപരാധികളായിരുന്നു. 'സ്‌കോർ നില' തുല്യമാക്കാൻ വേണ്ടി ഇരകളായവരാണ് അവർ. ചെയ്യാത്ത കുറ്റത്തിന് ജയിലില്‍ കഴിഞ്ഞ് ജീവിതവും ഭാവിയും കുടുംബവും നഷ്ടമായ നിരവധി പേരുള്ള രാജ്യത്ത് തന്നെയാണ് അക്രമികൾ രക്ഷപ്പെടുന്ന സ്ഥിതിയുമുള്ളത്. കോടതി വെറുതെ വിട്ടവർ അല്ല പ്രതികൾ എങ്കിൽ ആരാണ് കൊടും ക്രൂരത ചെയ്ത കുറ്റവാളികൾ എന്ന ചോദ്യത്തിന് നിയമസംവിധാനങ്ങൾ കൈമലർത്തുകയാണ്. മിക്ക അന്വേഷണങ്ങളും കലങ്ങി മറിഞ്ഞും അധികാരികളുടെ താല്‍പര്യങ്ങള്‍ക്കൊത്തുമാണ് മുന്നോട്ടുപോയതെന്ന് പറഞ്ഞാൽ കുറ്റപ്പെടുത്താനാവുമോ?

കുറ്റവാളികൾക്ക് ലഭിക്കുന്ന അര്‍ഹമായ ശിക്ഷ മറ്റുള്ളവര്‍ക്കൊരു പാഠവും മുന്നറിയിപ്പുമാണ്. കുറ്റകൃത്യങ്ങള്‍ നിയന്ത്രിക്കാന്‍ അത് അതാവശ്യവുമാണ്. അക്രമവും അരാജകത്വവും തടയാനും നാട്ടില്‍ സമാധാനം സ്ഥാപിക്കാനും ബാധ്യസ്ഥരാണ് നിയമ സംവിധാനങ്ങളും രാഷ്ട്രീയ പ്രസ്ഥാനങ്ങളും. അവർ തന്നെ കൊലപാതകികളെ രക്ഷിക്കാനായി രംഗത്തു വരുമ്പോള്‍, അക്രമികള്‍ക്കത് പ്രചോദനമാകുകയും സമാന സംഭവങ്ങള്‍ ആവർത്തിക്കുകയുമാണ് ചെയ്യുക. മനുഷ്യ ജീവനുകൾ അറുത്തെടുക്കാനുള്ള ധൈര്യം പകർന്ന് കൊടുക്കുന്ന നിയമ സംവിധാനങ്ങൾ സമൂഹത്തിന് നൽകുന്ന സന്ദേശം നല്ലതല്ല, ഞാനിത്രയൊക്കെ ചെയ്തിട്ടും എനിക്ക് ശിക്ഷയില്ലല്ലോ എന്ന് കുറഞ്ഞപക്ഷം പ്രതികളെങ്കിലും മനസിൽ ചിന്തിക്കുന്നുണ്ടാവും.


Keywords: Verdict, Article, Editor’s-Choice, Riyaz Moulavi, Murder, Crime, Opinion about Riyaz Moulavi murder case verdict.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia