city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

88ാം വയസിലും കോണ്‍ഗ്രസിന്റെ കാരണവരായ സി മാധവേട്ടന്‍ തെരെഞ്ഞെടുപ്പ് ഇന്നും ലഹരി

വോട്ടോര്‍മ /  പ്രതിഭാരാജന്‍
ഉദുമ: (www.kasargodvartha.com 06.05.2016) ഉുദമയിലെ പഴയ കാല കോണ്‍ഗ്രസ് നേതാവ്, ചിരസ്മരണ എന്ന നോവല്‍ മലയാളത്തിലേക്ക് മൊഴിമാറ്റിയ സി രാഘവന്‍ മാഷിന്റെ നേര്‍ സഹോദരന്‍ സി മാധവേട്ടന്‍ 88ാം വയസിലും തെരെഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ സജീവം. കണ്ടവരോടും കേട്ടവരോടും തെരെഞ്ഞെടുപ്പ് വിശേഷങ്ങള്‍ ചോദിച്ചും പറഞ്ഞും വിശ്രമമില്ലാതെ. വോട്ടിനെക്കുറിച്ചുള്ള പഴയോര്‍മ്മകള്‍ തിരക്കിയപ്പോള്‍ ഒറ്റശ്വാസത്തിന് ഓര്‍മ്മപ്പെടുത്തലുകളുടെ പെരുമഴയായിരുന്നു.

1952 മുതല്‍ വോട്ടു ചെയ്യുന്നു. 1957ലെ തെരെഞ്ഞെടുപ്പില്‍ ഇ എം എസിനെ തോല്‍പ്പിക്കാനായി ടി വി കോരനു വേണ്ടി പ്രവര്‍ത്തിക്കാന്‍ നിലേശ്വരത്ത് തമ്പടിച്ചതും തോറ്റുപോയെങ്കിലും ഇ എം എസിനെ വെള്ളം കുടിപ്പിച്ചതും മറക്കാനാകാത്ത ഓര്‍മ്മ. പിന്നീട് ഇ എം എസ് മല്‍സരിക്കാനെന്ന പേരില്‍ ഇങ്ങോട്ടു വന്നിട്ടില്ലെന്നെ പറച്ചിലും കുലുങ്ങിച്ചിരിയും ഒരുമിച്ച്.

ജയപ്രകാശ് നാരായണന്റെ സോഷ്യലിസ്റ്റ് പാര്‍ട്ടിയിലായിരുന്നു ആദ്യം. പിന്നിട് എന്‍ കെ ബാലകൃഷണനിലൂടെ പി എസ് പിയായി. ഒടുവില്‍ കോണ്‍ഗ്രസ്. ജാതി രാഷ്ട്രീയം നവോത്ഥാന കേരളത്തിനെ വീണ്ടും മലീമസമാക്കുന്നതില്‍ ഏറെ വിഷമമുണ്ട് മാധവേട്ടന്. മനുഷ്യന്റെ നാശത്തിലേക്കാണ് ജാതി മത രാഷ്ട്രീയം നടന്നു നീങ്ങുന്നത്. നേതാക്കള്‍ക്ക് കൃത്രിമമായി പോലും  ചിരിക്കാന്‍ മറന്നു പോയെന്ന് എല്ലാ സമയവും ചിരിച്ചു കൊണ്ടു മാത്രം കാണാറുള്ള മാധവേട്ടന്‍ കുറ്റപ്പെടുത്തുന്നു. കാപട്യം ഒളിച്ചു കളിക്കുന്ന സങ്കേതമായി രാഷ്ട്രീയം മാറിയിരിക്കുന്നു. പൊതു സേവനം ഇന്ന് കച്ചവടവും തൊഴിലുമാണ്. രാഷ്ട്രീയക്കാര്‍ക്ക് ഇപ്പോള്‍ പണ്ടത്തെപ്പോലെ വിലയും മഹത്വവും ഇല്ലാതായിരിക്കുന്നു.

കെ സുധാകരനെ പണ്ടു മുതല്‍ക്കേ പരിചയമുണ്ട്. വീട്ടില്‍ വന്നിരുന്നു. കെ കുഞ്ഞിരാമന്‍ രാഷ്ട്രീയ എതിരാളിയാണെങ്കിലും ഞങ്ങള്‍ തമ്മില്‍ വലിയ സൗഹൃദത്തിലാണ്. കൊയ്തും വിതയും കേസായി വന്നു ചേരുന്ന പഴയകാലത്ത് എനിക്കെതിരെ നിരവധി കേസ് കെ കുഞ്ഞിരാമന്‍ ഫയല്‍ ചെയ്തിട്ടുണ്ട്. അതൊക്കെ വാദിച്ചിട്ടുമുണ്ട്. അതെല്ലാം രാഷ്ട്രീയമാണ്. ഞങ്ങളുടെ സൗഹൃദത്തിന് ഇന്നും ഒരു കോട്ടവും തട്ടിയിട്ടില്ല. അതാണ് രാഷ്ട്രീയം. ബി ജെ പി സ്ഥാനാര്‍ത്ഥി അഡ്വ. ശ്രീകാന്തിനെ അറിയാമെന്നും മാധവേട്ടന്‍ പറയുന്നു.
88ാം വയസിലും കോണ്‍ഗ്രസിന്റെ കാരണവരായ സി മാധവേട്ടന്‍ തെരെഞ്ഞെടുപ്പ് ഇന്നും ലഹരി

Keywords:  Congress, Kasaragod, Uduma, Election 2016, Old memories of election, Flash back, C Madhavan, C Raghavan Master, Article.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia