city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഗാന്ധി ജയന്തി ദിനം ഓര്‍മിപ്പിക്കുന്നത്

എ ബെണ്ടിച്ചാല്‍

(www.kasargodvartha.com 02.10.2019) ഭാരതാംബയുടെ ഗര്‍ഭാസത്തില്‍ പിറവി കൊണ്ട്സത്യം, സമത്വം, സ്വാതന്ത്ര്യങ്ങള്‍ക്കു വേണ്ടി പോരാടാന്‍ അഹിംസമായ്ഭൂജാതനായ മഹാത്മാ ഗാന്ധിജിയുടെ ജന്മദിനമാണല്ലോഒകേടാബര്‍ രണ്ട്. ഭാരത മാതാവിന്റെ തന്നെ ഉദരത്തില്‍ പിറന്ന ഒരാളുടെ വെടിയേറ്റ് മരിക്കേണ്ടി വന്ന ബാപ്പൂജിയുടെ ജന്മദിനം എന്നര്‍ത്ഥം.

ആല്‍ബര്‍ട്ട് ഐന്‍ സൈറ്റന്‍ പറഞ്ഞതു പോലെ 'മജ്ജയും മാംസവുമുള്ള ഇങ്ങനെ ഒരാള്‍ ജീവിച്ചിരുന്നുവെന്ന് പറഞ്ഞാല്‍ വരും തലമുറക്ക് വിശ്വസിക്കാന്‍ പ്രയാസമായിരിക്കും. ബിര്‍ളാ ഹൗസിന്റെ വേദിയില്‍ വെച്ച് മഹാത്മാജിയുടെ മൃതദേഹത്തിനു മുന്നില്‍ നമ്രശിരസ്‌കനായി നിന്ന മൗണ്ട് ബാറ്റന്‍ പ്രഭു പറഞ്ഞത് ഇങ്ങനെ: 'മഹാത്മാഗാന്ധിയോ ക്രിസ്തതുവിനെയോഗൗതമ ബുദ്ധനെയോ പോലെയായിരുന്നു''

ഗാന്ധിജി വെറും മഹാത്മാവല്ലായിരുന്നു. പ്രപഞ്ചത്തോളം ആഴവും, പരപ്പുമുള്ള മഹാത്മാവായിരുന്നു. അതിന്റെ ഏറ്റവും വലിയ തെളിവാണ് വെടിയേറ്റപ്പോള്‍ പോലും നഥുറാം ഗോഡ്‌സക്ക് മുന്നില്‍ തൊഴുകൈയുമായ് മരിച്ചുവീണത്. നഥുറാം ഗോഡ്‌സയുടെ വെടി ഏല്‍ക്കുന്നതിന് എത്രയോ വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ഗാന്ധിജി അധികാരമോഹികളായ സ്വാര്‍ത്ഥരുടെ യന്ത്രത്തില്‍ ചതഞ്ഞരയുന്ന കരിമ്പിന് തുല്യമായിരുന്നു'


മുള്ളിനെ മുള്ളു കൊണ്ടു തന്നെ നേരിടുക എന്ന ബ്രിട്ടീഷ് തന്ത്രമായിരിക്കാം നഥുറാമിന്റെ വെടിവെപ്പും അതിലൂടെ ലോകം കണ്ട ഒരു യഥാര്‍ത്ഥ മനുഷ്യന്റെ (അര്‍ദ്ധനഗ്‌നനായ ഒരു ഫക്കീറിന്റെ) അന്ത്യവും. നെഹറുവിന്റെ വാക്കുകള്‍: 'വെളിച്ചം പൊലിഞ്ഞു പോയിരിക്കുന്നു. ബാപ്പു ഇനിയില്ല. നമ്മുടെ ജീവിതങ്ങളെ പ്രകാശിപ്പിക്കാനും ഊഷ്മളമാക്കാനും തെളിഞ്ഞ സൂര്യന്‍ നമ്മെ ഇരുട്ടിലും കൊടും തണുപ്പിലും അവശേഷിപ്പിച്ച് അസ്തമിച്ചിരിക്കുന്നു'. പ്രശസ്ത പത്രപ്രവര്‍ത്തകന്‍ കുല്‍ദീപ് നയ്യാരുടെ വരികള്‍: 'ഗാന്ധിജിക്ക് വെടിയേറ്റു. അതായിരുന്നു എന്റെ കണ്ണില്‍പ്പെട്ട വാക്കുകള്‍. ഹൃദയമിടിപ്പ് നിലച്ചത് പോലെ എനിക്കു തോന്നി. മുഴുവന്‍ ലോകവും എനിക്കു ചുറ്റും തകര്‍ന്നു വീഴുന്നതു പോലെ. അദ്ദേഹമില്ലാതെ നമ്മളെന്തു ചെയ്യും? അതാണ് ഞാന്‍ ആലോചിച്ചത്. എന്റെ തൊഴില്‍ ജീവിതത്തിന്റെ തുടക്കത്തിലെ ഏറ്റവും വലിയ ആഘാത വാര്‍ത്തയായിരുന്നു അത്. പക്ഷെ, അത് കൈകാര്യം ചെയ്യാന്‍ പ്രാപ്തനല്ല എന്നും ഞാനറിഞ്ഞു'.
ഗാന്ധി ജയന്തി ദിനം ഓര്‍മിപ്പിക്കുന്നത്

മഹാത്മാ ഗാന്ധിജിയോളം മാതൃസ്റ്റേഹവും ലോക സ്റ്റേഹവും മറ്റൊരു ഭാരതീയനിലെങ്കിലും നാം ഇന്നോളം ദര്‍ശിച്ചുവോ? സത്യ സമത്വത്തിന്റെ നിഴല്‍ പ്രഞ്ചത്തോളം വിരിച്ച ഒരു ലോക വൃക്ഷം തന്നെയായിരുന്നു മഹാത്മാ ഗാന്ധി. ഒരു കാലത്ത് ഗാന്ധിസത്തിന്റെ ശിഖരത്തില്‍ ഏത് പറവകള്‍ക്കും കൂട് കൂട്ടി മുട്ടയിട്ട് അടയിരുന്ന് കുഞ്ഞുങ്ങളെ വിരിയിക്കാമായിരുന്നു. ഒരു പരുന്തിനെയും ഭയപ്പെടാതെ തന്നെ. ഭാരതീയ സംസ്‌കാരത്തിന്റെ നനവും വളവും ഏറ്റുവളര്‍ന്ന ആ വൃക്ഷം നിറയെവിരിഞ്ഞ പൂക്കള്‍ ഇന്ന് സ്വാര്‍ത്ഥതയുടെ നഖക്ഷതം ഏല്‍ക്കുന്നത് കാണുമ്പോള്‍ മനം പുകയുന്നു'

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Article, Kerala, Mahatma-Gandhi, Gandhi Jayanthi, October 2 Gandhi Jayanti

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia