city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

എന്‍ജിനീയറിംഗ് പഠനം കഴിഞ്ഞിറങ്ങുന്ന കുട്ടികള്‍ പലരും പെരുവഴിയിലാകുന്നു?

പ്രതിഭാരാജന്‍

കാസര്‍കോട്: (www.kasargodvartha.com 30/01/2017)
ജില്ലയില്‍ നിന്നും എന്‍ജിനീയറിംഗ് പഠനം കഴിഞ്ഞ് പുറത്തേക്കു വരുന്ന വിദ്യാര്‍ത്ഥികളില്‍ പലരും പെരുവഴിയിലാകുന്നതായി നിരീക്ഷണം. പഠിച്ചു ജോലി കിട്ടാതെ മടുത്തുജീവിക്കുന്ന കുട്ടികള്‍ ഒരുഭാഗത്തുള്ളപ്പോള്‍ പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച് വേറെ ഗത്യന്തരമില്ലാതെ അലയുന്നവര്‍ മറുഭാഗത്തുമുണ്ട്.

പാലക്കുന്നില്‍ ഓട്ടോ റിക്ഷ ഓടിച്ചും, അമ്മ ബീഡിതെറുത്തും ജീവിക്കുന്ന കുടുംബത്തിലെ മൂത്ത മകന്‍ പഠനം ഉപേക്ഷിച്ച സാഹചര്യത്തില്‍ നടത്തിയ നിരീക്ഷണത്തില്‍ നിന്നുമാണ് ഈ കുറിപ്പുകാരന് ഇത് വ്യക്തമാകുന്നത്. കാസര്‍കോട്ടുള്ള എല്‍ബിഎസ് എന്‍ജിനീയറിംഗ് കോളേജിലായിരുന്നു ഈ വിദ്യാര്‍ത്ഥി പഠിച്ചത്.

എന്‍ജിനീയറിംഗ് പഠനം കഴിഞ്ഞിറങ്ങുന്ന കുട്ടികള്‍ പലരും പെരുവഴിയിലാകുന്നു?

രോഗം കാരണം അച്ചന് ജോലി ചെയ്യാനാകാതെ വന്നു. ഫീസടക്കാന്‍ മാര്‍മില്ലാതായി. പഠനം നിര്‍ത്തി. ഒടുവില്‍ ബന്ധുക്കള്‍ ചേര്‍ന്ന് സംഘടിച്ച് നല്‍കിയ വിസയുമായി വിദേശത്തു പോകാന്‍ ഒരുങ്ങുമ്പോഴാണ് അറിയുന്നത് പഠിക്കാത്ത മുന്നു കൊല്ലത്തെ ഫീസും ഒരുമിച്ച് അടച്ചു കഴിഞ്ഞാല്‍ മാത്രമേ സര്‍ട്ടിഫിക്കറ്റുകള്‍ തിരിച്ചു നല്‍കു എന്ന്. താണു കേണപേക്ഷിച്ചിട്ടും ഫീസടക്കാതെ സര്‍ട്ടിഫിക്കറ്റ് കൊടുത്തില്ല.

ഒടുവില്‍ അഡ്വ. സുരേഷ് കുമാര്‍ കോടോത്ത് വഴി ഹൈക്കോടതിയെ സമീപിച്ചു. രണ്ടാഴ്ച്ചക്കകം സര്‍ട്ടിഫിക്കറ്റുകള്‍ തിരിച്ചു നല്‍കാനായിരുന്നു കോടതി ഉത്തരവ്. നിയമത്തിന്റെ പിറകെ പോകാന്‍ കഴിയാതെ നരകിക്കുന്നവര്‍ ഇനിയും ഏറെയുണ്ട്. നാട്ടിലെന്നും പലരും നിരാശ ബാധിച്ചും, വിഷാദ രോഗം പിടിപെട്ട് കഴിയുകയാണെന്നും സര്‍ട്ടിഫിക്കറ്റ് തിരികെ കിട്ടാന്‍ പ്രയത്‌നിച്ചപ്പോള്‍ ബോദ്ധ്യപ്പെട്ടു

ജില്ലയില്‍ നിന്നും മാനസികാരോഗ്യ വൈദ്യ സഹായം തേടി എത്തുന്നവരില്‍ നല്ലൊരു ശതമാനവും എന്‍ജീനീയറിങ്ങ് വിദ്യാര്‍ത്ഥികളോ, സഹി കെട്ട് പഠനം നിര്‍ത്തിയവരോ ആണെന്ന് മംഗളൂരു ആശുപത്രി കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ മനസിലാക്കാന്‍ കഴിഞ്ഞു. രക്ഷകര്‍ത്താക്കളുടെ അതിരു വിട്ട ആഗ്രഹങ്ങള്‍, സ്വയം തീരുമാനമെടുക്കാന്‍ പക്വത വരാത്ത പ്ലസ്ടു കുട്ടികളെ നിര്‍ബന്ധിച്ച് എന്‍ജിനീയറിംഗ് പഠനത്തിനു അയക്കുകയാണ് ചെയ്യുന്നത്. പഠനത്തേക്കുറിച്ച് കൂടൂതല്‍ മനസിലാക്കാതെ കുട്ടികള്‍ എടുത്തു ചാടുന്നതും പ്രശ്‌നങ്ങളുണ്ടാക്കുന്നു.

ജന്മസിദ്ധമായി ഉണ്ടായിരുന്ന അഭിരുചി പ്രയോജനപ്പെടാതെ ജീവിതം ഇനി ശുഭകരമാവില്ല എന്നു കരുതി കൊഴിഞ്ഞു പോകുന്നവരാണ് അധികവും. തങ്ങളുടെ മേഖല ഇതല്ലെന്നു തിരിച്ചറിയുന്നതോടെ കുട്ടികള്‍ നിരാശരും, ജീവിതം നശിച്ചു എന്ന് കണക്കുകൂട്ടി വിഷാദ രോഗത്തിന് അടിമപ്പെടുകയും ചെയ്യുന്നു. കൊഴിഞ്ഞു പോകുന്നവരില്‍ മിക്കവരും വിദ്യാഭ്യാസ വായ്പ്പ എടുത്തവരും സ്വയം ബാദ്ധ്യത വരുത്തി വെച്ചവരുമാണെന്നും ബോധ്യപ്പെട്ടു.

പ്രദേശിക രാഷ്ട്രീയക്കാര്‍, ഭരണകൂട വാഹകര്‍, പ്രവാസികള്‍, വ്യവസായികള്‍, കച്ചവടക്കാരുടെ മക്കള്‍ എന്നീ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടേയും കുട്ടികളാണ് എന്‍ജിനീയറിംഗ് പഠനത്തിന് കൂടുതലും എത്തുന്നത്. ഇവര്‍ അധികവും സ്വാശ്രയ കോളേജുകളിലാണ് അഭയം പ്രാപിക്കുന്നത്.

കൂടുതലും റാഗിങ്ങിങ്ങ് പോലുള്ള പീഡനങ്ങള്‍ക്കു വിധേയമാകുന്നത് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും അദ്ധ്യാപകരുടേയും കുട്ടികളാണെന്നും വ്യക്തമാകുന്നു. വായ്പ്പയുടെ തിരിച്ചടവും, സ്വന്തമായ ഒരു ജോലി എന്ന സ്വപ്‌നവും, കുടുംബത്തിന്റെ അവസ്ഥയും പലരേയും നിരാശരും അതുവഴി മാനസിക സമ്മര്‍ദ്ധത്തിനു വിധേയമായി മനോരോഗികളുമാക്കുന്നു.

ന്യൂജന്‍ വിദ്യാര്‍ത്ഥികള്‍ പഴയ തലമുറയെ അപേക്ഷിച്ച് മനോബലം കുറഞ്ഞവരാണെന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. ജീവിതത്തെ നേരിടാന്‍ കൃഷിപ്പണി എടുത്തു പോലും ജീവിക്കാന്‍ കഴിയും എന്ന് സ്പനത്തില്‍ പോലും ചിന്തിക്കാത്ത മാതാപിതാക്കളും, വിദ്യാര്‍ത്ഥിയും മനോബലം കുറഞ്ഞ് ഒടുവില്‍ ചെന്നെത്തുന്നത് മാനസികാരോഗ്യ കേന്ദ്രത്തിലാണ്.

പ്ലസ്ടുവിന് കനത്ത മാര്‍ക്കു വാങ്ങി എന്‍ജിനീയറിംഗിനെത്തി നിരാശ ബാധിച്ച കുട്ടികളെ കണ്ടെത്തി പഠന കേന്ദ്രത്തില്‍ വെച്ചു തന്നെ കൗണ്‍സിലിങ്ങ് അടക്കമുള്ള ചികില്‍സക്ക് വിധേയമാക്കണമെന്ന ആവശ്യം ഉയര്‍ന്നു വന്നിട്ടുണ്ട്. കുട്ടികളുടെ അഭിരുചികള്‍ അംഗണ്‍വാടികള്‍ പോലുള്ള പ്രാധമിക സംവിധാനങ്ങളില്‍ നിന്നു തന്നെ തിരിച്ചറിഞ്ഞ് വേണം എങ്ങനെ പഠിക്കണമെന്ന് നിശ്ചയിക്കാനെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

പഠിത്തം ഇടയ്ക്ക് അവസാനിപ്പിക്കുന്നവരോടുള്ള കച്ചവട മനസ്ഥിതി മാറ്റി സര്‍ട്ടിഫിക്കറ്റുകള്‍ ഉടന്‍ തിരികെ നല്‍കാന്‍ ബന്ധപ്പെട്ട പ്രിന്‍സിപ്പല്‍മാര്‍ നേരത്തെ സുചിപ്പിച്ച ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ തയ്യാറാകുന്നതിന് പകരം കുട്ടികളുടേയും കുടുംബത്തിന്റെയും രക്ഷയ്ക്ക് നിലകൊള്ളുകയാണ് വേണ്ടത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)


Keywords: Kasaragod, Students, Job, Fees, College, Parents, Engineering, Sick, Certificate, Loan, No hope after engineering course.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia